(രചന: സൂര്യഗായത്രി)
ഈ മാർക്കറ്റിലെ ചുമടെടുത്തു എത്ര കാലം നിനക്ക് ജീവിക്കാൻ പറ്റും…… പ്രായമാകുമ്പോൾ ജോലി ചെയ്യാനുള്ള ആരോഗ്യം പോലും കാണില്ല…
ഇപ്പോഴാകുമ്പോൾ നീ ചെറുപ്പമാണ്… കുന്നംകുളത്തു നിന്ന് വന്ന ആലോചന നമുക്ക് ഒന്നും നോക്കിയാലോ……..
എത്രകാലം എന്ന് വെച്ചാൽ നീ ഇങ്ങനെ അവൾക്ക് വേണ്ടി കാത്തിരിക്കുന്നത് ആ കൊച്ചിനീ എഴുന്നേറ്റ് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല……….
ഇത്രയും നേരം അമ്മാവൻ ആണെന്നുള്ള ഒരൊറ്റ കാരണത്താലാണ് ഞാൻ ഒന്നും മിണ്ടാതെ നിന്നത്….
തളർന്നു കിടക്കുകയാണെങ്കിലും ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നത്… അതല്ലെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ….
എന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് വന്നതാണ് അവൾ… ആക്സിഡന്റിൽ ഞാനാണ് ഇങ്ങനെ കിടന്നിരുന്നതെങ്കിൽ അവൾ എന്നെ വിട്ടിട്ട് മറ്റൊരുത്തന്റെ കൂടെ പോകുമായിരുന്നോ………..
ഈ ആക്സിഡന്റ് എനിക്ക് നഷ്ടപ്പെട്ടത് അവളെ മാത്രമല്ല ഞങ്ങളുടെ കുഞ്ഞിനെയും കൂടിയാണ്…… തളർന്നു കിടക്കുകയാണെങ്കിലും ആ ശരീരത്തിൽ ഇപ്പോഴും ജീവൻ ബാക്കിയുണ്ട് അമ്മാവാ… അത് മറന്നുപോകരുത്…..
ഇടുപ്പിന് താഴെ തളർന്നു കിടക്കുന്നത് കൊണ്ട് എഴുന്നേറ്റു നടക്കാൻ കഴിയില്ല അവളെ കൊണ്ട്….. ആ ഒരു കാരണം കൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുകയാണെങ്കിൽ പിന്നെ അവളെ സ്നേഹിച്ചു വിവാഹം കഴിച്ചതിൽ എന്തർത്ഥമാണുള്ളത്……..
ഇനി ഒരിക്കലും മറ്റൊരു കല്യാണ ആലോചനയെ കുറിച്ച് സംസാരിച്ചുകൊണ്ട് അമ്മാവൻ എന്റെ മുമ്പിൽ വരരുത്…….
മുരളിയിൽ ലോടുമായി മാർക്കറ്റിനുള്ളിലേക്ക് പോയി……കരുണൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു അങ്ങനെ നിന്നു………
വൈകുന്നേരം മാർക്കറ്റിൽ നിന്ന് മുരളി….വീട്ടിൽ എത്തുമ്പോൾ കരുണൻ അവിടെ ഇരിപ്പുണ്ട്…..
ഭവാനി കരുണനു കുടിക്കുന്നതിന് വേണ്ടി ഒരു കപ്പ് ചായയുമായി ഉമ്മറത്തേക്ക് വന്നു…..
അമ്മാവൻ പോയില്ലായിരുന്നോ അവിടെ വീട്ടിൽ പിള്ളേരൊക്കെഒറ്റക്കല്ലേ ഉള്ളൂ…..തുളസി പറഞ്ഞു നീ വന്നതിനുശേഷം പോയാൽ മതിയെന്ന്…..
മുരളി നേരെ അകത്ത് മുറിയിലേക്ക് പോയി.. കുഴമ്പിന്റെയും ഒക്കെ ഒരു സമ്മിശ്ര ഗന്ധ മായിരുന്നു……
മുരളി കട്ടിലിന്റെ ഓരത്തായി ചെന്നിരുന്നു…തുളസിയുടെ തലയിൽ പതിയെ തലോടി…. അവൾ കണ്ണുകൾ തുറന്നു മുരളിയെ നോക്കി…..
എന്തിനാടി അമ്മാവനോട് ഞാൻ വരുന്നത് വരെ കാത്തിരിക്കാൻ നീ പറഞ്ഞത്…….
എന്തിനാ മുരളി അമ്മാവനോട് വെറുതെ ദേഷ്യം കാണിക്കുന്നത്…. ഞാൻ ഈ കിടക്കുന്ന കിടപ്പിൽ നിന്ന് ഇനി ഒരിക്കലും ഇപ്പോൾ തന്നെ നിന്റെ അമ്മയ്ക്ക് എന്ത് ഭാരമാണ് ഞാൻ ഇങ്ങനെ കിടക്കുന്നത്…
എന്നെ നോക്കാനുള്ള ത്രണി ഒന്നും ആ പാവതിന്നില്ല…….വയസാം കാലത്ത് അവരെ കൂടി ബുദ്ധിമുട്ടിക്കാൻ ആയിട്ട് എന്തിനാണ് എന്നെ ഇങ്ങനെ നീ ചുമക്കുന്നത്…….
ഇങ്ങനെ കിടന്നു നിന്നെ ബുദ്ധിമുട്ടിക്കുന്നതിലും ഭേദം ഞാൻ ആക്സിഡന്റിൽ അങ്ങ് മരിക്കുന്നതായിരുന്നു…..
അത്രയും കേട്ടപ്പോഴേക്കും മുരളി ചാടി കട്ടിലിൽ നിന്നും എഴുന്നേറ്റു…. തുളസി അവന്റെ കൈകളിൽ പിടുത്തമിട്ടു……
അമ്മാവന്റെ മോൾ രമണി നല്ല കുട്ടിയാണ്.. നിന്റെ അമ്മയ്ക്കും അവളെ ഇഷ്ടമാണ് നിനക്ക് അവളെ വിവാഹം കഴിച്ചു കൂടെ……..
എത്രയോ തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് തുളസി എനിക്ക് നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻപോലും കഴിയില്ല …
ഇനി ഈ കാര്യം നമ്മൾ തമ്മിൽ സംസാരിക്കില്ല എന്ന് നീ എന്നോട് ഉറപ്പ് പറഞ്ഞതാണ് പിന്നെന്തിനാണ് എപ്പോഴും എപ്പോഴും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്….
നീ ഇങ്ങനെ ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് അത്രയ്ക്ക് സങ്കടമുണ്ട്……
ഇവരെല്ലാരെയും കാണുന്നതാണ് നിന്റെ സങ്കടമെങ്കിൽ നമുക്ക് ഇവിടെ നിന്ന് വേറെ എങ്ങോട്ടെങ്കിലും പോകാം…. അങ്ങനെ നിന്റെ അമ്മയെ തനിച്ചാക്കി നിനക്ക് വരാൻ പറ്റുമോ……
അമ്മയ്ക്ക് കഴിയാനുള്ളത് ദൈവoസഹായിച്ച് ഞാൻ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്…. പോരാത്തതിന് അമ്മയ്ക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അമ്മാവനും ഇടയ്ക്ക് വന്ന് നോക്കിക്കോളും…..
മാർക്കറ്റിലെ ഉലകന്നൻ മുതലാളി പറഞ്ഞു അവരുടെ ഭാഗത്ത് ഒരു നല്ല വൈദ്യൻ ഉണ്ടെന്ന്…
അയാൾ പരിചരിച്ചിട്ടുള്ള ആരും ഇന്നുവരെ എഴുന്നേറ്റു നടക്കാതിരുന്നിട്ടില്ല എന്ന്….. എനിക്ക് പ്രതീക്ഷയുണ്ട് നീ ഉറപ്പായും എഴുന്നേറ്റ് നടക്കുമെന്ന്…..
നിനക്ക് വേറെ ഒരു പണിയുമില്ലേ മുരളി ആരൊക്കെ പറഞ്ഞത് കേട്ട് എത്രയോ പണം നീ ചെലവാക്കിയിരിക്കുന്നു….ഇനിയും എനിക്ക് വേണ്ടി ഇങ്ങനെ കാശ് ചെലവാക്കേണ്ട… ഞാനത് സമ്മതിക്കത്തുമില്ല ഒരു ചികിത്സക്കും വരത്തുമില്ല…..
നിന്റെ തീരുമാനം ഉറച്ചതാണെങ്കിൽ എന്റെ തീരുമാനം അതിനേക്കാൾ ഉറച്ചതാണ്… ഞാൻ നിന്റെ കെട്ടിയോൻ ആണെങ്കിൽ നിന്നെ അവിടെ കൊണ്ടുപോയിരിക്കും ഇത് കട്ടായം…….
എന്തിനാ മുരളി ആവശ്യമില്ലാത്ത കാര്യത്തിന് ഇത്രയും വാശി… ഇത് വാശി അല്ലേടി എനിക്ക് നിന്നോട് ജീവിക്കാനുള്ള കൊതിയാണ്…
നീ രണ്ടുകാലിലും എഴുന്നേറ്റ് നടന്നു കാണുവാൻ ഉള്ള എന്റെ ആഗ്രഹം ….. ഒന്നുമില്ലെങ്കിലും ഞാൻ കാരണമല്ലേ ഈ ആക്സിഡന്റ് ഉണ്ടായത്…..
ഞാനിവിടെ ഇല്ലാത്തതുകൊണ്ടല്ലേ നീ ഓട്ടോ പിടിച്ചു പോകേണ്ടി വന്നത്……… ഓട്ടോക്കാരന്റെ അശ്രദ്ധ കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായതെന്നാണ് കണ്ടുനിന്നവരെല്ലാം പറഞ്ഞത്….
നമുക്ക് നമ്മുടെ കുഞ്ഞിനെയും കൂടി നഷ്ടമായില്ലേ…. എന്നാൽ ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമായിരുന്നോ……
ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…. അതുകൊണ്ട് അമ്മയോട് സമ്മതം ഞാൻ വാങ്ങിക്കോളാം. മറ്റന്നാൾ തന്നെ നമ്മൾ ഇവിടെ നിന്ന് ഉലകന്നാൻ മുതലാളി പറഞ്ഞ സ്ഥലത്തേക്ക് പോകും ….
മുരളി പുറത്തേക്കിറങ്ങി വരുമ്പോൾ അമ്മാവനും അമ്മയും കൂടി എന്തൊക്കെയോ കാര്യമായ സംസാരത്തിലാണ്……
നീ എന്ത് തീരുമാനിച്ചു മുരളി കല്യാണ കാര്യം..എന്റെ തീരുമാനം ഞാൻ നേരത്തെ പറഞ്ഞതല്ലേ അമ്മേ എനിക്ക് തുളസിയെ മറന്നു വേറൊരു കല്യാണം കഴിക്കാൻ പറ്റില്ല…… അമ്മ എപ്പോഴും പറയാറില്ലേ അമ്മയുടെ…. ചെറുപ്രായത്തിലാണ് അച്ഛൻ മരിച്ചതെന്ന്…
അന്നെല്ലാം മറ്റൊരു വിവാഹത്തിന് എല്ലാപേരും നിർബന്ധിച്ചിട്ട് പോലും അമ്മ അത് ചെയ്യാതിരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നും എന്നെ പോറ്റി വളർത്താൻ ആണെന്ന് എപ്പോഴും പറയാറില്ലേ….
അതുപോലെയാണ് അമ്മേ എനിക്ക് തുളസിയും…. ഒരു ആക്സിഡന്റ് ഉണ്ടായി അവൾ തളർന്നു പോയി എന്ന് പറഞ്ഞ് അവളെ മറന്നു മറ്റൊരു വിവാഹം കഴിക്കാൻ എനിക്ക് സാധിക്കില്ല….
ഞാൻ മനസ്സും ശരീരവും കൊടുത്ത് സ്നേഹിച്ച എന്റെ പെണ്ണാണ് അവൾ….. എനിക്ക് അവളും അവൾക്ക് ഞാനും… ഞങ്ങൾക്ക് രണ്ടുപേർക്കും അമ്മയും വേണം…
ഞാനൊരു പ്രധാന കാര്യം പറയുന്നതിന് വേണ്ടിയാണ് വന്നത് മാർക്കറ്റിലെ ഉലകന്നൻ മുതലാളി പറഞ്ഞ ഒരു വൈദ്യന്റെ അടുത്തേക്ക് ഞാൻ തുളസിയും കൊണ്ട് പോവുകയാണ് ഉറപ്പായും അവളെഴുന്നേറ്റ് നടക്കും എന്നാണ് ഉലകന്നാൻ ചേട്ടൻ പറയുന്നത്…
അതുകൊണ്ട് എങ്ങനെ പോയാലും ഒരു ആറുമാസക്കാലം വേണ്ടിവരും…ഈ ആറുമാസക്കാലം അമ്മ അമ്മാവന്റെ അവിടെ ചെന്ന് നിൽക്കണം…
അമ്മയുടെ ചിലവിനുള്ള കാശ് എല്ലാം ഞാൻ പെട്ടിയിൽ വച്ചിട്ടുണ്ട് അതും കൂടി എടുത്തു കൊണ്ടു പോയാൽ മതി…. മാസത്തിലൊരിക്കൽ എങ്ങാനും വന്ന് ആരെങ്കിലും വിളിച്ച് ഇവിടെ ഒന്ന് അടിച്ചുവാരി…. ഇട്ടാൽ മതി….
അതെന്താടാ അങ്ങനെ ഒരു പറച്ചില് അവൾ അവിടെ വന്നു നിൽക്കണമെങ്കിൽ ചെലവിനുള്ള കാശും കൂടി തന്നാലെ ഞാൻ നോക്കുവൊള്ളൂ എന്ന് പറഞ്ഞോ….
അങ്ങനെയൊന്നും വിചാരിക്കേണ്ട. അമ്മാവൻ….ഒരിക്കലും അങ്ങനെ ഒന്നും പറയുകയുമില്ല..
പക്ഷേ എങ്കിലും ചിലവ് ചിലവല്ലേ അമ്മാവാ,അമ്മയുടെ കയ്യിൽ കുറച്ച് പൈസ ഇരിക്കുന്നത് കൊണ്ട് എന്താ ബുദ്ധിമുട്ട്…എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ അമ്മാവൻ വാങ്ങിയാൽ മതി..
ഞങ്ങൾ എന്തായാലും മറ്റന്നാൾ രാവിലെ തന്നെ പുറപ്പെടും…. അമ്മ അപ്പോൾ ഇന്ന് വൈകുന്നേരമൊ നാളെയോ അമ്മാവന്റെ ഒപ്പം വീട്ടിലേക്ക് പോകണം..
നേരത്തെ പറഞ്ഞത് അനുസരിച്ച് പരിചയത്തിലുള്ള രമേശന്റെ കാർ രാവിലെ തന്നെ എത്തിയിരുന്നു.. മുരളി കൈകളിൽ താങ്ങി തുളസി എടുത്തുകൊണ്ട് കാർ ഉള്ളിലേക്ക് കയറി….. ഒരു മണിക്കൂറത്തെ യാത്ര കൊണ്ട് അവർ ആശ്രമത്തിൽ എത്തിച്ചേർന്നു….
വൈദ്യൻ വിശദമായി തന്നെ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി… അവളെ ചികിത്സയ്ക്ക് വേണ്ടി ചികിത്സ മുറിയിലേക്ക് കൊണ്ടുപോയി…. ആദ്യം വിദഗ്ധമായ പരിശോധനയാണ് ചെയ്തു നോക്കുന്നത് എന്താണ് തകരാർ എന്ന് കണ്ടുപിടിക്കാൻ….
അരമണിക്കൂർ പരിശോധനയ്ക്ക് ശേഷം വൈദ്യൻ പുറത്തേക്കിറങ്ങി വന്നു…. താഴെയുള്ള പോഷകങ്ങൾ നശിച്ചിരിക്കുകയാണ് അതുകൊണ്ടാണ് തളർന്നു പോയത്…..
ഒന്നര മാസക്കാലത്തെ ഉഴിച്ചിലിനും തടവലിനും എല്ലാം ശേഷം പതുക്കെ പതുക്കെ ഞരമ്പുകളെ ഉദ്ദീപിപ്പിച്ചെടുക്കാം…… ഉറപ്പായും എഴുന്നേറ്റ് നടത്തി തന്നെ ഇവിടുന്നു കൊണ്ടുപോകാമെന്ന് ഞാൻ തരുന്ന വാക്കാണ്…….
വൈദ്യരുടെ വാക്കുകൾ പോലെ തന്നെ സംഭവിച്ചു ഏകദേശം രണ്ട് മാസത്തെ ഉഴി ച്ചിലിനും തടവലിനും ഒക്കെ ശേഷം. ചെറിയ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി………
അഞ്ചുമാസം പിന്നിട്ടപ്പോഴേക്കും ചെറിയതോതിൽ കാലുകൾ അനക്കാൻ കഴിയും….. ഏകദേശം ആറുമാസം എന്ന് പറഞ്ഞ് ചികിത്സാ എട്ടു മാസത്തോളം ആയി….
ഈ എട്ടുമാസകാലയളവിനിടയ്ക്ക് തുളസിക്ക് തന്നെ എഴുന്നേറ്റു നിൽക്കാം എന്നായി….. ഇനി ഒരു ഒരു മാസത്തെ ചികിത്സയോടു കൂടി പതുക്കെ പതുക്കെ നടക്കാൻ തുടങ്ങും….
ഭവാനി ഇന്നല്ലേ അവൻ വരുമെന്ന് പറഞ്ഞത് നിനക്ക് ഡേറ്റ് ഒന്നും മാറില്ലല്ലോ…
എന്റെ പൊന്നു ചേട്ടാ ഇല്ല അവൻ വ്യക്തമായി എഴുതിയിട്ടുണ്ട് ഇന്നാണ് വരുന്നതെന്ന്….
എന്തു പറയാനാ ഏഴു എട്ടുമാസം വെറുതെ പോയി എന്നല്ലാതെ ഈ ചികിത്സകൊണ്ടും പ്രയോജനവും ഒന്നുമില്ലല്ലോ….. എന്തായാലും ഇനിയെങ്കിലും അവൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി വിവാഹത്തിന് സമ്മതിച്ചാൽ മതിയായിരുന്നു…….
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു…. അതിൽ നിന്നും മുരളി പുറത്തേക്കിറങ്ങി…….. പിന്നാലെ തന്നെ ഒരു വീൽചെയർ എടുത്ത് പുറത്തേക്ക് വച്ചു….
കരുണനും ഭവാനിയും നോക്കി നിന്നു വീൽചെയറിൽ എടുത്തിരുത്തുന്ന തുളസിയെ കാണാൻ……
അപ്പോഴേക്കും പിൻവശത്തെ ഡോർ തുറന്ന് തുളസി പുറത്തേക്ക് ഇറങ്ങി വന്നു…. അവൾ ഭവാനി അമ്മയുടെ അടുത്തേക്ക് വന്ന് അവരുടെ കാലുകളിൽ തൊട്ടു തൊഴുതു.. ഭവാനിയമ്മ അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു……
കണ്ടില്ലേ അമ്മേ ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവളെ ഞാൻ എഴുന്നേൽപ്പിച്ച് നടത്തിക്കും എന്ന്….. എനിക്ക് എല്ലാത്തിനും കുറച്ച് സമയം ആവശ്യമായിരുന്നു അമ്മേ….
എന്റെ ജീവിതം എന്നും ഇവളുടെ കൈകളിൽ ഭദ്രമാണമ്മേ അതുപോലെതന്നെ അവളുടെ ജീവിതം എന്റെ കൈകളിലും……
ഞങ്ങൾക്ക് രണ്ടുപേർക്കും പകരക്കാരാവാൻ ഇനി വേറെ ആരും ഇല്ല…. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും……….
പകരം വയ്ക്കാത്ത സ്നേഹത്തിന്റെ പ്രതീകങ്ങൾ ആയി തുളസിയും മുരളിയും…