അയാളാ പെൺശരീരത്തിലേക്ക് തന്റെ ശരീരം ചേർത്തമർത്തി പുണർന്നതും അബോധത്തിലും ആ പെണ്ണിനുള്ളിൽ നിന്നൊരു തേങ്ങൽ ഉയർന്നു

(രചന: രജിത ജയൻ)

 

കൈകാലുകൾ ബന്ധിപ്പിച്ച നിലയിൽ തനിയ്ക്ക് മുമ്പിൽ കിടക്കുന്ന പെൺകുട്ടിയെ അയാൾ വീണ്ടും വീണ്ടും നോക്കി

ഉടലളവുകളും മുഖഭംഗിയും ഒത്തിണങ്ങിയ പെൺകുട്ടി ,അലസമായവളെ നോക്കി പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളുടെ കണ്ണുകൾ പെട്ടന്നാണവളുടെ കണം ക്കാലുകളിൽ പതിഞ്ഞത്

വെളുത്തുരുണ്ട് രോമങ്ങൾ നിറഞ്ഞ ഭംഗിയുള്ള കാലുകൾ അവളുടെ ഭംഗി വിളിച്ചോതുന്നുണ്ടായിരുന്നു

കഴിച്ച മദ്യത്തിന്റെ ലഹരി മനസ്സിനെ കീഴടക്കി ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം അയാളുടെ മനസ്സിൽ നിന്ന് താനൊരു ഉന്നത സ്ഥാനത്തുള്ള പോലീസ് ഓഫീസർ ആണെന്നുള്ളത് മാഞ്ഞു പോയി,

തനിയ്ക്ക് മുമ്പിൽ ബോധം മറഞ്ഞ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്നത് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി താൻ രക്ഷിച്ചു കൊണ്ടുപോവുന്ന പെൺക്കുട്ടി ആണെന്നതും മാഞ്ഞു പോയ് .ഇപ്പോൾ അയാൾ വെറും ഒരു പുരുഷൻമാത്രമാണ് വിചാരങ്ങളില്ലാത്ത വികാരങ്ങൾ മാത്രമുള്ള സാധാരണ പുരുഷൻ

മുന്നിൽ കിടക്കുന്ന പെൺകുട്ടിയിലൂടെ കണ്ണുകൾ ഒന്നുകൂടി നീങ്ങിയതും അയാളിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധം രക്തയോട്ടം കൂടി, ശരീരം വികാരങ്ങൾ നിറഞ്ഞു പിടഞ്ഞുണർന്നു

മറ്റൊന്നിനെ കുറിച്ചുമോർക്കാതെ അയാളാ പെൺശരീരത്തിലേക്ക് തന്റെ ശരീരം ചേർത്തമർത്തി പുണർന്നതും അബോധത്തിലും ആ പെണ്ണിനുള്ളിൽ നിന്നൊരു തേങ്ങൽ ഉയർന്നു ,അടഞ്ഞ കൺപീലികൾക്കിടയിലൂടെ കണ്ണുനീരൊഴുകി

മദ്യം നിയന്ത്രിക്കുന്ന ശരീരത്തിലെവികാരങ്ങൾ ശമിപ്പിച്ച്അവളിൽ നിന്നല്പം ദൂരേക്ക് മാറി കിടന്നയാൾ കിതക്കുമ്പോൾ അവളുടെ നഗ്ന ശരീരത്തിൽ അയാൾ ഏല്പിച്ച മുറിവുകളിൽ നിന്ന് ചെറുതായ് രക്തം പൊടിയുന്നുണ്ടായിരുന്നു …

പുറത്തു തിങ്ങി കൂടിയിരിക്കുന്ന മാധ്യമ പ്രവർത്തക്കരെ ശ്രദ്ധിക്കാതെ ധൃതിയിൽ നടക്കുന്ന ഡോക്ടർ ഇന്ദിരയുടെ മുമ്പിലേക്ക് കൂപ്പിയ കൈകളുമായയാൾ പെട്ടന്ന് വന്നു നിന്നതും അവരൊന്നു പതറി അയാളെ നോക്കി …

ഇനിയും ബോധം വീഴാതെ ഐ സി യുവിനുള്ളിൽ കിടക്കുന്ന ആ പെൺക്കുട്ടിയുടെ അച്ഛനാണ് ..

ഒരു പാട് സ്വപ്നങ്ങളുമായൊരച്ഛൻ വളർത്തി കൊണ്ടുവന്ന അച്ഛന്റെ പൊന്നുമോൾ ..

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകൻ തട്ടികൊണ്ടു പോയ് അപകടപ്പെടുത്തിയ പെൺക്കുട്ടിയുടെ അച്ഛൻ, അതാണിന്നയാളുടെ മേൽവിലാസം ..

“ഡോക്ടർ മോൾക്ക്….?അയാൾ ചോദിച്ചതും ഇന്ദിര ആ മനുഷ്യനെ ഒന്നു നോക്കി ,ആകെ തളർന്നവശനായിരിക്കുന്നു രണ്ടു ദിവസം കൊണ്ടു തന്നെ അയാൾ..

“കുഴപ്പം ഒന്നുംല്ലാട്ടോ മോൾക്ക് ..ചെറിയൊരു മയക്കമാണ്, ഭക്ഷണവും വെള്ളവും ലഭിക്കാത്തതു മാത്രമല്ല അവളെ തട്ടികൊണ്ടു പോയവനിൽ നിന്നു രക്ഷപ്പെടാൻ അവൾ ശ്രമിച്ചപ്പോൾ അവൻ ശക്തമായവളുടെ തലയ്ക്ക് പിന്നിൽ ക്ഷതമേൽപ്പിച്ചിട്ടുണ്ട് അതിനു ശേഷമാണ് അവളെ കെട്ടിയിട്ടത് .. അതിന്റെ ഒരു പ്രശ്നം ഉണ്ട് കുട്ടിയ്ക്ക് ,അല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല

“മാഡം വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാന്ന് പറയുമ്പോൾ കുട്ടി ശാരീരിക പീഢനത്തിനൊന്നും ഇരയായിട്ടില്ലാന്നാണോ പറയുന്നത് ..?

ചുറ്റും കൂടി നിന്നവരിലാരോ ചോദ്യം ഉന്നയിച്ചതും ഇന്ദിരയുടെ മിഴികളിലൊന്ന് കനലെരിഞ്ഞടങ്ങി ..

“ഏയ് അത്തരം യാതൊരു പ്രശ്നവും ഇല്ല ,പിന്നെ കുട്ടിയെ തട്ടികൊണ്ടു പോയവൻ തന്നെ പറഞ്ഞല്ലോ പ്രണയം നിരസ്സിച്ച ദേഷ്യത്തിൽ തട്ടികൊണ്ടു പോയ് ബലമായ് കല്യാണം കഴിക്കാനായിരുന്നു ഉദ്ദേശമെന്ന് , അതിനു വേണ്ടിയവളെ ശാരീരികമായ് കീഴടക്കണമെന്നു തന്നെയായിരുന്നു അവന്റെ ചിന്തയും ,പക്ഷെ അവന്റെ ആ ഉദ്ദേശം നടന്നില്ല അപ്പോഴേക്കും പോലീസെത്തി ആ കുട്ടിയെ രക്ഷിച്ചില്ലേ..

“ഡോക്ടർ പെൺകുട്ടിയെ രക്ഷിച്ച് ഇവിടെ എത്തിച്ചആ പോലീസോഫീസർ ഡോക്ടറുടെ ഭർത്താവ് ആണല്ലേ..?

മാധ്യമ പ്രവർത്തകന്റെ ആ ചോദ്യത്തിന് അവരൊരു പുഞ്ചിരി മറുപടിയായ് നൽകി അവിടെ നിന്ന് നടന്നകന്നപ്പോൾ കാമുകൻ തട്ടികൊണ്ടു പോയപകടത്തിൽ പെടുത്താൻ ശ്രമിച്ചപ്പോൾ ധീരമായ ചെറുത്തുനിൽപ്പിലൂടെ പെൺകുട്ടിയെ രക്ഷിച്ച വീരനായ പോലീസോഫീസറെ വാഴ്ത്തി പാടുകയായിരുന്നു മാധ്യമങ്ങളോരോന്നും ..

”അമ്മേ.. അമ്മയിൽ നിന്നിതു ഞാൻ പ്രതീക്ഷിച്ചില്ല ..”അച്ഛന്റെ കാക്കിയോടുള്ളതിനെക്കാൾ എനിയ്ക്ക് സ്നേഹവും ബഹുമാനവും തോന്നിയത് അമ്മയുടെ ഡോക്ടർ കുപ്പായത്തിനോടായതു കൊണ്ടു മാത്രമാണ് ഞാനും അമ്മയെ പോലൊരു ഡോക്ടർ ആയത്

“അമ്മ ആണെന്റെ റോൾ മോഡൽ.”എന്നിട്ടതേ അമ്മ തന്നെ ഒരു ഡോക്ടറും അല്ല ഒരു സ്ത്രീയും ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തിരിക്കുന്നു ..

“ഞാനെന്തു ചെയ്തെന്നാണ് വിനായക് നീ പറയുന്നത് ..?തങ്ങളുടെ വീട്ടിൽ തനിയ്ക്ക് മുമ്പിൽ നിന്ന് ദേഷ്യത്തിൽ സംസാരിക്കുന്ന മകനോടങ്ങനെ ചോദിക്കുമ്പോൾ ഡോക്ടർ ഇന്ദിരയുടെ ശബ്ദം പതറിയും ശിരസ്സ് താഴ്ന്നും പോയിരുന്നു

“അമ്മേ അമ്മയ്ക്കൊപ്പം ആ പെൺകുട്ടിയെ ട്രീറ്റ് ചെയ്യാൻ ആ ഐ സി യു മുറിയ്ക്കുള്ളിൽ ഞാനും ഉണ്ടായിരുന്നതാണ്. അമ്മയെ പോലെ തന്നെ എനിയ്ക്കും നമ്മുടെ ഒപ്പം അന്നവിടെ ഉണ്ടായിരുന്ന ഓരോരുത്തർക്കും അറിയാം ആ പെൺകുട്ടി ക്രൂരമായ ഒരു റേപ്പിനും കൂടി ഇരയായിട്ടാണവിടെ കിടക്കുന്നതെന്ന് .

“എന്നിട്ടമ്മ ആരെ രക്ഷിക്കാനാണമ്മേ അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നൊരു നുണ മാധ്യമങ്ങളോട് പറഞ്ഞത്..?

“നിന്റെ അച്ഛനെ രക്ഷിക്കാൻ …,,മകന്റെ കണ്ണിൽ നോക്കി ഉച്ച ശബ്ദത്തിലത് പറയുമ്പോൾ ഇന്ദിരയുടെ ശബ്ദത്തിലൊട്ടും പതർച്ച ഉണ്ടായിരുന്നില്ല

അമ്മ പറഞ്ഞതു വിശ്വസിക്കാൻ കഴിയാതെ പകച്ചു വിനായകൻ അമ്മയെ തന്നെ തുറിച്ചു നോക്കുന്ന നേരം അവരുടെ സംഭാഷണങ്ങൾ കേട്ട് ആ മുറിയുടെ പുറത്തു നിന്ന അയാളുടെ ദേഹമാകെ ഒരു വിറയൽ പാഞ്ഞുകയറി, ശരീരമാകെ വിയർപ്പിനാൽ നനഞ്ഞു ..

താൻ തന്റെ ജീവിതത്തിലാദ്യമായ് ചെയ്ത തെറ്റ് തന്റെ ഭാര്യ തിരിച്ചറിഞ്ഞിരിക്കുന്നു ഭാര്യയിലൂടെ മകനും ,ഇനിയുമെത്ര പേർ ..?

“അമ്മ എന്താണമ്മേ ഈ പറയുന്നത് ? അച്ഛനെ രക്ഷിക്കാനോ .. അപ്പോ.. അപ്പോ … അച്ഛനാണോ ആ കുട്ടിയെ …?

“അതെ നിന്റെ അച്ഛൻ തന്നെയാണ് ,കഴിഞ്ഞ ഇരുപത്തിയൊമ്പത് വർഷമായിട്ട് നിന്റെ അച്ഛന്റെ ഭാര്യയായ് ജീവിക്കുന്ന ഞാൻ പറയുന്നു നിന്റെ അച്ഛനാണാ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത് ..

“അമ്മേ… എന്നാലും അച്ഛൻ…, അച്ഛൻ രക്ഷിക്കുകയല്ലേ അമ്മചെയ്തത് ..?”രക്ഷിക്കുക ….,,മകന്റെ ചോദ്യമവരുടെ ചുണ്ടിലൊരു പരിഹാസമുതിർത്തു

സ്വന്തം അച്ഛനൊരു പെൺകുട്ടിയെ നശിപ്പിച്ചു എന്നതു ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുന്ന മകനെ ഒന്നു നോക്കിയവർ തന്റെ മാറിൽ നിന്ന് സാരിതലപ്പ് എടുത്തു മാറ്റി

“വിനായകാ.. എന്നിലൂടെ ഈ ഭൂമിയിലേക്ക് വന്നവനാണ് നീ എന്റെ മകൻ ,ആശുപത്രിയിൽ കിടക്കുന്ന ആ പെൺകുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകൾ വ്യക്തമായ് പറഞ്ഞാൽ മാറിൽ പല്ലമർന്ന പാടുകൾ ദാ.. ഇതു പോലെ തന്നെയല്ലേ ..?

ചോദിച്ചു കൊണ്ടിന്ദിര തന്ന്റെ നഗ്നമായ മാറിടങ്ങൾ അവനുമുമ്പിൽ വെളിവാക്കിയമ്പോൾ വിനായകൻ തിരിച്ചറിയുകയായിരുന്നു അമ്മയുടെയും ആ പെൺകുട്ടിയുടെയും ശരീരത്തിലുള്ളത് തന്റെ അച്ഛന്റെ പല്ലുകളിൽ നിന്നേറ്റ മുറിവുകൾ ആണെന്ന് ,കാരണം ക്രമം തെറ്റിയ അച്ഛന്റെ ദന്ത നിര എളുപ്പത്തിൽ തിരിച്ചറിയാൻ സാധിയ്ക്കുമായിരുന്നു

“ഒരു പല്ലിന്റെ പാടുനോക്കി പ്രതിയെ തിരിച്ചറിയാൻ മാത്രം കഴിവൊന്നും എനിക്കില്ല മോനെ, പക്ഷെ അവളെ രക്ഷിച്ചു കൊണ്ട് ആശുപത്രിയിൽ വന്ന നിന്റെ അച്ഛന്റെ പെരുമാറ്റവും തട്ടികൊണ്ടു പോയവൻ അവളെ ശാരീരികമായ് ഉപയോഗിച്ചിട്ടില്ലാ എന്ന വാർത്തയും നിന്റെ അച്ഛനിലേക്കെന്റെ ശ്രദ്ധ കൊണ്ടു പോയ്,

“കഴിഞ്ഞ കുറച്ചു വർഷങ്ങളായ് എന്റെ ശരീരത്തിൽ തെളിഞ്ഞും മാഞ്ഞും നിൽക്കുന്ന ആ പാടുകൾ മതിയായിരുന്നു എനിക്കൊരു തീരുമാനത്തിലെത്താൻ …

“ഇത്രയും വലിയൊരു തെറ്റു നിന്റെ അച്ഛൻ ചെയ്തിട്ടും ഞാനതിന് പ്രതികരിക്കാതിരുന്നത് ആ പെൺകുട്ടിയെയും അവളുടെ അച്ഛനെയും ഓർത്തിട്ടാണ് ,മകൾക്കെന്തെങ്കിലും മോശമായിട്ട് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരസ്യമായ് പറഞ്ഞവളെ ഈ നശിച്ച ലോകത്തിനു മുമ്പിലൊരു ഇരയായ് നിർത്തരുതെന്ന ആ കുട്ടിയുടെ അച്ഛന്റെ യാചനകൊണ്ട്,

ബോധം വരുമ്പോൾ ഒരു തെറ്റും ചെയ്യാതെ തന്നെ ഈ സമൂഹത്തിനു മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടി വരുന്ന അവളുടെ ദയനീയത ഇതെല്ലാം എന്നെ പിന്നോട്ടു വലിച്ചു നിന്റെ അച്ഛനെതിരെ വിരൽ ചൂണ്ടുന്നതിന് ….അതിലെല്ലാം ഉപരി നമ്മുടെ കുടുംബം ,തെറ്റു ചെയ്ത ഒരച്ഛന്റെ മക്കളായ് നീയും നിന്റെ അനിയത്തിയും അറിയപ്പെടുക ,

മകളോളം പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ച അച്ഛന്റെ മകളെന്ന നിലയിൽ ഒരു തെറ്റും ചെയ്യാതെ തന്നെ നിന്റെ അനിയത്തി നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ അപമാനങ്ങൾ ഇതെല്ലാം ഓർത്തപ്പോൾ ഞാനൊരു വെറും അമ്മ മാത്രമായ് പോയെടാ.. സ്വാർത്ഥത മാത്രമുള്ള ഒരമ്മ …

തന്റെ നെഞ്ചിൽ വീണുപൊട്ടി കരയുന്ന അമ്മയെ തന്നോടു ചേർത്തു പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ആ സമയം അയാളും ഇനിയെന്ത് എന്നറിയാതെ ആ മുറിയ്ക്ക് പുറത്ത് പകച്ചു നിന്നു

ആറു മാസങ്ങൾക്കിപ്പുറം മകന്റെ കൈപിടിച്ചു വീടിന്റെ പടി കയറി വരുന്ന ആ പെൺകുട്ടിയെ കണ്ടതും ശ്വാസമെടുക്കാൻ കഴിയാതെ പകച്ചു നിന്നു പോയയാൾ ..

കഴിഞ്ഞു പോയ മാസങ്ങളിലെല്ലാം തന്നെ മകനും ഭാര്യയ്ക്കും മുമ്പിൽ തലയുയർത്താൻ കഴിയാതെ ,അവരോടൊരു വാക്കു മിണ്ടാൻ കഴിയാതെ ചെയ്തു പോയ തെറ്റിന്റെ കുറ്റബോധത്താൽ നീറി നീറി ജീവിച്ചു കൊണ്ടിരുന്ന അയാൾക്ക് തന്റെ മുമ്പിൽ ഇപ്പോഴീ കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല

“അച്ഛാ…മാസങ്ങൾക്കിപ്പുറം മകന്റെ വിളിയൊച്ച കാതിൽ പതിഞ്ഞതും അയാൾ പകച്ചവനെ നോക്കി ,അവന്റെ വലം കയ്യിൽ അവൻ ചേർത്തു പിടിച്ച ആ പെൺകുട്ടിയെ നോക്കാൻ കഴിയാതെ അയാൾ വീർപ്പുമുട്ടി

“അച്ഛാ.. ഇതാണ് വന്ദന, കുറച്ചു മാസങ്ങൾക്ക് മുമ്പ് അച്ഛൻ ജീവൻ രക്ഷിച്ച പെൺക്കുട്ടി , അച്ഛനറിയാലോ ല്ലേ

“അന്നത്തെ അപകടത്തിൽ നിന്ന് മാനസീകമായും ശാരീരികമായും ഇവൾ മോചിക്കപ്പെട്ടിട്ട് കുറച്ചേ ആയുള്ളു, അച്ഛനറിയാലോ കാര്യങ്ങൾ

വിനായകൻ ചോദിച്ചതിന് അയാൾ മെല്ലെ തന്റെ ശിരസ്സ് ചലിപ്പിച്ചു”ഞാനിവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണച്ഛാ .. എന്റെ ഭാര്യയായ് .. അച്ഛന്റെ മരുമകളായ് അല്ല മകളായ് ..

അവൻ പറഞ്ഞതും അയാൾ ശ്വാസം വിലങ്ങി അവനെ നോക്കി, വായിലെ വെള്ളമെല്ലാം വറ്റിയിരിക്കുന്നു ,ദേഹം അനക്കാൻ പറ്റാത്ത വിധം മരവിച്ചു പോയിരിക്കുന്നു

താൻ കശക്കിയെറിഞ്ഞ പെൺകുട്ടിയെ തന്റെ മകൻ ഭാര്യയാക്കുകയോ…?എന്തോ അവനോടു ചോദിക്കാൻ അയാൾ നാവുയർത്തിയെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വരാത്ത വിധം അയാൾ മരവിച്ചിരുന്നു..

മകനൊപ്പം ഒരു നേർത്ത ചിരിയോടെ ആ പെൺകുട്ടി വീടിനകത്തേക്ക് നടന്നു പോവുന്നതയാൾ നോക്കി നിന്നു

“എന്തും സാധനവും നല്ലതാണോന്ന് നോക്കി ഉറപ്പു വരുത്തിയിട്ടാണല്ലോ നിങ്ങൾ നിങ്ങളുടെ മകന് വാങ്ങി നൽക്കാറ്, ഇതും അങ്ങനെ ഒന്നാണെന്ന് കരുതിയാൽ മതി ,നിങ്ങൾ ഉപയോഗിച്ച് ഉറപ്പു വരുത്തിയ ഒന്ന് നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെ മകൻ സ്വീകരിക്കുന്നു, അത്രമാത്രം ..

തൊട്ടു മുന്നിൽ നിന്ന് പരിഹാസത്തോടെ ഇന്ദിര പറയുന്നത് വിദൂരതയിലെങ്ങോ നിന്നെന്ന പോലെ അയാൾ കേട്ടു

“ആ പെൺകുട്ടിക്കറിയില്ല നിങ്ങളാണ് അവളെ നശിപ്പിച്ചതെന്ന് ,ഒരുപാട് ശ്രമിച്ചിട്ടാണ് ഞാനും എന്റെ മകനും അവളെ ഇപ്പോഴീ കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ,ഇനിയവൾ ജീവിയ്ക്കും നിങ്ങളുടെ മുന്നിൽ നമ്മുടെ മകന്റെ ഭാര്യയായ് നിങ്ങളെ അച്ഛാന്ന് വിളിച്ചു കൊണ്ട് ഇതിൽ പരം എന്തുശിക്ഷ വേണം നിങ്ങൾക്ക് …?

“സ്വന്തം ജീവനൊടുക്കുന്നത് ഉൾപ്പെടെ നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം ആരും തടയില്ല നിങ്ങളെ ..

പറഞ്ഞു കൊണ്ടവർ നടന്നകന്നതും ഇനിയൊരിക്കലും തിരുത്താൻ പറ്റാത്ത ആ തെറ്റിന്റെ ഭാരവും പേറി അയാളവിടെ തരിച്ചുനിന്നു വരാൻ പോകുന്ന ദിവസങ്ങളുടെ ഓർമ്മകളിൽ … തന്റെ തെറ്റിന് തന്റെ ഭാര്യയും മകനും നൽകിയ ഈ ശിക്ഷ അയാളെ ജീവനോടെ തന്നെ കത്തിയെരിയിച്ചു കൊണ്ടിരുന്നു ,ഇനിയൊരിക്കലും അതിൽ നിന്ന് മോക്ഷമില്ലാത്ത വിധം …..

Leave a Reply

Your email address will not be published. Required fields are marked *