ഒരിക്കലും ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ചേച്ചി അത് മറച്ചുവെച്ചു…..

(രചന: J. K)

 

നീ ഇന്ന് ഇത്രനേരം എവിടെയായിരുന്നു?? “” ഭ്രാന്ത് പിടിച്ചതുപോലെയുള്ള അച്ഛന്റെ ചോദ്യം കേട്ടാണ് വീണ വീട്ടിലേക്ക് വന്നു കയറിയത്…

“”” വരുന്ന വഴിക്ക് അമ്മുവിന്റെ വീട്ടിലൊന്ന് കയറി പിന്നെ ഇത്രമാത്രം അച്ഛൻ ദേഷ്യപ്പെടാൻ സമയം അത്രക്കൊന്നും ആയില്ലല്ലോ?? “”

എന്നു പറഞ്ഞതും അച്ഛന്റെ കയ്യിൽ നിന്നും പുറത്തേക്ക് അടി കിട്ടിയിരുന്നു..കരഞ്ഞുകൊണ്ട് അകത്തേക്ക് ചെന്ന വീണയെ അമ്മ സമാധാനിപ്പിച്ചു…

“”””നിനക്കറിയില്ലേ അച്ഛന്റെ സ്വഭാവം എന്ന് പറഞ്ഞ് “””””അച്ഛന്റെ സ്വഭാവം അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു വീണ…..

ഇങ്ങനെയൊന്നും ആയിരുന്നില്ല അച്ഛൻ ഒരുപാട് സ്വാതന്ത്ര്യം തന്നാണ് ഞങ്ങളെ വളർത്തിയത് ഞങ്ങൾ എന്ന് പറയുമ്പോൾ ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു എനിക്ക് വിദ്യ…

അച്ഛൻ ഏറെ പുന്നാരിച്ചു തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും വളർത്തിയത് രണ്ട് പെൺകുട്ടികൾ ആണല്ലോ എന്ന് ഒരു വിഷമവും അച്ഛൻ ഉണ്ടായിരുന്നില്ല വിഷമം മുഴുവൻ നാട്ടുകാർക്ക് ആയിരുന്നു

പകരം അച്ഛന് ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയതിൽ സന്തോഷവും അഭിമാനവും ആയിരുന്നു അതുകൊണ്ടുതന്നെ വളരെ സന്തോഷത്തിലാണ് ഈ കുടുംബം മുന്നോട്ട് പോയത്….

പക്ഷേ കാര്യങ്ങൾ എല്ലാം കുഴഞ്ഞു മറിയം താമസമുണ്ടായിരുന്നില്ല ചേച്ചിക്ക് ചേച്ചിയുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ ചേട്ടനുമായി പ്രണയം ഉണ്ടായിരുന്നു…

മതം പോലും വേറെയായിരുന്നു… തന്നെയുമല്ല ചേച്ചിയെക്കാൾ ഒന്നോ രണ്ടോ വയസ്സിനു മാത്രം മൂപ്പുണ്ടായിരുന്നുള്ളൂ. അയാളും പഠിക്കുകയായിരുന്നു സെറ്റിൽ ആയിട്ട് പോലും ഉണ്ടായിരുന്നില്ല….

ഒരിക്കലും ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ചേച്ചി അത് മറച്ചുവെച്ചു…..

ഡിഗ്രി കഴിഞ്ഞപ്പോൾ ചേച്ചിക്ക് വിവാഹാലോചനകൾ വന്നിരുന്നു അതിൽ ഒരെണ്ണം നല്ലത് നോക്കി അച്ഛൻ ഉറപ്പിക്കുകയും ചെയ്തു……

ചേച്ചിയോട് കൂടി അഭിപ്രായം ചോദിച്ചിട്ടാണ് അച്ഛൻ ആ വിവാഹം ഉറപ്പിച്ചത്….

അപ്പോഴൊക്കെ അച്ഛന്റെ കൂടെ നിന്ന് ഇഷ്ടമായി എന്ന് പറഞ്ഞ് വിവാഹം എല്ലാം ഉറപ്പിച്ചപ്പോൾ അവൾ അവളുടെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങിപ്പോയി…

ഇത് അച്ഛനെ തളർത്തിയത് ഇത്തിരി ഒന്നുമല്ല ആ മനുഷ്യന്റെ സ്വഭാവം ആകെ മാറി എന്നോടുള്ള പെരുമാറ്റം പോലും….

എന്തിനും ഏതിനും പേടിയായിരുന്നു പിന്നെ അച്ഛന്… ഞാനും ചേച്ചിയെ പോലെ സ്വന്തം ഇഷ്ടപ്രകാരം എങ്ങോട്ടെങ്കിലും ഇറങ്ങി പോകുമോ എന്ന്….

അതുകൊണ്ടുതന്നെ ഒരു നിഴല് പോലെ ഇപ്പോൾ എന്റെ കൂടെ നടക്കുകയാണ് എങ്ങോട്ട് തിരിയാനും സമ്മതിക്കാതെ…..

അച്ഛനോട് ദേഷ്യം ഒന്നും തോന്നിയിരുന്നില്ല എന്ന കാര്യം സത്യമാണ്….

പക്ഷേ അച്ഛന്റെ ഈ സ്വഭാവം വല്ലാതെ ബാധിച്ചിരുന്നു എന്നെ….

എങ്ങോട്ടും തിരിയാൻ പാടില്ല ഒരു സ്വാതന്ത്ര്യവും ഇല്ല അതുകൊണ്ടുതന്നെ പതിയെ അച്ഛനെ ഒളിച്ചു കാര്യങ്ങളെല്ലാം ചെയ്യാൻ തുടങ്ങി….

കൂട്ടുകാർക്കും അച്ഛന്റെ ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് എങ്ങോട്ടേലും ഒക്കെ പോകാൻ ക്ലാസ് ടൈം ആണ് തെരഞ്ഞെടുക്കാറ്…

ഒരിക്കൽ എന്റെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് അച്ഛൻ പോകണ്ട എന്ന് പറഞ്ഞിരുന്നു പക്ഷേ കോളജിലേക്ക് ആണ് എന്ന് പറഞ്ഞ് ഇറങ്ങി ഞാൻ ആ കല്യാണത്തിന് പോയി. അത് അച്ഛൻ കണ്ടുപിടിച്ചു വീട്ടിൽ അത് വലിയ ബഹളമായി അച്ഛൻ എന്നെ അടിച്ചു….

അനാദ്യമായി ഞാൻ അച്ഛനെ എതിർത്ത് കുറെ സംസാരിച്ചു…… അതിനുശേഷം പിന്നെ ഞാൻ അച്ഛനോട് മിണ്ടിയിട്ടേ ഇല്ല… പലപ്പോഴും പലതും പറഞ്ഞ് അച്ഛൻ വന്നിട്ടുണ്ടെങ്കിൽ പോലും മിണ്ടാതെ ഇരുന്നു…

അച്ഛന്റെ ഈ ഒരു സ്വഭാവം കൊണ്ടാണ് ചേച്ചി ഇവിടെ നിന്ന് ഇറങ്ങിപ്പോയത് എന്ന് എനിക്ക് അപ്പോൾ തോന്നി..

അച്ഛന് ആരോടും സ്നേഹമില്ല അച്ഛന്റെ ഇഷ്ടങ്ങൾ ഞങ്ങളുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ് എന്നൊക്കെ തോന്നി അതുകൊണ്ടാവും ചേച്ചി ഒരുപക്ഷേ ഇവിടെ നിന്നും ഇറങ്ങിപ്പോയത്…..

ഇതുവരെയും ചേച്ചിയോട് സ്നേഹം തോന്നാതിരുന്ന എനിക്ക് അപ്പോൾ മുതൽ എന്തോ ചേച്ചിയോട് സഹതാപം തോന്നാൻ തുടങ്ങി….

ഒരിക്കൽ ഒരിടത്ത് വച്ച് ചേച്ചിയെ ഞാൻ കണ്ടുമുട്ടിയിരുന്നു…

അന്ന് അച്ഛന്റെയും അമ്മയുടെയും ഒക്കെ സുഖവിവരം അന്വേഷിക്കുന്ന കൂട്ടത്തിൽ ഞാൻ പറഞ്ഞു ഇപ്പോൾ അച്ഛനെ ഞാൻ എതിർക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന്…

ചേച്ചി അത് കേട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത് ഒരിക്കലും അച്ഛനെ എതിർക്കരുത് അച്ഛന്റെ മനസ്സിന്റെ വലിപ്പം മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി നിനക്ക് ആ ഗതി ഉണ്ടാകരുത് എന്ന്…..

അവൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല അവൾ തന്നെ വ്യക്തമാക്കി തന്നു…

ഇഷ്ടപ്പെട്ട ആളുടെ കൂടെ കയ്യും പിടിച്ച് ഇറങ്ങിപ്പോയത് ഒന്നും ഓർക്കാതെയാണ്…

അയാളുടെ വീട്ടിൽ പോലും കയറ്റിയില്ല എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവരെ, സഹായിക്കാൻ അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ടായത്രെ…

അവർക്ക് വാടകയ്ക്ക് വീട് എടുത്തുകൊടുത്തു. ചേച്ചിയുടെ ഭർത്താവിന് ഒരു ജോലിയും..

പിന്നീടാണ് അയാൾ പറഞ്ഞത് ഇതെല്ലാം അച്ഛൻ പറഞ്ഞിട്ടാണ് എന്ന്…

ഞാനറിഞ്ഞ ഞാൻ മനസ്സിലാക്കിയ അച്ഛൻ ഇങ്ങനെയൊന്നും ആയിരുന്നില്ല ചേച്ചിയോട് ഏറെ ശത്രുത വച്ചുപുലർത്തുന്ന ഒരാളായിരുന്നു…

അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ട് എന്നത് എനിക്ക് വിശ്വസിക്കാൻ കൂടി പറ്റിയില്ല ഞാൻ ആകെ തളർന്നിരുന്നു ചേച്ചി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു….

ഇതുകൊണ്ടാണ് മോളെ ഞാൻ പറഞ്ഞത് അച്ഛന്റെ മനസ്സ് വിഷമിപ്പിക്കരുത് എന്ന്….

ആ മുന്നിൽ വരാൻ ഇപ്പോഴും എനിക്ക് ധൈര്യം ഇല്ല.. അതുകൊണ്ട് മാത്രമാണ് ചേച്ചി ഇങ്ങനെ ഒളിച്ച് ജീവിക്കുന്നത്.. അദ്ദേഹത്തിന്റെ മനസ്സ് വിഷമിപ്പിച്ച് ഞാൻ ഇറങ്ങിപ്പോയതിന് ഇന്നും ഞാൻ നീറി നീറി കഴിയുകയാണ്…

ഒരു പക്ഷേ എന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നെങ്കിൽ അച്ഛൻ തന്നെ നടത്തി തന്നേനെ.. ഇനി ഒന്നും ആലോചിച്ചിട്ട് കാര്യമില്ലല്ലോ എല്ലാം വൈകി പോയില്ലേ..

നിന്നെ ചേർത്ത് പിടിക്കുന്നെങ്കിൽ അത് നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഒരിക്കലും ഞാൻ ബുദ്ധിമുട്ടിയത് പോലെ നീ ബുദ്ധിമുട്ടാതിരിക്കാനാണ്…

നീയെങ്കിലും അതെല്ലാം മനസ്സിലാക്കണം മോളെ എന്റെ പോലെ നന്ദി ഇല്ലാത്തവൾ ആയി തീരരുത്…

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാണ്ടായി വീട്ടിലേക്ക് ഓടിച്ചെല്ലാൻ തോന്നി അച്ഛനെ കാണാനും ആ കാലിൽ വീണു കരയാനും..

അച്ഛനെ കണ്ടതും എനിക്ക് കൂടുതലൊന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല…

“””അച്ഛാ…””‘എന്ന് പറഞ്ഞ് ആ കാലിൽ വീണു എന്നെ പിടിച്ചെടു കെട്ടിപ്പിടിച്ച് എന്റെ നെറുകയിൽ ഒരു ഉമ്മ വെച്ച് അച്ഛന്‍ പറഞ്ഞു…

“”” എന്റെ കുട്ടിക്ക് എന്തൊക്കെ ഇഷ്ടം എന്ന് വച്ച് ചെയ്തോളൂ അച്ഛൻ ഒരിക്കലും എതിര് നിൽക്കില്ല എന്ന്…. അച്ഛൻ ചെയ്തതൊക്കെ കുട്ടിയുടെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് അച്ഛന് തിരിച്ചറിയാതെ പോയി…. “”‘

പിന്നൊന്നും പറയാൻ ഞാൻ അച്ഛനെ അനുവദിച്ചില്ല ചേർത്തുപിടിച്ച് ഞാൻ പറഞ്ഞു ഈൗ ഇഷ്ടമാണ് ഇനി എന്റെയും ഇഷ്ടം എന്ന്…..

എല്ലാം കണ്ട് നിറഞ്ഞ മനസ്സോടെ അമ്മ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

പാവത്തിനു കാര്യമൊന്നും മനസ്സിലായിരുന്നില്ല ഇത്രയും നാൾ ഞാൻ അച്ഛനോട് മിണ്ടാതിരിക്കുന്നതിൽ ഏറെ വിഷമിച്ചത് അമ്മയായിരുന്നു എന്നോട് ഒരുപാട് തവണ വന്നു പറഞ്ഞിട്ടുണ്ട് അച്ഛന്റെ മനസ്സ് വിഷമിപ്പിക്കരുത് എന്ന് അപ്പോഴൊക്കെയും വാശി പിടിച്ചിരുന്നത് ഞാനാണ്…

ഇപ്പോൾ അമ്മയ്ക്ക് സന്തോഷമായോ എന്ന് ചോദിച്ചപ്പോൾ ആ മിഴിയിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ അതിനു മറുപടി പറഞ്ഞു….

അമ്മയെ കൂടെ കൂട്ടി ഞങ്ങൾ ചേർത്തുപിടിച്ചു…മൂന്ന് മനസ്സുകളും നിറഞ്ഞു…. ഒപ്പം കണ്ണുകളും…

Leave a Reply

Your email address will not be published. Required fields are marked *