ഗർഭിണിയാണ് എന്ന് പോലും നോക്കാതെ ക്രൂരമായ ഉപദ്രവങ്ങൾ സഹിച്ച് അവൾക്ക് മതിയായി അപ്പോഴേക്കും തന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്

രചന: കർണ്ണിക

“”നിക്കടാ കാലമാടാ!! അത് ഞാൻ കൊച്ചിന് വാങ്ങിയ വളയാണ് അതും എടുത്തു കൊണ്ട് എങ്ങോട്ടാണ് നീ പോകുന്നത്???”””

എന്നും ചോദിച്ചുകൊണ്ട് അംബിക ശിവദാസന്റെ പുറകെ ഓടി പക്ഷേ അയാൾക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല..

കൊച്ചിന് വാങ്ങിയ വളയും എടുത്ത് അയാൾ പുറത്തേക്കിറങ്ങി… അയാളെ കടന്നു പിടിച്ച അവളെ ഒറ്റ തല്ലിന് പിന്നിലേക്ക് ഇട്ടു..അവിടെയിരുന്ന് എന്തൊക്കെയോ പ്രാകി വിളിച്ചു അംബിക…

അയൽ വീട്ടിലുള്ളവരെല്ലാം സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു ആർക്കും അയാളെ കണ്ടുകൂടാ എല്ലാവർക്കും ശല്യമായി ഒരു ജന്മം ആയിരുന്നു അയാൾ.തനിക്ക് ജീവിതത്തിൽ പറ്റിയ തെറ്റ് അതായിരുന്നു അയാൾ!!!

അച്ഛന്റെ പെങ്ങളുടെ മകനായിരുന്നു ശിവദാസൻ ചെറുപ്പം മുതലേ അയാളെ ഒരുപാട് ഇഷ്ടമായിരുന്നു അംബിയക്ക്. പക്ഷേ അയാളുടെ കള്ളുകുടിയും മറ്റ് ചീത്ത സ്വഭാവങ്ങളും അറിഞ്ഞ അമ്പികയുടെ അച്ഛൻ ആ വിവാഹത്തെ എതിർത്തു മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചു..

കുറെ പറഞ്ഞു നോക്കി തനിക്ക് ശിവദാസൻ തന്നെ മതി എന്ന് പക്ഷേ അച്ഛൻ സമ്മതിച്ചില്ല അങ്ങനെയാണ് ഒരു പാവം സാധു ഗൾഫുകാരനുമായി അവളുടെ വിവാഹം നടക്കുന്നത്..

അയാൾ ഗൾഫിലേക്ക് പോയപ്പോൾ ശിവദാസനുമായുള്ള ബന്ധം പണ്ടത്തെതുപോലെ തുടർന്നിരുന്നു അവൾ..

എന്നും രാത്രികാലങ്ങളിൽ ആരും കാണാതെ ശിവദാസൻ അങ്ങോട്ടേക്ക് എത്തും. അവൾ അടുക്കള വശത്തെ വാതിൽ തുറന്നിട്ടു കൊടുക്കും..
കണ്ണ് കാണാത്ത ഒരു അമ്മ മാത്രമേ അവളുടെ ഭർത്താവിന് ഉണ്ടായിരുന്നുള്ളൂ അവർ മരുന്നു കുടിച്ച് നേരത്തെ ഉറങ്ങും അതും അവർക്ക് സൗകര്യമായി.

രാത്രി മുഴുവൻ അവർ ഭാര്യാഭർത്താക്കന്മാരെ പോലെ കഴിയും കളി കാര്യമായപ്പോഴാണ് എല്ലാവരും അറിഞ്ഞത് ആറുമാസമായി ഭർത്താവ് ഗൾഫിലുള്ള അംബിക രണ്ടുമാസം ഗർഭിണിയായി..

അത് നാട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി…
അയാൾ ലീവ് എടുത്തു വന്നു അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കി എല്ലാവരും ആളാരാണെന്ന് ചോദിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ തന്നെ പറഞ്ഞു

ശിവദാസൻ ആണെന്ന്…
അവരുടെ മുന്നിൽ അച്ഛൻ തലകുനിച്ചു നിന്നു..
അവർ ഈ ബന്ധം ഒഴിയുകയാണ് എന്ന് പറഞ്ഞു പോയി..

അതോടെ അച്ഛൻ വീട്ടിൽ നിന്ന് ഇറക്കി വിട്ടു ഇതിനെല്ലാം നീ അനുഭവിക്കും എന്നും പറഞ്ഞിരുന്നു..

പിന്നീട് അച്ഛൻ പറഞ്ഞത് സംഭവിക്കുന്നത് പോലെ ആയിരുന്നു കാര്യങ്ങൾ അയാൾ കള്ളുകുടിച്ച് വന്ന് അംബികയെ ഉപദ്രവിക്കാൻ തുടങ്ങി..

ഗർഭിണിയാണ് എന്ന് പോലും നോക്കാതെ ക്രൂരമായ ഉപദ്രവങ്ങൾ സഹിച്ച് അവൾക്ക് മതിയായി അപ്പോഴേക്കും തന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട് എന്നറിഞ്ഞു എല്ലാ വഴിയും അടഞ്ഞു

അവൾക്കിനി ശിവദാസന്റെ കൂടെ ജീവിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല സ്വന്തം വീട്ടിലേക്ക് പോലും കയറ്റില്ല അത്രത്തോളം തെറ്റുകൾ ഇതുവരെയും ചെയ്തു കഴിഞ്ഞു…

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ എങ്കിലും അയാൾ നന്നാവും എന്ന് കരുതി പക്ഷേ ഓരോ ദിവസം കൂടി ചെല്ലുംതോറും അയാൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്..

നാടുമുഴുവൻ കള്ളുകുടിച്ച് നിരങ്ങും പോരാത്തതിന് പെണ്ണ് പിടിയും എല്ലാം ഉണ്ട്..

ഇതിനിടയിൽ ഏതോ കത്തിക്കുത്ത് കേസിലും അയാൾ ഉൾപ്പെട്ടിരുന്നു അങ്ങനെ കുറച്ചു കാലം ജയിലിലായിരുന്നു അത്രയും കാലം അംബികയ്ക്ക് സ്വസ്ഥത ഉണ്ടായിരുന്നു..

തന്റെ മകൾ എട്ടാം ക്ലാസിൽ എത്തിയതിനുശേഷം ആണ് അയാൾ ജയിൽ മോജിതനായി വരുന്നത് അപ്പോഴേക്കും മകൾ ഋതുമതിയായിരുന്നു അങ്ങനെയുള്ള അവൾക്ക് ഒരു സ്വർണ്ണവള വേണം എന്ന് വലിയ മോഹമായിരുന്നു!!!

കുറെ നാളായി മോൾ പറയാൻ തുടങ്ങിയിട്ട് തന്നെ കൊണ്ട് ആവില്ല എന്ന് അറിയുന്നത് കൊണ്ട് ആ മോഹം
അംബിക കണ്ടില്ല എന്ന് നടിച്ചു അങ്ങനെയാണ് ഒരു ചിട്ടി അടുത്തുള്ള ഒരു സ്ത്രീ വച്ചത് അതിൽ ചേർന്നു…

അത് ആദ്യം തന്നെ നറുക്കിന് കിട്ടിയപ്പോൾ സന്തോഷമായിരുന്നു അംബികയ്ക്ക് മോളെയും കൊണ്ടുപോയി ജ്വല്ലറിയിൽ നിന്ന് ഒരു വള എടുത്തു കൊടുത്തു. ഒരു പവൻ തികയാൻ പൈസയുണ്ടായിരുന്നില്ല അതുകൊണ്ട് മുക്കാൽ പവന്റെ വളയാണ് എടുത്തു കൊടുത്തത് എങ്കിലും സന്തോഷമായിരുന്നു കുഞ്ഞിന്…

ആ വളയാണ് ആ സാമദ്രോഹി എടുത്തിട്ട് പോയത് അതും കള്ളുകുടിച്ച് കണ്ട പെണ്ണുങ്ങൾക്ക് കൊണ്ട് കൊടുക്കാൻ..

കുറെ കരഞ്ഞു ഒരു പ്രയോജനവുമില്ല എന്നറിയാമായിരുന്നു അംബികയ്ക്ക് രാത്രി ഒരുപാട് വൈകിയതിനു ശേഷം അയാൾ കയറി വന്നു.

‘”” പ്രായം തികഞ്ഞു നിൽക്കുന്ന സ്വന്തം കൊച്ചിന് നിങ്ങളോ ഒന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ല ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് വള അത് എടുത്തു കൊണ്ടു പോയി നശിപ്പിച്ചല്ലോ നിങ്ങൾ!!””എന്നും പറഞ്ഞ് അയാളെ അയാളുടെ മുന്നിൽ നിന്ന് ശപിച്ചു അവർ…

“”” പ്രായം തികഞ്ഞുനിൽക്കുന്നതാണെങ്കിൽ ഇറക്കി വിടെടി പണം ഇതിലും കൂടുതൽ ഉണ്ടാക്കുന്ന വഴി ഞാൻ നിനക്ക് കാണിച്ചു തരാം!!! വേണമെങ്കിൽ നീയും ഇറങ്ങിക്കോ കുറച്ച് മൂത്തുപോയി എന്നല്ലേ ഉള്ളൂ നിനക്കും കിട്ടും അത്യാവശ്യം പണം!”””

അത് കേട്ടതും രണ്ട് ചെവിയും കൊട്ടിയടച്ചു അംബിക..
ഇനിയൊന്നും കേൾക്കണ്ട എന്നത് പോലെ ഒന്നും മിണ്ടാതെ അകത്തു പോയി കിടന്നു മകളെ പറ്റി സ്വന്തം അച്ഛൻ പറഞ്ഞ വാക്കുകൾ ആണ് അത്..

അന്നേരം അവൾ ഓർത്തു എന്തുകൊണ്ടാണ് അച്ഛൻ ഇയാളെ വിവാഹം കഴിക്കേണ്ട എന്ന് പറഞ്ഞത് എന്ന് അച്ഛൻ കാണിച്ചുതന്ന വിവാഹ ജീവിതവുമായി മുന്നോട്ടു പോകുകയാണെങ്കിൽ എന്നും നല്ല രീതിക്ക് തനിക്ക് ജീവിക്കാൻ കഴിയുമായിരുന്നു എല്ലാം തകർത്തത് ഞാൻ തന്നെയാണ്..

പിന്നെ ഒന്നും ഓർത്തില്ല നെല്ലിനടിക്കാൻ കൊണ്ടുവച്ച കീടനാശിനി ഇരിപ്പുണ്ടായിരുന്നു അവിടെ അത് എടുത്തു കൊണ്ടുവന്ന പാതി കുടിച്ചുതീർത്ത അയാളുടെ കുപ്പിയിൽ ഒഴിച്ചുവച്ചു…

പാതിരാത്രിയിൽ എപ്പോഴോ കുപ്പിയിൽ ഉള്ള ബാക്കി കൂടി എടുത്തു കുടിച്ചിരുന്നു അയാൾ രാവിലെ എല്ലാവരും കാണുന്നത് ജീവനറ്റ അയാളുടെ ശരീരമാണ്…

അയൽവാസികൾക്ക് പോലും അയാളോട് യാതൊരു സഹതാപവും ഉണ്ടായിരുന്നില്ല ആത്മഹത്യയാണ് എന്ന് എല്ലാവരും കൂടി വരുത്തി തീർത്തു അത്രത്തോളം എല്ലാവർക്കും അയാളോട് വെറുപ്പായിരുന്നു..

അയാളെ അവിടെ അടക്കാൻ സമ്മതിച്ചില്ല അംബിക ദൂരെ ആരുമില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടുപോയി അടക്കി അതിനുശേഷം അവിടെയെല്ലാം ചാണക വെള്ളം തളിച്ചു..

മകളോട് പറഞ്ഞു അയാൾ നിന്റെ അച്ഛനല്ല!! അതുപോലൊരുത്തൻ അച്ഛനാണ് എന്ന് പറഞ്ഞ് നടക്കുന്നതിനേക്കാൾ നല്ലത് അച്ഛനില്ലാത്തവളായി ജീവിക്കുന്നതാണ് എന്ന്…
അമ്മ നിന്റെ കൂടെയുണ്ടാകും പഠിച്ച് സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം ഒരു വിവാഹം കഴിക്കുക!!”

അത് ടോക്സിക് ആണ് എന്ന് തോന്നിയാൽ ഇട്ടിട്ട് പോരുക അന്നേരം നിന്നെ സ്വീകരിക്കാൻ ഞാൻ ഉണ്ടാകും ഇവിടെ…

എന്റെ മോള് ഒരിക്കലും ആത്മഹത്യ ചെയ്യാൻ നോക്കരുത്. അതിന്റെ ആവശ്യമില്ല…
പോരാടുക തന്നെ ചെയ്യുക ഒരിക്കൽ വിജയം നമുക്കും ഉണ്ടാവും..

Leave a Reply

Your email address will not be published. Required fields are marked *