അവന്റെ ചുറ്റിലൂടെ നടന്നു പോകുന്ന പെൺകുട്ടികളിലും അവരുടെ വസ്ത്രധാരണത്തിലും ആയിരുന്നു ശിവന്റെ ശ്രദ്ധ മുഴുവൻ…..

(രചന: ഋതു)

വിവാഹത്തിന് പോകാനായി എല്ലാവരും റെഡിയായി ഇറങ്ങി. എവിടെ ശാലു മോൾ ഇതുവരെ ഇറങ്ങിയില്ലേ. രാജീവൻ ഭാര്യ യോട് ചോദിച്ചു.

ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ചേട്ടാ. നിങ്ങൾ പോയി അവൻ റെഡിയായോ എന്ന് നോക്ക്… മോളെക്കാൾ നേരം അവനാണ് കൂടുതൽ വേണ്ടത്.

രാജീവൻ ഭാനുവിന്റെ വാക്കുകേട്ടു ചിരിച്ചു. എടി അവൻ വളർന്നു വലുതായി വരികയല്ലേ അവനെ നോക്കാനും ആരെങ്കിലും കാണും.. അവൻ ഒരുങ്ങി നടക്കട്ടെ…..

രാജീവൻ മുറിയിൽ ചെല്ലുമ്പോൾ കണ്ണാടിക്ക് മുന്നിലുണ്ട് ശിവ…ആഹാ കഴിഞ്ഞില്ലെടാ നിന്റെ ഒരുക്കങ്ങൾ….ഞാൻ എപ്പോഴേ റെഡിയായി…..അയാൾ മകനെ സാകൂതം നോക്കി നിന്നു.

ശിവ രാജീവന്റെ അടുത്തേക്ക് വന്നു . അവൻ ഇട്ടിരിക്കുന്ന പാൻസിലും ഷർട്ടിലും പിടിച്ച് രാജീവിനെ കാണിച്ചു. ഈ ഡ്രസ്സിൽ ഞാൻ ഒട്ടും കംഫർട്ടബിൾ ആയി തോന്നുന്നില്ല.

വിഷമത്തോടെ കൂടിയുള്ള മകന്റെ പറച്ചിൽ കേട്ട് രാജീവൻ ഒന്ന് ചിരിച്ചു. നിനക്കത് വെറുതെ തോന്നുന്നതാണ് നിനക്കിത് നന്നായി ചേരുന്നുണ്ട്.

പക്ഷേ എനിക്ക് എന്തോ അങ്ങനെ തോന്നുന്നില്ല…നീ വേഗം വന്നേ അവിടെ അമ്മയും ചേച്ചിയും റെഡിയായി. രാജീവൻ ശരത്തിന്റെ കയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങി.

കാറിൽ ഇരിക്കുമ്പോൾ ശിവിന്റെ ശ്രദ്ധ മുഴുവൻ ചേച്ചിയുടെ ലഹങ്കയിൽ ആയിരുന്നു… ആ ലങ്കയിൽ ചേച്ചി കുറച്ചുകൂടി ഭംഗിയായി തോന്നി.

ചേച്ചിയുടെ വിടർത്തിയിട്ടിരിക്കുന്ന തലമുടിയും അതിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂവും.. കയ്യിലെ കുപ്പിവളകളും നെയിൽ പോളിഷ് എല്ലാം അവൻ ശ്രദ്ധയോടെ നോക്കി…

ഓഡിറ്റോറിയം എത്തി എല്ലാവരും കാറിൽ നിന്ന് ഇറങ്ങുമ്പോൾ.. അവന്റെ ചുറ്റിലൂടെ നടന്നു പോകുന്ന പെൺകുട്ടികളിലും അവരുടെ വസ്ത്രധാരണത്തിലും ആയിരുന്നു ശിവന്റെ ശ്രദ്ധ മുഴുവൻ…..

സമപ്രായക്കാരായ ആൺകുട്ടികളുടെ ഡ്രസ്സിങ്ങിലോ അവരുടെ സംസാരമോ ഒന്നും ശ്രദ്ധിക്കാൻ ശിവിന് കഴിഞ്ഞില്ല..

റിലേറ്റീവ്സിലെ പല ആൺകുട്ടികളും അവന്റെ അടുത്ത് വന്ന് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു.. അവരൊക്കെ അടുത്ത് വന്നിരിക്കുന്നതും സംസാരിക്കാൻ ശ്രമിക്കുന്നത് ഒന്നും ശിവിന് ഇഷ്ടപ്പെടുന്നില്ല.അവൻ ഒഴിഞ്ഞു മാറി.

ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് സദ്യവട്ടം കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു തിരികെ കാറിൽ കയറി.. കാറിൽ കയറിയ ഉടനെ അവൻ പിൻ സീറ്റിൽ ലേക്ക് ചാരിയിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു..മകൻ ഉറങ്ങുകയാണ് എന്ന് കണ്ട് രാജീവൻ സംസാരത്തിന് തുടക്കമിട്ടു.

ഇന്നാ ഓഡിറ്റോറിയത്തിൽ ഇവന്റെ പ്രായത്തിലുള്ള എത്രയോ കുട്ടികൾ ഇവനോട് മിണ്ടാൻ ശ്രമിച്ചിട്ടും ഇവൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. ഈയിടെയായി ശിവ്ന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം ഉണ്ടായിട്ടുണ്ട്….

നീ ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ ഭാനു..ഞാനത് രാജീവേട്ടനോട് പറയാൻ ഇരിക്കുകയായിരുന്നു… കഴിഞ്ഞ ദിവസം ഇവൻ സ്കൂളിൽ പോകാതെ വീട്ടിൽ ഉണ്ടായിരുന്നല്ലോ.. അന്ന് ഞാൻ ഇവനെ കാണാഞ്ഞു തിരക്കി മുറിയിൽ ചെന്നതാണ്.. അപ്പോൾ ഉണ്ട് ശാലുവിന്റെ ഡ്രസ്സ് എടുത്ത് ഇട്ടുകൊണ്ട് നിൽക്കുന്നു……

രാജീവന്റെ കാൽ അറിയാതെ ബ്രേക്കിൽ അമർന്നു….വണ്ടി ഒരു ശബ്ദത്തോടുകൂടി നിന്നു. നീ ഇത് എന്തൊക്കെയാണ് ഭാനു പറയുന്നത്.. അവൻ ശാലു മോളുടെ ഡ്രസ്സ് എടുത്തിട്ട് നിനെന്നോ…

അതേ രാജീവേട്ട ഞാൻ കണ്ടതാണ് ഞാൻ അവനെ പറയുകയും ചെയ്തു..അപ്പോൾ അവൻ പറയുകയാണ് സ്കൂളിൽ എന്തോ ഡ്രാമയ്ക്ക് വേണ്ടി ഡ്രസ്സ് റിഹേഴ്സൽ ചെയ്തു നോക്കിയതാണെന്ന്…

രാജീവൻ കാർ മുന്നോട്ടേക്കു എടുത്തു.വീട്ടിൽ ചെല്ലുമ്പോൾ ശരിക്കും കാറിൽ കിടന്ന് ശിവ ഉറങ്ങുക തന്നെയായിരുന്നു…അവനെ രാജീവൻ തട്ടിവിളിച്ച് അകത്തേക്ക് വിട്ടു….

മകന്റെ പെരുമാറ്റത്തിലെ പൊരുത്തമില്ലായ്മ രാജീവിന്റെ മനസ്സിൽ നൂറ്‌ നൂറ്‌ സംശയങ്ങൾക്ക് ഇടവരുത്തി……

അതൊന്നും ഭാനുവിനോട് പറയാതെ ഉള്ളിൽ ഒതുക്കി….ഒൻപതാം ക്ലാസ് മുതൽ ആണ് ശിവി ന് ഇങ്ങനെ കുറച്ചു തോന്നലുകൾ തുടങ്ങിയത്..

സ്കൂളിൽ നിന്നും പേരെന്റ്സ് മീറ്റിനു പോകുമ്പോൾ.. നിരന്തരം ടീച്ചേഴ്ഴിന്റെ പരാതി ശിവ് പെൺകുട്ടികളുമായിട്ടാണ് കമ്പനിയെന്നു……

ആദ്യമൊക്കെ അതു പ്രായത്തിന്റെ തമാശ ആയി കരുതി… പക്ഷെ വളർന്നു വരും തോറും അവനിൽ ചില മാറ്റങ്ങൾ കണ്ടു.. എന്നാൽ അതൊന്നും ഭാനുവിനോട് പോലും പറഞ്ഞില്ല….

എങ്കിലും സംശയം വിട്ടുമാറിയില്ല….രാവിലെ പതിവുപോലെ ഓഫീസിൽ പോകാൻ റെഡിയാകുമ്പോൾ ശിവിന്റെ റൂമിൽ വന്നു…… കോളേജിൽ പോകാൻ റെഡിയാകുവായിരുന്നു ശിവ്….

നീയിന്നു കോളേജിൽ പോകണ്ട എന്റൊപ്പം ഒരിടം വരെ വന്നേ..എവിടെക്കാ അച്ഛ നമ്മൾ പോകുന്നെ. കാറിൽ ഇരിക്കുമ്പോൾ ശിവിന് സംശയം കൂടിവന്നു.

ഹോസ്പിറ്റലിന് മുന്നിൽ എത്തുമ്പോൾ സംശയത്തിന്റെ ആക്കാം കൂടി വന്നു..ആർക്കാ അച്ഛാ…. സുഖമില്ലാത്തതു… നമ്മൾ ആരെ കാണാനാ വന്നത്.

നിന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും അകത്തുപോയി കഴിയുമ്പോൾ കിട്ടും….ഡോക്ടർ സലാഹുദീന്റെ മുന്നിൽ ഇരിക്കുമ്പോൾ ഉണ്ണിയുടെ മനസ്സിൽ നിറയെ സംശയം ആയിരുന്നു…

ഞാൻ പറഞ്ഞില്ലേ ഡോക്ടർ… ഇതാണ് എന്റെ മകൻ ശിവ്.എന്താണ് ശിവ് നിന്റെ പ്രശ്നം… രാജീവൻ എന്നോട് ചിലതൊക്കെ പറഞ്ഞു…

ഞാൻ പുറത്തിരിക്കാം ഡോക്ടർ അവൻ കാര്യങ്ങൾ പറയട്ടെ… രാജീവ്‌ പുറത്തേക്കിരിക്കാൻ തുടങ്ങുമ്പോൾ ശിവ് അവനെ തടഞ്ഞു…അച്ഛൻ ഇവിടിരിക്കു….. അച്ഛനും കേൾക്കണം എനിക്ക് പറയുവാനുള്ളത്….

ഡോക്ടർ ഞാൻ 9th സ്റ്റാൻഡേർഡ്ൽ പഠിക്കുമ്പോൾ ആണ് എന്റെ ആൺ ശരീരത്തിൽ ഒരു പെൺ മനസ് ഉണ്ടെന്നു ഞാൻ അറിഞ്ഞത്. പക്ഷെ ആദ്യം എനിക്കതു മനസിലാക്കാൻ കഴിഞ്ഞില്ല.. ഉൾക്കൊള്ളാനും..

എനിക്ക് ആൺകുട്ടികളോട് കൂട്ടുകൂടാൻ മടിയായി. പെൺകുട്ടികൾക്കൊപ്പം ഇരിക്കാൻ ഇഷ്ട്ടം തോന്നി. പക്ഷെ ഇതൊക്കേ ആരോടെങ്കിലും പറയാൻ പേടിയും.

അങ്ങനെ ഞാൻ ക്‌ളാസിൽ എന്റെ സുഹൃത്തായ അശ്വിനോട് പറഞ്ഞു.. അവനിതിനു പരിഹാരം പറഞ്ഞു തരാമെന്നു പറഞ്ഞു എന്നെ ആരുമില്ലാത്ത ഇടത്തു കൊണ്ടുപോയി എന്നെ ഉപദ്രവിച്ചു.. പുറത്തു ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീക്ഷണി പെടുത്തി…

അതോടെ എനിക്ക് പേടിയായി ആ സ്കൂളിൽ പഠിക്കാൻ. അങ്ങനെ അച്ഛനോട്‌ ആ സ്കൂളിൽ ഇനി പഠിക്കില്ല എന്നു വാശി പിടിച്ചു അവിടുന്ന് മാറി…

ഒച്ച ഇടറിയും കണ്ണുകൾ തുടച്ചും അവൻ സങ്കടം പറയുമ്പോൾ ഒന്ന് ചലിക്കാൻ പോലും മറന്നു രാജീവൻ ഇരുന്നു.. തന്റെ കുഞ്ഞു ഇത്രയും ചെറിയ പ്രായത്തിൽ അനുഭവിച്ച വേദനകൾ….. കണ്ണുകൾ നിറഞ്ഞൊഴുകി….

ഇനിയും പറ്റില്ല അച്ഛാ… എനിക്ക് ആൺ ശരീരത്തിൽ പെൺ മനസുമായി ജീവിക്കാൻ. എത്രയോ തവണ ആത്മഹത്യ ചെയ്താലോ എന്നു തോന്നിയിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അച്ഛനെയും അമ്മയെയും ചേച്ചിയെയും ഓർക്കും… ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ……

വേണ്ടാ….. അച്ഛന്റെ മോനേ എനിക്ക് എന്നും കാണണം.. നിന്റെ ആഗ്രഹം ഒരു സ്ത്രീ ആയി ജീവിക്കാൻ ആണെങ്കിൽ അതു നടക്കട്ടെ… വീട്ടിൽ പോയി അമ്മയോടും കൂടി സംസാരിച്ചു നമുക്കൊരു തീരുമാനത്തിൽ എത്താം…

നിങ്ങൾക്ക് വേണ്ടാ എന്ത് സഹായവും ആസ് എ ഡോക്ടർ ഞാൻ ചെയ്തു തരാം……..ഇതുപോലെ മനസിലാക്കുന്ന ഒരു കുടുംബം അതാണ് മുഹ്യം…….

അച്ഛന്റെ ഒപ്പം തിരികെ നടക്കുമ്പോൾ തന്നെ മനസിലാക്കാൻ അച്ഛനു കഴിഞ്ഞല്ലോ എന്ന സന്തോഷം ആയിരുന്നു ശിവിന്……

Leave a Reply

Your email address will not be published. Required fields are marked *