അനാവശ്യ മായുള്ള ദേഹത്തുള്ള തട്ടലും മുട്ടലും എനിക്ക് മനസ്സിലാക്കി തന്നിരുന്നു ആളുടെ പോക്ക് അത്ര ശരിയല്ല എന്ന്..

(രചന: J. K)

ദേവി മാഡത്തിനോട് മാനേജർ സാർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു എന്ന് പ്യുൺ വന്നു പറഞ്ഞപ്പോൾ ഇരുന്നു വിയർക്കുകയായിരുന്നു ദേവി…

അവർ കുറച്ചു നേരം കഴിഞ്ഞു അങ്ങോട്ടു ചെന്നു ക്രൂരമായ ഒരു നോട്ടത്തോടെ അയാൾ സ്വാഗതം പറഞ്ഞു…

അയാൾ ദേവിയുടെ അടുത്ത് ചോദിച്ചു എന്തായി ദേവിയുടെ തീരുമാനമെന്ന് ഞാൻ വരുന്നില്ല എന്ന് തന്നെയായിരുന്നു അപ്പോഴും പറഞ്ഞത് എങ്കിൽ പിന്നെ വേറെ ജോലി നോക്കിക്കോളൂ എന്ന് പറഞ്ഞപ്പോൾ നിസ്സഹായയായി ദേവി അവിടെത്തന്നെ തറഞ്ഞു നിന്നു…

കാരണം ഈ ജോലി വിട്ടിട്ട് ഉണ്ടെങ്കിൽ പിന്നെ വീട്ടിലെ കാര്യം വല്ലാതെ കഷ്ടം ആകും എന്ന് അവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു…..

ഇവിടെനിന്നും അത്യാവശ്യം തെറ്റില്ലാത്ത ശമ്പളം കിട്ടുന്നുണ്ട് എന്നിട്ട് പോലും വീട്ടിലെ കാര്യങ്ങൾ തട്ടിമുട്ടി ആണ് നടക്കുന്നത്….

“””” തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ യു ക്യാൻ ഗോ എന്ന് പറഞ്ഞത് കേട്ടാണ് ഞെട്ടി അയാളെ വീണ്ടും നോക്കിയത്….

ഒന്നും മിണ്ടാതെ സീറ്റിലേക്ക് തന്നെ നടന്നകന്നു… എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…

ജയേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ… എന്ന്
വെറുതെ ഒന്ന് ചിന്തിച്ചു നോക്കി അതോടെ അവളുടെ ഇരു മിഴികളും അനുസരണക്കേട് കാണിച്ചു തുടങ്ങി….

രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ജയേട്ടനെ വിവാഹം കഴിച്ചത് സന്തോഷകരമായ ജീവിതം വീട്ടുകാർക്കും എതിർപ്പില്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…

കാരണം എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ജയേട്ടനെ ആളുകൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന ഒരു നല്ല ഹൃദയത്തിന്റെ ഉടമ….

അദ്ദേഹവുമായി പ്രായത്തിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമാണ് എന്ന് അങ്ങോട്ട് ചെന്നു പറഞ്ഞത് താൻ ആണ്….

ആദ്യമൊക്കെ അദ്ദേഹത്തിന് വളരെ എതിർപ്പായിരുന്നു നിന്നോടുള്ള ഇഷ്ടക്കുറവ് അല്ല കാരണം ഞങ്ങൾ തമ്മിലുള്ള വയസിന്റെ അന്തരം തന്നെയാണ്…

എനിക്ക് വേറെ നല്ല ഒരു ജീവിതം കിട്ടും എന്ന് പറഞ്ഞപ്പോൾ ഇതിലും നല്ലൊരു ജീവിതം ഇനി കിട്ടാനില്ല എന്ന് തിരികെ പറഞ്ഞു…. വീട്ടുകാർ എല്ലാരും അറിഞ്ഞു എല്ലാവരുടെയും സമ്മതപ്രകാരം തന്നെയാണ് ആാാ ജീവിതത്തിലേക്ക് വലതുകാൽ എടുത്തു വച്ചത്…

സ്വർഗം പോലെ ഒരു ജീവിതമായിരുന്നു പിന്നീടങ്ങോട്ട്, ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജീവൻ എന്റെ ഉള്ളിൽ ഉടലെടുത്തിരുന്നു…. വൈകാതെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു അപ്പോൾ നിലത്ത് ഒന്നും അല്ലായിരുന്നു അദ്ദേഹം….

പക്ഷേ ആ സന്തോഷം ഏറെനാൾ നിലനിന്നിരുന്നില്ല ഒരു ഹൃദയാഘാതത്തിൻറെ രൂപത്തിൽ അദ്ദേഹത്തെ ഞങ്ങളിൽനിന്ന് തട്ടിപ്പറിച്ചു വിധി….

നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവന്റെ താളം തന്നെയാണ് പിന്നീട് കുടുംബത്തിന്റെ മുഴുവൻ ഭാരവും എന്റെ തലയിലായി അദ്ദേഹത്തിന്റെ വയ്യാത്ത അമ്മയും ഞങ്ങളുടെ മോളും ഞാനും അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് പോകേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തമായി….

അങ്ങനെയാണ് പല ജോലികളും അന്വേഷിച്ചത് ഒടുവിലാണ് ഈ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനിയിലെ ജോലി ശരിയായത്…

സത്യസന്ധതയും ആത്മാർത്ഥതയും കാരണം നല്ല നിലയിൽ എത്താൻ അദിക കാലതാമസം ഒന്നും വന്നില്ല ആദ്യത്തെ മാനേജർ വളരെ നല്ല ഒരു മനുഷ്യനായിരുന്നു പക്ഷേ അയാൾ റിട്ടേഡ് ആയി പോയപ്പോൾ പിന്നീട് വന്നത് ഇയാളാണ്….

കാഴ്ചയിൽ വളരെ മാന്യനാണ് എന്ന് തോന്നിയിരുന്നു പക്ഷെ അയാളുടെ സ്വഭാവം മഹാ മോശമാണെന്ന് പിന്നീടുള്ള പെരുമാറ്റത്തിലൂടെ ആണ് മനസ്സിലായത്….

ഭർത്താവ് മരിച്ചു എന്നറിഞ്ഞപ്പോൾ പുറകെ വരുന്ന ചില ഞരമ്പുരോഗികളെ പോലെ പിന്നീട് അയാൾ എന്നോട് പെരുമാറി…

ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല അനാവശ്യ മായുള്ള ദേഹത്തുള്ള തട്ടലും മുട്ടലും എനിക്ക് മനസ്സിലാക്കി തന്നിരുന്നു ആളുടെ പോക്ക് അത്ര ശരിയല്ല എന്ന്

അതുകൊണ്ടുതന്നെ അത്യാവശ്യം അകലം പാലിച്ച് തന്നെയാണ് അയാളോട് പെരുമാറിയിട്ടുള്ളത് പക്ഷേ അനാവശ്യമായി അയാളുടെ ക്യാബിനിലേക്ക് വിളിപ്പിക്കും വേണ്ടാത്തത് ഓരോന്ന് പറയും… വൃത്തികെട്ട അർത്ഥത്തിൽ ഓരോന്ന് സംസാരിക്കും..

താൻ ഉടുത്ത സാരികളെ പറ്റി…
ആകാരവടിവിനെ പറ്റി…. സാരിക്കിടയിലൂടെ ഇടയ്ക്കെപ്പോഴോ അനാവൃതമായ അണി വയറിനെ പറ്റി…

കേട്ടു നിൽക്കുമ്പോൾ ദേഹത്ത് ഒച്ചിഴയുന്ന പോലെ തോന്നും…. വല്ലാത്ത അസ്വസ്ഥത ഒരുപാട് തവണ അയാളോട് എതിർത്തതാണ് വളരെ ശക്തമായ ഭാഷയിൽ…

അപ്പോഴേക്കും പുച്ഛമായിരുന്നു മറ്റൊന്നും എനിക്ക് ചെയ്യാൻ ആകില്ല എന്നുള്ള അയാളുടെ ധൈര്യം…. ചോദിക്കാനും പറയാനും ആരുമില്ലാത്ത നിസ്സഹായയായ ഒരു പെണ്ണ് മാത്രമാണ് ഞാൻ എന്നുള്ള അറിവ്….

ആരോടെങ്കിലും പറയാൻ ധൈര്യ കുറവായിരുന്നു…..എത്ര പറഞ്ഞാലും മുള്ള് വന്ന് ഇലയിൽ വീഴുന്ന ഒരു പഴഞ്ചൊല്ലിൽ ഒതുക്കാൻ മാത്രമേ ആളുകൾക്ക് കഴിയുമായിരുന്നുള്ളൂ… അത് കേൾക്കേണ്ട എന്ന് കരുതി തന്നെ ആരോടും പറയാൻ പോയില്ല…

അതുമല്ലെങ്കിൽ നിസ്സഹായവസ്ഥ കണ്ട് നീരിൽ നമ്മളെ ആശ്വസിപ്പിച്ച് തിരിഞ്ഞ് മറ്റൊരു രീതിയിൽ അതെല്ലാം ആസ്വദിക്കുന്ന ആളുകളാണ് ചുറ്റുമുള്ളത് എന്നുള്ള ബോധ്യവും എനിക്കുണ്ടായിരുന്നു….

ഇത്തവണ അയാളുടെ കൂടെ ഒരു ബിസിനസ് ടൂറിന് ചെല്ലണം എന്നതായിരുന്നു അയാളുടെ ആവശ്യം….

പറ്റില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതാണ് പക്ഷേ അതിന് തയ്യാറാവുന്നില്ലെങ്കിൽ ജോലിയിൽ തുടരാനാവില്ല എന്ന് തന്നെ അയാൾ പറഞ്ഞു അയാളുടെ മനസ്സിലെ ഉദ്ദേശം വ്യക്തമായി എനിക്കറിയാമായിരുന്നു…

ഉറക്കമില്ലാത്ത നാളുകൾ എനിക്ക് സമ്മാനിച്ച ദിവസങ്ങളായിരുന്നു ഇപ്പോൾ കഴിഞ്ഞു പോകുന്നത് എല്ലാം…

എന്തുവേണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ.. ഒടുവിൽ ഞാൻ തന്നെ ഒരു തീരുമാനമെടുത്തു അയാളുടെ അടുത്തേക്ക് പോയിഅതിനുമുമ്പ് ഒരു ഹിഡൻ ക്യാമറ വാങ്ങാനും മറന്നില്ല…

തന്ത്രപൂർവ്വം അയാളുടെ ക്യാബിനിൽ നിന്ന് അയാളുടെ എനിക്ക് ടൂറിന് വരാൻ സമ്മതമാണ് എന്നറിയിച്ചു അപ്പോഴത്തെ അയാളുടെ പ്രതികരണം, കൃത്യമായി ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു…

“” എനിക്കറിയാമായിരുന്നു ഒടുവിൽ നീ സമ്മതിക്കും എന്ന്… അല്ലെങ്കിലും ഭർത്താവില്ലാതെ ഒരു സ്ത്രീക്ക് എത്ര നാൾ പിടിച്ചു നിൽക്കാൻ ആവും… ശരീരത്തിനും ചില ദാഹങ്ങൾ ഇല്ലേ അത് നിറവേറ്റേണ്ടെ…??? “””

“”” സാർ എന്തൊക്കെയാണ് ഈ പറയുന്നത് ഞാൻ അത്തരത്തിലൊരു സ്ത്രീയല്ല ദയവുചെയ്ത് എങ്ങനെ അങ്ങനെ കാണരുത് “”

ഇന്ന് മായ പറഞ്ഞപ്പോൾ അതിന് മറുപടിയായി അവൾ വല്ലാത്തൊരു വൃത്തികെട്ട രീതിയിൽ പെരുമാറി എല്ലാം ഒപ്പിയെടുത്ത ക്യാമറ കയ്യിലുണ്ടല്ലോ എന്ന സംതൃപ്തിയിൽ മായയും നിന്നു…

മറ്റന്നാൾ ആണ് ടൂർ പോകുന്നത് സൗകര്യമുണ്ടെങ്കിൽ നിനക്ക് വരാം ഇല്ലെങ്കിൽ വേറെ ജോലി നോക്കാം എന്ന് പറഞ്ഞു അവളെ ഗെറ്റൗട്ട് അടിച്ചപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല എല്ലാം അവസാനിക്കാൻ പോവുകയാണെന്ന്..

പതിവില്ലാത്ത അത്രയും സന്തോഷത്തോടെയാണ് മായ പിറ്റേദിവസം വന്നത്…

താൻ പകർത്തിയ അയാളുടെ യഥാർത്ഥ മുഖം തന്നെ ഫോണിൽ കാട്ടിക്കൊടുത്തു അതുകണ്ട് അയാൾമിഴിച് ഇരുന്നു..

ഉടൻ ഫോൺ വാങ്ങി നശിപ്പിച്ചു പക്ഷേ അവൾക്ക് ഉറപ്പുണ്ടായിരുന്നു അയാളിൽനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് അതുകൊണ്ടുതന്നെ അവൾ പറഞ്ഞു ഇത് വെറും ഒരു കോപ്പി മാത്രമാണ് എന്ന്…

നിനക്കെന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു എന്റെ മാനം എന്ന്…

ഇനി ഒരിക്കലും ശല്യം ചെയ്യില്ല എന്ന ഉറപ്പിന്മേലാണ് മായ അയാളോട് അത് ഭദ്രമായി അവളുടെ കയ്യിൽ കാണും എന്ന് പറഞ്ഞത്……

അയാൾക്ക് അതുകൊണ്ട് ഒരു ഉപദ്രവവും ഉണ്ടാകില്ല എന്നും ഉറപ്പു കൊടുത്തത്….
എത്രയും പെട്ടെന്ന് അവിടത്തെ ജോലി ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് രക്ഷപ്പെട്ടു അയാൾ….

ഇല കലങ്ങി തെളിഞ്ഞപ്പോൾ.. മായ വീട്ടിലെത്തി ജയന്റെ അമ്മയെ കെട്ടിപ്പിടിച്ചു അമ്മ ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ആകെ കുടുങ്ങി പോയേനെ എന്ന് പറഞ്ഞു മിഴി നിറച്ചു…

“”” പെമ്പിള്ളേരായ ഇത്തിരി തന്റേടം വേണം അല്ലെങ്കിൽ ഇതുപോലെ കരയേണ്ടി വരും എന്നു പറഞ്ഞ് അമ്മ അവളെ സ്നേഹപൂർവ്വം ശാസിച്ചു…. “””

അതിനല്ലേ എന്റെ ചേട്ടന്റെ അമ്മ കൂടെ”””” എന്നവൾ കളി പറഞ്ഞു… നിറഞ്ഞ മനസ്സോടെ അവളെ അവർ കെട്ടിപ്പിടിച്ചു ….

അവളുടെ മനപ്രയാസം കണ്ടു കാര്യ വിവരം ചോദിച്ച അമ്മയോട് അവൾ എല്ലാം തുറന്നു പറഞ്ഞിരുന്നു.. എല്ലാം അമ്മയുടെ ഐഡിയ ആയിരുന്നു…

ഇതോടെ ഒരു കാര്യം അവൾ മനസ്സിലാക്കി എടുക്കുകയായിരുന്നു പ്രവർത്തിക്കണ്ട സമയത്ത് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ പലരും തങ്ങളുടെ തലയിൽ കയറിയിരുന്നു നിരങ്ങുമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *