(രചന: J. K)
“”” കണ്ടോ സ്വന്തം ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണീരു പോലും വരുന്നില്ല അതായിരുന്നു എല്ലാവരും അവളിൽ കണ്ട കുറ്റം….”””
സത്യമായിരുന്നു ഒന്ന് മിഴി പോലും നിറയാതെ നിസ്സംഗതയോടെ അവൾ ആ ജഡത്തിന് മുന്നിൽ ഇരുന്നു…
“”” എടുക്കുകയാണ്””
എന്ന് പറഞ്ഞപ്പോഴും അവൾ അത് ശ്രദ്ധിക്കാതെ എങ്ങോ മിഴിപാകി ഇരുന്നു…. ആരൊക്കെയോ അയാളെ താങ്ങിയെടുത്തു കൊണ്ടുപോയി…
കഴുത്തിലെ താലി ഊരി മാറ്റുമ്പോൾ അവളുടെ മുഖത്ത് നേർത്തൊരു ചിരിയുള്ളതുപോലെ തോന്നി പുച്ഛിച്ച ഒരു ചിരി…
ആരൊക്കെയോ പിടിച്ച് അവളെ മുറിയിൽ കൊണ്ട് ചെന്ന് ആക്കാൻ നോക്കിയപ്പോൾ വേണ്ട എന്ന് പറഞ്ഞ് അവൾ ഒറ്റയ്ക്ക് തന്നെ തന്റെ മുറിയിൽ എത്തി…
“””മേഘ… നിനക്ക് ഒരു സങ്കടവും തോന്നുന്നില്ലേ?? ഒന്നുമില്ലെങ്കിലും അഞ്ചു പത്തു വർഷം അയാളോട് ഒന്നിച്ചു കഴിഞ്ഞതല്ലേ??””
കൂട്ടുകാരി നിധിയാണ്…
അവളോട് എന്തു പറയണം എന്നറിയാതെ അവിടെ ഇരുന്നു മേഘ..
കാരണം ആളുകൾ അറിയുന്ന തന്റെ ജീവിതം വളരെ മനോഹരമാണ്.. തനിക്ക് മാത്രം അറിയുന്ന ഒരു ജീവിതമുണ്ട്.. വെറുക്കുന്ന ദുർഗന്ധം വമിക്കുന്ന ഒന്ന്..
ഓർമ്മകൾ മെല്ലെ പുറകിലേക്ക് പോയി…
ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴാണ് അയാളുടെ വിവാഹാലോചന വരുന്നത്..
വീട്ടിൽ പെണ്ണുകാണാൻ വന്നപ്പോൾ തന്നെ അയാളോട് പറഞ്ഞതാണ് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് അയാൾ വിദഗ്ധമായി ചിരിച്ച് എന്നോട് സമ്മതിച്ചു.. എന്നിട്ട് ഈ വിവാഹം തന്നെ ഉറപ്പിച്ചു…
അന്യമതക്കാരനായ ഒരാളുമായുള്ള വിവാഹം വീട്ടിൽ എന്തായാലും സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു എന്തെങ്കിലും ഒരു ജോലി നേടിയെടുത്ത് സ്വന്തം കാലിൽ നിന്ന് മെല്ലെ ഈ വിഷയം വീട്ടിൽ അവതരിപ്പിക്കാം എന്നാണ് കരുതിയത്..
അങ്ങനെയാകുമ്പോൾ അവിടെനിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞാലും സ്വന്തം കാര്യം നോക്കി ജീവിക്കാമല്ലോ…
പക്ഷേ എല്ലാം താറുമാറാക്കിയത് അയാളുടെ വിവാഹാലോചനയാണ് വലിയ പണക്കാരൻ നല്ല ജോലി വേറെയൊന്നും ആർക്കും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു…
ആന്റണിയോട് എന്റെ വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞപ്പോൾ ആന്റണി തന്നെയാണ് നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് പറഞ്ഞത്..
അങ്ങനെയാണ് ഒളിച്ചോടി പോകാൻ പ്ലാൻ ചെയ്തത് പക്ഷേ എല്ലാം പൊളിഞ്ഞു…
ചേട്ടൻ നിഴലുപോലെ എന്റെ പുറകിൽ തന്നെയുണ്ടായിരുന്നു അയാൾ എല്ലാം അച്ഛനോടും ചേട്ടന്മാരോടും പറഞ്ഞു കൊടുത്തിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ ഒന്നും എന്നോട് പറയാതെ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു…
ഞാൻ എങ്ങോട്ട് പോയാലും അവർ എന്റെ പുറകിൽ ഉണ്ടായിരുന്നു ഒന്നും ഞാൻ അറിഞ്ഞില്ല എന്റെ വിവാഹം വരെ പിന്നീട് ഞാൻ ജയിലിൽ എന്നപോലെ ആ വീട്ടിൽ കഴിഞ്ഞു…
വിവാഹത്തിനുശേഷം ആണ് ഞാൻ ആകെ അനുഭവിക്കാൻ തുടങ്ങിയത് മറ്റുള്ളവരുടെ മുന്നിൽ സ്നേഹനിധിയായ ഭർത്താവായി നടിച്ച അയാൾ മുറിയിൽ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഒരു മൃഗം ആയിരുന്നു…
ഓരോ തവണ എന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അയാൾ ചോദിച്ചിരുന്നു.. നിന്റെ മനസ്സിൽ അവൻ അല്ലേടി ഇപ്പോൾ എന്ന്… അവന്റെ എച്ചിൽ അല്ലെടീ നീ എന്ന്…
അത് കേട്ട് അറപ്പ് തോന്നി അയാളോട്..
എല്ലാം കഴിഞ്ഞ് അയാൾ കുറച്ച് ചില്ലറ തുട്ടുകൾ എന്റെ ദേഹത്തേക്ക് ഇട്ടുതരും നിന്റെ ശരീരത്തിന് ഞാൻ ഇട്ടിരിക്കുന്ന വിലയാണ് എന്ന് പറഞ്ഞ്…
സ്വയം ഇല്ലാതാവുന്ന പോലെ തോന്നും അപ്പോൾ…
അയാളുടെ താലി കഴുത്തിൽ കെട്ടിയ നിമിഷം മുതൽ ഞാൻ ആന്റണിയെ മറക്കാൻ ശ്രമിച്ചിരുന്നു പെട്ടെന്നൊന്നും സാധ്യമല്ല എങ്കിലും അയാളോട് നീതിപുലർത്തണം എന്നെല്ലാം ഞാൻ കരുതിയിരുന്നു പക്ഷേ…
അയാളുടെ സാരീസത്തിന് പലപ്പോഴും ഞാൻ ഇരയായി ക്രൂരമായി ഉപദ്രവിക്കും..
പക്ഷേ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിന് കാണാൻ പോലും കിട്ടില്ലായിരുന്നു…
അങ്ങനത്തെ അഭിനയം..
ഒരു ദിവസം തല ചുറ്റി വീണ എന്നെയും കൊണ്ട് അയാൾ ഡോക്ടറുടെ അടുത്തേക്ക് പോയി. അവിടെ നിന്നുമാണ് അറിഞ്ഞത് ഞാൻ ഗർഭിണിയാണ് എന്ന് ഇതോടുകൂടി അയാളുടെ സ്വഭാവം മാറണമെന്ന് ഞാൻ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു…
സ്വന്തം കുഞ്ഞു വരുന്നു എന്നറിഞ്ഞാൽ ചിലർക്കെങ്കിലും മനം മാറ്റം ഉണ്ടാകുമല്ലോ എന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വ്യർത്ഥമായിരുന്നു എന്ന് വീട്ടിലെത്തിയപ്പോൾ എനിക്ക് മനസ്സിലായി…
വീട്ടിലെത്തിയപ്പോൾ തന്നെ ആദ്യം അയാൾ ചോദിച്ചത് ഇത് അവന്റേത് അല്ലെടീ എന്നാണ്…
അവിടെ മരിച്ചു വീണിരുന്നെങ്കിൽ എന്നുപോലും ഞാൻ ചിന്തിച്ചു..
അയാളുടെതല്ലാത്ത കുഞ്ഞിനെ അയാൾക്ക് വേണ്ടത്ര ഞാൻ അയാളുടെ കാലുപിടിച്ചു പറഞ്ഞു നോക്കി ഇത് നമ്മുടെ കുഞ്ഞാണ് എന്ന്..
സ്വന്തം ഭർത്താവിനോട് വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ അയാൾ തന്നെയാണെന്ന് കാലുപിടിച്ച് പറയേണ്ടിവരുന്ന ഒരു സ്ത്രീയുടെ ഗതികേട്…
അയാൾ സമ്മതിച്ചില്ല പിറ്റേദിവസം തന്നെ എന്നെയും കൂട്ടി പോയി ആ കുഞ്ഞിനെ അയാൾ ഇല്ലാതാക്കി അതിനുശേഷം ആകെ ഒരു മരവിപ്പായിരുന്നു എന്തുവേണമെന്ന് പോലും അറിയാത്ത മരവിപ്പ്..
അന്ന് രാത്രി ഡ്രൈവർ കാർ കൊണ്ടു തരുമ്പോൾ എന്നോട് പറഞ്ഞിരുന്നു. ഇതിന് ഒട്ടും ബ്രേക്കില്ല… നാളെ സാറിനോട് ഈ കാർ എടുക്കരുത് എന്ന് പറയണം എന്ന്…
രാവിലെ ഞാൻ വരുമ്പോൾ മെക്കാനിക്കിനെയും ആയി വരാം…. എന്ന് അയാളുടെ സ്വഭാവം എനിക്ക് എനിക്കറിയാമായിരുന്നു അയാൾ വണ്ടി അതിന്റെ മാക്സിമം സ്പീഡിൽ മാത്രമേ ഓടിക്കുള്ളൂ . ഒരുതരം ഭ്രാന്തായിരുന്നു അയാൾക്ക് ഡ്രൈവിംഗ്..
രാവിലെ അയൽവാർ എടുക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല…
പകരം ഞാൻ പ്രതീക്ഷിക്കുന്ന വാർത്ത തന്നെ കേൾക്കണേ എന്ന് മാത്രം പ്രാർത്ഥിച്ചു…
സ്വന്തം ഭർത്താവിന്റെ മരണമാഗ്രഹിച്ച പെണ്ണ്..
ഇത്തവണ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടു…
പിന്നീട് അയാൾ മടങ്ങിവന്നത് ചേതനയില്ലാതെയായിരുന്നു…
അതുകൊണ്ട് പൊട്ടിച്ചിരിക്കാൻ ആണ് എനിക്ക് തോന്നിയത് അത്രമാത്രം അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്..
പത്തു വർഷം നരകത്തിൽ എന്നതുപോലെയാണ് ഞാൻ ഇവിടെ ജീവിച്ചത് …
ഓരോ ദിവസവും പേടിച്ച് അയാളെ ഭയന്ന്…
നിധിയോട് എന്തു പറയണം എന്നെനിക്കറിയില്ലായിരുന്നു അവളെ ചേർത്തുപിടിച്ച് ഞാൻ പറഞ്ഞു..
“”ഇത്രയും നാൾ ശ്വസിക്കാനുള്ള ഒരിറ്റു വായുവിന് വേണ്ടിയുള്ള പരാക്രമം ആയിരുന്നു.. ഇനി അതിന്റെ ആവശ്യമില്ല..
വിശ്വസിക്കാൻ സ്വാതന്ത്ര്യത്തോടെ അങ്ങനെ ഉള്ള ഒരു ഒരിക്കലും കരയാൻ അല്ല തോന്നുക പകരം ചിരിച്ച് തുള്ളിച്ചാടാൻ ആണ് എന്ന്….”””‘
കൂടുതലൊന്നും അവളോട് പറയാൻ എനിക്ക് താല്പര്യമില്ലായിരുന്നു കാരണം അയാളായി ഉണ്ടാക്കിവെച്ച എന്റെ മനോഹരമായ ആ ജീവിതം അവരുടെയെല്ലാം കണ്ണിൽ എങ്കിലും അങ്ങനെ തന്നെ നിന്നോട്ടെ എന്ന് ഞാനും കരുതി….
നേർത്തൊരു ചിരിയോടെ എല്ലാ പാപക്കറയും കഴുകി കളയാൻ കുളിമുറിയിലേക്ക് കയറുമ്പോൾ എനിക്കറിയാമായിരുന്നു അവൾ അത്ഭുതത്തോട് കൂടി എന്നെ തന്നെ നോക്കി നിൽക്കുകയായിരിക്കും എന്ന്…