അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട് എന്ന് അറിയുന്നത് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ്…

(രചന: J. K)

“”സാർ എനിക്ക് നീതി വേണം “”തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് ഒന്ന് നോക്കി അയാൾ..

ഏതോ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ചെയ്യാൻ പോകുന്നു എന്ന് ആരോ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് കൊണ്ട് പോന്നതാണ്….

വന്നപ്പോൾ ഒരു മുറിയിൽ കയറി അവർ വാതിൽ അടച്ചു നിൽക്കുന്നതാണ് കണ്ടത്..

“”ആരും വരണ്ട ഞാൻ വന്നാൽ ഞാൻ തീപ്പെട്ടി കൊളുത്തും “” എന്നവർ ഉറക്കെ വിളിച്ചു പറയുന്നുണ്ട്..

പുറത്തിറങ്ങി ആ മുറിയുടെ ജനൽ ഒന്ന് വലിച്ചു പെട്ടെന്ന് കൊളുത്തു പറിഞ്ഞു അത് തുറന്നു.. ആകെ മണ്ണെണ്ണ മണം ഉള്ളിൽ നിന്ന്..

“”പ്ലീസ് നിങ്ങൾ പുറത്തേക്ക് വരൂ എന്ന് പറഞ്ഞതും അവർ തിരിഞ്ഞു നോക്കി..

കയ്യിൽ തീപ്പെട്ടി വച്ചിരുന്നു.. ഒന്ന് രണ്ടു കൊള്ളി കയ്യിലും..എന്തെങ്കിലും ചെറിയ പ്രകോപനം മതി അവർക്ക്.. സ്വയം ഇല്ലാതാകാൻ..

അത് കൊണ്ട് അല്പം ബോധപൂർവ്വം ഇടപെടണം എന്ന് മനസിലായി…അപ്പൊ അവർ പറഞ്ഞതാണ് അവർക്ക് നീതി വേണം എന്ന്…

“” അതിന് സംസാരിച്ചാൽ അല്ലേ എന്തെങ്കിലും നീ ഉണ്ടാക്കാൻ കഴിയൂ. അല്ലാതെ ഇതാണോ മാർഗം എന്ന് പറഞ്ഞ് അവരെ വളരെ കഷ്ടപ്പെട്ടാണ് ഒന്ന് പുറത്തേക്ക് കൊണ്ടുവന്നത്…

അവർക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ വേണ്ടി തയ്യാറായി നിന്നു. ആദ്യം ഒരു പൊട്ടി കരച്ചിലായിരുന്നു അതുകൊണ്ട് അവരോട് വല്ലാത്ത ഒരു ആലി തോന്നി എന്താണെങ്കിലും പറഞ്ഞോളൂ എന്ന് പറഞ്ഞു അവർ അവരുടെ കഥ പറയാൻ തുടങ്ങി..

അമ്മ ചെറുപ്പത്തിൽ മരിച്ചിരുന്നു അവരുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
അവരെക്കൊണ്ട് ഉപദ്രവം ഒന്നുമില്ലെങ്കിലും ഇവരുടെ കാര്യങ്ങൾ ഒന്നും അവർ നോക്കാറേ ഇല്ല…

അവർക്ക് കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ പ്രത്യേകിച്ചും എങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ അവർ വളർന്നു പഠിക്കാൻ അത്ര മിടുക്കി ഒന്നും ആയിരുന്നില്ല അതുകൊണ്ടുതന്നെ പത്താം ക്ലാസ് എത്തിയപ്പോൾ പഠനം നിർത്തേണ്ടി വന്നു..

എവിടെനിന്നോ വന്ന ഒരു കല്യാണാലോചന ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവരുടെ തലയിൽ വെച്ചുകൊടുത്തു. അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട് എന്ന് അറിയുന്നത് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ്…

അധികം വൈകാതെ അവർക്ക് കൊടുത്ത കുറച്ച് പൊന്നും എടുത്ത് അയാൾ നാടുവിട്ടു അതോടെ അവർ വീണ്ടും തിരികെ വീട്ടിൽ എത്തി…

അവിടെയുള്ള ജീവിതം അത്ര സുഖകരം ആവില്ല എന്ന് അറിഞ്ഞതുകൊണ്ട് ആവാം അയാളെ തേടി പിടിപ്പിച്ചു കൊണ്ടുവരാൻ ആങ്ങളമാരോട് പറഞ്ഞുനോക്കി ആ സ്ത്രീ….

അവർക്ക് ആർക്കും താല്പര്യം ഇല്ലായിരുന്നു പൈസ കൊടുത്ത് ഒരു വേലക്കാരിയെ കിട്ടി എന്നതിൽ ആശ്വസിക്കുകയായിരുന്നു അവരപ്പോൾ..

ആ വീട്ടിലെ എല്ലാ ജോലിയും അവർ പേറി…
അല്പം ഭക്ഷണം കൊടുത്താൽ അവരുടെ തലയിൽ എന്ത് ജോലിയും കെട്ടിവയ്ക്കാം എന്ന് മനസ്സിലാക്കിയ അവർ അവളെ അവിടെ തന്നെ തളച്ചിടാൻ നോക്കി…

ദൈവം തന്ന ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർക്കണമല്ലോ നേരത്തിന് അന്നം തിന്നണമല്ലോ അതുകൊണ്ട് അവരും അവിടെ കഴിച്ചുകൂട്ടി അവർക്ക് മറ്റൊന്നും അറിയില്ലായിരുന്നു

പുറംലോകം എന്താണെന്ന് പോലും കണ്ടിട്ടില്ല ആയിരുന്നു അവരെ സംബന്ധിച്ച് ഇവിടെ നിന്നും പോവുക എന്നു പറഞ്ഞാൽ വളരെ പ്രയാസകരവും ആയിരുന്നു…

ഒടുവിൽ ഓരോ ആങ്ങളമാരുടർ വിവാഹം കഴിഞ്ഞതോടുകൂടി വീണ്ടും ആ ജീവിതം നരകം ആവാൻ തുടങ്ങി..

ആ വീട്ടിലെ ശമ്പളം നൽകാത്ത ഒരു വേലക്കാരി എന്നതിലുപരി ഒരു കൂടപ്പിറപ്പിനെ പോലെ ആരും അവരെ കണ്ടില്ല…

അതിൽ അവർക്ക് പരാതിയും ഇല്ലായിരുന്നു അങ്ങനെ മാത്രമാണ് അവിടുത്തെ കാര്യങ്ങൾ എങ്കിൽ പക്ഷേ സംഗതി വീണ്ടും വഷളായിരുന്നു

ഏതോ ഒരാളുമായി ഒന്ന് സംസാരിച്ചതിന് ആരോ പറഞ്ഞു ഉണ്ടാക്കിയതാണ് അവർക്ക് വയസ്സായിട്ടും കാമഭ്രാന്താണ് എന്ന് അവരെക്കൊണ്ട് അത് സഹിക്കാൻ കഴിഞ്ഞില്ല…

“” എന്റെ സാറേ കെട്ടിയവൻ ഉപേക്ഷിച്ച് ഇവിടെ വന്ന് നിന്ന എന്റെ മുറിയുടെ വാതിൽ ആരൊക്കെ വന്നു മുട്ടിയിട്ടുണ്ട് എന്ന് എനിക്ക് നന്നായി അറിയാം

ഇവിടെ പകൽ മാന്യന്മാരായി നടക്കുന്ന പലരും രാത്രി എന്റെ മാംസത്തിനായി ദാഹിച്ച് ഒത്തിരി വന്നിട്ടുണ്ട് പലരും നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്..

അങ്ങനെയൊരു ഭ്രാന്ത് എനിക്ക് ഉണ്ടെങ്കിൽ അത് എന്നെ ആവാമായിരുന്നു ഈ ചോരയും നീരും വറ്റും വരെ നിൽക്കണമായിരുന്നില്ല..

ഞാൻ കാരണം ഒരാൾക്കും ഒരു ചീത്തപ്പേരും വരരുത് എന്ന് കരുതി തന്നെയാണ് ഇത്രയും കാലം എന്ത് വിഷമം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി ജീവിച്ചത്..

എന്നിട്ടിപ്പോൾ മനസ്സിൽ പോലും വിചാരിക്കാത്ത ഒരു കാര്യം എന്റെ തലയിൽ കെട്ടിവച്ച് ഇവരെല്ലാം കൂടി എന്നോട് വിടുന്ന ഇറങ്ങിപ്പോകാൻ ഇനി നിന്നാൽ എന്നെ ഇവർ നോക്കണമല്ലോ…

എനിക്കും എന്നും യൗവനം അല്ലല്ലോ എനിക്കും വരുന്നുണ്ടല്ലോ വാർദ്ധക്യം വാർദ്ധക്യത്തിൽ ഞാൻ ഒരു ബാധ്യതയാവും ഇവർക്ക് എന്ന് നന്നായി അറിയാം അപ്പോൾ വെറുതെ ഒരോ കാരണങ്ങളുണ്ടാക്കി എന്നെ ഇറക്കിവിടാൻ നോക്കുകയാണ്..

എന്റെ യൗവനം മുഴുവൻ ഞാൻ തുലച്ചത് ഇവിടെയാണ് ഇവർക്ക് വേണ്ടി പണിയെടുത്ത് ഇപ്പോൾ വയ്യാതായാൽ എന്നേ നോക്കേണ്ട ചുമതല ഇവർക്കുണ്ട്

ഒരേ അമ്മയുടെ വയറ്റിൽ പിറന്നവർ അല്ലായിരിക്കാം എങ്കിലും അച്ഛൻ ഒന്നാണ് എന്നുള്ള ഒരു പരിഗണന എനിക്ക് ഇവർ തന്നേ പറ്റൂ…

അത്രയും പറഞ്ഞ് കരഞ്ഞപ്പോൾ ആ സ്ത്രീയുടെ നിസ്സഹായാവസ്ഥ ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായിരുന്നു..

അവരെ അടുത്തേക്ക് വിളിച്ചു ഞാൻ അവരോട് സംസാരിച്ചു..”” നിയമം നിങ്ങൾക്ക് അനുകൂലമാണ് വേണമെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരാം പക്ഷേ അപ്പോൾ മനസമാധാനം എന്നൊന്നുണ്ടാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ…

ഇവരുടെ കുത്തുകളിൽ സ്വയം നഷ്ടപ്പെട്ട് ആത്മാഭിമാനം പോലും പണയം വെച്ച് നിങ്ങൾക്ക് ഇവിടെ കിടക്കേണ്ടി വരും.

നിയമം ഭയന്ന് ശിക്ഷയെ ഭയന്ന് ഒരുപക്ഷേ അവർ നിങ്ങൾക്ക് മൂന്നുനേരം അന്നം തന്നേക്കാം പക്ഷേ അതിൽ കൂടുതൽ നിങ്ങൾ കരയേണ്ടി വരും മനസ്സ് ഉരുക്കേണ്ടി വരും…

ഒരു പോലീസ് ഓഫീസർ ആയിട്ടല്ല ഞാനിപ്പോൾ പറയുന്നത് നിങ്ങളുടെ ഒരു സഹോദരൻ ആയിട്ടാണ് ഗവൺമെന്റ് , ആരുമില്ലാത്തവർക്കായി തുടങ്ങിയഒരുപാട് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്..

അതിലൊന്നും ഞാൻ നിങ്ങൾക്ക് ഒരു അഡ്മിഷൻ ശരിയാക്കിത്തരാം അവിടെയാകുമ്പോൾ നിങ്ങൾക്ക് അഭിമാനത്തോടുകൂടി തന്നെ നിൽക്കാം..

നിങ്ങളെക്കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലികൾ ചെയ്യാം അതിനെല്ലാം അപ്പോഴപ്പോൾ ചെറിയ തുക നിങ്ങളുടെ അക്കൗണ്ടിലേക്കും വരും…

അവരുടെ മിഴികൾ തിളങ്ങുന്നത് ഞാൻ കണ്ടു. അവർക്ക് ഒരുപക്ഷേ ഇതിനെപ്പറ്റി ഒന്നും ധാരണയില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു..

അവർക്ക് സമ്മതമായിരുന്നു അങ്ങനെ ഒരു ഇടത്തേക്ക് പോകാൻ..ആരോരുമില്ലാത്ത പോകാൻ വേറെ ഇടം ഇല്ലാത്ത കുറെ പേരുടെ ഇടയിൽ അവരെ കൊണ്ട് ചെന്നാക്കി….

അവരുടെ മുഖത്ത് അന്നുമുതൽ എന്തോ ഒരു തെളിച്ചമെനിക്ക് കാണാനുണ്ടായിരുന്നു ഇടയ്ക്ക് എന്നോ ആ വഴി പോയി, അന്നേരം ഞാൻ അവരെ കാണാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ വളരെ സന്തോഷവതി ആയിരുന്നു അവൾ..

സ്വന്തമായി അധ്വാനിച്ച് അവിടെ അവരെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തു ആരുടെയും കുത്തുവാക്കുകൾ ഇല്ലാതെ അവിടെ ഇങ്ങനെ കഴിയുമ്പോൾ ഇപ്പോൾ അവൾക്കും തോന്നിത്തുടങ്ങിയിരിക്കുന്നു മനസ്സിൽ ഒരു സംതൃപ്തി…

Leave a Reply

Your email address will not be published. Required fields are marked *