ഒരിക്കലും ഒരു ആണിനെ സംതൃപ്തിപെടുത്താൻ കഴിയാത്ത എനിക്ക് അയാൾ ഒരു കുഞ്ഞിനെ സമ്മാനം ആയി തന്നു…

(രചന: മിഴി മോഹന)

ഓടിച്ചിട്ടും ഓടിച്ചിട്ടും എത്താതെ നീണ്ടു കിടക്കുന്ന പടവരമ്പിൽ കൂടി കാർ മുന്പോട്ട് പോകും തോറും ദേവന്റെ മനസ് കൂടുതൽ കലുഷിതമായി കൊണ്ടിരുന്നു…..

ഇത് തന്നെയല്ലേ അവൾ പറഞ്ഞു തന്ന വഴി അതോ അവിടെയും എന്നെ പറഞ്ഞു പറ്റിച്ചത് ആണോ… അല്ലങ്കിലും നുണയുടെ ഒരു വലിയ കൂമ്പാരം ആയിരുന്നല്ലോ അവൾ….. “”

എവിടെ നിന്നോ വന്നു എന്നിലെ ഇഷ്ടം പിടിച്ചു പറ്റുമ്പോൾ എനിക്ക് അവൾ ആരൊക്കെയോ ആയി തീർന്നിരുന്നു…. പേരറിയാത്തൊരു ബന്ധം ഉടലെടുക്കുമ്പോൾ പലപ്പോഴും ചോദിച്ചു ഒരു ചിത്രം….

ഞാൻ വിരൂപയാണ് മാഷേ… മാഷ് എന്റെ ചിത്രം കണ്ടാൽ ഇഷ്ടപെടില്ല എന്നെ വെറുക്കും അത് എനിക്ക് സഹിക്കാൻ കഴിയില്ല..

“” വീണ്ടും നുണയുടെ കൂരമ്പ് തുളച്ചു കയറ്റികൊണ്ടവൾ ഉറക്കെ ചിരിക്കും……. ” അവളുടെ ആ കിളി കൊഞ്ചൽ ആയിരുന്നു ഓരോ ദിവസവും എന്നെ മുന്പോട്ട് നയിച്ചത് തന്നെ….അത് കൊണ്ട് തന്നെ ഞാന് അവൾക് ഒരു പേര് നൽകി….

കിളി… കിളി പെണ്ണ്.. “””””അത് ആയിരുന്നു പിന്നീട് ഉള്ള അവളുടെ ഐഡിയുടെ പേര് പോലും..

അനാഥനായ ഒരു സ്കൂൾ അധ്യാപകന്റെ ജീവിതത്തിലെക്ക് ഒരു ഫേക്ക് ഐഡിയിൽ കൂടി ഇടിച്ചു കയറി വന്നവൾ…

ഞാൻ കൊടുക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ അവളുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തി എന്ന് പറയുമ്പോൾ

സാധാരണ വന്ന് പോകുന്ന ഒരു മെസ്സേജ് മാത്രം ആയി കണ്ട് കൊടുക്കാൻ കഴിയുന്ന സ്നേഹം ഒരു വാക്കിൽ വാരി വിതറി ഞാൻ അതിനെ ഇഗ്നോർ ചെയ്യുമ്പോഴും കിളിപെണ്ണിന് എന്നെ വിടാൻ ഉദ്ദേശ്യം ഇല്ലായിരുന്നു.. “””

വീണ്ടും വീണ്ടും വന്ന മെസേജുകൾ ക്ലാസുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ..ആദ്യം ആദ്യം വെറും സ്നേഹം നൽകി എന്റെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തി…

പക്ഷെ മാറ്റാരിലും കാണാത്ത ഒരു തരം ആവേശം ചൊടിപ്പ് അവളുടെ വാക്കുകളിൽ കണ്ട് തുടങ്ങിയപ്പോൾ മുതൽ ഒരു വീഡിയോ അപ്‌ലോഡ് ആയി കഴിഞ്ഞാൽ അവളുടെ ആ വാക്കുകൾക്ക് വേണ്ടി കാതോർത്തു തുടങ്ങി ഞാൻ… “” അത് എനിക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുത് ആയിരുന്നു…..

തിരിച്ചുള്ള മറുപടി സ്നേഹം എന്ന ഒരു വാക്കിൽ നിന്നും മാറി വരുന്നത് ഞാൻ പോലും അറിഞ്ഞിരുന്നില്ല….

“”ആദ്യമൊന്നും അവളുടെ ശബ്ദം ഞാൻ കേട്ടില്ല… എങ്കിലും പോലും അവൾ പെണ്ണ് ആണെന്ന് തന്നെ ഞാൻ വിശ്വസിച്ചു..”” മറിച്ച് ആവരുതേ എന്ന് പ്രാർത്ഥിച്ചു… അത് എന്തിനെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു…

അന്ന് ഒരിക്കൽ മെസ്സെഞ്ചർ നോക്കുമ്പോൾ അതിൽ വന്ന് കിടക്കുന്ന ഒരു വോയിസ്‌ നോട്ട്..

“””ഭയമാണോ ആവേശമാണോ എന്ത് വികാരം ആണ് എന്നെ മുൻപോട്ട് നയിച്ചത് എന്ന് അറിയില്ല…… ആ വോയിസ്‌ നോട്ട് ഓപ്പൺ ചെയുമ്പോൾ കൈ മെല്ലെ ഒന്ന് വിറച്ചുവോ…

മാഷേ……”””””” അത്ര മാത്രം ആയിരുന്നു അവളുടെ ശബ്ദം.. “” പിന്നെ അക്ഷരങ്ങളുടെ സ്ഥാനം ശബ്ദം ഏറ്റെടുത്തത്തോടെ രാത്രികൾ പകൽ ആയി മാറിയിരുന്നു…

ഒരിക്കൽ പോലും തെറ്റായ ഒരു വാക്ക് എന്നിലോ അവളിലോ വന്ന് ചേർന്നില്ല… എന്തൊക്കെയോ പറയും നേരം വെളുക്കും വരെ….

അവളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു ചോദിച്ചു.. “”മാഷിന് എത്തിപ്പെടാൻ കഴിയാത്ത അത്രയും ദൂരത്തിൽ ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു… കോഴ്സ് കഴിഞ്ഞാൽ തിരിച്ചു പോകണം…..

“”മറുപടി അത് ആയിരുന്നു… അവളുടെ അക്ഷരങ്ങളെ എണ്ണി തിട്ട പെടുത്തി അവളിലെ പക്വത തിരിച്ചറിഞ്ഞ എനിക്ക് അവൾ പറഞ്ഞതൊക്കെയും കള്ളം എന്ന് തോന്നിയിട്ടും മറിച്ചൊന്നും ചോദിച്ചില്ല..

“”മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നു ചെല്ലുന്നത് അന്നും ഇന്നും ഇഷ്ടം ആയിരുന്നില്ല… ഒരുപക്ഷേ നീറുന്ന അനാഥബാല്യം ആയിരിക്കാം എന്നെ ആ നിലയിൽ എത്തിച്ചത്….

വീണ്ടും വീണ്ടും അക്ഷരങ്ങൾ കൊണ്ട് ഞങ്ങൾ പരസ്പരം മനസ് കൈ മാറി….”” അത് ദിവസങ്ങൾ ആയി പിന്നെ അത് മാസങ്ങൾ ആയി….കുറച്ചു ദിവസം അവളുടെ മെസ്സേജ് കാണാതെ ഇരുന്നപ്പോൾ ചങ്ക്‌ പിടയുന്ന വേദന എന്നെ പിടി മുറുക്കി..

“”” എന്നും വന്ന് നോക്കും അവളുടെ ഒരു മെസ്സേജ്.. “”” പിന്നെ എപ്പോഴോ മനസിനെ ഞാൻ തന്നെ നിയന്ത്രിച്ചു…. എവിടെ നിന്നോ വന്ന ഊരും പേരും അറിയാത്തവൾക്ക് വേണ്ടി ഞാൻ എന്തിന് കരയണം കണ്ണുനീർ വാർക്കണം…. മ്മ്ഹ..

“” പക്ഷെ വാക്കുകൾ കൊണ്ട് മാത്രം തടുത്തു നില്ക്കാൻ കഴിയില്ലല്ലോ മനസിന്റെ വികാരത്തെ.. “” അത് പിന്നെയും തേങ്ങി കൊണ്ട് ഇരുന്നു…

അന്ന് ഒരിക്കൽ പ്രതീക്ഷിക്കാതെ അല്ല അങ്ങനെ പറയുന്നത് ശരി അല്ല പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ ആണ് അവളുടെ മെസ്സേജ് വരുന്നത്.. “”””

നിമിഷർത്ഥങ്ങൾക് ഉള്ളിൽ ചാടി എടുക്കുമ്പോൾ മനസിൽ ആവേശം ആയിരുന്നു…..

പക്ഷെ ആ ആവേശം അധികം നീണ്ടു നിന്നില്ല.. മറുപുറത്ത് നിന്നും ഒരു ഏങ്ങി കരച്ചിൽ ആയിരുന്നു ചെവിയിൽ മുഴങ്ങി കേട്ടത്…പുറകെ വന്ന പതറുന്ന ശബ്ദവും എന്നെ തളർത്തി കഴിഞ്ഞിരുന്നു..

മാഷേ… “” ഒരു ആണിനെ തൃപ്തിപെടുത്താൻ എന്റെ ശരീരത്തിന് കഴിയില്ലേ… “”? ചോദ്യം കൂരമ്പ് പോലെ തറയ്ക്കുമ്പോൾ എന്റെ പുരിക കൊടികൾ ഉയർന്നു….

ഞാൻ മാഷിനോട് ഒരു കള്ളം പറഞ്ഞിരുന്നു..””” ഞാൻ വിവാഹിതയാണ് എനിക്ക് ഒരു മോള് ഉണ്ട്..”’വിതുമ്പുന്ന ചുണ്ടുകളിൽ നിന്നും വരുന്ന വാക്കുകളെ ഞാൻ ചിരിയോടെ ആണ് നേരിട്ടത്…

ആട്ടെ ഈ പുതിയ കള്ളം എവിടെ നിന്നും വന്നു.. “”കള്ളം അല്ല മാഷേ.. “” ഡിവോഴ്സ് നോട്ടീസ് എന്റെ കൈയിൽ ഇന്ന് കിട്ടുമ്പോൾ ഞാൻ അക്ഷരാർത്തിൽ വായിച്ചു ഞെട്ടിയത് ആണ് മാഷിനോട് പറഞ്ഞത്…

“” ഒരിക്കലും ഒരു ആണിനെ സംതൃപ്തിപെടുത്താൻ കഴിയാത്ത എനിക്ക് അയാൾ ഒരു കുഞ്ഞിനെ സമ്മാനം ആയി തന്നു… എനിക്ക് ചോദിക്കണം അയാളോട്.. “”

അവളുടെ ശബ്ദത്തിൽ വന്നു ചേർന്ന വ്യതിയാനം മാറ്റി എടുക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല……നീണ്ട തേങ്ങലുകൾക്ക് അപ്പുറം ഞാൻ മനസ് തുറന്നു…

നീ എന്തിനാ എന്നോട് കള്ളം പറഞ്ഞത്..?ഞാൻ പറയുന്നത് മുഴുവൻ കള്ളം ആണെന്ന് മാഷിന് അറിയാവുന്നത് കൊണ്ട്..”” എവിടെയോ നഷ്ടമായ പ്രണയം എനിക്ക് മാഷിനെ കണ്ടപ്പോൾ തോന്നി… “” അത് നേടാനായി ഞാൻ ഒരു കള്ളം പറഞ്ഞു.. “”

നീ ഈ പറയുന്നത് കള്ളം അല്ലന്നു ആര് കണ്ടു..“”കോളേജ്… ഹോസ്റ്റൽ…വീട്…നാട്… എന്തൊക്കെ നുണകൾ ആണ് നീ പറഞ്ഞത്…. കൂടെ കിടന്നവനെ പോലും വഞ്ചിച്ച നീ ഇനി മേലാൽ എനിക്ക് മെസ്സേജ് ഇടരുത്…

അവൾക് മുൻപിൽ ഞാൻ എന്റെ പ്രണയത്തിന്റെ കവാടം കൊട്ടി അടയ്‌ക്കുംമ്പോൾ ഉള്ളൊന്നു പിടഞ്ഞിരുന്നോ…പക്ഷെ അധികം ദിവസം വേണ്ടി വന്നില്ല ആ അടഞ്ഞു കിടന്ന കവാടം അവൾക് മുന്പിൽ വീണ്ടും തുറക്കാൻ…..””

എന്നിൽ അവൾ ചാർത്തി തന്ന പ്രണയം ആ വാതിലിന്റെ താക്കോൽ കൂട്ടത്തെ വലിച്ചെറിയാൻ അധികം സമയം വേണ്ടി വന്നില്ല…“” പിന്നെ ഞങളുടെ വാക്കുകളിൽ പ്രണയം ചാലിച്ചു തുടങ്ങി….

വാക്കുകൾ കൊണ്ട് എന്നിലെ പുരുഷനെ അവൾക്കും അവളിലെ സ്ത്രീയെ എനിക്കും തൃപ്തിപെടുത്താൻ കഴിയുന്ന തരത്തിലേക്ക് ആ ബന്ധം വളരുമ്പോൾ ഞാൻ അവളെയും കുട്ടിയെയും എന്റെ ജീവിതത്തിലേക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു…

നിയമപരമായി ബന്ധം വേർപെട്ട് കഴിഞ്ഞാൽ ഞാൻ വരും നിന്നെ കൂട്ടാൻ ഒരുങ്ങി ഇരിക്കണം എന്നൊരു വാക്ക് അവൾക് കൊടുക്കുമ്പോൾ അവൾ അതിനെ വീണ്ടും പുച്ഛം കൊണ്ട് തള്ളി കളഞ്ഞു…

ഞാൻ വിരൂപയാണ് മാഷേ.. മാഷിന് ഞാൻ ചേരില്ല… ജീവിതത്തിലേക്കുള്ള യാത്രയിൽ എന്നെ കൂടെ കൂട്ടണ്ടാ.. “””അവളിൽ നിന്നും വന്ന വാക്കുകൾ വീണ്ടും എന്നെ അമർഷം കൊള്ളിച്ചു..

നിന്നിലെ വൈരൂപത്തെ അല്ല നിന്റെ മനസിനെ ആണ് ഞാൻ പ്രണയിക്കുന്നത്..”” ഒരുങ്ങി ഇരുന്നോ ഞാൻ വരും….. “”” എന്റെ ശബ്ദം കനച്ചിരുന്നു…

ഹഹ.. “” മറുപ്പുറത് നിന്നും പൊട്ടി ചിരി എന്റെ കാതുകളിൽ തുളച്ചു കയറി…മാഷിന് അതിന് എന്നെ അറിയുമോ..? എന്റെ പേര് അറിയുമോ..? എന്റെ നാട് അറിയുമോ..? വീട് അറിയുമോ..?

ഒരു ഫേക്ക് ഐഡിയിൽ കൂടി മാഷിന്റെ ജീവിതത്തിലേക് കടന്ന് വന്ന എനിക്ക് ഒരു നിമിഷം മതി ഈ ഐഡി കളഞ്ഞു പോകാൻ… “”പിന്നെ മഷി ഇട്ട് നോക്കിയാൽ എന്നെ കാണാൻ മാഷിന് കഴിയില്ല…

പ്ഫ് പന്ന തേ വി ടിച്ചി..”” നിന്റെ സുഖത്തിനു വേണ്ടി നീ ഉപയോഗിച്ച വെറും കാ മ കഴുത ആയിരുന്നോ ഞാൻ..

ഓരോ നുണകൾ കൊണ്ട് നീ എന്നെ സ്വാധീനികുമ്പോൾ പോലും നിന്നിൽ നല്ലൊരു മനസ് ഉണ്ടന്നു ഞാൻ പ്രതീക്ഷിച്ചു…

നിന്നെയും കുഞ്ഞിനേയും എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ കൈയിപ്പ് നിറഞ്ഞ എന്റെ അനാഥത്വത്തിന് മധുരം ഏകും എന്ന് കരുതി….

“” നീ പറഞ്ഞത് സത്യം ആണെങ്കിൽ നിനക്ക് ഒരു കുഞ്ഞ് ഉണ്ടങ്കിൽ നീ അതിനെ പോലും വഞ്ചിച്ചവൾ ആണ്… നിനക്ക് ഇനി മാപ്പില്ല.. “”

പറഞ്ഞു നിർത്തുമ്പോൾ എന്റെ ഹൃദയം വല്ലാതെ പിടിച്ചിരുന്നു………. ആ വോയിസ്‌ നോട്ട് കേൾക്കുന്ന മാത്രയിൽ തന്നെ അവൾ ഐഡി കളഞ്ഞു പോയി കഴിഞ്ഞിരുന്നു…

പിന്നീട് അങ്ങോട്ട് നീണ്ട വനവാസം എന്ന് പറയാം.. “” മധ്യം എന്റെ സങ്കടങ്ങൾക് അറുതി വരുത്തി തുടങ്ങിയ നാളുകൾ….

അന്നും പതിവ് പോലെ ഒരു പെഗ് കൈയിൽ എടുത്തു.. ഉമ്മറ പടിയിലേക് നടക്കുമ്പോൾ ഫോണിൽ നിന്നും മെസ്സേജ്ന്റെ ശബ്ദം..””

പ്രതീക്ഷകൾ നഷ്ടം ആയവന് കാത്തിരിക്കാൻ ആരും ഇല്ലാത്തവന്.. “” അന്ന് ആ ഫോൺ എടുക്കുമ്പോൾ പഴയ ആവേശം ഉണ്ടായിരുന്നില്ല… “” പക്ഷെ എടുത്തു കഴിഞ്ഞപ്പോൾ എന്നിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയോ.. “”

വീണ്ടും ആക്റ്റീവെറ്റ് ആയ കിളിപെണ്ണ് എന്നുള്ള ഐഡി…. അതിൽ ആകെ ഒരു വോയിസ് നോട്ട്…

ദേഷ്യമോ അമർഷമോ അങ്ങനെ എന്തൊക്കെയോ എന്നെ പിടി മുറുക്കുന്ന നിമിഷം ഫോൺ പോലും വലിച്ചെറിയാൻ തോന്നി…

“”പക്ഷെ അപ്പോഴും ഉള്ളിലെവിടെയാ അവൾ കൊളുത്തിയ പ്രണയത്തിന്റെ തിരി ആളികത്തി… ഒരു നിമിഷം ആ വോയിസ് കേൾക്കാൻ തോന്നി…

മാഷേ..””ദേഷ്യം ആണെന്ന് അറിയാം. എങ്കിലും ഒരു നിമിഷം എന്നെ ഒന്ന് കേൾക്കുമോ ഞാൻ ആരാണെന്നു അറിയണ്ടേ…

എന്നെ കാണണ്ടേ മാഷിന്…”””” എന്റെ പേര് നിരഞ്ജനാ… “” മാഷ് എന്റെ വോയിസ്‌ കേട്ടു എന്ന് ഉറപ്പ് ആയാൽ ഞാൻ അഡ്രസ്സ് അയക്കാം പറ്റും എങ്കിൽ നാളെ തന്നെ വരൂ..

അധികം താമസിച്ചാൽ ചിലപ്പോൾ എന്നെ കാണാൻ കഴിഞ്ഞു എന്നു വരില്ല… “”””
അവസാനം പറയുമ്പോൾ അവളുടെ ശബ്ദം പതറി ഇരുന്നോ…ഏയ്.. എനിക്ക് തോന്നിയത് ആകും….

അല്ലങ്കിലും നുണകൾ കൂട്ടി വയ്ക്കുമ്പോൾ അവളുടെ ശബ്ദം പതറുന്നത് പതിവ് ആണല്ലോ.. “” ചുണ്ടിൽ ഒരു ചെറിയ പുച്ഛത്തോടെ അവൾ അയച്ചു തന്ന അഡ്രസിലേക് കണ്ണുകൾ പായിച്ചു…

ഹ്ഹ.. “” ഓർമ്മകളിൽ നിന്നും പുറത്ത് കടക്കുമ്പോഴും കവലയിൽ നിന്നും ചായകടക്കാരൻ കാണിച്ചു തന്ന മേൽവിലാസത്തിലേക് എത്തി ചേർന്നിരുന്നില്ല ഞാൻ… “”

ആദ്യമൊക്കെ പോകണ്ട എന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അത് പരാജയം ആയിരുന്നു എന്ന് മനസിൽ ആയത് നീണ്ടുകിടക്കുന്ന ആ പാടവരമ്പ് കാണുമ്പോൾ ആണ്…

നിരഞ്ജനാ.. “””അതും ഒരു നുണ ആവും.. അല്ലങ്കിൽ എന്തിനായിരിക്കും അവൾ എന്നോട് ഈ പേര് മറച്ചു പിടിച്ചത്..”..””

എല്ലാ കെട്ട് പാടുകളെയും മറന്നു കൊണ്ട് ഇന്ന് അവൾ എന്തിനായിരിക്കും കാണണം എന്ന് പറഞ്ഞത്‌…? സംശയങ്ങൾ ഓരോന്നായി ഉയരുമ്പോഴും എന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു…”””

നിരഞ്ജനാ.. “” കേൾക്കാൻ കൊതിച്ച കാണാൻ കൊതിച്ചവൾ.. “” എന്തായിരിക്കും അവൾക് എന്നോട് പറയാൻ ഉള്ളത്… കൂടെ പോരുന്നു എന്നാണോ… “”

അറിയാതെ തന്നെ നേർത്ത ചിരി എന്റെ ചുണ്ടിൽ വിരിയുമ്പോൾ കണ്ണുകളുടെ നോട്ടം സൈഡ് സീറ്റിലേക്ക് പാളി..

“” അനാഥത്വംത്തിൽ നിന്നും ഒരു കൂട്ട് മോഹിക്കുന്നവന്റെ ഹൃദയ നൊമ്പരം ആ നോട്ടത്തിൽ ഉദിച്ചു വന്നതും…. കാർ ഒന്ന് പാളി.. “” പാടവരമ്പ് തീരുന്ന കലുങ്കിലെ തൂണിലേക്കു അത് ഇടിച്ചു നിന്നു…

ആഹ്ഹ്.. “” സ്റ്റീറിങ്ങിൽ നിന്നും തല ഉയർത്തുമ്പോൾ കാണാൻ കൊതിച്ചവൾ കേൾക്കാൻ കൊതിച്ചപേര്… വലിയൊരു ഫ്ലെക്സ് ബോർഡിൽ തൂങ്ങി കിടക്കുന്നു…

അകാലത്തിൽ പൊലിഞ്ഞ നിരഞ്ജനയ്ക്ക് ആദരാഞ്ജലികൾ …ആ നിമിഷം ദേവന്റെ ദേഹം വിറ കൊണ്ടും.. “” സ്റ്റീറിങ്ങിൽ കൈകൾ മുറുകുമ്പോൾ ആ ചിത്രത്തിലേക്ക് തറഞ്ഞു നിന്ന മിഴികൾ അത് അറിയാതെ നിറഞ്ഞു തുളുമ്പി…..

വിടർന്ന ചുണ്ടുകളാൽ എല്ലാം മറന്നു ചിരിക്കുന്നവൾ…. “” കണ്ണുകളിൽ അവനോടുള്ള പ്രണയം..ഒരു നിമിഷർദത്തിൽ മനസിനെ കൈ പിടിയിൽ ഒതുക്കി വരമ്പ് കഴിയുമ്പോൾ കാണുന്ന വളവിലേക് കണ്ണുകൾ പായിച്ചു..

നിരഞ്ജന അല്ല കിളിപെണ്ണിന്റെ വീട്.. “” മുൻപോട്ട് കാർ പോകുമ്പോഴും മനസ് കൊണ്ട് പ്രാർത്ഥിച്ചവൻ…

ഈശ്വര.. അവൾ പറഞ്ഞ നുണയുടെ ഒരു ഏടു മാത്രം ആയിരിക്കണേകൺമുൻപിൽ കണ്ടത്.. “” ആ വീട്ടിലേക് കയറി ചെല്ലുമ്പോൾ മാഷേ എന്ന് വിളിച്ചു ഓടി വരാൻ അവൾ കാണണെ.. “”

പ്രാർത്ഥനകൾ വിഭലമാകുന്ന നിമിഷങ്ങൾ അടുത്തു വരാൻ അധികം സമയം വേണ്ടി വന്നില്ല….പറഞ്ഞു കൊടുത്ത മേൽവിലാസത്തിലെ വീട് കണ്ടു പിടിക്കാൻ ദേവനും അധികം പാട് പെടേണ്ടി വന്നില്ല…

നീല ടാർപ്പ കൊണ്ട് അലങ്കരിച്ച മുറ്റത് കൂടി നിൽക്കുന്ന ആൾകാർ.. “റോഡിൽ തന്നെ കാർ പാർക്ക്‌ ചെയ്തു മണ്ണ് കൊണ്ട് കെട്ടിയ പടികൾ താണ്ടി ചെല്ലുമ്പോഴും അവന്റെ കണ്ണിൽ അതെ ബോർഡ് ഉടക്കി…””

ഹ്ഹ.. “” നെഞ്ചിൽ കോരിയിട്ട് തീ അത് അണയ്ക്കാൻ ഒരു സമുദ്രത്തിലേയും വെള്ളത്തിനു കഴിയില്ല എന്ന് തിരിച്ചറിയുന്ന നിമിഷം അകത്തു നിന്നും ഒരു കൊച്ച് കുഞ്ഞിന്റ് കരച്ചിൽ മാത്രം പുറത്തേക് കേൾക്കാം…. “””

ഇനി ആരെങ്കിലും കാണാൻ ഉണ്ടോ ബോഡി എടുക്കാൻ പോകുവാ.. “” ഏതോ കാരണവരുടെ ശബ്ദം അകത്തു നിന്നും ഉയരുമ്പോൾ കാലുകൾക് വേഗത കൂടിയോ… “” അതെ കൂടി.. “”

അവിടെ കൂടി നിന്നവരെ തള്ളി അകത്തേക്ക് കടക്കുമ്പോൾ കണ്ടു ചുവന്ന പട്ട് കൊണ്ട് ദേഹം മറച്ചവൾ.. “”

ഇല്ല ഇത് കിളി പെണ്ണ് അല്ല… അവൾക് ഈ ചിരി അല്ല.. “” ആ ബോർഡിൽ കാണുന്ന രൂപത്തിൽ നിന്നും വ്യത്യസ്തമായ രൂപം.. “” കറുത്ത് തടിച്ച ചുണ്ടുകൾ… കരിവാളിച്ച മുഖം.. “” ഇട തൂർന്ന മുടിക്ക് പകരം അവിടെയും ഇവിടെയും എണ്ണാൻ കഴിയുന്ന തരത്തിൽ കുറച്ചു മുടികൾ…

എല്ലാവരും കണ്ടു കഴിഞ്ഞല്ലോ മുഖം മൂടുകയാണെ.. “” ആരുടെയോ ശബ്ദത്തിന് ഒപ്പം അവസാനമായി ഒരു നോക്ക് കൂടി കാണാൻ ശ്രമിച്ചവന്റെ കണ്ണുകൾ ചതിച്ചു…

പൊന്തി വന്ന മിഴി നീര് കാഴ്ചയേ മറയ്ക്കുമ്പോൾ അവിടെ അന്യൻ ആയി നിൽക്കുന്നവന്റെ മുൻപിൽ കൂടി സ്വപ്നങ്ങൾ ബാക്കി വെച്ചവൾ മഞ്ചത്തിൽ യാത്ര തിരിച്ചു കഴിഞ്ഞിരുന്നു…

ലങ് ക്യാൻസർ ആയിരുന്നു.. “”””””എരിയുന്ന ചിതയിൽ നോക്കി നില്കുന്നവന്റെ പുറകിൽ നിന്നും ശബ്ദം കേട്ടതും പതുക്കെ തിരിഞ്ഞവൻ..

നാല് വയസുള്ള ഒരു മോളെയും കൈയിൽ പിടിച്ചു നിൽക്കുന്ന സ്ത്രീ…”” പതുക്കെ ചിരിക്കാൻ ശ്രമിക്കുന്നുണ്ട് അവർ….നിങ്ങൾ.. “” ചോദ്യം പൂർത്തി ആകും മുൻപേ ഉത്തരം വന്നു കഴിഞ്ഞിരുന്നു..

മാഷിന്റെ കിളിപെണ്ണിന്റെ കൂട്ടുകാരി.. മനസ് തുറന്നവൾ എല്ലാം പറഞ്ഞിരുന്നത് എന്നോട് മാത്രം ആണ്…. അവസാനം അവൾ പറഞ്ഞത്‌ സത്യം ആയിരുന്നു മാഷേ….

മ്മ്ഹ.. “” നാട് അറിയുന്ന തെമ്മടിയുടെ കൈയിലേക് മകളെ പിടിച്ചു നൽകി രണ്ടാനമ്മ…ഉപദ്രവം ഏറെ സഹിച്ചു…

അവസാനം ഈ കുഞ്ഞിലേക് കൈ നീണ്ടപ്പോൾ അവൾ എല്ലാം ഇട്ട് എറിഞ്ഞു പോന്നു.. “” പിന്നെ ഒരു തേരോട്ടം ആയിരുന്നു അവൾക്ക് ജീവിക്കാൻ ഉള്ള തേരോട്ടം…ഒരോ തേരോട്ടതിനും അവളുടെ സാരഥി മാഷ് ആയിരുന്നു…..

മാഷ് അവളെ ജീവിക്കാൻ പ്രേരിപ്പിച്ചു… “” സ്വന്തമായി ഒരു പലഹാര കട നടത്തി… “” അതിൽ അവൾ വിജയിച്ചു…. അത് പറയാൻ ആണ് സത്യത്തിൽ മാഷിന് അവൾ മെസേജ് ഇട്ടത് തന്നെ…

പക്ഷെ പിന്നെ പറയാം പിന്നെ പറയാം എന്നുള്ള തീരുമാനത്തിൽ എല്ലാം നീണ്ടു പോയി…””പക്ഷെ ജീവിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ ആണ് രോഗം പിടി മുറുക്കുന്നത്…

ആദ്യം വന്ന നടുവേദന അത് കാര്യമാക്കിയില്ല.. “”പിന്നെയും സംശയം തോന്നിയപോൾ ഒരു ഫുൾ ചെക്അപ്പ് നടത്തി കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ തളർന്നില്ല…..

ഉപേക്ഷിച്ചത് ആണെങ്കിലും കുഞ്ഞിനെ നോക്കാൻ അവളുടെ അച്ഛൻ വരും എന്നുള്ള പ്രതീക്ഷ..”” പക്ഷെ വിധി വീണ്ടും അവളെ തളർത്തി…ആ ദിവസങ്ങളിൽ ആണ് ഡിവോഴ്സ് നോട്ടീസ് കൈയിൽ കിട്ടുന്നത്.. “”

അതിലെ വാചകങ്ങൾ അവളെ ഒരുപാട് തളർത്തി…പെണ്ണിന്റെതായതൊന്നും ഇനി അവൾക് നൽകാൻ കഴിയില്ല എന്ന് അയാൾ പച്ചക്ക് പറഞ്ഞു…

കൂട്ടത്തിൽ കുഞ്ഞിനേയും അയാൾക് വേണ്ട എന്ന്…അസുഖം മറച്ചു പിടിച്ചു കൊണ്ട് മാഷിനോട് അവൾ തുറന്നു പറയുമ്പോൾ മാഷവളെ പരിഹസിച്ചു..

മ്മ് ഓർമ്മയുണ്ട്.. “” ഒരുപാട് കള്ളങ്ങൾ പറഞ്ഞിരുന്നു അവൾ.. ” ഈ അസുഖ വിവരം എങ്കിലും എന്നോട് തുറന്നു പറയാമായിരുന്നു…അത്രമേൽ വാക്കുകൾ കൊണ്ട് ഞങ്ങൾ അടുത്തത് അല്ലെ… “”

എന്തിന് മാഷേ.. “” പ്രതീക്ഷ നശിച്ച ജീവിതത്തിൽ മാഷിനെ കൂടി ബുദ്ധിമുട്ടിക്കരുത് എന്ന് അവൾ ആഗ്രഹിച്ചു.. “”

പക്ഷെ അവസാനമായി ഒന്ന് കാണണം എന്നുണ്ടായിരുന്നു ആ പാവത്തിന് അതിനാ ഇന്നലെ വീണ്ടും മെസ്സേജ് ഇട്ടത്.. പക്ഷെ മാഷ് വരും മുന്പേ…”” ആ സ്ത്രീയുടെ കണ്ണുകൾ മോഹങ്ങൾ എരിഞ്ഞടങ്ങുന്ന എരി തീയിലേക് പോയി…

ചിത കത്തി തീരും മുൻപേ അകത്ത് ചർച്ചയാണ് മാഷേ കല്ലു മോളെ കുറിച്ച്.. “” ഏറ്റെടുക്കാൻ ആരും ഇല്ല.. എനിക്കും എനിക്കും കുറച്ചു പരിമിതികൾ ഉണ്ട്… അവരുടെ കണ്ണുകൾ താഴുമ്പോൾ ദേവൻ ആ കുഞ്ഞിന്റെ നെറുകയിൽ മെല്ലെ തലോടി..””

നാട്ടിൽ ഒരുപാട് അനാഥാലയം ഉണ്ടല്ലോ അവിടെ ഏതെങ്കിലും ഒന്നിൽ കൊണ്ട് ചെന്ന് ആക്കാം…

അല്ലാതെ തള്ളയും പോയി തന്തയും തിരിഞ്ഞു നോക്കാത്ത ഈ കുഞ്ഞിനെ ആര് ഏറ്റെടുക്കാൻ ആണ്… അകത്തു നിന്നും ഉറക്കെയുള്ള ശബ്ദം പുറത്തേക്ക് വന്നതും ആ സ്ത്രീയെ കടന്നു ദേവൻ അകത്തേക്ക് കയറി……

ഞാൻ ഏറ്റെടുക്കും.. “””””ആ നാല് ചുവരിൽ അവന്റെ ശബ്ദം മുഴങ്ങി നിൽകുമ്പോൾ ഇടയിൽ കയറി വന്നവൻ ആരെന്നുള്ള സംശയം പല മുഖങ്ങളിൽ തെളിഞ്ഞു…

ആ നിമിഷം ഉയർന്നു വരുന്ന ചില ചോദ്യങ്ങളെ മറി കടക്കാൻ കഴിയാതെ ദേവൻ തല കുനികുമ്പോൾ ആ സ്ത്രീ അകത്തേക്ക് കയറി വന്നു…

നിരഞ്ജനയുടെ മാഷ് ആണ് ഇത്… ദേവ പ്രയാഗ്..”” മരിക്കും മുൻപ് മാഷിനെ ഏല്പിക്കാൻ ഒരു കത്ത് അവൾ എന്റെ കൈയിൽ തന്നിരുന്നു… “”

അകത്തെ മേശ വലിപ്പിൽ നിന്നും ഒരു പേപ്പർ കഷ്ണം അവന് നേരെ നീട്ടിയവൾ…

“”””എന്റെ മാഷിന്…. മാഷ് വരും എന്ന് എനിക്ക് അറിയാമായിരുന്നോ… മരിക്കും മുൻപ് ഒരു മാത്ര നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ ആ ആഗ്രഹത്തെ നെഞ്ചിൽ ഒരു നേരിപ്പൊട് ആയി ചുമന്നു കൊണ്ട് പോകുവാ ഞാൻ…..

ഏറ്റെടുക്കുവോ എന്ന് ഞാൻ ചോദിക്കുന്നില്ല ഏറ്റെടുക്കും എന്ന് അറിയാം.. കൈയിപ്പ് നിറഞ്ഞ അനാഥ ബാല്യത്തിലേക്ക് തള്ളി വിടില്ല എന്ന ഉറപ്പോടെ മാഷിന്റെ കിളി പെണ്ണ് പറന്നു പൊയ്ക്കോട്ടേ…”””””

വീണ്ടും വീണ്ടും ആ വാക്കുകൾ ഹൃദയത്തിലെക്ക് തുളച്ചു കയറുമ്പോൾ ദേവന്റെ നിറഞ്ഞ കണ്ണുകൾ തന്റെ ഇടത് വശത്ത് സീറ്റിൽ ചാരി ഇരിന്നു ബിസ്ക്കറ്റ് കഴിക്കുന്ന കല്ലു മോളിലേക്ക് പോയി….

പരസ്പരം തണൽ ഏകാൻ അച്ഛനും മകളുമായി അവർ പറക്കുമ്പോൾ പുറകിലെ ബോർഡിലിരുന്നവൾ ചിരി തൂകി… ഒരിക്കലും മായാത്ത ചിരി…..

Leave a Reply

Your email address will not be published. Required fields are marked *