ആരായിരുന്നടീ ഫോണിൽ ഞാൻ വിളിച്ചപ്പോൾ നീ ബിസി ആയിരുന്നല്ലോ?? “”””” അമ്മായിയായിരുന്നു ഏട്ടാ!!””

(രചന: J. K)

“”നീലിമ നീ എന്നെ വിട്ടു പോകുമോ അങ്ങനെ നീ വിട്ടുപോയാൽ പിന്നെ ഞാൻ ഇല്ല..

ഇപ്പോ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നീ മാത്രമാണ് നീലിമ ജീവിതത്തിൽ ആരും ഇല്ലാത്തവൻ ആണ് ഞാൻ നീ കൂടെ പോയാൽ പിന്നെ ഈ ജീവിതം വേണ്ട എന്ന് വയ്ക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ..””

അത്രയും ഫോണിലൂടെ കേട്ടതും എന്തുവേണമെന്ന് അറിയാതെ ഇരുന്നു നീലിമ ഇത്തിരി മുൻപ് നടന്നത് ഇതൊന്നുമല്ല അവൾ വെറുതെ ഒന്ന് ഓർത്തു നോക്കി..

“” ആരായിരുന്നടീ ഫോണിൽ ഞാൻ വിളിച്ചപ്പോൾ നീ ബിസി ആയിരുന്നല്ലോ?? “”””” അമ്മായിയായിരുന്നു ഏട്ടാ!!””

“” അവരെന്തിനാ നിന്നെ വിളിക്കുന്നത് അതൊന്നുമല്ല നീ കള്ളം പറയുകയാ നീ മറ്റാരെയോ ആണ് വിളിച്ചത്…

ആരാ വിളിച്ചത് എന്ന് സ്ക്രീൻഷോട്ട് എടുത്ത് അയക്ക് എത്രനേരം വിളിച്ചു ആ സമയം എത്ര സെക്കന്റ് സംസാരിച്ചു എല്ലാം എനിക്കറിയണം… “””

കിതപ്പോടെ പറയുന്നവനെ മടുപ്പോടെ കേട്ടിരുന്നു നീലിമ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ..

ഇവിടെ നാട്ടിലായിരുന്നപ്പോൾ വലിയ പ്രശ്നമില്ലായിരുന്നു ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് പോയത് മുതൽ തുടങ്ങിയതാണ് പ്രശ്നം..

എന്ത് ചെയ്താലും ഏതു ചെയ്താലും സംശയം ഫോൺ ബിസി ആവാൻ പാടില്ല അങ്ങനെയെന്തേങ്കിലും ഉണ്ടായാൽ അപ്പോ അതിനുള്ള എക്സ്പ്ലനേഷൻ കൊടുക്കണം..

ആൾക്ക് ഒട്ടും വിശ്വാസമില്ലാത്ത മാതിരി ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും അത് കേൾക്കുമ്പോൾ എന്തോ വിഷമം തോന്നും..

ഇന്നത്തെ പ്രശ്നം കൂടിയായപ്പോൾ പറഞ്ഞതാണ് മടുത്തു ഞാൻ ഇനി എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് അപ്പോൾ പറഞ്ഞതാണ്, ഞാനില്ലാതെ പറ്റില്ല എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചിരിക്കുന്നത് എന്നെല്ലാം അതിൽ ഞാൻ വീഴുമെന്ന് അറിയാം…

ഡിഗ്രി കഴിഞ്ഞു പീജിക്ക് പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഒരു വിവാഹാലോചന വരുന്നത് അരുൺ എന്നാണ് പേര് അമ്മയില്ല അച്ഛനും പെങ്ങളും മാത്രമേയുള്ളൂ എന്നാണ് ബ്രോക്കർ പറഞ്ഞിരുന്നത് അമ്മ ഇല്ല എന്ന് പറഞ്ഞപ്പോൾ മരിച്ചതാവും എന്ന് കരുതി

പക്ഷേ വിവാഹം ഉറപ്പിച്ചപ്പോൾ അവർ പറഞ്ഞിരുന്നു അമ്മ മരിച്ചതല്ല അച്ഛനെയും അരുണിനെയും ഉപേക്ഷിച്ച് മറ്റാരുടെയോ കൂടെ പോയതാണ് എന്ന്..

ആരൊക്കെയോ ഉപദേശിച്ചു വെറുതെ പൊല്ലാപ്പ് എടുത്ത് തലയിൽ വയ്ക്കേണ്ട..ശരിക്കും എന്താണാവോ അവർക്കിടയിലെ പ്രശ്നം അതുകൊണ്ട് ഈ വിവാഹം വേണ്ട എന്നൊക്കെ പക്ഷേ അയാൾക്കും ഒരു ജീവിതം വേണ്ടേ എന്ന് വിചാരിച്ച് ഞാൻ തന്നെയാണ് എനിക്ക് സമ്മതമാണ് എന്ന് അറിയിച്ചത്…

പക്ഷേ വിവാഹം കഴിഞ്ഞതും അയാൾ എന്റെ കാര്യത്തിൽ ഓവർ പൊസസീവ് ആണ് എന്നത് എനിക്കറിയാമായിരുന്നു എങ്ങോട്ടും തിരിയാൻ പോലും വിടില്ല സ്വന്തം വീട്ടിലേക്ക് പോലും നാട്ടിൽ ഉണ്ടായിരുന്ന രണ്ടുമാസം അയാൾ വിട്ടിട്ടില്ല..

സ്നേഹ കൂടുതൽ കൊണ്ടാവും എന്ന് വിചാരിച്ചു. പിന്നീട് ലീവ് കഴിഞ്ഞ് അയാൾ ഗൾഫിലേക്ക് പോയതും അയാളുടെ സ്വഭാവം ആകെ മാറി…

എനിക്കെന്തോ ഒരു അവിഹിതബന്ധം ഉണ്ട് എന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം മുഴുവൻ ഞാൻ ആദ്യം ഇതിനെപ്പറ്റി സംസാരിച്ചത് അയാളുടെ അച്ഛനോട് തന്നെയാണ്..

അയാളുടെ പതിമൂന്നാം വയസ്സിൽ ആണത്രേ അമ്മ മറ്റൊരു ആളുടെ കൂടെ ഇറങ്ങിപ്പോയത് അതും അയാളുടെ കണ്മുന്നിൽ വച്ച് അത് അയാളുടെ ജീവിതത്തിൽ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്നച്ഛൻ പറഞ്ഞു

അതുകൊണ്ട് അയാളുടെ ജീവിതത്തിൽ അയാൾ ഇതൊന്നും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാവും കൂടുതൽ ശ്രദ്ധിക്കുന്നത് എന്നൊക്കെ പറഞ്ഞു..

എന്തൊക്കെ ന്യായീകരണം അതിനു പറഞ്ഞാലും എനിക്ക് ഒരു കൂട്ടിലിട്ട അവസ്ഥയായിരുന്നു..

എന്തൊക്കെ സ്നേഹത്തിന്റെ പേരിലാണെങ്കിലും അത്ക്കാവുന്നതിലും അപ്പുറത്തായിരുന്നു ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു

അപ്പോഴും അയാൾ അയാളുടെ സ്നേഹ നാടകം തുടങ്ങിയിരുന്നു നീയില്ലാതെ പറ്റില്ല നീ ഇപ്പോൾ പോകരുത് എന്നൊക്കെ പറഞ്ഞു എനിക്ക് പോയേ പറ്റൂ എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.

അതോടെ അയാളുടെ ഭാവം മാറി അവിടെ ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ച് വീട്ടിലേക്ക് ചെന്നു…

അമ്മയോടും അച്ഛനോടും അയാളുടെ ഈ സ്വഭാവത്തെ പറ്റി തുറന്നു പറഞ്ഞു അച്ഛനാണ് പറഞ്ഞത് ഒരു അവസരം കൂടി കൊടുക്കണം എന്ന്… അല്ലെങ്കിൽ ഇനിയൊരിക്കൽ ചിലപ്പോൾ നമുക്ക് കുറ്റബോധം തോന്നാം അതുണ്ടാവരുത് എന്ന്…

അച്ഛൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. അദ്ദേഹത്തോട് നാട്ടിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു…

ഒരു നല്ല കൗൺസിലിംഗ് കിട്ടിയാൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം വരാം എന്ന് എനിക്ക് തോന്നി..

ഇരുപത്തിഅദ്ദേഹത്തിന്റെ അച്ഛനോടും സംസാരിച്ചു പക്ഷേ എന്റെ ഉദ്ദേശശുദ്ധി അവിടെ മറ്റൊരു രീതിയിലാണ് എല്ലാവരും എടുത്തത് മകന് ഭ്രാന്ത് ആക്കുകയാണ് എന്ന് പറഞ്ഞ് അച്ഛൻ എന്നോട് വെറുതെ ദേഷ്യപ്പെട്ടു

അദ്ദേഹത്തോട് പറഞ്ഞ് അദ്ദേഹവും അത് തന്നെ പറഞ്ഞു എനിക്ക് ഭ്രാന്താണ് എന്ന് വരുത്തി തീർത്ത് നിനക്ക് രക്ഷപ്പെടാനുള്ള വഴിയാണോ ഇത് എന്ന് അതോടുകൂടി എനിക്ക് മതിയായി..

ഞാൻ വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞു ഇനി എനിക്ക് അങ്ങോട്ട് പോകാൻ വയ്യ എന്ന്.. അവിടെയുണ്ടായ പുകിൽ മുഴുവൻ ഞാൻ അച്ഛനോട് പറഞ്ഞു…

അച്ഛൻ ചേർത്തു നിർത്തി പറഞ്ഞു എന്റെ മോൾ ഇനി അങ്ങോട്ട് പോണ്ട അച്ഛനുണ്ടാവും നിനക്ക് എന്ന് എനിക്ക് അത് മതിയായിരുന്നു ഇനി വരുന്നില്ല എന്ന് അദ്ദേഹത്തിന്റെ അച്ഛനോട് വിളിച്ചുപറഞ്ഞു അത് കൂടിയായപ്പോൾ അദ്ദേഹം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്നിരുന്നു….

വീട്ടിൽ വന്ന് വലിയ ബഹളം ഒക്കെ വച്ചു..
ഒരിക്കൽ കൂടി ഞാൻ ചോദിച്ചു നിങ്ങൾക്ക് കൗൺസിലിങ്ങിന് സമ്മതമാണോ എന്ന് അത് കേട്ട് എന്നെ അടിക്കാൻ ആയിരുന്നു അയാളുടെ വരവ്..

അയാളുടെ രോഗം മാനസികമാണ് അത് ചികിത്സിച്ചാൽ വേദം ആവും എന്നെല്ലാം എനിക്കറിയാം ആയിരുന്നു പക്ഷേ അതിന് അയാൾ തയ്യാറാകാതെ ഞാൻ എന്ത് ചെയ്യാനാണ്…

ഡിവോഴ്സ് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞങ്ങൾ തന്നെയായിരുന്നു വിവാഹം കഴിഞ്ഞ് അധികനാൾ ആവാത്തതുകൊണ്ട് ഇല്ലാത്തതിനാൽ കുറച്ചു കോംപ്ലിക്കേഷൻ ഉണ്ട് എന്ന് ഞങ്ങളുടെ വക്കീൽ പറഞ്ഞിരുന്നു

എന്തുതന്നെയായാലും അതിന് പുറകെ നടന്ന് ഡിവോഴ്സ് വേഗം വാങ്ങിയെടുക്കുക എന്നത് തന്നെയായിരുന്നു എന്റെ ഉദ്ദേശം…

അയാൾ പിന്നെ ദുബായിലേക്ക് തിരിച്ചു പോയില്ല ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടിയപ്പോൾ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞ് കത്തി ഒക്കെ പിടിച്ചു വന്നിരുന്നു..

എത്രമേൽ ടോക്സിക് ആണ് അയാൾ എന്നത് തിരിച്ചറിയുകയായിരുന്നു ഞങ്ങൾ..

പോലീസിന്റെ സഹായം തേടി അവർ അയാളെ പിടിച്ച് അകത്തിട്ടു അപ്പോഴും പറയുന്നുണ്ടായിരുന്നു എന്നെങ്കിലും ഞാൻ നിന്നെ കൊല്ലും എന്ന് ഒരിക്കൽ അയാളുടെ അവസ്ഥ ഓർത്ത് സഹതാപം തോന്നിയതിന് എനിക്ക് കിട്ടിയ കൂലി…

അതോടെ അച്ഛനും ഭയമായി അങ്ങനെയാണ് ബാംഗ്ലൂരിലുള്ള അച്ഛന്റെ പെങ്ങളുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചത്

എന്റെ മൈൻഡ് ഒക്കെ ശരിയാവാൻ അവിടെ ഒരു കോഴ്സിനും ചേർത്തിരുന്നു.
കുറച്ചുകാലം വിട്ടു നിന്നതുകൊണ്ട് എന്തോ സാവധാനം ആ പ്രശ്നം അങ്ങനെ സോൾവ് ആയി..

അത് ചെയ്ത് അവിടെത്തന്നെ ഒരു ജോലിയിൽ കയറി അവിടുന്നാണ് രമേശിനെ പരിചയപ്പെടുന്നത്.. എന്റെ കൂടെ വർക്ക് ചെയ്യുന്ന ആളായിരുന്നു..

എന്റെ കഥകളെല്ലാം കേട്ടിട്ടും അയാൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞ് വീട്ടിലേക്ക് വന്നു. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ചയായിരുന്നു ഞാൻ..

അത് മനസ്സിലാക്കിയത് കൊണ്ടാവണം അയാളും പറഞ്ഞത് നമുക്ക് ആദ്യം നല്ല കൂട്ടുകാരായിട്ട് ഇരിക്കാം എന്നിട്ട് ഇനി എന്നെങ്കിലും തോന്നുമ്പോൾ പരസ്പരം സമ്മതമാണെങ്കിൽ വിവാഹം കഴിക്കാം എന്ന് എനിക്കും അത് സമ്മതമായിരുന്നു..

ഏറെ വൈകാതെ എനിക്ക് മനസ്സിലായി രമേഷിനെ എന്റെ നല്ലൊരു സുഹൃത്താവാൻ കഴിയുമെന്ന്…

ഇന്ന് ഞങ്ങളുടെ വിവാഹമാണ്… എനിക്കറിയാം ഈ ബന്ധം പഴയതുപോലെ ആവില്ല എന്ന് കാരണം അത്രമേൽ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *