ആളുകളുടെ തനിനിറം ചില പ്രത്യേക സമയങ്ങളിൽ പുറത്തുവരും എന്ന് ആരോ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു

(രചന: J. K)

“” ഞങ്ങൾക്ക് തരാൻ ഉള്ളത് എന്താന്ന് വച്ച് ഇങ്ങോട്ട് തന്നോളൂ.. അതിനാ ഞങ്ങൾ എല്ലാരും കൂടി വന്നത്… ”

എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ മിഴികളോടെ പറഞ്ഞവളെ നോക്കി വന്ദന..
സുധിയേട്ടന്റെ ഏറ്റവും ഇളയ പെങ്ങളാണ് സന്ധ്യ “”

അവളെയാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടമുണ്ടായിരുന്നത് നെഞ്ചിൽ എന്തോ തടയുന്നത് പോലെ തോന്നി കരച്ചിൽ പുറത്തേക്ക് വരാത്തതുപോലെ ആളുകളുടെ തനിനിറം ചില പ്രത്യേക സമയങ്ങളിൽ പുറത്തുവരും എന്ന് ആരോ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു

ശരിയാണ് പലപ്പോഴും നന്നായി അഭിനയിക്കുന്നവർ ആയിരിക്കും പിന്നെ അങ്ങോട്ട് ഏറ്റവും വിഷം എന്ന് നമുക്ക് മനസ്സിലാവുക…

“” ഏട്ടൻ മരിച്ചിട്ട് ആ ചിതയുടെ ചൂട് മാറിയിട്ട് പോലും ഉണ്ടാവില്ല… കുറച്ചു കഴിഞ്ഞിട്ട് പോരെ ഈ ഭാഗം വെക്കലും മറ്റും “”
വന്ദന ചോദിച്ചതും പെങ്ങമ്മാര് മൂന്നുപേരും അടുത്തേക്ക് എത്തിയിരുന്നു..

“” ഓ അതുവരേക്കും ഞങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നിട്ട് വേണം എല്ലാം കൂടി നിങ്ങൾക്ക് ഒറ്റയ്ക്ക് അങ്ങോട്ട് വിഴുങ്ങാൻ അല്ലേ?? “”

മൂത്തവളാണ്..
“” എടീ അവളുമാര് എന്റെ പെങ്ങമ്മാരല്ല സ്വന്തം മക്കളാണ്… “”

എന്ന് ഒരു ദിവസം നെഞ്ചിൽ കൈ വെച്ച് അദ്ദേഹം പറഞ്ഞതാണ് അപ്പോൾ ഓർമ്മ വന്നത് അവൾക്ക് ചങ്ക് പൊട്ടി പൊളിയുന്നതുപോലെ തോന്നി..””” എന്തുവേണമെങ്കിലും ആയിക്കോളൂ എനിക്ക് യാതൊരു എതിർപ്പും ഇല്ല “”

എന്ന് പറയുമ്പോഴേക്കും വന്ദന കരഞ്ഞു പോയിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി സുധിയേട്ടന്റെ മക്കളെപ്പോലെ കരുതിയിരുന്ന പെങ്ങന്മാരാണ് ഇപ്പോൾ സ്വത്തിന് വേണ്ടി വന്ന് തമ്മിലടിക്കുന്നത്.. എന്ന് ചുമരിൽ ചിരിച്ചിരിക്കുന്ന ഫോട്ടത്തിലേക്ക് നോക്കി മൗനമായി പറഞ്ഞു വന്ദന…

അവൾ സമ്മതം കൊടുത്തതും എല്ലാവരും കൂടി സന്തോഷത്തോടെ ഒരുമിച്ച് പുറത്തേക്ക് പോയിരുന്നു ഒറ്റയ്ക്കായപ്പോൾ ഇത്തിരി സമാധാനം തോന്നി വന്ദനക്ക്…

ചുമരിൽ ഈ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിട്ട് അധികം ആയിട്ടില്ല ജീവനുള്ളത് പോലെ തോന്നും അതിലേക്ക് നോക്കുമ്പോൾ അവൾ അതിലേക്ക് നോക്കിയിരുന്നപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി..

അച്ഛൻ മരിച്ചപ്പോൾ ഏക ആന്തരിയായ സുധിയേട്ടന് കുടുംബത്തിന്റെ എല്ലാ ഭാരങ്ങളും ഏറ്റെടുക്കേണ്ടി വന്നിരുന്നു…

അദ്ദേഹത്തിന് അതിനു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മയെയും അനിയത്തിമാരെയും പൊന്നുപോലെ നോക്കാൻ അദ്ദേഹം ചെയ്യാത്ത ജോലികൾ ഇല്ലായിരുന്നു കഠിനാധ്വാനി തന്നെയായിരുന്നു അദ്ദേഹം .

തനെക്കാൾ നാലു വയസ്സിന് ഇളയവളുടെ വിവാഹം നടത്തിക്കൊടുക്കുമ്പോൾ നല്ലൊരു ജോലി പോലും ഇല്ലായിരുന്നു അദ്ദേഹത്തിന് കടം വാങ്ങിയും മറ്റും അവളെ കൈ പിടിച്ചു കൊടുക്കുമ്പോൾ ഒരു അച്ഛന്റെ മനസ്സായിരുന്നു എന്ന് തന്നോട് ഒരിക്കൽ പറഞ്ഞിരുന്നു..

പിന്നെയും രണ്ടുപേരെയും കൂടി വിവാഹം കഴിപ്പിച്ച വിട്ടതിനുശേഷം മാത്രമാണ് സ്വന്തം കാര്യത്തെപ്പറ്റി അദ്ദേഹം ചിന്തിച്ചുള്ളൂ അപ്പോഴേക്കും വിവാഹപ്രായം ഒക്കെ അദ്ദേഹത്തിന് കഴിഞ്ഞു പോയിരുന്നു…

സുധിയേട്ടനും തന്റെ അച്ഛനും ഒരേ കമ്പനിയിലാണ് പണിയെടുത്തിരുന്നത് സുധിയേട്ടന്റെ മനസ്സിന്റെ നന്മ കണ്ടതുകൊണ്ട് മാത്രമാണ് പ്രായത്തിന്റെ വ്യത്യാസം പോലും ചിന്തിക്കാതെ തന്നെ കൈ പിടിച്ചു കൊടുത്തത്…

അമ്മയും സുധിയേട്ടനും താനും അടങ്ങുന്ന കുടുംബത്തിലേക്ക് തങ്ങളുടെ രണ്ടു പെൺകുട്ടികൾ കൂടി വന്നതോടുകൂടി സ്വർഗം തന്നെയായിരുന്നു ആ ജീവിതം പൈസയ്ക്ക് അല്പം ബുദ്ധിമുട്ടുണ്ടെന്ന് ഒഴിച്ചാൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..

സുധിയേട്ടന്റെ അമ്മ വലിയ സ്നേഹം ഒന്നും കാണിച്ചില്ലെങ്കിലും തന്നോട് ഒട്ടും വെറുപ്പില്ലായിരുന്നു എന്നാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് നേർക്ക് നേരെ പറയും അത് കഴിഞ്ഞാൽ അത് അവിടെ തീർന്നു അതുകൊണ്ടുതന്നെ അത്ര വലിയ പ്രശ്നങ്ങളും അവിടെ ഇല്ലായിരുന്നു..

പക്ഷേ ഇടയ്ക്കിടയ്ക്ക് വന്നു ബുദ്ധിമുട്ടിച്ചിരുന്നത് പെങ്ങമ്മാര് തന്നെയായിരുന്നു അവരുടെ ഓരോ പ്രശ്നങ്ങളും പറഞ്ഞ് സുധിയേട്ടന്റെ അരികിൽ വരും.

എന്നിട്ട് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും അതിപ്പോൾ കാശിന്റെ കാര്യമാണെങ്കിലും ശരി മറ്റ് എന്താണെങ്കിലും ശരി അദ്ദേഹം അവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നീടെയ്ക്ക് വയ്ക്കുന്ന ശീലമില്ല കടം വാങ്ങിയാണെങ്കിലും അവരുടെ കാര്യം നിവർത്തിച്ചു കൊടുക്കും..

എന്ന് ഒരു ദിവസം അതിനെപ്പറ്റി പറഞ്ഞപ്പോഴാണ് അദ്ദേഹം എന്നോട് പറഞ്ഞത് അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ അല്ലേടി ഞാനല്ലേ ഉള്ളൂ അവർക്ക് എല്ലാം വന്നു പറയാൻ..

നമ്മുടെ ഈ രണ്ടു മക്കളെ പോലെ തന്നെയാണ് എനിക്ക് അവരും എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞാൽ മനസ്സിലായപ്പോൾ ഞാനും പിന്നീട് അവരുടെ കാര്യത്തിലൊന്നും ഇടപെടാറില്ല എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിക്കും..

കമ്പനിയിൽ ഉണ്ടായ ഒരു അപകടം ഞങ്ങൾക്ക് നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ ജീവിതം തന്നെയായിരുന്നു സുധിയേട്ടൻ പോയതോടുകൂടി ഈ വീട് ഒരു നാഥനില്ലാതെയായി..

എങ്കിലും ഏക ആശ്വാസം അദ്ദേഹം സ്വന്തം കുഞ്ഞുങ്ങളെ പോലെ കണ്ടിട്ടുള്ള പെങ്ങന്മാർ താങ്ങായി ഉണ്ടാവും എന്നതായിരുന്നു പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആയിരുന്നു അവരുടെ പെരുമാറ്റം…

ഇത്രയും സ്വാർത്ഥകൾ ആയിരുന്നു അവരെന്ന് അറിഞ്ഞിരുന്നില്ല സ്വന്തം കാര്യം മാത്രം ..
അവരെ അളക്കുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റിയല്ലോ സുധിയേട്ടാ….””

സ്വത്ത് പങ്കുവയ്ക്കുന്നത് ഞാൻ എന്തെങ്കിലും എതിര് പറഞ്ഞാലോ എന്ന് വിചാരിച്ച് ആവണം അവർ ആദ്യം തന്നെ എന്റെ അരികിൽ വന്ന് എന്നോട് സമ്മതം ചോദിച്ചത് അതിനു ശേഷം അവർ ചെന്നത് അമ്മയുടെ അടുത്തേക്കാണ് എല്ലാം അമ്മയോട് സംസാരിച്ചു കഴിഞ്ഞു..

സുധിയേട്ടൻ പോയതിൽ പിന്നെ അമ്മ മുറിവിട്ട് എണീറ്റ് വന്നിട്ടേ ഇല്ലായിരുന്നു ആകെ ഒരു തളർച്ചയാണ് അമ്മയുടെ കാര്യം കാണുമ്പോൾ തോന്നും സുധിയേട്ടൻ ആയിരുന്നു ആ മനസ്സിന്റെ ധൈര്യം എന്ന് അത് പോയതോടുകൂടി അമ്മ ആകെ തളർന്ന മട്ടാണ്…

അവരോട് അമ്മ മറുപടിയൊന്നും പറഞ്ഞില്ല പകരം എണീറ്റ് ഹോളിൽ വന്നിരുന്നു എന്റെ കുഞ്ഞുങ്ങളെ വിളിച്ച് മടിയിൽ ഇരുത്തി..

അമ്മ എന്തിനുള്ള പുറപ്പാടാണ് എന്നറിയാതെ എല്ലാവരും ചുറ്റും നിന്നിരുന്നു… എല്ലാവരെയും നോക്കി അമ്മ പറയാൻ തുടങ്ങി…

“” എന്റെ ഭർത്താവ്, അതായത് നിങ്ങളുടെ എല്ലാം അച്ഛൻ മരിക്കുമ്പോൾ നിങ്ങൾ മൂന്നുപേരും വളരെ ചെറിയ കുഞ്ഞുങ്ങളാണ് എന്റെ സുധി മോനും പക്ഷേ അതുപോലും വകവയ്ക്കാതെയാണ് അവൻ ജോലിക്ക് പോയത്..

ഈ വീടും പറമ്പും എല്ലാം പണയത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചു മാറ്റാൻ വേണ്ടി ഞാൻ തന്നെ എടുത്തതായിരുന്നു ആ ലോൺ.. അടുത്ത വീടുകളിൽ ഞാൻ ജോലിക്ക് പോയി..

പക്ഷേ അതുകൊണ്ടൊന്നും ഈ വീട് കഴിഞ്ഞ് പോകുമായിരുന്നില്ല എന്റെ സുധിമോൻ കൂടി പണിക്ക് പോയതോടുകൂടിയാണ് മൂന്ന് നേരവും വല്ലതും നമ്മളെല്ലാം കഴിച്ചു തുടങ്ങിയത്…

പിന്നീട് അങ്ങോട്ട് എന്റെ കുഞ്ഞ് ചെയ്യാത്ത ജോലികൾ ഇല്ല.. ഈ വീടും പുരയിടവും ജപ്തിയുടെ വക്കിൽ നിന്ന് രക്ഷിച്ചതും നിങ്ങളെയെല്ലാം ഒരു കുറവും വരാതെ കല്യാണം കഴിപ്പിച്ചു അയച്ചതും എല്ലാം എന്റെ മോനാണ്..

സ്വന്തം കാര്യം പോലും നോക്കാതെയാണ് അവൻ നിങ്ങൾക്ക് വേണ്ടി ജീവിച്ചത് ഞാനും കൂടി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അവൻ പിന്നീട് അവന്റെ ജീവിതത്തെ പറ്റി ഒന്ന് ചിന്തിച്ചു തുടങ്ങിയത് അവൻ വിവാഹം കഴിക്കാൻ വിവാഹപ്രായം എല്ലാം കഴിഞ്ഞിരുന്നു…

അവന് രണ്ട് കുഞ്ഞുങ്ങളെ ദൈവം കൊടുത്തു… നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറഞ്ഞതുപോലെ എന്റെ മോൻ……””””

അവർ ഒന്നു വിതുമ്പി എന്താണ് അവർ പറയുന്നത് എന്നറിയാതെ എല്ലാവരും അവരെ തന്നെ ശ്രദ്ധിച്ചു…

“” ഇന്ന് അവനില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട് എങ്കിലും, അതാണ് സത്യം… എന്റെ മോന്റെ മക്കളെ ഇനി നന്നായി നോക്കണം അത് മാത്രമാണ് എന്റെ ചിന്ത..

നിങ്ങൾക്ക് വേണ്ടി ഒരായുസ്സ് മുഴുവൻ ജീവിച്ചവന് എത്ര വിലയാണ് നിങ്ങൾ നൽകിയത് എന്ന് അല്പം മുമ്പ് എനിക്ക് മനസ്സിലായി.. എങ്കിൽ കേട്ടോളൂ നിങ്ങൾ ഈ കാണുന്നത് മുഴുവൻ അവൻ ഉണ്ടാക്കിയ സ്വത്താണ് നിങ്ങളുടെ അച്ഛന്റേത് എന്ന് പറഞ്ഞു തരാൻ എന്റെ കയ്യിൽ ഒന്നുമില്ല അതെല്ലാം എന്നോ നഷ്ടപ്പെട്ടതാണ്…

ഇനി എന്റെ തീരുമാനം പറയാം ഇതിൽനിന്ന് ഒരു തുണ്ട് ഭൂമി പോലും നിങ്ങൾക്ക് ആർക്കും കിട്ടില്ല എല്ലാം ഞാൻ എന്റെ മകന്റെ മക്കളുടെ പേരിൽ എഴുതി വയ്ക്കുകയാണ് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടേതായ വഴി സ്വീകരിച്ചോളൂ.. എനിക്കറിയാം എന്ത് വേണം എന്ന് “”‘

അത്രയും പറഞ്ഞ് അമ്മ എണീറ്റ് പോകുമ്പോൾ കോപം കൊണ്ട് ജോലിക്കുന്നുണ്ടായിരുന്നു ആ മൂന്ന് പേരും…
പക്ഷേ ഒരാളുടെ മാത്രം മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…വന്ദനയുടെ ””

ഒരിക്കൽ പോലും തന്നോട് അമ്മ അടുപ്പം അത്രയ്ക്ക് ഒന്നും കാട്ടിയിരുന്നില്ല പക്ഷേ ഇപ്പോൾ.. ഒന്ന് താങ്ങായി നിൽക്കാൻ ഒരു തോള് വേണം എന്ന് തോന്നിയ സമയത്ത് തനിക്ക് ഒരു താങ്ങായി ആ കൈകൾ..

അവൾ വേഗം അമ്മയുടെ അരികിൽ പോയി ഇരുന്നു..
ആ വൃദ്ധ സ്ത്രീ തന്റെ ചുളിഞ്ഞ കൈകൊണ്ട് അവളുടെ കൈ മുറിക്കി പിടിച്ചു…””” അമ്മയുണ്ടാവും “”

എന്ന് മാത്രം പറഞ്ഞു… അത് മതിയായിരുന്നു അവൾക്ക് അങ്ങോട്ട് ജീവിക്കാൻ…

പരമ്പരാഗത സ്വത്ത് അല്ലാത്തതുകൊണ്ട് തങ്ങൾക്ക് യാതൊരു അവകാശവും കിട്ടില്ല എന്നറിഞ്ഞതും പെങ്ങന്മാർ അവിടം കാലിയാക്കിയിരുന്നു ഇനി അമ്മ കൂടി അവരുടെ തലയിൽ ആവണ്ട എന്ന് കരുതി…

പക്ഷേ വന്ദനയെ സംബന്ധിച്ചിടത്തോളം അമ്മ അവൾക്കൊരു അനുഗ്രഹമായിരുന്നു..ആ ആയുസ്സ് നീട്ടി തരണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *