എടി പോവണോ നീ എ… എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട്..” അവരുടെ സീമന്ത രേഖയിൽ കൈ ചേർക്കുമ്പോൾ തണുത്തുറഞ്ഞ ആ ശരീരം അയാൾക്

(രചന: മിഴി മോഹന)

അച്ഛാ..” അമ്മേ കൊണ്ട് പോകാൻ സമയം ആയി.. “” മരുമകൻ ഉണ്ണി പിന്നിൽ നിന്ന്‌ തോളിൽ പിടിക്കുമ്പോൾ വിറയലോടെ പതുക്കെ തിരിഞ്ഞു ആ മനുഷ്യൻ…കാണണ്ടേ.. “” ഇപ്പോ എടുക്കും..

ആഹ്.. സമയം ആയോ അവൾക് പോകാൻ.. “”” വിറയ്ക്കുന്ന കൈകൾ അവനിലേക്ക് ചേരുമ്പോൾ താഴെ വീഴാതെ അയാളെ താങ്ങി ആ ചെറുപ്പക്കാരൻ…

മോള്… മോള് എന്തിയെ ഉണ്ണി ..? ആ നിമിഷവും അയാളുടെ കണ്ണുകളിൽ കരുതൽ നിറയുമ്പോൾ ഉണ്ണി അയാളെ മുറുകെ പിടിച്ചു..

ചാരു മുറിയിൽ ഉണ്ട് അച്ഛാ.. “”അച്ഛൻ വായോ..”” അയാളുടെ കൈ പിടിച്ചവൻ മുൻപോട്ട് നടത്തുമ്പോൾ അയാളുടെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു..

ബന്ധുക്കൾ ഉൾപ്പടെ നിറയെ ആളുകൾ കൂടി നിൽക്കുന്നുണ്ടെങ്കിലും ഒരു വലിയ ശൂന്യത ആയിരുന്നു അയാളെ മുൻപോട്ട് നടത്തിച്ചത്…

ആാാ ശൂന്യതയുടെ ഒടുവിൽ ഹാളിലേക്ക് ചെല്ലുമ്പോൾ അയാളുടെ നിറഞ്ഞ കണ്ണുകൾ താഴേക്ക് നീണ്ടു… കണ്ണുനീർ തുള്ളികൾ കാഴ്ചയെ മറയ്ക്കുന്നുണ്ടെങ്കിലും.. ഒരിക്കൽ കൂടി അവസാനം ആയി തന്റെ നല്ല പാതിയെ കാണാനായി കണ്ണുനീരുമായി മല്ലിട്ടു ജയിച്ചു കണ്ണുകൾ…

നീണ്ട വാഴഇല കീറിൽ പട്ടിൽ പൊതിഞ്ഞവൾ കിടക്കുന്നു .. “” ഒരിക്കൽ താൻ ആ കൈകളിലേക്കു നൽകിയ പട്ട് പുടവ.. ” മായാതെ നിൽക്കുന്ന കുങ്കുമം ആ സീമന്ത രേഖയെ അപ്പോഴും ചുവപ്പിച്ചിരുന്നു……അവൾ നിത്യവും തിരി തെളിക്കുന്ന നില വിളക്ക്‌ തലയ്ക്കു മുകളിൽ ആളി കത്തുന്നു…. അതും കരയുക ആണെന്ന് തോന്നിപ്പിക്കും പോലെ……

ഞാൻ… ഞാൻ ഒന്ന് അവൾക് അടുത്തേക്ക് ഇരുന്നോട്ടെ…മോനെ.. “” പതിയെ ഉണ്ണിയുടെ കൈയിൽ പിടി മുറുക്കുമ്പോൾ പതിയെ അയാളെ അവിടേക്ക്‌ ഇരുത്തി ആ ചെറുപ്പക്കാരൻ..

ചിന്നമ്മു… എടി പോവണോ നീ എ… എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട്..” അവരുടെ സീമന്ത രേഖയിൽ കൈ ചേർക്കുമ്പോൾ തണുത്തുറഞ്ഞ ആ ശരീരം അയാൾക് അപരിചതമായി… “”അവരിലെ ചൂടിന് വേണ്ടി വീണ്ടും വീണ്ടും ആ നെറ്റിയിൽ തഴുകി….

ഹഹ്..”‘ അല്ലങ്കിലും നീ കള്ളിയാ എപ്പോഴും പറഞ്ഞ് പറ്റിക്കും… ഞാൻ നേരത്തെ പോയ നിങ്ങൾക് വെള്ളം എടുത്തു തരാൻ ആരും വരില്ല അത് കൊണ്ട് നിങ്ങള് നേരത്തെ പൊയ്ക്കണം എന്ന് പറഞ്ഞിട്ട്.. ഇപ്പോ എന്നെ പറ്റിച്ചു നീ പോയില്ലേ..

ഇനി ആ.. ആരുണ്ടടി എനിക്ക് എന്റെ ഇഷ്ടം അറിഞ്ഞു ചെയ്യാൻ..'”പതം പറഞ്ഞു കരയുന്ന നിമഷം അയാളുടെ കണ്ണുകൾ ചുവരിലേക്ക് നീണ്ടു……

ആ നിമിഷം നിറഞ്ഞു നിൽക്കുന്ന കണ്ണുനീരിലും അയാളുടെ ചുണ്ടിൽ എല്ലാം മറന്നൊരു ചിരി വിടർന്നു…””

ഒരു പഴയ വിവാഹ ചിത്രം..”””മുപ്പത് വർഷങ്ങൾക് ഇപ്പുറവും മാറ്റ് ഒട്ടും കുറയാതെ അത് തന്നെ നോക്കി ചിരിക്കുന്നു…… തന്റെ പഴയ ചിന്നമ്മുവിന്റെ മുഖത്തേക്ക് മാത്രമായി അയാളുടെ കണ്ണുകൾ തറച്ചു നിൽകുമ്പോൾ ഓർമ്മകൾ അയാളെ പുറകോട്ട് ഒന്ന് കൊണ്ട് പോയി……….

ഒരിക്കൽ പോലും മനസു കൊണ്ടോ കണ്ണു കൊണ്ടോ മറ്റൊരു അർത്ഥത്തിൽ കണ്ടിട്ടില്ലാത്ത മുറപെണ്ണിനെ കർക്കശക്കാരൻ ആയ സ്കൂൾ അദ്ധ്യാപകൻ ചന്ദ്രൻ മാഷിന് വേണ്ടി അമ്മയും അമ്മാവനും പറഞ്ഞു വയ്ക്കുമ്പോൾ അന്ന് താൻ എതിർത്തു….

തന്നെക്കാൾ പതിനാറു വയസിന് ഇളയ കുട്ടി അവൾ പുളിമാങ്ങ പൊട്ടിച്ചും പാടത്തു പിള്ളേരുടെ കൂടെ കളിച്ചും അവളുടെ ജീവിതം ആസ്വദിക്കട്ടെ സമയം ആകുമ്പോൾ പറ്റിയ ചെറുക്കനെ കൊണ്ട് അവളെ ഞാൻ തന്നെ കെട്ടിക്കാം എന്ന്

പറയുമ്പോൾ എന്റെ വാക്കുകള്ക്കു മറുവാക്ക് ഇല്ലായിരുന്നു അമ്മയ്ക്കും അമ്മാവനും… പക്ഷെ എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് കൊണ്ട് അല്ലെ അവൾ ചിന്നമ്മു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്…

ഹഹ്.. “” സ്കൂൾ കഴിഞ്ഞാൽ കിട്ടുന്ന സമയം പഠിത്തത്തിൽ പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക്‌ വേണ്ടി താൻ നടത്തുന്ന സായാഹ്ന ക്ലാസിലെ മൂന്നാം വർഷ പ്രീഡിഗ്രിക്കാരി ആയിരുന്നു അവൾ… ” ആരും തെറ്റിദ്ധരിക്കണ്ട തറമായി പഠിക്കുന്നത് കൊണ്ട് തോറ്റു തോറ്റു ഇരിക്കുന്നവളെ ജയിച്ചു കാണാൻ വാശിയോട് അമ്മാവൻ വിടുന്നത് ആണ് അവളെ…..

അന്നും പതിവ് തെറ്റിക്കാതെ വന്നവൾ ഒരു മൂലയിൽ സ്ഥാനം പിടിക്കുമ്പോൾ എന്റെ കണ്ണുകൾ അവിടേക്കു നീണ്ടു.. “” എന്നത്തെയും പോലെ ആർക്കോ വേണ്ടി താല്പര്യം ഇല്ലാത്ത മുഖഭാവത്തോടെ ഇരിക്കുന്നവളെ അല്ല അന്ന് ഞാൻ കണ്ടത്…

കരഞ്ഞു വീർത്ത പോളകൾ.. “” കണ്ണുകൾ എന്തോ പറയാനായി കൊതിക്കുന്നു… എന്റെ ഊഹം തെറ്റിയില്ല ക്ലാസ് കഴിഞ്ഞതും അവളുടെ സന്തതസാഹചാരി ആയ കൂട്ടുകാരി പാത്തു കുട്ടി ബുക്കിലേക് നോക്കി ഇരിക്കുന്ന എനിക്ക് അടുത്തേക്ക് വന്നു…

മാഷേ ചിന്നമ്മുവിന് മാഷിനോട് ഒരൂട്ടം സംസാരിക്കണമെന്ന്.. ഇങ്ങള് ഒന്ന് സമ്മതിക്കുവോ ഓൾക് സംസാരിക്കാൻ “”” അവളുടെ വാക്കുകൾ കേൾക്കെ പുരികം ഉയർത്തി നോക്കുമ്പോൾ അവൾക്ക്‌ പിന്നിലൂടെ ചിന്നമ്മു എന്റെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു…

എന്റെ വാക്കുകൾ പുറത്തേക് വരും മുൻപേ ചിന്നമ്മുവിനെയും എന്നെയും തനിച്ചാക്കി അവൾ പുറത്തേക്ക് പോയി….

എന്താ ചിന്നമ്മു നിനക്ക് എന്താ സംസാരിക്കാൻ ഉള്ളത് പാത്തു പറഞ്ഞു.. “”എന്റെ കണ്ണുകൾ പുറത്തേക്ക് നീളുമ്പോൾ അവളുടെ ഏങ്ങൽ അടി ഉയർന്നു..

നീ എന്തിനാ കരയുന്നത്…? ആരെങ്കിലും നിന്നെ വഴക്ക് പറഞ്ഞോ..? അതോ ആൺകുടികൾ ആരെങ്കിലും..? എന്റെ ചോദ്യത്തിന് ഉത്തരം പോലെ ഇല്ല എന്നവൾ തലയാട്ടി..

മ്മ്ഹ്ഹ്.”” പിന്നെ എന്തിനാ ചിന്നമ്മു നീ കരയുന്നത്..? എന്റെ ചോദ്യം പിന്നെയും ഉയർന്നു..അ..അത് അച്ഛൻ ചന്ദ്രേട്ടനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാൻ…

ഹാ..” അത് ആണോ കാര്യം…. അതിന് ആണോ നീ ഇങ്ങനെ മോങ്ങുന്നത് എന്റെ ചിന്നമ്മു..”” അയ്യേ അതിനുള്ള മറുപടി ഞാൻ എന്റെ അമ്മയുടെ അടുത്ത് കൊടുത്തിട്ടുണ്ട്….നീ പേടിക്കണ്ട നിന്നെ ഞാൻ കെട്ടുക ഒന്നും ഇല്ല കൊച്ചേ
.”” പതിയെ എഴുനേറ്റ് അവൾക് അടുത്തേക്ക് വരുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ നേരെ ഉയർത്തി അവൾ..

അപ്പോൾ ചന്ദ്രേട്ടന് ന്നെ… ന്നെ.. ന്നെ ഇഷ്ടം ഇല്ല അല്ലെ.. “”ങ്‌ഹേ.. “”‘ പൊടുന്നനെ ഉള്ള അവളുടെ ആ ചോദ്യത്തിൽ ഞെട്ടലോടെ ഞാൻ അവളെ നോക്കി..

ചിന്നമ്മു നീ എന്താ ഈ ചോദിക്കുന്നത്..”” ചന്ദ്രേട്ടന് നിന്നെ ഇഷ്ടം ആണ് പക്ഷെ അത്..”

വേണ്ട ഒന്നും പറയണ്ട ചന്ദ്രേട്ടൻ…. “” എല്ലാം എന്റെ തെറ്റ് ആണ് അറിയാതെ ഞാനും മോഹിച്ചു പോയി ചന്ദ്രേട്ടന്റെ ഒപ്പമുള്ള ജീവിതം…. “” ഏങ്ങൽ അടിച്ച് പറയുന്ന പൊട്ടി പെണ്ണിനെ കാണുമ്പോൾ എന്താണ് ഉള്ളിലേക്കു ആ നിമിഷം കടന്നു വന്ന വികാരം എന്ന് അറിയില്ല…….ദേഷ്യം ആണോ അതോ സഹതാപം ആണോ അറിയില്ല…

ചിന്നമ്മു കല്യാണം കുഞ്ഞ് കളി അല്ല നീ പോയെ പോയി ആദ്യം നാലക്ഷരം പഠിക്കാൻ നോക്ക്‌…. അമ്മാവന്റെ ആഗ്രഹം പോലെ പരീക്ഷ എഴുതി എടുക്ക്..

അതിനി നടക്കില്ല ചന്ദ്രേട്ടാ.. “” പറ്റുന്ന അത്രയും ഉത്തരങ്ങൾ തെറ്റിച്ചു തെറ്റിച്ചു പ്രീഡിഗ്രി തോറ്റത് മനഃപൂർവം ആയിരുന്നു…എന്നും എനിക്ക് ചന്ദ്രേട്ടനെ കാണാൻ വേണ്ടി ആയിരുന്നു അത് …. “”

ചിന്നമ്മു.. “” ആ നിമിഷം എന്റെ ശബ്ദം അല്പം ഉയർന്നതും ഭയത്തോടെ അവളുടെ കണ്ണുകൾ എന്നിലേക്കു നീണ്ടു..

പേടി ആയത് കൊണ്ടാ ചന്ദ്രേട്ടാ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയാതെ ഇരുന്നത്… പക്ഷെ ചന്ദ്രേട്ടൻ പേടിക്കണ്ട ഞാൻ.. ഞാൻ ഇനി ചന്ദ്രേട്ടനെ ശല്യം ചെയ്യാൻ വരില്ല.. ഇഷ്ടം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ… “”” കണ്ണുനീർ തുടച്ചവൾ പുറത്തേക്ക് പോകുമ്പോൾ എന്റെ നെഞ്ചിൽ ഒരു ആണി തുളച്ചു കയറിയ പോലെ ആയിരുന്നു….

ചന്ദ്ര.. ” അമ്മാവൻ ചിന്നമ്മുവിന്റെ കല്യാണം ഉറപ്പിക്കാൻ പോവാ ഇന്ന്….”””കട്ടിലിന്റെ ഹെഡ്റസ്റ്റിൽ തല ചേർത്തു കിടക്കുമ്പോ ആണ് ഉണങ്ങിയ തുണിയുമായി അമ്മ അകത്തേക്ക് വന്നത്..

മ്മ്. “” നേർമ്മയായി ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.. “”ആ ബന്ധം വേണ്ടായിരുന്നു ചന്ദ്ര ആ തെക്കേലെ സുമതിയുടെ ആനന്ദ്രവൻ ആണ് ചെക്കൻ.. ” നിനക്ക് അറിയാം കഴിഞ്ഞ ഉത്സവത്തിന് കുടിച്ചിട്ട് പിള്ളേരോട് തല്ല് ഉണ്ടാക്കിയവൻ…. “”

അമ്മാവൻ ഇതിനു സമ്മതിച്ചോ…? എന്റെ കണ്ണിൽ സംശയം നിറയുമ്പോൾ അമ്മ ദീർഘമായി ഒന്ന് നിശ്വസിച്ചു…

ആഹ്..” അല്ലതെ അമ്മാവൻ എന്ത് ചെയ്യും അമ്മാവനും പ്രായം ആയി വരുന്നു പെണ്ണിനെ ആരുടെ എങ്കിലും കൈയിൽ പിടിച്ചു ഏല്പിക്കണ്ടേ..

അമ്മാവനെ പറഞ്ഞിട്ടും കാര്യം ഇല്ല വല്യ വല്യ ആലോചന വന്നാൽ കൊടുക്കാൻ പണ്ടവും പണവും വേണം അല്ലങ്കിൽ പെണ്ണിന് പഠിത്തം വേണം ഇനിയുള്ള കാലം ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് വേണം…. “”ഇതിപ്പോ ഒന്നും വേണ്ട എന്ന് പറഞ്ഞു വന്നതാ സുമതി… ചെറുക്കന് അന്ന് എന്തോ അബദ്ധം പറ്റിയത് ആണെന്ന്… നന്നായാൽ കൊള്ളാം അല്ലെങ്കിൽ അവളുടെ വിധി അല്ലാതെ എന്താ….

ഒന്നും വേണ്ട അവളെ ഇങ്ങു തന്നേക്കാൻ ഞാനാ അമ്മാവനോട് പറഞ്ഞത്… നിന്നെക്കാൾ ഒത്തിരി ഇളയത് ആണെങ്കിൽ പോലും അമ്മാവനും ഒത്തിരി സന്തോഷം ആയിരുന്നു ഞാൻ അത് പറഞ്ഞപ്പോൾ…… “”ചാകും മുൻപ് നീ ഒരു പെണ്ണ് കെട്ടി കാണണം എന്ന് ഞാനും ആശിച്ചു… എല്ലാം വിധി.””പറഞ്ഞു കൊണ്ട് അമ്മ പുറത്തേക്ക് ഇറങ്ങുമ്പോൾ കട്ടിലിൽ നിന്നും ഒന്ന് നിവർന്നിരുന്നു ഞാൻ…

അമ്മാവന്റെ വീട്ടിലേക്ക്‌ ചെല്ലുമ്പോൾ തന്നെ കണ്ടു പഴയ രണ്ട് അംബാസിഡർ കാർ മുറ്റത് നിരന്നു കുടക്കുന്നത്….”” ചെറുക്കൻ വീട്ടുകാരുടെ പ്രൗടി ഒട്ടും കുറയരുതെന്ന് തോന്നും പോലെ…

ചെറിയ വീടിനു ചുറ്റും കൂടി നിൽക്കുന്ന ഒന്ന് രണ്ടു കാരണവന്മാർ ആ ചെറിയ വസ്തു അളന്നു മുറിക്കുന്നുണ്ട്… “” അത് ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നതും മൂക്കിലേക്ക് അടിച്ചു കയറിയ ബീഡിയുടെ മണം എന്റെ കണ്ണുകളെ വലതു വശത്തെക്ക്‌ ആണ് എത്തിച്ചത്….

കിണറിന്റെ ഓരം ചേർന്ന് ബീഡി പുക ഊതി വിടുന്നവൻ..””” ഷർട്ടിന്റെ കൈ ചുരുട്ടി മുട്ടോളം തിരുകി വച്ചിട്ടുണ്ട്….”

ആ ചന്ദ്രൻ വന്നോ അകത്തേക്ക് കയറി ഇരിക്ക് മോനെ… “” അമ്മാവൻ അകത്തിരിക്കുന്നവർക്ക് ഒപ്പം ഒരു സ്റ്റൂൾ എനിക്കും നീട്ടി തരുമ്പോൾ ബീഡി പുകയുടെ മണവുമായി അയാളും അകത്തേക്ക് വന്നു…

ചന്ദ്രൻ കണ്ടിട്ടുണ്ടോ എന്റെ ഉടപിറന്നൊന്റെ മോനെ സുമതി അല്പം പൊങ്ങച്ചത്തിൽ അയാളെ നോക്കുമ്പോൾ കറ പുരണ്ട പല്ല് പുറത്ത് കാണിച്ചയാൾ വെളുക്കെ ചിരിക്കുമ്പോൾ തല ഒന്ന് ആട്ടുക മാത്രം ആണ് ചെയ്തത്..

ഷാപ്പിലെ വെപ്പ് ആണ് ഇവന് ജോലി..” തിന്നാനും കുടിക്കാനും പെണ്ണിന് മുട്ട് ഉണ്ടാവില്ല അല്ലിയോടാ.. “” സുമതി പറയുന്നതിന് ഒപ്പം വന്നവർ ആർത്തു ചിരിക്കുമ്പോൾ എന്റെ കണ്ണുകൾ അകത്തേക്ക് ആണ് നീണ്ടത്…

അപ്പോൾ പറഞ്ഞത് പോലെ ചെറുക്കന് പെണ്ണിനെ ഇഷ്ടം ആയ സ്ഥിതിക്ക് വരുന്ന ചിങ്ങത്തിൽ നമുക്ക് ഇത് നടത്താം..” കാരണവന്മാരുടെ ഉറപ്പിന്മേൽ സദസ് പിരിയുമ്പോഴും കണ്ണുകൾ അറിയാതെ അവളെ ആണ് തിരഞ്ഞത്…

ഹഹ്… “” ആകെയുള്ള അഞ്ച് സെന്റ് അവന്റെ പേരിലേക് എഴുതിക്കണം കെട്ടിന് മുൻപ്..അതാണ് അവരുടെ ഡിമാൻഡ്.. ” അമ്മാവൻ പറഞ്ഞു കൊണ്ട് എഴുനെല്കുമ്പോൾ എവിടെ നിന്നോ വന്ന ധൈര്യം ആണോ അവളോടടുള്ള സഹതാപം ആണോ ആ കൈയിൽ കടന്നു പിടിച്ചു…

എങ്ങനെ തോന്നി അമ്മാവന് നമ്മുടെ ചിന്നമ്മുവിനെ അവർക്ക് വിൽക്കാൻ..”’ ചോദിക്കുമ്പോൾ ആ മുഖത്ത് നോക്കിയിരുന്നില്ല.. “”

എന്റെ കുഞ്ഞിന്റെ തലവിധി അല്ലാതെ എന്താ ചന്ദ്ര ഞാൻ പറയേണ്ടത്… എന്റെ കണ്ണടയും മുൻപേ അവളെ ഒരാളെ ഏല്പിക്കണ്ടേ ആർക്കും ഒരു ഭാരം ആകരുത് എന്റെ കുഞ്ഞ് അത്രേ ചിന്തിച്ചുള്ളൂ…. “”

അവൾ ആർക്കാ അമ്മാവാ ഭാരം ആകുന്നത് എനിക്കോ എന്റെ അമ്മയ്ക്കോ.. ആർക്കാ ആരെയാ അമ്മാവൻ ഉദേശിച്ചത്.. “” ശരിയാ മറ്റൊരു കണ്ണിൽ കൂടി അവളെ കണ്ടിട്ടില്ലാത്തത് കൊണ്ട് ആയിരിക്കും എന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടില്ല എന്ന് ഞാൻ പറഞ്ഞത്…

പ… പക്ഷെ ഇന്ന് ഞാൻ അത് തിരുത്തി പറയുന്നു ആർക്കും കൊടുക്കണ്ട ചന്ദ്രപ്രസാധിന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടാന ഞാൻ വന്നത്…. ഹഹ്.. “” ഒരു നിമിഷം ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞ് കഴിയുമ്പോൾ ചിന്നമ്മു എന്റെ സ്വന്തം ആയി കഴിഞ്ഞിരുന്നു…

എന്റെ നിർബന്ധ ബുദ്ധിയെ എന്റെ ദേഷ്യത്തെ കുഞ്ഞ് ചിരിയിലൂടെ ഒതുക്കാൻ അവൾക് മാത്രം ആയിരുന്നു കഴിഞ്ഞിരുന്നത്…

തങ്ങൾക്ക്‌ ഇടയിലേക് ഒരു മോള് കൂടി വന്നപ്പോൾ ഇരട്ടി ആയി സന്തോഷം..” അവളുടെ കൊഞ്ചലുകൾ കളി ചിരികൾ വളർച്ച… അവളുടെ വിവാഹം എല്ലാ സന്തോഷതിനും അതിരില്ലായിരുന്നു…. അതിൽ അസൂയ പൂണ്ടിട്ട് ആണോ ദൈവം എന്റെ ചിന്നമ്മുവിനെ നേരത്തെ അങ്ങ് വിളിച്ചത്…

എനിക്ക് മുൻപേ നിന്ന് പോകാൻ ആ കുഞ്ഞ് ഹൃദയത്തിൽ അത്രയും ഭാരം ഉണ്ടായിരുന്നോ…. ഏയ്യ് ഒരിക്കലും ഇല്ല… ഒന്നും അറിയിച്ചിട്ടില്ല ഞാൻ… എന്നിട്ടും എന്തെ… “””

ഓർമ്മകളിൽ നിന്നും ഉണരുമ്പോഴും അയാളുടെ കൈ അവരുടെ നെറുകയിൽ പതിയെ തലോടി…

പൊയ്ക്കോ.. “” എനിക്ക് മുൻപേ നീ പോയാലും അറിയാം ഈ വീട്ടിൽ നിന്റെ ചന്ദ്രേട്ടന് ഒപ്പം നിഴൽ ആയി നീ കാണും എന്ന്.. “” പതുക്കേ എഴുന്നേറ്റയാൾ മുന്പോട്ട് നടക്കുമ്പോൾ കേട്ടു പുറകിൽ മകളുടെ ഉറക്കെയുള്ള കരച്ചിൽ….. ചിന്നമ്മുവിന് വേണ്ടിയുള്ള അവസാന കരച്ചിൽ… “”

Leave a Reply

Your email address will not be published. Required fields are marked *