എന്തിനാ എന്റെ ഉമേ ഇയാളുടെ ആട്ടും തുപ്പും സഹിച്ചു ഇവിടെ കിടക്കുന്നത്.. “‘ ഭാര്യയേ ചവുട്ടി കൊന്നതാണെന്ന നാട്ടുകാർ..

(രചന: മിഴി മോഹന)

ഈ അശ്രീകരത്തിനെ ആരാ ഉമ്മറ പടിയിൽ കൊണ്ട് വച്ചത്..””അടുക്കളയിൽ നിൽകുമ്പോൾ തന്നെ കേട്ടു അച്ഛന്റെ ശബ്ദം.. “”

അടുപ്പിലേക്ക് വിറക് കൊള്ളി തള്ളി വച്ചു കൊണ്ട് ഓടി വരുമ്പോഴും കേൾക്കാം അച്ഛന്റ് ഉറക്കെയുള്ള ശബ്ദം…

ഇതിന്റെ തല വെട്ടം എന്ന് കണ്ടോ അന്ന് എന്റെ കുഞ്ഞിനെ പട്ടടയിലേക്ക് എടുത്തതാ.. “”ഇനി ആരുടെ തല തിന്നാൻ ആണോ തെക്കോട്ടു കുലച്ച വാഴ തൈ പോലെ ഇരിക്കുന്നത്…””

അച്ഛാ.. “”അതും ഒരു മനുഷ്യ ജീവൻ അല്ലെ..'”” അച്ഛന്റ്റെ മോൻ കുടിച്ചു കുടിച്ചു മരിച്ചതിന് അവൻ എന്ത് പിഴച്ചു….മോളെ വാരി എടുക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു…

എല്ലാം അറിഞ്ഞു കൊണ്ട് തന്നെയെല്ലേ ഗിരിയേട്ടനെ കൊണ്ട് അച്ഛൻ എന്നെ വിവാഹം കഴിപ്പിച്ചത്….. “കുടിച്ചു പകുതി ജീവൻ പോയ മകനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാനുള്ള പരീക്ഷണ വസ്തു മാത്രം ആയിരുന്നില്ലേ ഞാൻ…

എന്റെ ചോദ്യങ്ങൾക് പുറത്തേക് നീട്ടി ഒന്ന് തുപ്പി ഗിരിയേട്ടന്റെ അച്ഛൻ..എന്റെ ചിലവിൽ കഴിഞ്ഞിട്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നോ നീ..” അവൻ ഉണ്ടാക്കി വച്ചത് അല്ല നീയും ഈ കൊച്ചും കൂടി തിന്ന് കൊഴുക്കുന്നത്.. എന്റെ സമ്പാദ്യമാ.. വാ അടച്ച് മൂലയിൽ എങ്ങാനും ഒതുങ്ങി കിടന്നാൽ മൂന്നു നേരം തിന്നാൻ ഉള്ളത് എങ്കിലും തരും..””

അച്ഛന്റ്റെ വാക്കുകൾ ഉള്ള് പൊള്ളിക്കുമ്പോഴും എന്റെ നിസ്സഹായതാ കണ്ണുകളിൽ കൂടി പുറത്തേക്ക് വന്നു…

എന്തിനാ എന്റെ ഉമേ ഇയാളുടെ ആട്ടും തുപ്പും സഹിച്ചു ഇവിടെ കിടക്കുന്നത്.. “‘ ഭാര്യയേ ചവുട്ടി കൊന്നതാണെന്ന  നാട്ടുകാർ പറയുന്നുന്നത്..”‘ ആയിരിക്കും ക്രൂരതയുടെ ആൾരൂപം ആണ് ഗിരിയുടെ അച്ഛൻ..””

തോട്ട് വക്കിൽ തുണി അലക്കുമ്പോൾ അയൽക്കാരി ശരാദ ചേച്ചിയുടെ സംസാരത്തിൽ മറുത്ത് ഒന്നും പറയാൻ തോന്നിയില്ല.. “”

അല്ലങ്കിലും എന്ത് പറയാൻ ആണ് ഞാൻ.. “” അച്ഛനും അമ്മയും ആരെന്ന് അറിയാതെ ഒരു ആശ്രമത്തിൽ വളർന്ന ഞാൻ സമൂഹ വിവാഹത്തിലൂടെ ഗിരിയേട്ടന്റെ വധുവായി ഈ വീട്ടിലേക് കടന്നു വരുമ്പോൾ നൂറ് സ്വപ്നങ്ങൾ ആയിരുന്നു…

പക്ഷെ ഒറ്റ രാത്രി കൊണ്ട് അല്ലെ എല്ലാം എന്റെ സ്വപ്നങ്ങൾക് മുകളിൽ തീക്കനൽ കോരി ഇട്ട് എരിച്ചത്….

മദ്യത്തിന് അടിമയായ മകനെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള വെറും ഒരു പരീക്ഷണ വസ്തു മാത്രം ആയിരുന്നു ഞാൻ… “” കയറി ചെല്ലാൻ മറ്റൊരു ആശ്രയം ഇല്ലാത്ത എനിക്ക് പിടിച്ചു നിൽക്കേണ്ടി വന്നു….. അത് തെറ്റ് ആയ തീരുമാനം ആയിരുന്നില്ല…

സ്നേഹത്തോടെ പതുക്കെ പതുക്കെ ഗിരിയേട്ടനെ ജീവിതത്തിലെക്ക് കൂട്ടി കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു.. “”അന്നൊക്കെ അച്ഛന് എന്നെ വലിയ കാര്യം ആയിരുന്നു..””

അച്ഛൻ ഒരുപാട് സ്നേഹിക്കുന്ന ആ മകനെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു നടത്തിയ മരുമകളെ അച്ഛനും അളവിൽ അധികം സ്നേഹിച്ചു…സന്തോഷത്തിന്റെ നാലുകൾ…

പക്ഷെ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല… ജീവിതത്തിന്റെ പകുതിയും കുടിച്ചു തീർത്ത ആ മനുഷ്യന്റെ കരളും മദ്യം പകുതി കാർന്നു തിന്നിരുന്നു എന്ന സത്യം ഒരു ഉൽകിടിലത്തോടെയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്..

പാതിക്ക് പാതി കരൾ കൊടുക്കാൻ ഞാനും തയാറായി പക്ഷെ അപ്പോഴാണ് ഞാൻ അറിയുന്നത് ഗിരിയേട്ടന്റെ കുഞ്ഞ് എന്റെ ഉദരത്തിൽ നാമ്പെടുത്തു എന്ന സത്യം…

ആ കുഞ്ഞിനെ വേണ്ടാന്നു വച്ചു കൊണ്ട് കരൾ നൽകാൻ ഞാനും തയാറായപ്പോഴും ആ മനുഷ്യൻ അതിന് സമ്മതിച്ചില്ല.. “” കുഞ്ഞിനെ കാണാനുള്ള കൊതിയോ ജീവിക്കാനുള്ള ആശയോ പൂർണ്ണമായും മദ്യം ഉപേക്ഷിച്ചു മരുന്നിൽ ആശ്രയം തേടി ഗിരിയേട്ടൻ…

പക്ഷെ വിധി അവിടെയും ഞങ്ങളെ തോൽപിച്ചു… കുഞ്ഞ് ജനിച്ച ദിവസം ആ സന്തോഷത്തിൽ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ നിർത്തി വച്ചത് വീണ്ടും തുടങ്ങി.. “”  ജീവിക്കാനുള്ള ഗിരിയേട്ടന്റെ ആശയെ ഒരു പെഗ് മദ്യത്തിൽ തന്നെ വിധി കവർന്നെടുത്തു….

അന്ന് മുതൽ തുടങ്ങിയ ദേഷ്യം ആണ് അച്ഛന് മോളോട് ..” മകന്റെ തല അറക്കാൻ വന്നവളെന്ന പേര് ചാർത്തി കൊടുത്തു അച്ഛൻ…

പലപ്പോഴും തോന്നും എല്ലാം ഇഇട്ടെറിഞ്ഞു പോകാൻ..” പക്ഷെ ആശുപത്രി കിടക്കയിൽ വച്ച് ഗിരിയേട്ടന് ഞാൻ കൊടുത്ത വാക്ക് അത് പാലിക്കാതെ ഇരിക്കാൻ കഴിയില്ല….

അച്ഛൻ ഒരു പാവം ആണ്… അമ്മയുടെ മരണം ഒരിക്കൽ ആ മനസിനെ തളർത്തി…. ഒരുപാട് പാട് പെട്ട് ആണ് ജീവിതത്തിലേക്ക് അച്ഛൻ തിരികെ വന്നത്..””

അവിടെയും ഞാൻ അച്ഛനെ തോൽപിച്ചു… ഇന്ന് എന്റ മരണവും ആ മനസിനെ തളർത്തും…ആരും ഇല്ല അതിന് എത്രയൊക്കെ ദേഷ്യം കാണിച്ചാലും ആ ഉള്ളു പാവം ആണ് ഇട്ടെറിഞ്ഞു പോകരുതേ നീ..”

ഇന്നും ഗിരിയേട്ടന്റെ വാക്കുകൾ അല്ലെ എന്നെ വീണ്ടും വീണ്ടും ഇവിടെ പിടിച്ചു നിർത്തുന്നത്..

മ്മ്ഹ..” അച്ഛൻ പാവം ആണ് അമ്മയുടെ മരണം ഏറെ തളർത്തിയത് ആണ് ആ മനുഷ്യനെ… “” പോരാത്തതിന് അതിരു കവിഞ്ഞു സ്നേഹിച്ച ഭാര്യയുടെ മരണം പോലും അച്ഛന്റെ തലയിൽ നാട്ടുകാർ ചുമത്തി കൊടുത്തു.. “”

കർക്കശകാരൻ ആയ അച്ഛനോടുള്ള വിരോധം മാത്രം..അന്ന് തളർന്ന മനസ് ആണ്… പിന്നീട് ഏക മകനും മാനസികമായി തളർത്തിയപ്പോൾ ഉടലെടുത്ത ദേഷ്യം ആണ് ഇന്ന് എന്റെ കുഞ്ഞിനോട് കാണിക്കുന്നത്…..

എല്ലാം ഇട്ടെറിഞ്ഞു ഞാൻ പോയാൽ ഒരു മുഴം കയറിൽ അച്ഛൻ ജീവൻ ഓടുക്കും… അത് വേണ്ട… ജന്മം തന്ന അച്ഛൻ ആരെന്നറിയാത്തവൾ ആണ് ഞാൻ…. “”എന്റെ സ്വന്തം അച്ഛൻ ആണെങ്കിൽ ഞാൻ ഉപേക്ഷിച്ചു പോകില്ലല്ലോ… കൂടെ നിർത്തണം…

എങ്കിലും എനിക്ക് അറിയാം പാത്തും പതുങ്ങിയും അവളോട് അച്ഛൻ കാണിക്കുന്ന സ്നേഹം.. “”

ഇന്ന് തന്നെ അത്രയും വഴക്ക് പറഞ്ഞിട്ട് പോകുമ്പോൾ ഉമ്മറ കോലായിൽ ഒരു പൊതി വച്ചിരുന്നു അതിൽ കുഞ്ഞിനുള്ള ഒരു കുപ്പി ഹോർലിക്സും ഉണ്ട്..

“” മകൻ പോയതിലുള്ള സങ്കടം അത് പെയ്തു തീരുമ്പോൾ മകന്റെ മരണത്തെ ഉൾക്കൊണ്ട്‌ എന്നെങ്കിലും അച്ഛൻ എന്റെ മകളെ അംഗീകരിക്കും….

ഓരോന്ന് ആലോചിച്ചു തോട്ട് വരമ്പിൽ കൂടി മുൻപോട്ട് നടക്കുമ്പോൾ എന്റെ കാലുകൾക്ക് വേഗത കൂടി മോളെ ഉറക്കി കിടത്തിയിട്ട് ആണ് തുണി അലക്കാൻ പോയത്…

വേനൽ ആയത് കൊണ്ട് കിണറ്റിൽ വെള്ളം ഇല്ല… മോളെയും കൊണ്ട് പോകാം എന്ന് വച്ചാൽ കണ്ണ് തെറ്റിയാൽ വെള്ളത്തിൽ ചാടും.. “”

അധികം ദൂരം ഇല്ലാത്തതും കൊണ്ടും വീട് അകലെ നിന്നും കാണാവുന്നത് കൊണ്ടും ഉച്ച സമയത്ത് അവളെ ഉറക്കി കിടത്തി പോകുന്നത്.. “” ബക്കറ്റ് പുറത്ത് കോലായിൽ വച്ചിട്ട് അകത്തേക്ക് കയറുമ്പോൾ ഞാൻ ഒന്ന് ഞെട്ടി…

കട്ടിലിൽ ഉറക്കി കിടത്തിയ മോളെ കാണാൻ ഇല്ല.. “” അവൾ എവിടേക്ക് പോകാൻ മുറി തുറന്നു ഒരിക്കലും അവൾ തനിയെ പുറത്തേക്ക് പോകില്ല.. “”

നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടുമ്പോൾ എന്റെ സമനില തെറ്റായിരുന്നു.. ജീവിതത്തിൽ എന്നും വിധി എന്നെ ഒറ്റപെടുത്തിയിട്ടേ ഉള്ളു.. ആ ഭയം മനസിൽ ഉള്ളത് കൊണ്ട് ആയിരിക്കും ഉറക്കെ അലറി കരഞ്ഞു പോയി ഞാൻ…

ഉറങ്ങി കിടക്കുന്ന കുഞ്ഞ് എവിടെ പോകാനാ ഉമേ.. “‘ അതും ഒന്നരവയസുള്ള കൊച്ച്…. നാട്ടുകാർ പലതും ചോദിച്ചു തുടങ്ങി…

ഇനി ആരെങ്കിലും ഭിക്ഷക്കാർ..”” ആരിൽ നിന്നോ കേട്ടതും എന്റെ ചങ്കു പറിഞ്ഞു പോയി…ദേ കുഞ്ഞ്.. “” ആ വേദനയിൽ ആരോ വിളിച്ചു പറയുമ്പോൾ ഞാൻ തല ഉയർത്തി നോക്കി…. “”

അച്ഛന്റെ കൈകളിൽ ഒരു കുഞ്ഞ് കുപ്പി ജൂസും കുടിച്ചു കൊണ്ട് വരുന്നവൾ… “”ഓടി ചെന്നവളെ വാരി പുണരുമ്പോൾ അച്ഛൻ എന്നിൽ നിന്നും മുഖം വെട്ടിച്ചു…

ഞാൻ വരുമ്പോൾ കുഞ്ഞ് കട്ടിലിൽ നിന്നും താഴെ വീണു കരയുകയായിരുന്നു..”” നിന്നെ ബുദ്ധിമുട്ടിക്കണ്ടന്നു കരുതി ഞാൻ പുറത്തോട്ട് കൊണ്ട് പോയത്..

“നെറ്റിയിൽ നല്ലത് പോലെ മുഴച്ചിട്ടുണ്ട്…സൂക്ഷിക്കണം ഇനി ഇപ്പോൾ കട്ടിലിൽ നിന്നൊക്കെ ചാടും.. “””

കുരുത്തകേടിന്റെ പ്രായം തുടങ്ങിയില്ലേ…. എനിക്ക് മുഖം തരാതെ അച്ഛൻ അകത്തേക്ക് പോകുമ്പോൾ നേർത്ത ചിരിയോടെ കുഞ്ഞിന്റെ മുടിയിൽ മെല്ലെ തഴുകി ഞാൻ…

അപ്പോൾ നിന്നോട് സ്നേഹമൊക്കെയുണ്ട് അപ്പൂപ്പന് ഇനി ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം…

പതിവ് പോലെ ഉമ്മറ കോലായിൽ ഗിരിയേട്ടന്റെ ചിത്രത്തിൽ നോക്കി കിടക്കുന്ന അച്ഛന്റെ അടുത്ത് അന്ന് കുഞ്ഞിനെ വച്ചിട്ട് ഒന്നും പറയാതെ അടുക്കളയിലേക് എന്ന പോലെ മാറുമ്പോൾ എനിക്ക് അറിയാം…

ആ മകനെ സ്നേഹിക്കുന്ന അച്ഛന് ഒരിക്കലും ആ കുഞ്ഞിനെ തള്ളി കളയാൻ ആവില്ലെന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ആ മകന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു ചുവരിലെ ചിത്രങ്ങളിൽ അവളുടെ അച്ഛനെ ചൂണ്ടി കാണിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു….

മകന്റെ മരണത്തെ ഉൾക്കൊണ്ട്‌ കൊണ്ട് അവന്റ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ആ അച്ഛൻ…

Leave a Reply

Your email address will not be published. Required fields are marked *