(രചന: മഴമുകിൽ)
തിരക്കുകളിൽ നിന്നും തിരക്കിലേക്ക് ഉള്ളതായിരുന്നു രാജിവന്റെ യാത്രകൾ. എന്നും ഓരോ തിരക്കുകളാണ് ബിസിനസ് ടൂർ എന്ന് പറഞ്ഞു പോയി കഴിഞ്ഞാൽ ആഴ്ചകളും മാസങ്ങളും ആകും വീട്ടിലേക്ക് തിരിച്ചെത്താൻ.
രാജീവൻ റെയും ഷെർലിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും വിവാഹം നടക്കുമ്പോൾ രാജീവൻ ബിസിനസ്മാൻ ഒന്നുമായിരുന്നില്ല.
സാധാരണ ഒരു തൊഴിലാളി മാത്രമായിരുന്നു. വിവാഹശേഷം ഷേർളിയും ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്നു. രണ്ടുപേരുംകൂടി എന്തെങ്കിലും ഒരു ബിസിനസ് ചെയ്യുവാൻ ഒടുവിൽ തീരുമാനിച്ചു.
രണ്ടുപേരും രണ്ട് കമ്പനികൾ വർക്ക് ചെയ്യുന്നതിൽ നിന്നും മാറി സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് ചെയ്താൽ അതിൽ നേട്ടം ഉണ്ടാകുമല്ലോ എന്നതീരുമാനത്തിൽ എത്തിച്ചേർന്നു.
രണ്ടുപേരുടെയും സമ്പാദ്യവും ഷേർളിയുടെ കുറച്ച് ആഭരണങ്ങളും ഒക്കെയായിരുന്നു. ആദ്യത്തെ രാജീവന്റെ മൂലധനം. ചെറിയ രീതിയിൽ ആരംഭിച്ച ബിസിനസ് പടിപടിയായി ഉയർന്നു. ഒരുവിധം പിടിച്ചുനിൽക്കത്തക്ക രീതിയിലുള്ളതായി മാറി.
ഷേർളിയും കൂടി രാജീവന്റെ ബിസിനസ്സിലേക്ക് ശ്രദ്ധ തിരിച്ചതോടുകൂടി രണ്ടുപേരുടെയും അധ്വാനഫലമായി കമ്പനിക്ക് നല്ലൊരു ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് അകന്നിരുന്ന ബന്ധുക്കളെല്ലാം അവരുടെ വളർച്ച കണ്ടപ്പോഴേക്കും പതിയെ പതിയെ അടുക്കാൻ തുടങ്ങി. രാജീവന്റെ അച്ഛനും അമ്മയും അച്ഛനും ഷേർലിയുടെ അച്ഛനമ്മമാരും മക്കളുടെ വളർച്ചയിൽ വളരെയധികം സന്തോഷിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി പലപ്പോഴും രാജീവന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഷേർലി പ്രഗ്നന്റ് ആയതിനുശേഷം കമ്പനിയിൽ രാജീവനെ സഹായിക്കാൻ അവൾക്ക് കഴിയാതെയായി.
വർക്കുകൾ എല്ലാം പെൻഡിങ് ആവാൻ തുടങ്ങിയപ്പോൾ ഷെർളി തന്നെയാണ് മുൻകൈയെടുത്ത് രാജീവിന്റെ പി എ പോസ്റ്റിലേക്ക് ഒരുസ്റ്റാഫ്നേ ആവശ്യമുണ്ടെന്നുള്ള പരസ്യം കൊടുത്തത്.
നിരവധി പേരാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി വന്നത്.
ഷെർളി തന്നെയാണ് ഇന്റർവ്യൂവിൽ നിന്ന് ഒരു കാൻഡിഡേറ്റിനെ സെലക്ട് ചെയ്തത്.
കാഴ്ചയിലും ഒക്കെ നല്ലൊരു കുട്ടി ഏകദേശം ഷേർളിയുടെ തന്നെ പ്രായം വരും.
നല്ല ഏഫിഷ്യന്റ് ആണ് ആർക്കും ഇഷ്ടം ആകുന്ന പ്രകൃതം. കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്യും. ഇടയ്ക്കു രാജീവന് ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി.
നാലഞ്ചു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി വന്നു. അങ്ങനെ ആയപ്പോഴാണ് രാജീവൻ വീട്ടിൽ ഷെർലിയെ നോക്കുന്നതിനായി ഒരു ഹോംനേഴ്സിനെ ഏർപ്പാടാക്കിയത്.
അഞ്ചാറു ദിവസം കഴിഞ്ഞ് വരുന്ന രാജീവനെയാണ് പിന്നീട് ഷേർലി കാണുന്നത്.
ആദ്യമൊക്കെ നാലും അഞ്ചും മാസത്തിൽ ഒരിക്കൽ ആയിരിക്കും മീറ്റിങ്ങിനായി പുറത്തേക്ക് പോകേണ്ടത്. പിന്നെ പിന്നെ അത് മാറി മാസംതോറും മീറ്റിങ്ങുകൾക്കായി അങ്ങോട്ടുമിങ്ങോട്ടും പോകേണ്ട അവസ്ഥ വന്നു
ഒരിക്കൽ യാദൃശ്ചികമായി രാജീവന്റെ മൊബൈൽ ഫോൺ ഷേർലിയുടെ കയ്യിൽ കിട്ടി . വെറുതെ ഗ്യാലറി നോക്കുന്നതിനിടയിലാണ്. വാട്സാപ്പിൽ തുരുതുരെ മെസ്സേജ് വന്നത്.
ആദ്യമൊക്കെ സ്ക്രോൾ ചെയ്ത് മാറ്റിയെങ്കിലും .. ഇടതടവില്ലാതെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നപ്പോൾ അവൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.
അപ്പോഴാണ് ഷേർലി അത് ശ്രദ്ധിച്ചത്. ഇത്രയും മെസ്സേജുകൾ അയച്ചിരിക്കുന്നത് നിമ്മിയാണ്. ബിസിനസ് സംബന്ധമായ എന്തെങ്കിലും കാര്യമായിരിക്കും എന്ന് കരുതി.
സ്കിപ് ചെയ്യാൻ പോകുമ്പോഴാണ് അവൾ ചില ഇമോജികൾ കാണുന്നത്. ഒരുപാട് ഇമോജികൾ. ഷേർലി ഓരോന്ന് ഓരോന്നായി നോക്കി.
ഓരോ മെസ്സേജുകൾ ഓപ്പൺ ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ വികസിച്ചു വന്നു. മുകളിലേക്കുള്ള മെസ്സേജുകൾ റീഡ് ചെയ്യുമ്പോഴേക്കും പരാതികളും പരിഭവങ്ങളും നിറഞ്ഞ നിമ്മിയുടെ സ്വരം.
എത്ര നേരമായി വിളിക്കുന്നു രാജീവേട്ടൻ എന്താ ഫോൺ എടുക്കാത്തത്.. അടുത്ത് അവൾ ഉണ്ടോ.
രാജീവേട്ടൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞ് പുറത്തേക്ക് വാ നമുക്ക് ഒരു റൈഡിന് പോകാം… എനിക്കൊന്നു പുറത്തേക്ക് പോകാൻ തോന്നുന്നു.. കഴിഞ്ഞ തവണ നമ്മൾ ട്രിപ്പിന് പോയപ്പോൾ വാങ്ങിയ ആ ബ്ലൂ ടി ഷർട്ട് ഇട്ടാൽ മതി..
ഇനി എന്നാണ് നമ്മുടെ അടുത്ത പ്രോഗ്രാം..ഇതെന്താ മെസേജുകൾ ഓപ്പൺ ചെയ്തു നോക്കുന്നതല്ലാതെ റിപ്ലൈ തരാത്തത്.
ഞാൻ വിളിക്കാം അവൾ അടുത്തിരിക്കുകയാണ് എന്നൊരു മെസ്സേജ് മാത്രം ടൈപ്പ് ചെയ്തു. അത് സെന്റ് ആയി എന്ന് കണ്ടതും പെട്ടെന്ന് മൊബൈലിലെ നെറ്റ് ഓഫ് ചെയ്ത് മാറ്റിവെച്ചു.
ഷെർലി അവളുടെ മൊബൈൽ എടുത്ത് നേരെ ബാൽക്കണിയിലേക്ക് പോയി.
അതിൽ ഷീബ എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് കോൾ ചെയ്തു.മറുപുറം കോൾ കണക്ട് ആയി..
അവൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.ഹലോ ഷീബ ഞാൻ ഷേർളിയാണ്.പറയൂ മാഡം എന്താ ഇപ്പോൾ വിളിച്ചത്.
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ദയവുചെയ്ത് ഷീബ സത്യസന്ധമായി എനിക്ക് മറുപടി തരണം.
അവളുടെ ചോദ്യത്തിന്റെ ധ്വനി മനസ്സിലായതും ഷീബ ഒന്ന് പതറി.
മാഡം ചോദിക്കാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം എങ്കിലും മാഡത്തിന്റെ ചോദ്യം കേൾക്കട്ടെ .
നമ്മുടെ ഓഫീസിലെ പുതിയ പി എ എങ്ങനെയുള്ള കുട്ടിയാണ്. എന്നോട് സത്യം മാത്രമേ പറയാവൂ. ഞാൻ ഷീബയെ വെറുമൊരു സ്റ്റാഫ് ആയി മാത്രമല്ല കാണുന്നത് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ്.
അത് ഞാൻ പറഞ്ഞില്ലെങ്കിൽ പോലും ഷീബക്ക് മനസ്സിലാവും എന്ന് ഞാൻ കരുതുന്നു.
മാഡം ചോദിക്കുന്ന ചോദ്യവും അതിനുള്ളിൽ നിറഞ്ഞിരിക്കുന്ന അർത്ഥവും എല്ലാം എനിക്ക് നന്നായി അറിയാം. കുറച്ചുനാളുകളായി ഞാൻ മേടത്തിനോട് ഇതെങ്ങനെ പറയും എന്നുള്ള ചിന്തയിൽ ആയിരുന്നു.
ഞാൻ മാത്രമല്ല ഓഫീസിലെ ഏകദേശം ആളുകൾക്കും സാറിന്റെയും നിമ്മിയുടെയും ഈ ഒരു റിലേഷൻ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും. പക്ഷേ ആർക്കും പറയുവാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഒന്നും പറയാത്തത്.
ശരിക്കും പറഞ്ഞാൽ ഓഫീസിലെ പല കാര്യങ്ങളും ഇപ്പോഴും പെൻഡിങ്ങിലാണ്. മിക്കവാറും സമയങ്ങളിലും സാർ ബിസിനസ് ടൂർ എന്ന് പറഞ്ഞു പോകും.
ഈ രീതിയിലാണ് കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് എങ്കിൽ. മാഡം സാറും ഇത്രയും നാൾ കഷ്ടപ്പെട്ടത് വെറുതെയാവും.
ഷീബ പറയുന്ന കാര്യങ്ങൾ എല്ലാം ഒരു ഇടുതീവീണത് പോലെയാണ് ഷേർളി കേട്ടുകൊണ്ടിരുന്നത്. ഞാൻ ഈയൊരു വിഷയത്തെക്കുറിച്ച് തന്നോട് ഒന്നും തന്നെ സംസാരിച്ചിട്ടില്ല മനസ്സിലായല്ലോ.
ഒക്കെ മേടം എനിക്ക് മനസ്സിലായി.ഷെർലി അതിൽ നിന്നും സ്റ്റീഫൻ എന്ന നമ്പറിലേക്ക് കോൾ ചെയ്തു. ഷെർലിയുടെയും രാജീവന്റെയും ജീവിതം തുടങ്ങിയപ്പോൾ സഹായിക്കുന്നതിന് വേണ്ടി ഷെയർലിയുടെ അകന്ന ബന്ധത്തിലുള്ള ആങ്ങള ആയിരുന്ന സ്റ്റീഫൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്റ്റീഫൻ പോലീസിലാണ് ജോലി ചെയ്യുന്നത് അതും ക്രൈo ബ്രാഞ്ചിൽ..ഷേർലി ഒറ്റ ശ്വാസത്തിൽ തന്നെ സ്റ്റീഫനോട് കാര്യങ്ങളെല്ലാം പറഞ്ഞു. അച്ചായൻ എന്നെ സഹായിക്കണം. ഈയൊരു കാര്യം പറഞ്ഞു പോകാൻ എനിക്ക് വേറെ ആരും ഇല്ല.
ഇനി എന്റെ ജീവിതത്തിൽ അവളുടെ ശല്യം ഉണ്ടാകരുത്. അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരാതിരുന്നാൽ മാത്രം മതി രാജീവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം.
രാത്രിയിൽ ഒരു പോലീസ് ജീപ്പും മുറ്റത്തേക്ക് വന്നു നിൽക്കുന്നത് കണ്ടു കൊണ്ടാണ് നിമ്മി ഇറങ്ങിവന്നത്. വനിതാ പോലീസും ഉൾപ്പെടെയാണ് സ്റ്റീഫൻ അവിടെ വന്നത്.
പ്രായമായ അച്ഛനും അമ്മയും മാത്രമേ. നിമ്മിക്ക് ഉണ്ടായിരുന്നുള്ളൂ.
പോലീസ് ജീപ്പും പോലീസുകാരെയും ഒക്കെ കണ്ട് അമ്മച്ചിയും അപ്പച്ചനും വളരെയധികം പേടിച്ചുപോയി. സ്റ്റീഫൻ അകത്തേക്ക് കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു.
എന്നതാ സാറെ എന്നതാ വിഷയംനിങ്ങളുടെ മോൾക്ക് നിവർ ത്തിയില്ലാതിരുന്നപ്പോൾ ജോലി കൊടുത്തു സഹായിച്ച. ആ പെൺകൊച്ചിന് തന്നെ നിങ്ങളുടെ മകൾ പാരയായി മാറി.
. സാർ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല അവൾ എന്ത് തെറ്റ് ചെയ്തെന്നാ പറയുന്നത്.
പാലു കൊടുത്ത കൈക്കു തന്നെ നിങ്ങളുടെ മകൾ കൊത്തി. ആ പെൺകുട്ടി ഒരുപാട് കഷ്ടപ്പെട്ടാണ് അയാളും കൂടി ചേർന്നു ആ ഒരു സ്ഥാപനം ഇത്രയും വലുതാക്കി എടുത്തത്. കുറച്ചുപേർക്ക് തൊഴിൽ കിട്ടുന്ന രീതിയിലേക്ക് അത് വളരുകയും ചെയ്തു.
അങ്ങനെയാണ് നിങ്ങളുടെ മകളും അവിടെ ജോലിക്ക് കയറുന്നത്. ആ പെൺകൊച്ച് ആണെങ്കിൽ പാവം ഇപ്പോൾ പ്രഗ്നന്റ് ആണ്. ഗർഭിണിയായ ആ പെൺകൊച്ച് ഓഫീസിൽ വരാതെ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോഴേക്കും.
ഭാര്യയുടെ വേക്കൻസി നികത്താനായി ഇവളാണ് ഇപ്പോൾ ഭരണം മുഴുവനും.
അവന്റെ പിറകെ നടന്ന് വല്ലതും ഉണ്ടാക്കി കൊണ്ടുവന്നു കഴിഞ്ഞാൽ അവന്റെ തലയിൽ ആവാം എന്ന് നീ കരുതണ്ട. കഷ്ടപ്പെട്ട് ഒരു ജോലി സമ്പാദിച്ചപ്പോൾ മോൾക്ക് അവിടുത്തെ സാറിനെ തന്നെ വേണം.
ബിസിനസ് ടൂറിന് എന്ന പറഞ്ഞ് ദിവസങ്ങളോളം അവന്റെ ഒപ്പം പോയി കഴിഞ്ഞിട്ടാണ് നിങ്ങളുടെ മകൾ ഇവിടെ വരുന്നത്. ആ പെൺകുട്ടിയുടെ ശാപം കൂടി ഇവള് വാങ്ങി കെട്ടും.
അതുകൊണ്ട് മര്യാദയ്ക്ക് അച്ഛനും അമ്മയും കൂടി മകളെ പറഞ്ഞു മനസ്സിലാക്കണം. അതല്ലെങ്കിൽ ഇത് പറയാൻ വേണ്ടി ഇനി ഒരിക്കൽ കൂടി ഞാൻ ഈ പടി കടന്നു വന്നാൽ.. പിന്നെ നിങ്ങളുടെ മകൾ…….
പിന്നെ മറ്റൊരു കാര്യം കൂടി ഇന്ന് തന്നെ ഈ അടിവാരം ഇറങ്ങിക്കൊള്ളണം അമ്മയും മക്കളും. ഇനി നിന്നെ ഇവിടെയും ഈ പരിസരത്തുമോ ഓഫീസിലോ കണ്ടാൽ.
പിന്നെ നീ ജീവനോടെ ഉണ്ടാവില്ല നീ മാത്രമല്ല നിന്നെ കഷ്ടപ്പെട്ട് ഇത്രയും വളർത്തി വലുതാക്കി നിന്റെ അച്ഛനും അമ്മയും.
അങ്ങനെ മറ്റൊരു പെണ്ണിന്റെ ശാപം പിടിച്ചുപറ്റി നീ നേടുന്നത് ഒന്നും നിലനിൽക്കില്ല.. പറഞ്ഞത് മനസ്സിലായി എന്ന് വിചാരിക്കുന്നു ഇന്നുതന്നെ ഇവിടുന്ന് ഇറങ്ങി കൊള്ളണം..
പോലീസ് വീടിൽ നിന്നും പോയപ്പോൾ അച്ഛനും അമ്മയും ചേർന്ന്.അവളെ അടിച്ചു.
മറ്റൊരു പെണ്ണിന്റെ ജീവിതം കണ്ണീരിലാക്കി നിനക്കെന്തിനാ സമ്പാദ്യം. നിനക്ക് ജോലി തന്ന ആ കൊച്ചിന്റെ ജീവിതം തന്നെ നശിപ്പിക്കാൻ നീ തീരുമാനിച്ചോ ഒരുമ്പിട്ടവളെ..
നിന്റെ തലവെട്ടം കണ്ടപ്പോൾ ചത്തു മണ്ണ ടിഞ്ഞതാണ് നിന്റെ അപ്പനും അമ്മയും. അത് അവൾക്ക് ഒരു ഷോക്ക് തന്നെയായിരുന്നു.
ഇവളുടെ ചേച്ചിക്കു എന്നോ പറ്റിയ ഒരു അബദ്ധം ആയിരുന്നു നീ. നിന്നെ പ്രസവിച്ചതോടുകൂടി അവർ മരിച്ചു.
മക്കൾ ഇല്ലാതിരുന്ന ഞങ്ങളാണ് നിന്നെഎടുത്തു വളർത്തിയത്. പക്ഷേ നീ വലുതായി വന്നപ്പോൾ നിന്റെ അമ്മയുടെ അതേ പാരമ്പര്യം പിന്തുടരാൻ ആണ് തീരുമാനിക്കുന്നത്.
പക്ഷേ നീ കാരണം മറ്റൊരു പെൺകുട്ടിയും ഇനി മേലിൽ ദുഃഖിക്കാൻ പാടില്ല. അതുകൊണ്ട് ഇത്രയും പെട്ടെന്ന് കയ്യിൽ കിട്ടാവുന്നതെല്ലാം ഒരു ചാക്കിനകത്താക്കി ഇവിടെ നിന്നും ഇറങ്ങണം
രാജീവൻ ഉറക്കമുണർന്നു വരുമ്പോഴേക്കും ഷെർളി അവന്റെ മൊബൈലുമായി ഇരിക്കുന്നു. അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ രാജീവന് അവൾ കാര്യങ്ങളെല്ലാം അറിഞ്ഞു എന്ന് മനസ്സിലായി.
എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞു. അതുകൊണ്ട് ഇനി ഒരു ചോദ്യമോ പറച്ചിലോ ഒന്നുമില്ല.
വന്ന വഴി മറക്കരുത്. ഞാൻ നിങ്ങളുടെ ആരാണെന്നു നിങ്ങൾ മറന്നു പോയി. ഈ സ്വത്തും ബിസിനസുമൊക്കെ എന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് നിങ്ങൾ മറന്നു പോകരുത്.
ഇതിന്റെ ഒരു ചില്ലി കാശ് പോലും നിങ്ങൾക്ക് കിട്ടണമെങ്കിൽ നിങ്ങൾ എന്റെ ഭർത്താവായി എന്റെ കുഞ്ഞിന്റെ അച്ഛനായി ഇവിടെ വേണം. അതല്ല നിമ്മിയുമായി ഒരു ജീവിതമാണ് നിങ്ങൾക്ക് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഇവിടെ നിന്ന് പോകാം…
വാട്സാപ്പിൽ നിന്നുംനിമ്മിയുടെ ഫോൺ നമ്പറും മറ്റും എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. നിമ്മിയുടെ മൊബൈൽപോലും സ്റ്റീഫനെ കൊണ്ട് അവൾ വാങ്ങി വച്ചു
രാജീവനു മറ്റൊരു മാർഗവും ഇല്ലാതെയായി .അവളുടെ ഒപ്പം തന്നെ നിൽക്കേണ്ടതായി വന്നു…
താൻ ചെയ്ത തെറ്റ് അവൾ ക്ഷമിച്ചു. തന്റെ കുഞ്ഞിനേയും അവളെയും മറന്നത് ഞാനാണ്… എന്നിട്ടും അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു…..
നിമ്മിയെ കുറിച്ച് പിന്നീട് ഒരിക്കലും ഒരു വിവരവും ആരും അറിഞ്ഞില്ല. രാജീവൻ പോലും അത് അന്വേഷിക്കാൻ പോയില്ല എന്നതാണ് സത്യം.
ഇന്ന് രാജീവനും ഷെർളിയും അവരുടെ കുഞ്ഞു മകൾ പ്രകൃതിയും ചേർന്ന് സന്തോഷമായ ഒരു ജീവിതമാണ് നയിക്കുന്നത്
ഈ സന്തോഷങ്ങൾക്കിടയിൽ രാജീവൻ നിമ്മിയെ ഓർക്കുക പോലും ചെയ്തില്ല. അവന്റെ തെറ്റ് മനസിലാക്കിയുള്ള ജീവിതം…….