ഇരുപത് വയസ്സുകാരിയുടെ ആ ശ രീരം ഒരു വിൽപ്പനച ര ക്കായി തോന്നിയത് കൊണ്ടാകണം അവരും ഭർത്താവും ചേർന്ന് അതിനൊരു വില ഇട്ടത്

(രചന: നക്ഷത്ര ബിന്ദു)

ആവശ്യത്തിന് വേണ്ട സാധനങ്ങളും വാങ്ങി ദൃതിയിൽ കടയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴേക്കും കാ ക്കി വസ്ത്രധാരികൾ അവൾക്ക് ചുറ്റും നിരന്നിരുന്നു…

എന്തിനെ പേടിച്ചാണോ ഓടി വന്നത് അതിന്നു തന്നെ കയ്യെത്തി പിടിച്ചിരിക്കുന്നു എന്ന തിരിച്ചറിവിൽ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…

“എന്നാ പോകുവല്ലേ?”കൂട്ടത്തിൽ എ സ് ഐ എന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരൻ അവൾക്കരികിലേക്ക് വന്നു പറഞ്ഞതും

വേദന നിറഞ്ഞ ഒരു പുഞ്ചിരി അയാൾക്ക് നൽകി ഉറങ്ങുന്ന കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചവൾ അവർക്കൊപ്പം പുറത്തേക്ക് നടന്നു…

ചോദ്യം ചെയ്യാനായി ആ വല്യ മുറിയ്ക്ക് അകത്തേയ്ക്ക് കയറ്റുമ്പോൾ കുഞ്ഞിനെ പിടിച്ചു വാങ്ങാൻ വന്ന പോ ലീ സ് ഉദ്യോഗസ്ഥനെ അവൾ രൂക്ഷമായി നോക്കി…

ഏറെ നേരത്തിനു ശേഷം കുഞ്ഞു വിശന്നു കരയാൻ തുടങ്ങിയതും കുഞ്ഞിനെ ചേർത്ത് പിടിച്ചു വെളിയിൽ നിന്ന ലേഡി പോ ലീ സ് ഓഫീസറിന്റെ അടുത്തേയ്ക്ക് അവൾ നടന്നു ചെന്നു…

“മാഡം..””മ്മ്…. എന്താടി?””എന്റെ ബാഗ് ഒന്ന് എടുത്തു തരാവോ?””അതിനകത്ത് എന്താ വല്ല വച്ചിട്ടുണ്ടോ നീ ഇനി…””മാഡം.. കുഞ്ഞിന് വിശക്കാണ്… പാൽ എടുക്കാനായിരുന്നു”

“ഓ കുഞ്ഞിനോട് സ്നേഹമുള്ള ഒരു സഹജീവി…പെറ്റ തള്ളയേം തന്തയേം കൊ ന്നി ട്ട് കടന്നു കളഞ്ഞതല്ലെടി നീ.. എന്നിട്ട് ഇപ്പോ ഇതിന്റോടെ ഈ സ്നേഹം എവിടുന്നാ..”

ഒരു നിമിഷം അച്ഛന്റെയും അമ്മയുടേം മുഖം കണ്മുന്നിൽ ഓടിമറഞ്ഞു..”എന്താ ഷീബ?”പെട്ടെന്ന് അവിടേക്ക് വന്ന എ സ് ഐ അവരോട് കാര്യം തിരക്കി..

“സാർ, അവൾടെ ബാഗ് വേണം പോലും””എന്തിന്?””കൊച്ചിന് വിശക്കുവാ പോലും..””എടുത്തു കൊടുത്തേക്ക്… പിന്നെ കഴിയുമ്പോ വിളിക്കണം..”

“ഓക്കെ സാർ..”ബാഗ് കൈയിൽ തന്നിട്ട് “അതിന്റെ തൊള്ള അടയ്ക്കാൻ നോക്കെടി” എന്ന് പറഞ്ഞു തന്നെ പുച്ഛമായി നോക്കികൊണ്ട് അവർ ഇറങ്ങിപ്പോയി..

വേദനകൾക്ക് മറവെന്ന പോലെ അവൾടെ കുഞ്ഞു പാറുവിന്റെ വിശപ്പിന്റെ വിളി അവളിലെ അമ്മയെ ഉണർത്തിയിരുന്നു… പാല് കൊടുത്തു തോളിൽ കിടത്തി ഉറക്കി കഴിഞ്ഞതും എ സ് ഐ അവിടേയ്ക്ക് വന്നു…

“മ്മ്… കൊച്ചിനെ ഷീബടെ കൈയിൽ കൊടുത്തേക്ക് “”സാർ… പ്ലീസ്…””ഇട്സ് ആൻ ഓർഡർ…”

മനസ്സില്ലാമനസ്സോടെ തന്റെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റി അവരുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ കുഞ്ഞികണ്ണ് ചിമ്മിതുറന്നു അവൾ ചിണുങ്ങുന്നുണ്ടായിരുന്നു…

“മ്മ്.. ഇരിക്ക്…”താനിരിക്കുന്നതിന് നേരെ ഉള്ള കസേര ചൂണ്ടി അയാൾ പറഞ്ഞതും പയ്യെ അവൾ അവിടേയ്ക്ക് ഇരുന്നു…”മ്മ്.. ഇനി പറ..””സാർ…”

“ഒന്ന് പോലും വിടാതെ വേഗം പറയ് കുട്ടി.. ന്നിട്ട് വേണം കൊച്ചിനെ അതിന്റെ തന്തയെ ഏൽപ്പിക്കാനുള്ള നടപടികൾ തുടങ്ങാൻ..”

“സാർ… ഞാൻ.. ഞാനെല്ലാം പറയാം.. പക്ഷേ ന്റെ കുഞ്ഞിനെ…””ആദ്യം എല്ലാം പറയു…”

മറക്കാൻ ആഗ്രഹിച്ച നോവിക്കുന്ന ഓർമ്മകളെ ഇനിയൊരിക്കൽ കൂടി ആർക്ക് മുന്നിലും തുറന്ന് കാട്ടാൻ ഇടവരരുതേയെന്ന പ്രാർത്ഥന അർഥമില്ലാതെ പോയെന്നറിഞ്ഞ നിമിഷം അവൾ തന്റെ കഥ പറയാൻ തുടങ്ങി…

ചെറുപാലം എന്ന കുഞ്ഞു ഗ്രാമത്തിലെ നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്ണൻ മാഷിന്റെയും ജലജ ടീച്ചറിന്റെയും ഒരേ ഒരു മകൾ… കൃഷ്‌ണേന്ദു…

കുഞ്ഞിലേ മുതലേ പഠിക്കാൻ മിടുക്കി ആയിരുന്നവളെ ആ നാട്ടിലെ ജനങ്ങളെ സേവിക്കുന്ന ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു ആ അച്ഛന്റെയും അമ്മയുടെയും സ്വപ്നം…

ആ അച്ഛന്റെയും അമ്മയുടെയും മകൾ ആയത് കൊണ്ടായിരിക്കണം അവളുമാ ആ സ്വപ്നം കാണാൻ തുടങ്ങിയത്…

പക്ഷേ വളർന്നു വരുന്ന തന്നിലെ പെണ്ണ് തന്റെ കുടുംബത്തിന് തന്നേ ഒരു ശാപമാകും എന്നവൾ അറിഞ്ഞില്ല….

അച്ഛന്റെ സഹോദരി… അവൾക്കെന്നും പ്രിയപ്പെട്ട സുനിതേപ്പാ..ഇരുപത് വയസ്സുകാരിയുടെ ആ ശ രീരം ഒരു വിൽപ്പനച ര ക്കായി തോന്നിയത് കൊണ്ടാകണം അവരും ഭർത്താവും ചേർന്ന് അതിനൊരു വില ഇട്ടത്…

ആരും അറിയാതെ കടൽ കടത്താൻ കരുതിയ അവരുടെ പ്ലാനുകൾ എല്ലാം തകിടം മറിഞ്ഞത് ഒരു ദിവസം അവരുടെ സംഭാഷണങ്ങൾ എല്ലാം അച്ഛൻ കേട്ടതിലൂടെയായിരുന്നു…..

ആരും തുണ ഇല്ലാതെ നിന്ന തന്റെ സഹോദരിയെയും കുടുംബത്തെയും അത്രയും നാൾ ചേർത്ത് പിടിച്ചിരുന്ന കൃഷ്ണൻ എന്ന മനുഷ്യൻ തകർന്നു പോയിരുന്നു…

ഹൃദയം തകരുന്ന വേദനയോടെ അടുത്ത ദിവസം തന്നെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ സഹോദരനോട് അവരുടെ ഉള്ളിൽ പക ഉയർന്നു പൊങ്ങി….

ഇതൊന്നുമറിയാതെ അന്നേ ദിവസം രാത്രി പാറുട്ടിയെ ചേർത്ത് പിടിച്ചുറങ്ങിയിരുന്ന അവൾ എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു…

തന്റെ പുതപ്പിനടിയിൽ ചേർന്ന് കിടന്നുറങ്ങുന്ന പാറുട്ടിയെ കാണുമ്പോഴേക്കും അവൾടെ പേടിയൊക്കെ ഓടി മറഞ്ഞിരുന്നു..

സുനിതേപ്പയാണ് പ്രസവിച്ചതെങ്കിലും ജനിച്ചന്ന് മുതൽ അവൾ അതിനെ കൈയിൽ നിന്ന് താഴെ വെച്ചിട്ടില്ല…

പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ട് നോക്കി വന്നവൾ കണ്ടത് ഒരു കന്നാസ്സ് മണ്ണണ്ണയിൽ കത്തിയമരുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും ശരീരമാണ്….

മാറി നിന്ന് ക്രൂരമായി ചിരിക്കുന്ന തന്റെ അപ്പയുടെ മുഖത്തേക്ക് അവൾടെ മിഴികൾ പാഞ്ഞതും തറയിൽ പരന്ന മണ്ണണ്ണയിലൂടെ അഗ്നി അവരെയും വിഴുങ്ങുന്നത് അവൾ കണ്ടു…

അലറികരഞ്ഞു കൊണ്ട് പാതി വെന്ത ആ ശരീരങ്ങൾക്ക് അടുത്തേക്ക് ഓടിയിടുക്കുമ്പോഴും ജീവൻ പിടയുന്ന സമയവും അടുത്തേക്ക് വരരുതെന്ന് അവർ കൈ കാണിച്ചുകൊണ്ടേയിരുന്നു…..

കത്തിതീർന്ന ശരീരങ്ങളിൽ നോക്കി നിർജീവമായി ഇരിക്കുമ്പോഴേക്കും മുറിയിൽ നിന്ന് കുഞ്ഞു കരയാൻ തുടങ്ങിയിരുന്നു…

അവസാനമായി തന്റെ അച്ഛൻ എഴുതിയ പാതി കരിഞ്ഞ ആ ഡയറി താളുകളിൽ നിന്ന് സത്യം തിരിച്ചറിഞ്ഞതും ഇപ്പോഴും

വേവുന്ന ആ മാംസപിണ്ടങ്ങളുടെ കാൽക്കൽ തൊട്ടു വന്ദിച്ചു ജീവൻ പോകുന്ന വേദനയിലും കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചു എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു…

കരഞ്ഞു തളർന്നു മുന്നിലെ ഡെസ്കിലേക്ക് വീണവളെ നോക്കി അയാൾ ഇരുന്നു… എന്ത് പറയണമെന്ന് അറിയാതെ ഉഴയുന്ന മനസ്സുമായി…

കുറച്ച് നേരത്തിനു ശേഷം മുഖം ഉയർത്തി അവൾ അയാളെ സൂക്ഷിച്ചു നോക്കി…അയാളുടെ കണ്ണിൽ കരുണ ഉണ്ടോയെന്നു അവൾ തിരഞ്ഞുകൊണ്ടേയിരുന്നു..

“നാടകം ആണെന്ന് തോന്നുന്നുണ്ടല്ലേ.. എന്റെ ജീവിതം എന്നും ഒരു നാടകമായിരുന്നു സാറേ…പണ്ട് ഉത്സവങ്ങളിൽ കാണിച്ചിരുന്ന ഇടവേളകളും വേദന മാത്രം ബാക്കി നിൽക്കുന്ന അന്ത്യവും ഉള്ള നാടകം പോലെ..””എടോ…”

“സാറേ… നിക്ക് ഇനി ആരൂല്ല.. ന്റെ കുഞ്ഞിനെ എങ്കിലും നിക്ക് തരണം.. ഞാൻ പെറ്റിട്ടില്ല ന്നേ ഉള്ളു.. പക്ഷേ അവൾക്ക് വേണ്ടി മാത്രമാണ് ഞാൻ അന്ന് ചത്തു കളയാതിരുന്നത്…

ഇപ്പോഴും ജീവിച്ചിരിക്കുന്ന അവളുടെ തന്ത സ്വന്തം കൊച്ചിനെയും വിൽക്കാൻ കൊണ്ട് പോയാൽ എന്നോട് ദൈവം പൊറുക്കില്ല സാറേ… അവളെ നിക്ക് തരണം.. ഇല്ലങ്കി ഞാൻ മ രിച്ചു പോകും…””താൻ… വിഷമിക്കാതിരിക്ക്.. എല്ലാം ശരിയാക്കാം..”

തുടർന്നുള്ള അന്വേഷണത്തിൽ സുനിതയും അവരുടെ ഭർത്താവും ചേർന്നാണ് അവളുടെ അച്ഛനെയും അമ്മയെയും കൊല്ലാൻ ശ്രമിച്ചതെന്നും അതില് sunitha അറിയാതെ മരണപ്പെട്ടതാണെന്നും തെളിഞ്ഞു..

ആയതിനാൽ അയാളെ ഏഴു വർഷം കഠിനതടവിനു ശിക്ഷിക്കുകയും കുഞ്ഞിൽ കൃഷ്‌ണേന്ദുവിനു മാത്രമായിരിക്കും പൂർണ്ണ അവകാശവും എന്ന് ഉത്തരവ് വന്നു…

കുഞ്ഞു പെണ്ണിന്റെ പാല്പുഞ്ചിരികളിൽ ആ പെണ്ണ് വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…

വാനിലെന്നും തനിക്കായി തിളങ്ങുന്ന ആ രണ്ട് നക്ഷത്രങ്ങളുടെയും സ്വപ്നം നിറവേറ്റിയവളുടെ കൈയിൽ അമ്മേ എന്ന വിളിയോടെ പാറു ഇന്നുമുണ്ട്…

ഒരു വൻവൃക്ഷമായി നെഞ്ചോട് ചേർത്ത് പിടിക്കാൻ മിഴികളിൽ കരുണ നിറഞ്ഞൊരു ചെറുപ്പക്കാരനും… കരുണ എന്നോ സ്നേഹം മാത്രമായി തീർന്നിരിക്കണം!

ഇതൊരു കഥയാണ്…ജീവിക്കാൻ കൊതിച്ച ഒരു അമ്മയുടെയും അച്ഛന്റെയും കഥ…ഭൂമിയിൽ നിന്നു മറഞ്ഞിട്ടും അവർക്ക് ഇന്നും ജീവൻ നൽകുന്ന ഒരു മകളുടെ കഥ….

എന്താല്ലേ… നമ്മുടെയൊക്കെ ജീവിതങ്ങളും ഒരു കഥ തന്നെയല്ലേ… എന്നെങ്കിലും ആരെങ്കിലും കുഞ്ഞുമക്കളോട് പറഞ്ഞു കൊടുക്കാൻ എന്തെങ്കിലുമൊക്കെ ഉള്ള കഥ…

Leave a Reply

Your email address will not be published. Required fields are marked *