ദാസന്റെ ഈ ഒഴിഞ്ഞുമാറലും അവഗണനയും സുലോചന കുറച്ചു ദിവസമായി സഹിക്കുകയാണ്… അവൾ എന്ത്…

(രചന: മഴ മുകിൽ)

ആക്സിഡന്റ് എന്ന് കേട്ട് ഞെട്ടിത്തരിച്ചു കൊണ്ടാണ്… സുലോചന ദാസൻ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെയും എടുത്തു കൊണ്ട് പാഞ്ഞു ചെന്നത്……

അച്ഛൻ എത്രയൊക്കെ അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു എങ്കിലും ദാസനെ ഒന്ന് കാണുന്നത് വരെ ഒന്ന് സമാധാനിക്കുവാനോ ആശ്വസിക്കാനും സുലോചനയുടെ മനസ്സ് സമ്മതിച്ചിരുന്നില്ല..

എന്റെ മോളെ നീ ഇങ്ങനെ വെപ്രാളപ്പെടരുത് അവനൊരു കുഴപ്പവും കാണില്ല.. 70 വയസ്സിനോട് അടുത്ത പ്രായമുള്ള ആ വൃദ്ധൻ സുലോചനക്കൊപ്പം അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു……

അച്ഛൻ പറയുന്നത് ചിലപ്പോൾ ശരിയായിരിക്കാം പക്ഷേ എന്നാലും എനിക്ക് ദാസേട്ടനെ കാണാതെ ഒരു സമാധാനവുമില്ല…….

അയാൾക്ക് പിന്നീട് അവളോട് ഒന്നും പറയാൻ തോന്നിയില്ല……അത്യാഹിത വിഭാഗത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് അറിയാൻ കഴിഞ്ഞത് ഓപ്പറേഷനുവേണ്ടി കയറ്റിയിരിക്കുകയാണെന്ന്……….

കൂടിനിന്ന് ആൾക്കാരുടെ കൈകളിലും ഷർട്ടിലുമെല്ലാം ചോര പറ്റിയ പാടുകൾ ഉണ്ടായിരുന്നു….. സുലോചനയെ കണ്ട ഉടനെ തന്നെ അവർ അവളുടെ അടുത്തേക്ക് വന്നു…

വണ്ടി തട്ടി റോഡിൽ കിടന്ന ചേട്ടനെ ഈ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് ഞങ്ങളാണ് ചേച്ചി. ഭയപ്പെടാൻ ഒന്നുമില്ല… ചേച്ചി… എതിരെ വന്നവണ്ടിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ വണ്ടി സ്ലിപ്പ് ആയതാണ്…

പക്ഷേ വേഗത്തിൽ ആയിരുന്നതുകൊണ്ട്… പെട്ടെന്ന് ബ്രേക്ക് കിട്ടിയില്ല അങ്ങനെ ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു….. ഉടനെ തന്നെ ഇവിടെ കൊണ്ടുവരാൻ സാധിച്ചു……

പോലീസ് എത്തി ഡീറ്റെയിൽസ് എല്ലാം കളക്ട് ചെയ്തിട്ട് പോയിട്ടുണ്ട് എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ……

സുലോചന അവരുടെ നേരെ കൈകൾ കൂപ്പി… ആരുമില്ലാതെ റോഡിൽ കിടക്കാൻ അനുവദിക്കാതെ കൃത്യസമയത്ത് തന്നെ ഇവിടെ കൊണ്ടുവന്ന് എത്തിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കും……

കരച്ചിലി നിടയിലൂടെ ഇത്രയൊക്കെ അവളെങ്ങനെയെങ്കിലും പറഞ്ഞു ഒപ്പിച്ചു……

ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു….

ഡോക്ടറെ കണ്ട് ഉടനെ തന്നെ സുലോചന കുഞ്ഞുമായി വേഗം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു…. ഡോക്ടർ ഇപ്പോൾ ആക്സിഡന്റ് ആയി കൊണ്ടുവന്ന ദാസന്റെ വൈഫ് ആണ് ഞാൻ അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെയുണ്ട്……

ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത് കാരണം തലയിൽ ശക്തമായ പരിക്കേറ്റിട്ടുണ്ട്.. വീഴ്ചയിൽ ഹെൽമറ്റ് ഊരി തെറിച്ചത് കൊണ്ടാണ് തലയ്ക്ക് പരിക്കേറ്റത്… ഓപ്പറേഷൻ കഴിഞ്ഞു… ഇപ്പോൾ ഐസിയുവിൽ ആണ്…

ഇന്ന് ഒരു ദിവസം ഒബ്സർവേഷനിൽ ആയിരിക്കും നാളെ റൂമിലേക്ക് മാറ്റാം…… പേടിക്കാൻ ഒന്നുമില്ല… പിന്നെ കൈയ്ക്കും കാലിനും ചെറിയ ഉരച്ചിലും പൊട്ടലുകളും ഒക്കെ ഉണ്ട്……

സുലോചന കുഞ്ഞിനെയും മടിയിൽ വച്ച് ഒരു പ്രതിമയെ പോലെ അവിടെയിരുന്നു…മോളെ നീ ഈ പൊടി കുഞ്ഞിനെയും കൊണ്ട് ഇവിടെ ഇങ്ങനെ ഇരിക്കേണ്ട ആവശ്യമില്ല നീ വീട്ടിൽ പൊക്കോ അച്ഛൻ ഇവിടെ ഇരുന്നോളാം…..

അകത്തുനിന്ന് എന്തെങ്കിലും മരുന്ന് വാങ്ങാനോ മറ്റോ വിളിക്കുകയാണെങ്കിൽ അച്ഛൻ എങ്ങനെയാണ് പോകുന്നത്… അതുകൊണ്ട് ഞാൻ മോളെയും കൊണ്ട് ഇവിടെ ഇരുന്നോളാം…

അച്ഛൻ വീട്ടിലേക്ക് പോകും. അച്ഛന് ഒന്നാമത് ശ്വാസംമുട്ടൽ ഉള്ളതല്ലേ….. ദാസന്റെ അച്ഛനാണ്…. എന്തുകാര്യത്തിനും അവളോടൊപ്പം ആ മനുഷ്യൻ ഉണ്ടായിരിക്കും…

അവളെ ആ ഹോസ്പിറ്റലിൽ തനിയെ ആക്കിയിട്ട് പോകാൻ അയാൾക്ക് മനസ്സ് വന്നില്ല… അതുകൊണ്ട് അവളോടൊപ്പം തന്നെ അയാളും ആ ഹോസ്പിറ്റലിൽ വരാന്തയിൽ ചിലവഴിച്ചു..

ഉച്ചയ്ക്ക് പുറത്തുപോയി അവർക്ക് രണ്ടുപേർക്കും കഴിക്കുവാനുള്ള ചോറും.കുഞ്ഞിന് കൊടുക്കാൻ പാലും വാങ്ങിവന്നു….എനിക്ക് വേണ്ട അച്ഛാ എനിക്ക് വിശക്കുന്നില്ല അച്ഛൻ കഴിച്ചോളൂ…

നീ അങ്ങനെ പറയല്ലേ മോളെ കുഞ്ഞുമോൾക്ക് പാല് കൊടുക്കാനുള്ളതല്ലേ.. നീ ആഹാരം കഴിക്കാതെ പട്ടിണി ഇരുന്നാൽ കുഞ്ഞിന്റെ കാര്യം എന്താവും…..

ദാസേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് കഴിക്കാൻ തോന്നുന്നില്ല അതുകൊണ്ടാണ്…

നാളെ കഴിയുമ്പോൾ അവനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർ പറഞ്ഞില്ലേ..ഇനി പേടിക്കാൻ ഒന്നുമില്ല എന്ന്.അപ്പോൾ പിന്നെ നീ ഭക്ഷണം കഴിക്കാതിരുന്നിട്ട് എന്ത് പ്രയോജനമാണ്…..

രാത്രിയിൽ ആരെങ്കിലും ഒരാൾ അവിടെ ഇരുന്നാൽ മതിയെന്ന് സിസ്റ്റർമാർ ഇടയ്ക്കിടയ്ക്ക് വന്നു പറയുമെങ്കിലും ആ അച്ഛന്റെയും മകളുടെയും അവസ്ഥ കണ്ട് അവർ പിന്നീട് ഒന്നും പറയാതെ പോയി….

രാവിലെ ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം എന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെ കൈകളിൽ വാങ്ങിയിട്ട് മോളോട് പോകാൻ അയാൾ പറഞ്ഞു…..

ഒരുപാട് ഉപകരണങ്ങൾക്കിടയിൽ വച്ചുകെട്ടലുകളും ആയി കിടക്കുന്ന ദാസനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ പൊഴിഞ്ഞു… എങ്ങി എങ്ങി കരയാൻ തുടങ്ങിയവകളെ സിസ്റ്റർ വഴക്കു പറഞ്ഞ് ഇറക്കി വിട്ടു…

ഏകദേശം ഒരാഴ്ചയോളം ദാസൻ ഐസിയുവിൽ തന്നെ കിടന്നു.. അതിനുശേഷം ആണ് അവനെ വാർഡിലേക്ക് മാറ്റിയത്…..

ഏകദേശം ഒരു മാസമായി ദാസൻ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിയിട്ട്.. രാത്രിയിൽ അവൾ തന്നെയാണ് കൂട്ടിരിക്കുന്നത്…

സുലോചനകുഞ്ഞുമായി രാവിലെ വീട്ടിൽ പോയി ദാസന്റെ തുണികൾ എല്ലാം അലക്കി കുളിച്ച്,കുഞ്ഞിന് ആഹാരവും കൊടുത്ത് കുഞ്ഞിനെയും കുളിപ്പിച്ച് കഴിക്കാനുള്ള ആഹാരവും ഉണ്ടാക്കി വരുന്നതുവരെ അച്ഛനാണ് കൂട്ടിരിക്കുന്നത്…

ഇപ്പോൾ ഏകദേശം മുറിവുകളൊക്കെ കരിഞ്ഞു തുടങ്ങി പതിയെ പതിയെ ദാസൻ എഴുന്നേറ്റ് നടക്കുവാൻ ഒക്കെതുടങ്ങി..

ഒരു ദിവസം സിസ്റ്റർ വന്നു ഡോക്ടർ വിളിക്കുന്നെന്നു പറഞ്ഞു സുലോചനയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ട്.. പോയി……

ഡോക്ടറുടെ റൂമിൽ ഇരിക്കുമ്പോൾ സുലോചനക്ക് എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയാനുള്ള വെപ്രാളം ആയിരുന്നു…

നിങ്ങളുടെ വിവാഹo കഴിഞ്ഞിട്ടിപ്പോൾ എത്ര നാളായി……നാല് വർഷമായി ഡോക്ടർ………….എന്താ ഡോക്ടർ……

നിങ്ങളുടെയും കുഞ്ഞിന്റെയും കുറച്ചു ടെസ്റ്റ്‌ കൾ നടത്താൻ ഉണ്ട്.അതിനായി സിസ്റ്ററിന്റെ ഒപ്പം ഒന്ന് ചെല്ല്………

എന്താ ഡോക്ടർ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…..ഒന്നുമില്ല…. ചില ടെസ്റ്റ്‌ നടത്തുന്നു.. അത്രെ ഉള്ളു വേറെ പേടിക്കാൻ ഒന്നുമില്ല…..

സിസ്റ്റർ ഇവരെ കൂടെ കൂട്ടികൊള്ളു……കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ദാസന്റെ ഡിസ്ചാർജ് എഴുതി….നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം….

ദാസൻ ഡോക്ടറുടെ മുറിയിൽ ഫാനിന്റെ ചോട്ടിൽ ഇരിക്കുമ്പോളും നന്നേ വിയർക്കുന്നുണ്ടായിരുന്നു.ഡോക്ടർ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.ഞാൻ…. എനിക്ക്…….. എനിക്ക്…

ദാസൻ നിങ്ങൾ ഇങ്ങനെ പാനിക് ആകരുത്ഇത് നിങ്ങളിൽ നിന്നും ഒളിച്ചു വയ്ക്കേണ്ട ഒരു കാര്യമല്ലാത്തതുകൊണ്ടാണ് ഞാൻ പറഞ്ഞത്…..

ഡോക്ടർ അപ്പോൾ നേരത്തെ എന്റെ ഭാര്യയെയും ഇവിടേക്ക് കൊണ്ടുവന്നത് അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞോ…

അവർക്കും കുഞ്ഞിനും കുറച്ചു ടെസ്റ്റുകൾ ചെയ്യാനുണ്ട് അതുകൊണ്ട് ആണ് അവരെ ഇ വിടേക്ക് വിളിച്ചത്..അവരുടെ റിസൾട്ട് മൂന്നാല് ദിവസം കഴിഞ്ഞേ വരികയുള്ളൂ …..

ഇന്ന് എന്തായാലും ഡിസ്ചാർജ് ചെയ്യാം.. അത് കഴിഞ്ഞ് അഞ്ചു ദിവസം കഴിയുമ്പോൾ ഞാൻ ദാസനെ വിളിക്കാം…അപ്പോൾ ദാസൻ വന്നാൽ മതി റിസൾട്ടിന്റെ വിശദവിവരങ്ങളെക്കുറിച്ച് അപ്പോൾ സംസാരിക്കാം…

അങ്ങനെ ഒന്നരമാസത്തെ ആശുപത്രി വാസത്തിനു ശേഷം ദാസനും സുലോചനയും കുഞ്ഞും അച്ഛനും ചേർന്ന് സ്വന്തം വീട്ടിലെത്തി…… ദാസനെ വീടെത്തിയപ്പോൾ തന്നെ പകുതി ആശ്വാസമായി…..

അഞ്ചുദിവസം കഴിഞ്ഞ് ചെക്കപ്പിന് ആണെന്ന് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് തനിയെ പുറപ്പെടാൻ തുടങ്ങിയ ദാസനെ സുലോചന തടഞ്ഞു…എത്രയൊക്കെ വരണ്ടെന്ന് നിർബന്ധിച്ചു…

പക്ഷേ പിന്നീട് അങ്ങോട്ടുള്ള എല്ലാ കാര്യത്തിലും സുലോചനയിൽ നിന്നും കുഞ്ഞിൽ നിന്നും ഒരു അകലം പാലിക്കാൻ ദാസൻ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു.

ദാസന്റെ ഈ ഒഴിഞ്ഞുമാറലും അവഗണനയും സുലോചന കുറച്ചു ദിവസമായി സഹിക്കുകയാണ്…

അവൾ എന്ത് ചോദിച്ചിട്ടും ദാസൻ അതിനൊന്നും കൃത്യമായ മറുപടിയൊന്നും നൽകാതെയായി… സുലോചനയുടെ സങ്കടം സഹിക്കാൻ വയ്യാതെ ആയപ്പോൾ അച്ഛൻ ദാസനോട് കാര്യങ്ങൾ ചോദിച്ചു…

ഈ ഒന്നരമാസം ആക്സിഡന്റ് പറ്റി നീ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നിന്നെ ഇത്രയും അധികം നോക്കിയ ആ പെൺകൊച്ചിനോട് നീ എന്തിനാണ് ഈ അവഗണനകാണി ക്കുന്നത്……..

എനിക്ക് അവളോട് കുഞ്ഞിനോട് എന്തിനാണ് അച്ഛാ അവഗണന എനിക്ക് ഒരു അപകടനെയുമില്ല അതൊക്കെ അവരുടെ വെറും തോന്നലാണ് അവൾ വല്ലതും പറയുന്നത് കേട്ട് അച്ഛൻ വെറുതെ മനസ്സ് വിഷമിപ്പിക്കാതെ പോയേ…….

അച്ഛൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ദാസന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു…….

ദാസന്റെ ഈ പെരുമാറ്റംസഹിക്കാതെ ആയപ്പോൾ സുലോചന ഓരോന്നോരോന്നായി ആലോചിക്കാൻ തുടങ്ങി..

ഹോസ്പിറ്റലിൽ ആയിരുന്ന സമയത്തൊക്കെ ദാസനെ വളരെ നല്ല സ്വഭാവത്തിലും സ്നേഹത്തിനുമാണ് തന്നോട് ഇടപഴകിയിരുന്നത് പക്ഷേ അന്ന് ഡിസ്ചാർജിനു മുമ്പ് ഡോക്ടറെ കാണാൻ പോയതിനുശേഷം ആണ് ദാസനിൽ ഈ മാറ്റങ്ങൾ പ്രകടമായത്….

അതെന്താണ് ഡോക്ടറെ കാണാൻ പോയതിനുശേഷം ഉള്ള ഈ സ്വഭാവം മാറ്റത്തിനുള്ള കാരണം…

അതുപോലെതന്നെ അന്ന് ഡോക്ടർ എന്റെയും മോളുടെയും ഒക്കെ കുറെ ടെസ്റ്റുകൾ എടുത്തിരുന്നല്ലോ അത് എന്തിനായിരുന്നു ഇനി എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരിക്കുമോ

അതുകൊണ്ടായിരിക്കും എന്നോടുള്ള ഈ അവഗണന എന്തായാലും ഡോക്ടറെ ഒന്ന് കാണാൻ തന്നെ സുലോചന തീരുമാനിച്ചു..

അടുത്ത ദിവസം രാവിലെ തന്നെ കുഞ്ഞിനെയും കൊണ്ട് സുലോചന ഹോസ്പിറ്റൽ വരെ പോയി.. ഡോക്ടറുടെ റൂമിന് വെളിയിൽ കാത്തുനിൽക്കുമ്പോൾ അവളുടെ മനസ്സാകെ ആടി തുടങ്ങിയിരുന്നു..

സുലോചനയെ കണ്ടപ്പോൾ തന്നെ ഡോക്ടർ അവളെ അകത്തേക്ക് ക്ഷണിച്ചു..ഡോക്ടർ ഞാനൊരു കാര്യം തിരക്കുന്നതിന് വേണ്ടിയാണ് വന്നത് രണ്ടുമാസത്തിനു മുമ്പ് ആക്സിഡന്റ് പറ്റി ഇവിടെ ചികിത്സിച്ചിരുന്ന ദാസന്റെ ഭാര്യയാണ് ഞാൻ…….

കുറച്ച് ദിവസമായി എന്റെ ഭർത്താവിൽ നിന്ന് ഒരുപാട് അവഗണന എനിക്ക് സഹിക്കേണ്ടതായി വരുന്നുണ്ട്. എന്റെ കുറെ ടെസ്റ്റുകൾ അന്ന് ഡോക്ടർ ഇവിടെ ചെയ്യിച്ചിട്ടുണ്ടയിരുന്നല്ലോ എനിക്ക് എന്തെങ്കിലും അസുഖങ്ങളോ വല്ലതും ഉണ്ടോ.

അതിനെപ്പറ്റി ഡോക്ടർ അദ്ദേഹത്തോട് എന്തെങ്കിലും സംസാരിച്ചൊ.. അദ്ദേഹത്തിന് എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ എനിക്ക് തോന്നുന്നു എനിക്ക് എന്തോ അസുഖം ആണെന്ന്..

സുലോചന ശ്വാസം വിടാതെ കാര്യങ്ങളെല്ലാം പറഞ്ഞു നിർത്തിയപ്പോൾ ഡോക്ടർ അവളെ തന്നെ നോക്കി….

സുലോചനയ്ക്കോ കുഞ്ഞിനോ യാതൊരു അസുഖവും ഇല്ല… ഞാൻ പറയുവാൻ പോകുന്ന കാര്യങ്ങൾ വളരെ ക്ഷമയോടുകൂടി സുലോചന കേൾക്കണം… ആക്സിഡന്റ് പറ്റി ഇവിടെ ചികിത്സയിലായിരുന്ന സമയത്താണ് ദാസന്റെ ചില ബ്ലഡ് റിസൾട്ട് പരിശോധിക്കുന്നത്..

ആ പരിശോധനയിൽ ചില സംശയങ്ങൾ തോന്നിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടായിരുന്നു അവിടെ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ദാസന് എയ്ഡ്സ് ആണ്….

ശക്തമായ എന്തോകൊണ്ട് തലക്കെടി കിട്ടിയത് പോലെ സുലോചന മരവിച്ചിരുന്നു.. ഡോക്ടർ എന്താണ് പറഞ്ഞത് ദാസേട്ടന് എയ്ഡ്സ് ആണെന്നോ…..

ഞാൻ പറഞ്ഞത് വളരെ സത്യമായ കാര്യമാണ് ദാസൻ ഒരു എയ്ഡ്സ് പേഷ്യന്റ് ആണ്….

അങ്ങനെ ഒരിക്കലും സംഭവിക്കില്ല ഡോക്ടർ എന്റെ ദാസേട്ടൻ അങ്ങനെയുള്ള ഒരാൾ അല്ല അദ്ദേഹം വഴിവിട്ട ഒരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനല്ല പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു അസുഖം ഉണ്ടായത്….

ഈ രോഗം എങ്ങനെ ഉണ്ടായി എന്ന് ദാസനും അറിവുള്ളതല്ല….

ഞാൻ പ്രഗ്നന്റ് ആയിരുന്നു സമയത്ത് ദാസേട്ടന് ഒരു ആക്സിഡന്റ് പറ്റിയിട്ടുണ്ടായിരുന്നു അന്ന് കുറച്ചുനാൾ ഹോസ്പിറ്റലിൽ കിടക്കേണ്ടിയുമൊക്കെ വന്നിട്ടുണ്ടായിരുന്നു…

അപ്പോൾ ഒരുപാട് ബ്ലഡ് അടയ്ക്കേണ്ടതായിട്ട് വന്നിട്ടുണ്ടായിരുന്നു… അങ്ങനെയെങ്ങാനും പകർന്നതായിരിക്കുമോ…. അതിനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാൻ കഴിയില്ല…

അസുഖം കണ്ടതുകൊണ്ടാണ് നിങ്ങളുടെയും കുഞ്ഞിന്റെയും ടെസ്റ്റുകൾ എല്ലാം ചെയ്തത് പക്ഷേ നിങ്ങളുടെ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആണ്…….

ഈ വിവരങ്ങളെല്ലാം ദാസനോട് പറഞ്ഞിട്ടുണ്ട്…. ഇതൊരു പകരുന്ന രോഗമല്ലെന്ന് എത്ര തവണ പറഞ്ഞിട്ടും ദാസന് മനസ്സിലാകുന്നില്ല.. അയാൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഒക്കെ ഒറ്റപ്പെടും എന്നുള്ള മാനസിക വിഷമത്തിലാണ്……

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെയാണ് സുലോചന വീട്ടിലേക്ക് എത്തിയത്… വന്ന ഉടനെ തന്നെ കുഞ്ഞിനെ അച്ഛന്റെ കയ്യിൽ ഏൽപ്പിച്ച സുലോചന മുറിയിൽ കയറി വാതിൽ അടച്ചു… ദാസന്റെ കട്ടിലിൽ അരികിൽ ചെന്നിരുന്നു…

ദാസൻ തിരിഞ്ഞുനോക്കുമ്പോൾ നോക്കുമ്പോൾ അരികിൽ ഇരിക്കുന്നു സുലോചന…. ദാസേട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി..

ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടിട്ടാണ് വരുന്നത് ദാസേട്ടൻ അറിഞ്ഞുകൊണ്ട് ഒരിക്കലും ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. പിന്നെ ഇത് എങ്ങനെ പകർന്നു എന്നതിനെക്കുറിച്ച് ഇനി ആലോചിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല…

ഈ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ ഒക്കെ ദാസേട്ടൻ കണ്ടിട്ടില്ലേ എന്നിട്ടാണോ ദാസേട്ടൻ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്…

ഇങ്ങനെ ഒരു അസുഖമുണ്ടെന്ന് പറഞ്ഞാൽ ഞാൻ ദാസേട്ടനെ ഉപേക്ഷിച്ചു പോകും എന്ന് ദാസേട്ടൻ കരുതിയോ…….. ശരീരം കൊണ്ട് മാത്രമല്ലല്ലോ ദാസേട്ടാ മനസ്സുകൊണ്ടും പ്രണയിച്ചുടെ നമുക്കു……….

ഇന്നവർ സമൂഹത്തിലെ ഒരുപാട് പേർക്കുള്ള പ്രചോദനം ആണ്…. ജീവിതത്തിൽ മുന്നേറുവാനുള്ള…..

Leave a Reply

Your email address will not be published. Required fields are marked *