(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
ഇന്ന് കൊണ്ട് സുധിയേട്ടന്റെ മരുന്ന് തീരും, വാങ്ങാൻ കയ്യിൽ പൈസ തികയില്ല.. ടൗണിലെ ഒരു തുണിക്കടയിൽ സെയിൽസ്ഗേൾ ജോലി ചെയ്യുകയാണ് ഞാൻ പറയത്തക്ക ശമ്പളം ഒന്നും ഇല്ലാ എങ്കിലും, എന്റെയും സുധിയേട്ടന്റെയും കാര്യങ്ങൾ നടന്നു പോകും…
ശമ്പളത്തിന്റെ പകുതിയും മരുന്നിനും മറ്റും മുൻകൂർ മേടിച്ചിരുന്നു..ബാഗ് തുറന്ന് കയ്യിലെ ഉണ്ടായിരുന്ന നോട്ടുകൾ എണ്ണിനോക്കി.. എല്ലാം കൂടി ചേർത്ത 125രൂപ കാണും, മരുന്ന് വാങ്ങാൻ ഇത് തികയില്ല… പൈസ എണ്ണുമ്പോൾ മനസ്സ് എന്നെയും കൊണ്ട് പഴയ കാലത്തേക്ക് സഞ്ചരിച്ചു…
ഇപ്പോൾ വർഷം രണ്ടായി സുധിയേട്ടൻ ഇ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്.. രണ്ടു വർഷം മുൻപ് ഒരു ആക്സിഡന്റ്ഇൽ പറ്റിയതാണ്.. ചലനം ഇല്ലാതായ രണ്ടു കാലുകളും ഒരു കയ്യും..
ഒരുപാട് കാലത്തെ പ്രണയം, വീട്ടുകാരുടെ
സമ്മതത്തോടെ വിവാഹം, സന്തോഷങ്ങളുടെ
ദിനങ്ങൾ… ഒരുമിച്ച് ജീവിച്ചു ഒരു വർഷം തികയുന്നതിനു മുൻപേ ഞങ്ങളുടെ ജീവിതത്തിൽ വിധിയുടെ കരിനിഴൽ വീണു…
ഒരിക്കലും നടക്കില്ലെന്ന് കാണിച്ച ഡോക്ടർമാർ വിധിയെഴുതിയെങ്കിലും.. എനിക്ക് വിശ്വാസം ഉണ്ടായിരുന്നു സുധിയേട്ടൻ എഴുന്നേറ്റ് നടക്കുമെന്ന്.. ശരീരത്തിനൊപ്പം മനസ്സും തളർന്നു തുടങ്ങിയ ഏട്ടന് ഞാൻആണ് ശക്തി കൊടുത്തത്…
ഒരിക്കൽ എന്നെ കാണാൻ വന്ന അമ്മായിയും അമ്മാവനും എന്നെ മാറ്റി നിർത്തി.. പറയുകയുണ്ടായി, നീ ജീവിതം ഇവിടെ തുലയ്ക്കരുത്, നീ മറ്റൊരു വിവാഹത്തിന് തയ്യാറാകണം, ഞാൻ വേണമെങ്കിൽ സുധിയോട് സംസാരിക്കാം, അവൻ അറിവുള്ളവനാണ് അവൻ സമ്മതിക്കും…
ദേഷ്യം വന്ന ഞാൻ അവരോട് ഇറങ്ങിപോകാൻ
പറഞ്ഞു, മേലാൽ ഇത് പറയാൻ ആരും ഇങ്ങോട്ട്
വരണംമെന്നില്ല, ഉള്ളത് കൊണ്ട് ഞങ്ങൾ എങ്ങനെയും ജീവിക്കും…
തിരിച്ചു റൂമിൽ വന്ന ഞാൻ കാണുന്നത്
കരച്ചിൽഅടക്കാൻ പാട്പെടുന്ന ഏട്ടനെ ആണ്
എന്നിട്ടും ആ കണ്ണ് നിറഞ്ഞ്ഒലിച്ചു… ഞാൻ ഏട്ടന്റെ അടുത്തിരുന്നിട്ട് ആ കണ്ണുനീർ തുടച്ചിട്ട് ചോദിച്ചു…
എന്തിനാ ഏട്ടാ കരയുന്നത്…ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് അവർ പറഞ്ഞത്… അവർ പറഞ്ഞതിൽ ഒരു തെറ്റുംഇല്ലാ… നീ അതിന് സമ്മതിക്കണം.. ഒന്നിനും കൊള്ളാത്ത ഇ പാഴ്ശരീരം ശിശ്രുഷിക്കാൻ നീ ജീവിതം ഹോമിക്കണ്ട..
നിന്നെ തൃപ്തിപെടുത്താനോ നിന്റെ ആഗ്രഹങ്ങൾക്ക് നിറം പകരനോ എനിക്ക് കഴിയില്ല കുട്ടി, മനസ്സിന് പഴയ ശക്തിയില്ല മരണം എന്നെ പുൽകാൻ അധികനാൾ ഇല്ലാ എന്നൊരു തോന്നൽ എന്നിൽ ഉടലെടുത്തിരുന്നു, നീ ഒറ്റക്ക് ആകാൻ പാടില്ല അതിന് നീ ഇതിന് സമ്മതിക്കണം…
എന്തെക്കെ ആണ് ഏട്ടാ ഏട്ടൻ പറയുന്നത് ഞാൻ ഏട്ടനെ വിട്ടുപോകാനോ, ഏട്ടൻ പറയുന്ന ഓരോ വാക്കും എന്റെ നെഞ്ചാണ് തകർക്കുന്നത്..
ഞാൻ ഇ ചെയ്യുന്നത് എന്റെ കടമയാണ്, ഒരു വയ്യാഴിക വരുമ്പോൾ, അവനവന്റെ സുഖം തേടി പോകുന്നവർക്ക് അണിയനുള്ളതല്ല ഇ താലി…
ഏട്ടൻ കെട്ടിയ ഇ താലിയാണ് എനിക്ക് ജീവിക്കാനുള്ള ശക്തി തരുന്നത്..
അത് അറത്തു കളയാൻ പറയുന്നത് എന്നെ
കൊല്ലുന്നതിനു തുല്യമാണ്… ഇനി ഏട്ടൻ എന്നോട് ഇങ്ങനെ ഒന്നും.. പറയരുത് എന്നും പറഞ്ഞ് ഞാൻ ആ നെഞ്ചിൽ മുഖം ചാരി…
വീണ്ടും എന്തോ പറയാൻ തുടങ്ങിയ ഏട്ടന്റെ വായ പൊത്തിയിട്ടു ഞാൻ പറഞ്ഞു, ഒന്നും പറയണ്ട ഞാൻ ഏട്ടനെ കെട്ടിപിടിച്ചു കുറച്ച് നേരം കിടക്കട്ടെ, ഏട്ടൻ ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ കയ്യിൽകിടന്നു..
അതെല്ലാം ഓർത്തപ്പോൾ കണ്ണുനീർ പൊടിയൻ തുടങ്ങി, കണ്ണ് തുടച്ചുകൊണ്ട്.. ഞാൻ വാച്ചിൽ നോക്കി 5മണിയാകുന്നു..
മുതലാളിയോട് ചോദിക്കാം എന്ന് വെച്ചാൽ ഇനി മുൻകൂർ തരില്ല എന്ന് പറഞ്ഞിട്ടുണ്ട്.. ഇനി എന്ത് ചെയ്യും ഈശ്വരാ എന്ന് മനസ്സിൽ ആലോചിക്കുമ്പോൾ ആണ് ഈശ്വരൻ ഒരു വഴി തുറന്ന് തന്നത്…
മനുവേട്ടൻ.. ഡോക്ടർ ആണ്…സുധിയേട്ടന്റെ ഫ്രണ്ട് ആണ്, ഏട്ടന് ആക്സിഡന്റ് ആയപ്പോൾ ഒരുപാട് സഹായിച്ച ആളാണ്, എന്ത് ആവിശ്യം ഉണ്ടങ്കിലും വിളിക്കാം എന്ന് പറഞ്ഞിട്ട്
ആളു തന്ന നമ്പർ എന്റെ കയ്യിൽ ഉണ്ട്.. പക്‌ഷേ ഇന്ന് വരെ ഒരാവിശ്യത്തിനും വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല, പക്‌ഷേ ഇപ്പോൾ.. ഇപ്പോൾ വിളിക്കാതെ നിവർത്തിയില്ല..
വിളിച്ചു കാര്യം പറഞ്ഞപ്പോൾ പുള്ളിക്കാരൻ
പൈസ തരാമെന്ന് ഏറ്റു.. വീട്ടിൽ വന്നാൽ മതി ആൾ അവിടെ കാണുമെന്നു പറഞ്ഞു… വീട്ടിൽ തന്നെയാണ് പുള്ളിയുടെ ക്ലിനിക്
ഞാൻ പെട്ടന്ന് ബാഗും എടുത്തു ഇറങ്ങി
മനുവേട്ടന്റെ വീട് ലക്ഷ്യമാക്കി.. വീട്ടിൽ ചെന്നതും പുള്ളി പേഷ്യന്റ്മായി സംസാരിക്കുവാരുന്നു. എന്നെ കണ്ടതും ഇപ്പോൾ വരാമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു… ഞാൻ പുറത്തു കസേരയിൽ ഇരുന്നു..
പേഷ്യന്റ്സ് പോയിക്കഴിഞ്ഞപ്പോൾ മനുവേട്ടൻ എന്നോട് അകത്തോട്ടു വരാൻ പറഞ്ഞു.. അകത്തു വന്ന എന്നോട് പുള്ളിചോദിച്ചു സുധിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.. വലിയ മാറ്റം ഒന്നുംഇല്ല, ഇന്ന് മരുന്ന് വാങ്ങാൻ പൈസ തികഞ്ഞില്ല അതാണ് ഞാൻ സാർനെ വിളിച്ചത്..
മനുവേട്ടൻ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
വന്ന വന്ന ഇപ്പോൾ ഏട്ടാ എന്നുള്ള വിളി മാറി അല്ലെ..
അയ്യോ അങ്ങനെ അല്ലാ പെട്ടന്ന് അങ്ങനെ നാവിൽ വന്നു അതാണ് സോറി ഏട്ടാ ഞാൻ പറഞ്ഞു..
വിദ്യാ എപ്പോഴും ഇങ്ങനെകിട്ടുന്ന മരുന്ന് മാത്രം വാങ്ങി കൊടുത്തിട്ട് അവന് വലിയ മാറ്റം വരുമെന്ന് എനിക്ക് തോന്നുന്നില്ല.. നമുക്ക് ചെയ്യാവുന്നത് അവനെ മുംബയിൽ ഉള്ള ഒരു പേര് കേട്ടാ
ഹോസ്പിറ്റൽ ഉണ്ട്.. ഇത് പോലെ ഉള്ള ഒരുപാട് കേസ് അവർ നേരെയാക്കി എടുത്ത് ചരിത്രം ഉണ്ട് അവർക്ക്.
പക്‌ഷേ അതിനുള്ള തുക താൻകൂട്ടിയാൽ കൂടില്ല…പിന്നെ എന്ത് ചെയ്യും ഏട്ടാ ഞാൻ എന്നെ കൊണ്ട് ആവുംപോലെ ഞാൻ ശ്രെമിക്കാം..
എങ്കിൽ ഞാൻ ഒരു കാര്യം പറയാം.. ഒരു പക്‌ഷേ ഞാൻ പറയുന്നത് ക്രൂരത ആയിരിക്കുംപക്‌ഷേ???
ഞാൻ ആശ്ചര്യത്തോടെ മനുവേട്ടന്റെ മുഖത്തോട്ട് നോക്കി എന്നിട്ട് പറഞ്ഞു എന്താണെങ്കിലും പറ മനുവേട്ടാ.. എന്റെ അവസാന പ്രതിക്ഷ ആണ് ഏട്ടൻ പറയാൻ പോകുന്ന വാക്കുകൾ..
ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് മനു തുടർന്നു
എനിക്ക് അറിയാവുന്ന ഒരു ഫാമിലി ഉണ്ട്
അവർക്ക് ഒറ്റ മോളാണ്, പ്ലസ് ടു കഴിഞ്ഞു
അടുത്തിടക്ക് കുട്ടിക്ക് ഭയങ്കര ക്ഷീണവും
ശരീരംമുഴുവൻ നീരും വരുന്നത് ശ്രെദ്ധയിൽ പെട്ടു,
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ആണ് മനസ്സിലായത്, കുട്ടിയുടെ ഒരു കിഡ്നി പൂർണമായും പ്രവർത്തന രഹിതമാണെന്ന്, ബാക്കിഉള്ള ഒന്നിന്റെ അവസ്ഥയും പരിതാപകരം ആണ് ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന
ഇനിയും കിഡ്നി മാറ്റി വെച്ചില്ലങ്കിൽ കുട്ടിക്ക് അപകടം ആണ് പക്‌ഷേ ഒരു ഡോണറെ അവർ ഒരുപാട് തപ്പി കിട്ടിയില്ല… കാശ് അവർക്ക് ഒരു പ്രശ്നം അല്ലാ. പക്‌ഷേ എന്നിട്ടും ഇത് വരെ ആരെയും അവർക്ക് കിട്ടിയില്ല..
വിദ്യ….. ഞാൻ “” ഞാൻ പറഞ്ഞു വന്നത് തനിക്ക്
മനസ്സിലായോ, എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് എന്തെന്നാൽ തന്റെയും ആ കുട്ടിയുടെയും ഒരേ ഗ്രൂപ്പ് ആണ്
താൻ ഡോണർ ആകുവാണെങ്കിൽ സുധിയുടെ ട്രീറ്റ്മെന്റ് ന്റെ ചിലവ് മുഴുവൻ അവർ വഹിക്കും എഴുന്നേറ്റ് നടത്തിക്കും അവർ അവനെ… ഡോനെഷൻനു നിയമപരമായി കുറച്ച് തടസങ്ങൾ ഉണ്ടങ്കിലും അതിന്റെ കാര്യങ്ങൾ എല്ലാം അവർ നോക്കിക്കോളും..
പക്‌ഷേ ഞാൻ നിര്ബന്ധിക്കില്ല ഇ ഒരു വഴി മാത്രമേ എന്റെ മുൻപിൽ ഉള്ളു.. കണ്ണുനീരോടെ കസേരയിൽ തളർന്നു ഇരുന്ന് വിദ്യയെ മനു സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു…
രാത്രി കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ലയിരുന്നു.. മനു പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ കിടന്നു ഓടി കളിച്ചു..
അവൾ മനസ്സിൽ ഓർത്തു..ഇ ജന്മം എനിക്ക് ഏട്ടനെ സുഖപ്പെടുത്താനുള്ള പണം കണ്ടെത്താൻ സാധിക്കില്ല, ഏട്ടനെ എണിറ്റു നടത്തിക്കാൻ ഇ ഒരു വഴിയേ ഉള്ളങ്കിൽ..
അത് തിരഞ്ഞെടുക്കണം, ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇനിയും ഏട്ടൻ വേദന തിന്ന് കിടക്കാൻ പാടില്ല, ഏട്ടനെക്കൾ വലുതല്ല എനിക്ക് ഒന്നും ഏട്ടൻ ഉണ്ടല്ലോ എനിക്കൊപ്പം അത് മതി
അവൾ മനസ്സിൽ തീരുമാനം എടുത്തു..നീ ഉറങ്ങിയില്ലേ മോളെ ഇത് വരെ എന്ത് പറ്റി നിനക്ക്… സുധി അവളോട് ചോദിച്ചു…
അവൾ അവനെ കെട്ടിപിടിച്ചിട്ടു പറഞ്ഞു ഏട്ടൻ ഉറങ്ങിക്കോ, അവനെയും കെട്ടിപിടിച്ചു അവളും എപ്പോഴോ ഉറങ്ങി..
രാവിലെ ഷോപ്പിൽ വിളിച്ചു ഇന്ന് ലീവ് ആണെന്ന് പറഞ്ഞു, സുധിക്കുള്ള ഭക്ഷണവും മരുന്നും കൊടുത്തിട്ട് അവൾ ഇറങ്ങി.. മനുവിന്റെ വീട് ലക്ഷ്യമാക്കി…
മനുവിനോട് അവൾ കാര്യങ്ങൾ പറഞ്ഞു തനിക്ക് സമ്മതമാണെന്നും എത്രയും പെട്ടന്ന് സുധിയേട്ടന്റെ ട്രീറ്റ്‌മെന്റ് നടത്തണം എന്നും
അവൾ മനുവിനോട് പറഞ്ഞു…
വിദ്യാ ഒന്നുകൂടെ ആലോചിച്ചിട്ട് മതിയെന്നാണ് എന്റെ ഒരു ഇത്. അതുമല്ല ഇത് സുധിയോട് കൂടെ ആലോചിക്കണ്ടേ…വേണ്ടാ മനുവേട്ടാ,
സുധിയേട്ടൻ അറിഞ്ഞാൽ സമ്മതിക്കില്ല ട്രീറ്റ്മെന്റ് കഴിയുന്നവരെ സുധിയേട്ടൻ ഒന്നും അറിയണ്ട…. എന്നും പറഞ്ഞ് അവൾ ഇറങ്ങാൻ തുടങ്ങി വാതിലിന് അടുത്ത എത്തിയപ്പോൾ അവൾ ചോദിച്ചു….. എന്റെ ഏട്ടൻ എഴുന്നേറ്റ് നടക്കും അല്ലെ
മനുവേട്ടാ..
അതെ വിദ്യ തീർച്ചയായിട്ടും നടക്കും മനു പറഞ്ഞു…പക്‌ഷേ അത് കാണാൻ ഉള്ള വിധി ഒരു പക്‌ഷേ എനിക്ക് ഇല്ലാതെ ആയാൽ , കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ഇറങ്ങി.. ഒന്നും സംഭവിക്കില്ല വിദ്യ നീ സമാധാനത്തോടെ പൊയ്ക്കോ
മനുവിന്റെ കണ്ണും നിറഞ്ഞു…അവളുടെ നിബന്ധപ്രകാരം മനു സുധിയിൽ നിന്ന് ഇ കാര്യങ്ങൾ എല്ലാം മറച്ചു വെച്ചു.. മനുവിന് അറിയാവുന്ന ഒരു കുടുംബം സുധിയുടെ
കാര്യം അറിഞ്ഞെന്നും സഹായിക്കാൻ അവർ തയ്യാർ ആണെന്നും ട്രീറ്റ്മെന്റ്നു ആവിശ്യമായ എല്ലാ ചിലവും അവർ വഹിച്ചു കൊള്ളും എന്ന് അവനോട് കള്ളം പറഞ്ഞു .
കൂടെ ആരും പറ്റില്ല ഹോസ്പിറ്റലിലെ റൂൾ അങ്ങനെയാണ് എന്ന് സുധിയെ പറഞ്ഞു വിശ്വസിപ്പിച്ചു, മുംബയിൽ അവനുള്ള ട്രീറ്റ്മെന്റ് നുള്ള, എല്ലാ ഒരുക്കങ്ങളും തയ്യാറായി സുധിയെ
മുംബൈയിലേക്ക് അയച്ചു…
ഇന്ന് ജൂലൈ 5 രണ്ടു ഓപറേഷൻ കഴിഞ്ഞു ഒന്ന് കേരളത്തിലും, ഒന്ന് മുംബൈയിലും..സുധിയുടെയും വിദ്യയുടെയും .. ഇപ്പോൾ ഒരുമാസം കഴിഞ്ഞിരിക്കുന്നു…
സുധിയിപ്പോൾ സുഖം പ്രാപിച്ചു വരുന്നു ഇപ്പോൾ അത്യാവശ്യം സ്റ്റിക്ക് ഉപയോഗിച്ച് മെല്ലെ നടക്കാം വിദ്യയെ കാണാൻ ഉള്ള അവന്റെ ആഗ്രഹത്തിന് പുറത്തു ഒരാഴ്ച്ച നേരത്തെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി…
വീടിന്റെ മുൻപിൽ വന്ന കാറിൽ നിന്ന് സുധി മെല്ലെ പുറത്തിറങ്ങി, പുറകെ മനുവും അവൻ സ്റ്റിക്ക് ഉപയോഗിച്ച് മെല്ലെ അകത്തോട്ടു കയറി
വിദ്യ എവിടാണ് നീ ഞാൻ വന്നു എനിക്ക് ഇപ്പോൾ നടക്കാം, ഇത് കാണാൻ അല്ലെ ഇത്രയും നാൾ നീ കഷ്ടപ്പെട്ട്ത്…വിദ്യാ ……. അവൻ വീണ്ടും നീട്ടിവിളിച്ചു
പഴയത് പോലെ സുധിയുടെ അടുത്തേക്ക് ഓടി വന്ന അവൾ സുധിയുടെ മുൻപിൽ തട്ടിവീണു, മനു അവളെ പിടിച്ചു എഴുന്നേൽപിച്ചു.
എന്ത് പറ്റി മോളെ പതുക്കെ വന്നാൽ പോരാരുന്നോ, ഇത് നോക്ക് എനിക്ക് ഇപ്പോൾ നടക്കാം, ഇനി നമുക്ക് ജീവിക്കണം സുധി പറഞ്ഞു… ഇ ഒരു കാഴ്ച കാണാൻ അല്ലെ പെണ്ണെ നീ ഇത്രയും നാൾ കഷ്ടപെട്ടത്.
ഈശ്വരൻ ഉള്ളത് കൊണ്ടല്ലേ അവർക്ക് നമ്മളെ സഹായിക്കാൻ തോന്നിയത്. അവൾ അവനെ ചുംബനം കൊണ്ട് മൂടി. സ്നേഹം കൊണ്ട് മതിമറന്ന് സുധി അവളെ കെട്ടിപിടിച്ചു, അറിയാതെ അവന്റെ കയ്യ് ഓപറേഷൻ കഴിഞ്ഞ്ഭാഗത്തു കൊണ്ടതും വേദന കൊണ്ട് പുളഞ്ഞ വിദ്യ കുതറി മാറി.
സംശയം തോന്നിയ സുധി അവളുടെ കൈ പിടിച്ചിട്ട് ചോദിച്ചു എന്ത് പറ്റി നിനക്ക്. അപ്പോൾ അവളിൽ നിന്ന് ഒരു കരച്ചിൽ മാത്രം ആണ് പുറത്ത് വന്നത്… കരച്ചിൽ അടക്കി അവൾ അകത്തോട്ടു ഓടി പോയി
വേണ്ടാ സുധി ഇപ്പോൾ അവളോട് ഒന്നും
ചോദിക്കണ്ട മനു പറഞ്ഞു. എങ്കിൽ പറ മനു എന്ത് പറ്റി എന്റെ വിദ്യക്ക് എന്താണ് ഞാൻ ഇവിടെ ഇപ്പോൾ കണ്ടത്.. ഞാൻ പോയപ്പോൾ എന്താണ് ഇവിടെ നടന്നത്.
സുധി നീ ഞാൻ പറയുന്നത് നിനക്ക് വിഷമം ഉണ്ടാകുന്ന കാര്യങ്ങൾ ആണ് എങ്കിലും നീ എപ്പോഴായാലും അറിയേണ്ടത് തന്നെ ആണ്..
മനു കഴിഞ്ഞ് പോയ കാര്യങ്ങൾ അവനോട് വിവരിച്ചു.. അത് കേട്ട് തളർന്നു വീഴാൻ പോയ സുധിയെ മനു അടുത്തുള്ള കട്ടിലിൽ ഇരുത്തി.. നിറകണ്ണുകളോടെ അവൻ സുധിയോട് ചോദിച്ചു ഒരു വാക്ക് എന്നോട് പറയാരുന്നു മനു… എങ്കിൽ ഞാൻ ഇതിന് നിന്ന് തരുമായിരുന്നോ..
മനു നിറകണ്ണുകളോടെ പുറത്തേക്ക് പോയി..സുധി പതുക്കെ എഴുന്നേറ്റു, വിദ്യയുടെ അടുത്ത ചെന്നു… കരഞ്ഞു കൊണ്ട് കട്ടിലിൽ കിടക്കുന്ന വിദ്യയെ എഴുന്നേല്പിച്ചിട്ട് പറഞ്ഞു, എന്തിനാ മോളെ നീ ഇത് ചെയ്തത് എന്നിൽ നിന്ന് എന്തിന് ഇത് മറച്ചു വെച്ചു
നിന്റെ ശരീരം കീറിമുറിച്ചിട്ട എനിക്ക് എന്തിനാ മോളെ ഇ ജീവിതം.. ഇതിലും ഭേദം ഞാൻ മരിച്ചു പോകുന്നതായിരുന്നു, എന്ന് അവൻ പറഞ്ഞു തീരുന്നതിനു മുൻപേ, അവൾ സുധിയുടെ വായ പൊത്തിയിട്ടു പറഞ്ഞു…
അരുത് ഏട്ടാ എനിക്ക് ഏട്ടൻ ഉണ്ടല്ലോ ഏട്ടന് വേണ്ടി ആകുമ്പോൾ ആ വേദനയിലും ഒരു സുഖംഉണ്ട് ഏട്ടൻ ഉണ്ടല്ലോ എന്റെ കൂടെ എനിക്ക് അത് മതി ഇ ജീവിതകാലം മുഴുവൻ ഞാൻ കാരണം ആ പെൺകുട്ടിക്ക് അവളുടെ ജീവിതം തിരിച്ചു കിട്ടിയെങ്കിൽ അത് ഒരു പുണ്യം തന്നെ അല്ലെ…
നിന്നെ കിട്ടാൻ മാത്രം കഴിഞ്ഞജന്മത്തിൽ എന്ത് പുണ്യമാണ് ഞാൻ ചെയ്തത് അറിയില്ല കുട്ടി
ഞാൻ അവളെ ഒരു കയ്യ് കൊണ്ട് കെട്ടിപിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് മനസ്സിൽ ആലോചിച്ചു… ഒരു പെണ്ണിന്റെ ആത്മാർത്ഥക്ക് മുൻപിൽ പകരം കൊടുക്കാൻ അവന് അവന്റെ സ്നേഹം മാത്രമേ കാണു അതായിരിക്കും ഒരു പക്‌ഷേ അവളും ആഗ്രഹിക്കുന്നത്…