ഒരു അധികപ്പറ്റായി ആ വീട്ടിൽ തുടരുകയായിരുന്നു മകന്റെയും ഭാര്യയുടെയും ആട്ടും തുപ്പും കേട്ട് അങ്ങനെയാണ്

(രചന: Jk)

 

ശോഭ മേടം കിടപ്പിലായതിൽ പിന്നെ ആ ഗാർമെന്റ്സിന്റെ മുഴുവൻ ഉത്തരവാദിത്വവും മായയുടെ തലയിൽ ആയി…

 

“””””””ശോഭാ മേടത്തിന്റെ ഭർത്താവ് ശ്രീനിവാസൻ സാർ ആയിട്ട് തുടങ്ങി വെച്ചതാണ് ഈ ഗാർമെന്റ്സ് അവർക്ക് ഒരേ ഒരു മകനെ ഉണ്ടായിരുന്നുള്ളൂ മഹേന്ദ്രൻ അയാൾക്ക് ആണെങ്കിൽ ഇതിലൊന്നും വലിയ താല്പര്യമില്ല ഇപ്പോൾ അമേരിക്കയിൽ എവിടെയോ ആണ്.

 

അവിടെ ഏതോ ഒരു പെൺകുട്ടിയെയും കല്യാണം കഴിച്ച് ജീവിക്കുന്നു. നാട്ടിലേക്ക് വരാറു കൂടിയില്ല അല്ലെങ്കിലും വന്നിട്ടും കാര്യമില്ല അന്യമതക്കാരിയായ പെൺകുട്ടിയെ കല്യാണം കഴിച്ചതോടുകൂടി അച്ഛനും മകനും അമ്മയും തമ്മിൽ പിണങ്ങി.

 

നാട്ടിലേക്ക് വരാനും അവരുടെ ഇഷ്ടപ്രകാരം ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാനും ഒരുപാട് പറഞ്ഞതാണ് ശോഭമേഡവും ശ്രീനിവാസൻ സാറും പക്ഷേ മഹേന്ദ്രൻ അതൊന്നും കേട്ടില്ല പകരം സ്നേഹിച്ച കുട്ടിയെ തന്നെ ജീവിതസഖിയാക്കി കൂട്ടി..””””””

 

രാവുണ്ണിച്ചേട്ടൻ പറയുന്നത് കേട്ട് മായ ഇരുന്നു…

 

ശോഭ മാഡത്തിന് ഇപ്പോൾ പെട്ടെന്നാണ് വയ്യാതായത് പ്രഷർ കൂടി ഒരു വശം തളർന്നതാണ് അതുകൊണ്ടുതന്നെ ഇപ്പോൾ ഇങ്ങോട്ട് വരവ് ഒന്നും നടക്കില്ല എല്ലാ കണക്കും കാര്യങ്ങളുമായി മായ വീട്ടിലേക്ക് ചെന്ന് കാണുകയാണ്…

 

ഇവിടെ ജോലിക്ക് കയറിയിട്ട് ഇപ്പോൾ നാലഞ്ച് വർഷമായി നന്നായി തയ്യൽ അറിയാമായിരുന്നു. അങ്ങനെ ഒരു തയ്യൽക്കാരിയായി കയറിയതാണ് ഇവിടെ… തന്റെ ആത്മാർത്ഥതയും ജോലിയിലുള്ള മിടുക്കും കണ്ട് അവർ തന്നെയാണ് ഓരോ സ്ഥാനവും വിശ്വസിച്ച് ഏൽപ്പിച്ചത്….

 

താനിവിടെ കയറുന്നതിനുമുമ്പ് തന്നെ മകൻ അവരെ വിട്ടു പോയിരുന്നു ശ്രീനിവാസൻ സാർ മരിച്ചപ്പോൾ ഒരു നോക്കു കണ്ടു ആളെ.. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഉടൻതന്നെ തിരിച്ചു പോകുകയും ചെയ്തു..

 

അന്ന് ശോഭമേഡം ഒന്ന് കാണാനോ സംസാരിക്കാനോ പോലും തയ്യാറായില്ല അത്രയ്ക്ക് ദേഷ്യമായിരുന്നു കാരണം മകൻ പോയതിൽ മനം നൊന്താണ് ആ മനുഷ്യൻ ഇത്രയും പെട്ടന്ന് മരിച്ചത്…

 

പക്ഷേ ഇപ്പോൾ വയ്യാതായപ്പോൾ അവർക്ക് മകനെ കാണണം എന്ന് വല്ലാത്തൊരു മോഹം അതുകൊണ്ടാണ് അവനെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്..

 

അമ്മയ്ക്ക് ഒട്ടും വയ്യ എന്നറിഞ്ഞപ്പോൾ പിന്നെ എതിരൊന്നും പറയാതെ വരാമെന്ന് സമ്മതിച്ചത്രേ. അതിന്റെ സന്തോഷമാണ് രാവുണ്ണി ചേട്ടന് അവിടുത്തെ കാര്യസ്ഥൻ എന്ന് തന്നെ വേണമെങ്കിൽ പറയാം എല്ലാത്തിനും അവരുടെ കാര്യത്തിന് ഓടി നടക്കുന്നത് രാവുണ്ണി ചേട്ടനാണ്… അവിടുത്തെ ഗാർമെന്റ്സിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ആള് എന്ന നിലയിൽ തന്നെയും ഇഷ്ടമാണ് രാവുണ്ണി ചേട്ടന്…

 

തയ്യൽ മാത്രം അറിയാമായിരുന്ന താൻ ഇവിടെ വന്ന് കേറുമ്പോൾ മനസ്സ് മുഴുവൻ വല്ലാത്ത ടെൻഷൻ ആയിരുന്നു അന്ന് ഒരച്ഛന്റെ സ്ഥാനത്തുനിന്ന് സഹായിച്ചത് ശ്രീനിവാസൻ സാറാണ് ആരും കൂട്ടിനില്ല എന്നറിഞ്ഞപ്പോൾ ഒരു സ്ത്രീയെ കണ്ടു പിടിച്ച് ഏൽപ്പിച്ച് ഒരു വീടും തരപ്പെടുത്തി തന്നു…

 

ശ്രീനിവാസൻ സാറിന്റെ ഒരു അകന്ന ബന്ധു ആയിരുന്നു ആ സ്ത്രീ.. മകനെ ആയകാലത്ത് പൊന്നുപോലെ നോക്കിയവർ… വളർന്നു വലുതായപ്പോൾ ആ സ്ത്രീയെ മകൻ തള്ളിപ്പറഞ്ഞു…

 

ഒരു അധികപ്പറ്റായി ആ വീട്ടിൽ തുടരുകയായിരുന്നു മകന്റെയും ഭാര്യയുടെയും ആട്ടും തുപ്പും കേട്ട് അങ്ങനെയാണ് എനിക്ക് കൂടെ നിൽക്കാൻ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആ സ്ത്രീ മുന്നും പിന്നും നോക്കാതെ ഇറങ്ങിവന്നത് എനിക്ക് അതൊരു വലിയ സഹായമായിരുന്നു. ശരിക്കും ഒരു അമ്മയെ കിട്ടിയത് പോലെ..

 

അന്നും സാറിന് വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു മകൻ പോയതാണ് കാരണം എന്ന് പിന്നീടാണ് അറിഞ്ഞത്.. ഇത്രയും നല്ല മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചു പോയ ആ മകനോട് അന്നേ തോന്നിയതായിരുന്നു ഒരു ദേഷ്യം..

 

ഇപ്പോൾ ശോഭ മേടത്തിന് വയ്യാതായപ്പോൾ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞ അന്നുതന്നെയായിരുന്നു ഗാർമെന്റ്സിലെ എല്ലാ കണക്കും കൊണ്ട് അങ്ങോട്ടേക്ക് ചെന്നത് മകൻ എത്തി അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന രംഗത്തിന് സാക്ഷിയാവേണ്ടിവന്നു മായക്ക്…

 

കൊച്ചു കുട്ടിയെ പോലെ അമ്മയെയും കെട്ടിപ്പിടിച്ച് കരയുന്ന ആളെ കണ്ടപ്പോൾ പണ്ട് തോന്നിയ ദേഷ്യം എല്ലാം പോയത് പോലെ..

ഒടുവിൽ ആളുടെ മുന്നിൽ വച്ച് തന്നെ ശോഭാ മേടം ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു..

“”””മഹേന്ദ്രൻ മായമോളെ വിവാഹം കഴിക്കണം!!! എന്നിട്ട് ഇവിടെത്തന്നെ കൂടണം എങ്ങോട്ടും ഇനി പോകരുത് എന്ന്!!”””

 

ശരിക്കും ഒരു മകളോടുള്ള ഇഷ്ടം തന്നോട് ശോഭാ മേടത്തിന് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞങ്ങൾ രണ്ടുപേരും വല്ലാതായി…

 

ഞാൻ വേഗം എല്ലാം അവരെ ബോധിപ്പിച്ച് അവിടെനിന്ന് വേഗം പോയി പോകുന്നു. അന്ന് മുഴുവൻ അത് തന്നെയായിരുന്നു മനസ്സിൽ….

 

അടുത്തദിവസം മഹേന്ദ്രൻ എന്നെ കാണാൻ വന്നിരുന്നു അമ്മയുടെ ഇഷ്ടം അതാണെങ്കിൽ നടത്തി കൊടുക്കാൻ ആള് തയ്യാറാണ് എന്ന് പറഞ്ഞു കൊണ്ട്…

ഒന്നും മനസ്സിലാവാതെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി അന്നേരം അയാൾ പറഞ്ഞിരുന്നു..

 

എത്രയോ നാളായി അയാൾ ഒറ്റയ്ക്കാണ് എന്ന്.. വെറുമൊരു ഫാസിനേഷൻ മാത്രമായിരുന്നു ആ ബന്ധം…

അത് തീർന്നപ്പോൾ രണ്ടാളും രണ്ടിടത്തായി പിന്നെ നാട്ടിലേക്ക് വരാനുള്ള സങ്കോചം അതാണ് അയാളെ ഇത്രനാളും അവിടെ പിടിച്ചു നിർത്തിയത്…

 

“”” ഇനി അമ്മയുടെ ഇഷ്ടത്തിനൊത്ത് ജീവിക്കണം എന്നാണ് കരുതുന്നത് തനിക്ക് വിരോധമില്ലെങ്കിൽ ഞാൻ തന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു!!”””

 

അത്രയും പറഞ്ഞു പ്രതീക്ഷയോടെ നോക്കുന്ന ആളോട് ഞാൻ പറഞ്ഞിരുന്നു എനിക്ക് താല്പര്യമില്ല എന്ന് ആള് ഒന്ന് ഞെട്ടി എന്ന് തോന്നുന്നു ഒരുപക്ഷേ വെറുമൊരു ജോലിക്കാരിക്ക് കിട്ടിയ വലിയ ഒരു അവസരം തട്ടിക്കളഞ്ഞപ്പോൾ അഹങ്കാരിയായി തോന്നിയത് കൊണ്ടാവാം…

 

“”” എന്നെപ്പറ്റി ഒന്നും അറിയാതെയാണ് സാറ് സംസാരിക്കുന്നത്!! എന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്! ഒരുപാട് മോഹിച്ച ആറ്റുനോറ്റ് ഞാനാ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത് ഒരുപാട് പ്രതീക്ഷകളോടെയാണ് പക്ഷേ എല്ലാം അസ്തമിച്ചത് പെട്ടെന്നായിരുന്നു..

 

സ്വന്തം ഭർത്താവും അനിയത്തിയും കൂടി ഞങ്ങളുടെ ബെഡ്റൂമിലെ കട്ടിലിൽ

കിടക്കുന്നത് കാണേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാൻ!!

 

കോളേജ് എടുത്തപ്പോൾ ചേച്ചിക്ക് സഹായത്തിനു വേണ്ടി വന്നതായിരുന്നു അനിയത്തി അറിഞ്ഞില്ല അവൾ ചെയ്തു തന്ന സഹായം വളരെ വലുതായിരുന്നു എന്ന് പിന്നീട് അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല…

 

അയാളെയും ഉപേക്ഷിച്ച് അവിടെ നിന്നിറങ്ങിയപ്പോൾ സ്വന്തം അച്ഛനും അമ്മയും പോലും പറഞ്ഞ ഉപദേശം എല്ലാം സഹിക്കണം എല്ലാത്തിനും നേരെ കണ്ണടയ്ക്കണം എന്നായിരുന്നു പിന്നീട് അങ്ങോട്ടേക്കും പോകാൻ തോന്നിയില്ല നേരെ ഇറങ്ങി ഒടുവിൽ ഈ ജീവൻ തന്നെ ഒടുക്കിക്കളയാം എന്ന് തോന്നിയ സന്ദർഭത്തിലാണ് ശ്രീനിവാസൻ സാർ ഒരു ദൈവദൂതനെ പോലെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അദ്ദേഹം തന്ന ജീവിതമാണ് ഇത്…

 

പക്ഷേ അതിനുശേഷം വിവാഹ ജീവിതം എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് വല്ലാത്ത മടുപ്പാണ് ഭയമാണ് ഇനി എന്നെക്കൊണ്ട് അത്തരത്തിൽ ഒരു ജീവിതം സാധ്യമാകും എന്ന് തോന്നുന്നില്ല!!!””””

 

അത് കേട്ട് അല്പനേരത്തേക്ക് മഹേന്ദ്രൻ സാർ മിണ്ടാതെ നിന്നു.. പിന്നെ മെല്ലെ പറഞ്ഞു…

 

“””” ഞാനും ആത്മാർത്ഥമായി ഒരുവളെ പ്രണയിച്ചിരുന്നു വീട്ടുകാരെ പോലും അവൾക്ക് വേണ്ടി പിണക്കി എന്നും എന്റെ ജീവിത അവസാനം വരെ അവൾ കൂടെയുണ്ടാകും എന്ന് കരുതി പക്ഷേ എന്നെക്കാൾ ബെറ്റർ ആയ ഒരാളെ കണ്ടപ്പോൾ അവൾ പോയി എല്ലാ പെണ്ണുങ്ങളും ഇതുപോലെ തന്നെയാണെന്ന് ഞാനും വിശ്വസിച്ചു…. പക്ഷേ കണ്ണ് തുറന്നു ചുറ്റും നോക്കി അല്ലാത്ത എത്രയോ പേരെ എനിക്ക് കാണാൻ കഴിഞ്ഞു… അത്രയേ എനിക്കും തന്നോട് പറയാനുള്ളൂ എല്ലാവരും ഒരുപോലെയല്ല!! ആരൊക്കെയോ നമ്മളോട് ചെയ്ത തെറ്റിന് നമ്മൾ നമ്മുടെ ജീവിതം തകർത്തിട്ട് ഒരു കാര്യവുമില്ല!!!””

 

അതും പറഞ്ഞ് ആള് നടന്ന നീങ്ങി രാവുണ്ണി ചേട്ടനും വന്നിരുന്നു എന്നെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഒടുവിൽ സമ്മതം മൂളിയതും രാവുണ്ണിച്ചേട്ടനോട് തന്നെയാണ്….

 

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഞങ്ങളുടെ വിവാഹം നടന്നു…

ഒരുപാട് സ്നേഹം കൊടുക്കാൻ വേണ്ടി മനസ്സിൽ എടുത്തു വച്ചിരുന്നു ഒരിക്കൽ…

അത് രണ്ടുപേരും പരസ്പരം കൊടുത്ത് പിന്നീട് അങ്ങോട്ട് സ്വർഗ്ഗതുല്യം ആക്കുകയായിരുന്നു ജീവിതം!!!

 

ജീവിതത്തിൽ ഒരുതവണ മുറിവേൽക്കുമ്പോൾ മാത്രമേ സ്നേഹത്തിന്റെ സൗന്ദര്യം മനസ്സിലാവുകയുള്ളൂ!! അതിന്റെ പൊള്ളത്തരം തിരിച്ചറിയുകയുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *