(രചന: J. K)
അച്ഛൻ മരിച്ചു എന്നു അറിഞ്ഞപ്പോൾ ഓടിവന്നതായിരുന്നു അമൃത….
അവളെ തടഞ്ഞു ഗീത…
“”” ആ മനുഷ്യനെ നീ കാണണ്ട… നിന്നെ കാണിച്ചാൽ പോയെടുത്ത കൂടി ആ മനുഷ്യന് ആത്മശാന്തി കിട്ടില്ല എന്ന് പറഞ്ഞ് അവർ ഉറക്കെ കരഞ്ഞു..
“””എന്റെ അച്ഛനെ അവസാനമായി ഞാൻ ഒരു നോക്ക് കണ്ടോട്ടെ അമ്മേ””” എന്ന് പറഞ്ഞ് അമൃത കെഞ്ചി….
പക്ഷേ ഗീതയുടെ മനസ്സ് അതിലൊന്നും അലിഞ്ഞില്ല അവരുടെ മനസ്സിൽ മുഴുവൻ ആ ചേതനയറ്റ് കിടക്കുന്ന ആ മനുഷ്യൻ അനുഭവിച്ച ദുഃഖം ആയിരുന്നു…..
ഇനി നീ ആ മനുഷ്യനെ കാണാൻ നിന്നാൽ എന്റെ ശവം കൂടി നിനക്ക് കാണേണ്ടിവരും എന്ന് തീർത്തു പറഞ്ഞു ഗീത അത് കേട്ടതും തോറ്റു മടങ്ങി അമൃത…
ആരൊക്കെയോ തന്നെ കുറ്റപ്പെടുത്തുന്നത് ഗീത കേട്ടിരുന്നു. ആ കുട്ടിയുടെ അച്ഛനല്ലേ അവസാനമായി ഒരു നോക്കു കാണാൻ ആ കുട്ടിക്കും ആഗ്രഹമില്ലേ നീ തടസ്സം നിൽക്കരുത് എന്നൊക്കെ
പക്ഷേ ഗീത തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർക്ക് ഉറപ്പുണ്ടായിരുന്നു താൻ ചെയ്യുന്നത് ശരിയാണ് എന്ന്…
ഗീതയുടെ ഓർമ്മകൾ പുറകിലേക്ക് പോയി വിവാഹം കഴിഞ്ഞ് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല രണ്ടുപേരും ശരിക്കും ദുഃഖിച്ചതാണ് ഏതെങ്കിലും ഒരു കുട്ടിയെ കണ്ടാൽ വാരി ചെന്നെടുക്കും പലപ്പോഴും പല കുത്തുവാക്കുകളും അതിന്റെ പേരിൽ കേട്ടിട്ടുമുണ്ട്…
കഴിക്കാത്ത വഴിപാടോ ചെയ്യാത്ത ചികിത്സകളോ ഉണ്ടായിരുന്നില്ല…. എപ്പോഴും ഡോക്ടർമാർ പറഞ്ഞത് രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല എന്ന് തന്നെയാണ് പിന്നെ കുഞ്ഞുങ്ങൾ മാത്രം ഉണ്ടാകുന്നില്ലായിരുന്നു…
അതിന്റെ പേരിൽ നേരിനേറെ ഇനി അങ്ങനെ ഒരു മോഹം പോലും മനസ്സിൽ നിന്ന് എടുത്തു കളഞ്ഞ സമയത്താണ് തന്റെ ഉള്ളിൽ ഒരു ജീവന്റെ തുടിപ്പുണ്ട് എന്ന് ഗീത അറിഞ്ഞത് പിന്നെ നിലത്തൊന്നുമല്ലായിരുന്നു രണ്ടുപേരും..
സോമേട്ടൻ പത്തു മാസം കിടക്കയിൽ നിന്ന് ഒന്ന് എണീക്കാൻ പോലും അനുവദിച്ചിട്ടില്ല അത്രയും എന്നെ അടുത്ത് വന്നിരുന്ന് നോക്കി…..
എപ്പോഴും എന്നോട് പറയുമായിരുന്നു നിന്റെ പോലെ ഒരു പെൺകുഞ്ഞ് ആയിരിക്കും ഇത് എന്ന്…നമുക്ക് ഇവളെ ഒരു രാജകുമാരിയായി തന്നെ വളർത്തണം എന്നൊക്കെ…
ആ മനസ്സിന്റെ നന്മകൊണ്ട് തന്നെയാവാം അതൊരു പെൺകുട്ടിയായി പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ രാജകുമാരി ആയിരുന്നു
അവൾ ഇല്ല എന്നൊരു വാക്ക് അവൾ ജീവിതത്തിൽ കേട്ടിട്ടുണ്ടോ എന്നുപോലും അറിയില്ല അത്രയ്ക്കും അദ്ദേഹം അവളെ സ്നേഹിച്ചു. എന്ത് പറഞ്ഞാലും നടത്തി കൊടുത്തു….
ഞങ്ങളുടെ വീടിന്റെ താളം പോലും അവളായിരുന്നു അവൾ പറയുന്നത് മാത്രമായിരുന്നു അവിടെ നടന്നിരുന്നത് അവൾക്കുവേണ്ടി എന്നോട് പോലും അദ്ദേഹം പടവെട്ടി..
അവളെ ആരും നുള്ളി നോവിക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു…
എന്തും വിചാരിക്കുന്നതിന് മുമ്പേ കിട്ടി ശീലിച്ച അവൾ ജീവിതത്തിൽ വലിയ വാശിക്കാരി ആയിരുന്നു..
അതുകൊണ്ടാണ് പരിചയപ്പെട്ട ഒരു അന്യമതസ്ഥനായ ഒരാളെ വിവാഹം കഴിക്കണം എന്നും പറഞ്ഞ് അദ്ദേഹത്തെ വന്ന ബുദ്ധിമുട്ടിച്ചത് അപ്പോഴും അദ്ദേഹം ഇല്ല”””‘
എന്നൊന്നും അവളോട് പറഞ്ഞിരുന്നില്ല അദ്ദേഹത്തിന് ആലോചിക്കാൻ ഇത്തിരി സമയം കൊടുക്കാൻ മാത്രമാണ് പറഞ്ഞത്…
പക്ഷേ അവൾക്ക് അതിനൊന്നു മുള്ള ക്ഷമയില്ലായിരുന്നു അദ്ദേഹത്തെ എല്ലാവരുടെയും മുന്നിൽ നാണംകെടുത്തി സ്നേഹിച്ച പുരുഷനൊപ്പം അവൾ അദ്ദേഹത്തിന്റെ കണ്ണിന്റെ മുന്നിലൂടെ ഇറങ്ങിപ്പോയി..
പോലീസ് സ്റ്റേഷനിൽ നിന്നും ചോദിച്ചു ആരുടെ കൂടെ പോകണമെന്ന് അപ്പോഴും ഒരു മടിയും കൂടാതെ തന്നെ അവൾ പറഞ്ഞിരുന്നു എനിക്ക് ഞാൻ സ്നേഹിച്ച ആളുടെ കൂടെ പോയാൽ മതി എന്ന്…
അത് അദ്ദേഹത്തെ ഇത്തിരി ഒന്നുമല്ല തളർത്തിയത് അതിനുശേഷം അദ്ദേഹം വീടിനു പുറത്തേക്കിറങ്ങിയില്ല എപ്പോഴും മുറിയിൽ തന്നെ അടച്ചിരിക്കും..
ഞാൻ കുറെ പറഞ്ഞതാണ് പുകഞ്ഞു കൊള്ളി പുറത്ത് അതോർത്ത് ഈ മനസ്സ് വിഷമിപ്പിക്കരുത് എന്ന്..
എല്ലാം സമ്മതിക്കും പക്ഷേ എങ്കിലും ആ മുറിവിട്ട് അദ്ദേഹം പുറത്തേക്ക് വന്നതേയില്ല…
ഒരിക്കൽ ഒരു നെഞ്ചുവേദന വന്നപ്പോൾ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയതാണ് അതൊരു മൈനർ അറ്റാക്ക് ആയിരുന്നു…
പുറമേക്ക് ഭാവിക്കുന്നില്ലെങ്കിലും ആ മനസ്സിന്റെ ഉള്ളിൽ എത്രമാത്രം സങ്കടം ഉണ്ട് എന്ന് എനിക്ക് മാത്രം അറിയാമായിരുന്നു…
ഒരിക്കൽപോലും അവൾ അത് കാണാൻ ശ്രമിച്ചില്ലല്ലോ എന്ന് മാത്രമായിരുന്നു എന്റെ സങ്കടം ഇത്രയും അവളെ സ്നേഹിച്ചു പൊന്നുപോലെ വളർത്തിയ ആളോട് ഒരു കടമയും ഇല്ലേ ഒരു മകൾക്ക്…
അന്ന് ആശുപത്രിയിൽ കിടന്ന് അദ്ദേഹം അവളെ കാണണം എന്ന് പറഞ്ഞു ഞാൻ ആളെ വിട്ട് അവളെ വിളിപ്പിച്ചു
പക്ഷേ അവർ അവിടെ നിന്നും പറഞ്ഞയച്ചത് അവളുടെ ഭർത്താവ് സമ്മതിക്കുന്നില്ല അച്ഛൻ വന്നു അവരോട് രണ്ടുപേരോടും മാപ്പ് പറയണം അത്രേ എങ്കിലേ അവളെ വിടൂ എന്ന്…
അതുകൂടി കേട്ടപ്പോൾ അദ്ദേഹം ആകെ തകർന്നു…
ഒരുപക്ഷേ അവൾ സ്വയം തീരുമാനിച്ച് അന്ന് അച്ഛനെ കാണാൻ വന്നിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹത്തെ ഇങ്ങനെ നഷ്ടപ്പെടില്ലായിരുന്നു അന്ന് ആശുപത്രി വീട്ടിലേക്ക് വന്നതിനുശേഷം ആരോടും മിണ്ടാട്ടം ഇല്ലായിരുന്നു അദ്ദേഹത്തിന്…
ഇടയ്ക്കിരുന്ന് നോക്കുമ്പോൾ ഒറ്റയ്ക്കിരുന്ന് കരയുന്നത് കാണാം. അത് കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ ഇരുന്നിട്ടുണ്ട്…
എന്നിട്ട് ഒരു ദിവസം രാത്രി എന്നോട് പറഞ്ഞു ,
“”” ഞാൻ സ്നേഹിച്ച പോലെ നമ്മുടെ മോളെ ആരെങ്കിലും സ്നേഹിക്കുമോടി??? “””‘ എന്ന്….
എന്നിട്ടും അവളെന്റെ ഈ അച്ഛനെ മനസ്സിലാക്കാഞ്ഞേ എന്ന് “”””
എനിക്ക് ഉത്തരമില്ലായിരുന്നു…
ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ വിളിച്ചിട്ട് അവൾ കാണാൻ വന്നില്ലല്ലോ ഇനി മരിച്ചാലും അവൾ എന്നെ കാണണ്ട…
എന്ന് പറഞ്ഞപ്പോൾ ഞാൻ ചീത്ത പറഞ്ഞു എന്തൊക്കെയാ ഈ പറയുന്നത് എന്ന് പറഞ്ഞു…
അന്ന് കിടന്നുറങ്ങിയതാണ് രാവിലെ വിളിച്ചപ്പോൾ എണീക്കുന്നില്ല…
എല്ലാം എന്തോ മുൻകൂട്ടി കണ്ടതുപോലെയാണ് പറഞ്ഞത്.. പിന്നെ എനിക്ക് മാഷിയായിരുന്നു അദ്ദേഹത്തിന്റെ ശരീരം അവളെ കാണിക്കില്ല എന്ന് ജീവിച്ചിരിക്കുമ്പോൾ ഒരു നോക്ക് കാണാൻ വിളിച്ചിട്ട് വരാത്തവർ മരിച്ചിട്ട് കാണാൻ വന്നതിൽ എന്താണ് വിശേഷം….
ആരൊക്കെ തന്നെ എന്തൊക്കെ കുറ്റം പറഞ്ഞാലും എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ ചെയ്യുന്നതാണ് ശരി എന്ന്… മരിക്കാൻ നേരത്ത് അദ്ദേഹം എന്നോട് പറഞ്ഞ വാക്ക് പാലിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..
ഇനി കുറച്ചുകാലം കൂടി ജീവിക്കണം ഇതുപോലെ ഒരു ദിവസം എനിക്കും പോണം..
പക്ഷേ ഒന്നുണ്ട് അദ്ദേഹത്തെപ്പോലെ ഇനി ഒരിക്കലും ഞാൻ അവളെ കാണാൻ ആഗ്രഹിക്കില്ല…
അദ്ദേഹത്തെ മനസ്സിലാക്കാത്തവളെ എനിക്കും വേണ്ട… ഇത് എന്റെ മാത്രം ശരിയാവാം.. ആര് കുറ്റം പറഞ്ഞാലും ഒരല്പം പോലും കുറ്റബോധം തോന്നാത്തത് എന്റെ ശരി “”””