ശരീരത്തിലേക്ക് എന്തോ ഇഴയുന്നതുപോലെ തോന്നി ഞെട്ടി ഉണരുമ്പോൾ കാണുന്നതു ബലമായി അവളെ തന്നിലേക്ക് ചേർക്കാൻ…

(രചന: സൂര്യ ഗായത്രി)

എന്റെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ തീരുമാനിക്കാൻ അച്ഛനോട് ആരു പറഞ്ഞു.

ഞാൻ വളർന്നു പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് എനിക്ക് ആരെ വിവാഹം കഴിക്കണം എന്നുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഈ വീട്ടിൽ.

അമ്മ ഇതെല്ലാം കേട്ടുകൊണ്ട് എന്തിനാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത് അച്ഛനോട് എന്തെങ്കിലും ഒന്ന് എതിർത്ത് പറഞ്ഞു കൂടെ.

ഈ കാലഘട്ടത്തിൽ അച്ഛനെ പേടിച്ചു നടക്കുന്ന പ്രായമാണോ ഞങ്ങൾക്ക്.എന്നിട്ടും അച്ഛനോടുള്ള ഭയം കാരണമാണ് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്.

എന്തിനാ അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അച്ഛന്റെ മക്കളല്ലേ ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു കൂടെ.സീത മകൾ പ്രിയ പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിന്നു.

എനിക്ക് ഒരിക്കലും നിങ്ങളുടെ അച്ഛനെ എതിർക്കാൻ കഴിയില്ല. പണ്ട് തൊട്ടേ നിങ്ങളുടെ അച്ഛന്റെ ശീലം അങ്ങനെയാണ് അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിൽക്കണം തിരിച്ച് എന്തെന്ന് ചോദിക്കാനോ മറുപടി പറയുന്നതോ ഇഷ്ടമല്ല.

അച്ഛനെ എതിർക്കാൻ എനിക്ക് കഴിയില്ല മക്കളെ അത് അന്നും ഇന്നും അങ്ങനെയായി പോയി.

അമ്മേ എന്നു പറഞ്ഞ് വിവാഹക്കാര്യം നമ്മൾ 100 തവണ ആലോചിച്ചല്ലേ ചെയ്യേണ്ടത്. ആ പയ്യനെ കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായം ഒന്നുമല്ല.

അയാൾ പെണ്ണ് കാണാൻ വന്നത് മുതൽ അച്ഛന്റെ മുന്നിൽ ഒരുമാതിരി അഭിനയിക്കുന്നത് പോലെയാണ്. ഇത്രയും ലോക പരിചയമുള്ള അച്ഛന് അയാളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം.

എന്റെ കോളേജിലെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറയുന്നു അയാൾ അത്ര നല്ല സ്വഭാവമൊന്നുമല്ല എന്ന്. ഞാനപ്പോൾ അതൊന്നും വിശ്വസിച്ചില്ല. പക്ഷേ അയാൾ എന്നോട് ഇടപെടുന്ന ചില രീതികൾ വച്ച് നോക്കുമ്പോൾ അവർ പറയുന്നതും ശരിയാണ്.

അമ്മ എങ്ങനെയെങ്കിലും അച്ഛനെ ഒന്നു പറഞ്ഞു മനസ്സിലാക്കാൻ നോക്ക്. ഇനിയിപ്പോൾ എന്തു പറഞ്ഞു മനസ്സിലാക്കാനാണ് വിവാഹത്തിന്റെ തീയതിയും കുറിച്ച് ലെറ്റർ വരെ അടിച്ചു കഴിഞ്ഞു.

പൂമുഖത്തേക്ക് വരുമ്പോൾ ചാരുകസേരയിൽ കിടക്കുകയാണ് വർമ്മ.സീത അയാളുടെ മുന്നിൽ വന്നു നിന്ന് മുരടനക്കി.

വർമ്മ തലചരിച്ചവരെ ഒന്നു നോക്കി.എനിക്ക് ഒരു കാര്യം പറയുവാൻ ഉണ്ടായിരുന്നു വിക്കി വിക്കി സീത പറഞ്ഞു.

നമ്മുടെ പ്രിയക്ക് വേണ്ടി കണ്ടു വച്ചിരിക്കുന്ന പയ്യനെ കുറിച്ച് കേൾക്കാൻ പാടില്ലാത്ത ചില സംഗതികളൊക്കെ കേൾക്കുന്നു. അതുകൊണ്ട് ഈ വിവാഹം നമുക്കൊന്നുകൂടെ ആലോചിച്ച് ചെയ്താൽ പോരേ.

പറഞ്ഞുകഴിഞ്ഞതും അയാൾ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു. കൊടുത്ത വാക്ക് മാറ്റുന്ന ചരിത്രം ഞങ്ങടെ തറവാട്ടിൽ ആർക്കുമില്ല.

ഒരുപാട് പേരോട് അന്വേഷിച്ചതിനുശേഷമാണ് ഈ വിവാഹം ഉറപ്പിച്ചത്. ആ പയ്യനും അവന്റെ കുടുംബപരവുമായി അന്വേഷിച്ചപ്പോൾ നല്ലതുതന്നെയാണ് കേട്ടതും.

അവന്റെ അടുത്ത് എന്റെ മകൾ 100% സുരക്ഷിതയായിരിക്കും എന്നുറപ്പുള്ളതുകൊണ്ടുതന്നെയാണ് ഈ വിവാഹം തീരുമാനിച്ചു നിശ്ചയിച്ചത്.

പിന്നെ ഈ പറയുന്നവരൊക്കെ അസൂയക്കാരനാണ് നമ്മുടെ കുടുംബം രക്ഷപ്പെടുന്നത് കാണുന്നതിനുള്ള ബുദ്ധിമുട്ട്.പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ സീത മുറിയിലേക്oപോയി .

അവർക്കു പിന്നാലെ പ്രിയയും എത്തി അച്ഛനും അമ്മയും തമ്മിലുള്ള വർത്തമാനം മുഴുവൻ അവൾ കേട്ടിരുന്നു. അച്ഛനെ ആരെകൊണ്ടും പറഞ്ഞു തിരുത്താൻ കഴിയില്ലെന്ന് മനസിലായി…

അമ്മ കരഞ്ഞിട്ട് എന്താ കാര്യം.എന്നാലും അച്ഛൻ അമ്മയുടെ ഒരുവാക്കും കേൾക്കാൻ തയാറായില്ലല്ലോ….. ഇന്നുവരെ ഞാൻ ആ മനുഷ്യനെ അനുസരിച്ചിട്ടല്ലേ ഉള്ളു.

എന്റെ മോളുടെ കാര്യത്തിലെങ്കിലും എന്റെ വാക്കു കേൾക്കുമെന്ന് ഞാൻ കരുതി.അച്ഛനായി ആലോചിച്ചു ഉറപ്പിച്ചതല്ലേ ഇനിയിപ്പോ എന്തായാലും വരുന്നിടത്ത് വച്ചുനോക്കാം.

വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരുന്നു.നാളെയാണ് വിവാഹം….

തലേദിവസം തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്കായിരുന്നു വീട്ടിൽ……

ബന്ധുക്കൾക്കൊക്കെ വളരെ അസൂയയോടെയാണ് എന്നെ നോക്കിയത് വലിയൊരു കോടീശ്വരൻ, സ്വന്തമായി ഓഫീസ്,ഒറ്റ മകൻ,അതൊക്കെ കേട്ടപ്പോൾ അച്ഛന് കുറച്ചുകൂടി അഭിമാനമായി.

ഞാൻ ഇതൊന്നും കേട്ട് ഭാഗം കാണിക്കാതെ എന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഒരു സങ്കടം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അച്ഛന്റെ അന്തസ്സും നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുകയാണല്ലോ എന്ന ഭയം.

മുഹൂർത്തം അടുത്തപ്പോൾ എനിക്ക് ആകെ വെപ്രാളമായി. അയാളുടെ താലി ഏറ്റുവാങ്ങുമ്പോൾ മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരുന്നു.

ചെറുക്കന്റെ വീട്ടിലെ പാർട്ടി ഒക്കെ കഴിഞ്ഞപ്പോഴേക്കും 11 മണിയായി. വച്ചു കെട്ടുകളൊക്കെ അഴിച്ചുമാറ്റി ഒന്ന് ഫ്രഷ് ആയാൽ മതി എന്ന് തോന്നി.

ഒന്ന് ഫ്രഷ് ആയി വന്നു നോക്കുമ്പോൾ ഫ്രണ്ട്സിനോടൊപ്പമുള്ള അയാളുടെ പാർട്ടി കഴിഞ്ഞിട്ടില്ല.

ഏകദേശം അര മണിക്കൂർ കൂടി വെയിറ്റ് ചെയ്തു നോക്കി. പിന്നെയും കാണാഞ്ഞ് കയറിക്കിടന്നുറങ്ങി..

വിനോദ് മുറിയിലേക്ക് വരുമ്പോൾ പ്രിയ ഉറക്കത്തിലാണ്. അവൻ അലമാര തുറന്ന് ചെറിയൊരു സിറിഞ്ചും ഒരു കുപ്പിയും പുറത്തേക്ക് എടുത്തു.

കുപ്പിയിൽ നിന്നും മരുന്ന് സിറിഞ്ചിൽ ആക്കി കൈത്തണ്ടയിൽ കുത്തിയിറക്കി. അൽപ്പനേരം ബോധമില്ലാത്തത് പോലെ ബെഡിൽ ഇരുന്ന് തലമുടിയിൽ അമർത്തിപ്പിടിച്ചു.

ബെഡിനടുത്തേക്ക് വന്ന് പ്രിയയുടെ മുഖത്തേക്ക് നോക്കുമ്പോൾ, നിഷ്കളങ്കമായി കിടന്നുറങ്ങുന്ന പെണ്ണ് l

ശരീരത്തിലേക്ക് എന്തോ ഇഴയുന്നതുപോലെ തോന്നി ഞെട്ടി ഉണരുമ്പോൾ കാണുന്നതു ബലമായി അവളെ തന്നിലേക്ക് ചേർക്കാൻ ശ്രമിക്കുന്ന വിനോദിനെയാണ്. അയാളിൽ നിന്നും കുതറി മാറാൻ അവൾ ശ്രമിച്ചു.

എവിടെക്കാടി ഇറങ്ങി ഓടുന്നത് ഇവിടെ വാടി. കരണം പുകച്ച് പ്രിയയെ അടിച്ചു കൊണ്ട് വിനോദ് അവളെ ബലമായി കട്ടിലിൽ കിടത്തി.

അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷമായ ഗന്ധംവമിക്കുന്നുണ്ടായിരുന്നു. അവൾ അയാളെ തള്ളി മാറ്റുന്നതിന് വേണ്ടി ശ്രമിച്ചു. പക്ഷേ അയാൾ അതൊന്നും വകവയ്ക്കാതെ അവളെ ബലമായി കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..

പക്ഷെ അവളുടെ എതിർപ്പുകൾ കാറ്റിൽ പറത്തി അയാൾ അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു. ബോധം മറയും മുൻപേ അവളുടെ കൈയിൽ അയാൾ എന്തോ ഇൻജക്റ്റ് ചെയ്തു.

അതോടുകൂടി അവളുടെ ബോധം മറഞ്ഞു ശരീരത്തിന് കനമില്ലാതെയായി. അവളുടെ ശരീരത്തെ അവൻ പിച്ചി ചീന്തി. സ്വന്തം ഭാര്യയാണെന്ന് പോലും ചിന്തിക്കാതെ അവന്റെ കാമ പേകൂത്ത് അവളിൽ തീർത്തു.

ഇടയ്ക്ക് ഉണരുമ്പോൾ എല്ലാം അവൻ അവളെ ക്രൂരമായി ഭോഗിച്ചുകൊണ്ടിരുന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് അസഹ്യമായ വേദനയും ചുണ്ടുകൾ തടിച്ചു വീർത്തിരിക്കുന്നു, മാറിലാണെങ്കിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു കാലുകൾക്കിടയിൽ വേദനയും രക്തം വാർന്നുമിരിക്കുന്നു..

തൊട്ടടുത്താണെങ്കിൽ ബോധമില്ലാത്തത് പോലെ കിടക്കുന്ന വിനോദ്. ശരീരം നുറുങ്ങുന്ന വേദന തോന്നി.

വല്ലവിധേനയും ഒരു ബെഡ്ഷീറ്റ് വാരി ചുറ്റി കാലുകൾ അകത്തി വച്ചുകൊണ്ട് ബാത്റൂമിലേക്ക് നടന്നു. സഹിക്കാൻ കഴിയാത്ത വേദനയായപ്പോൾ.. അവൾ നിലവിളിച്ചു . എങ്ങനെയൊക്കെ ഒരുവിധത്തിൽ ശരീരം വൃത്തിയാക്കി..

കയ്യിൽ കിട്ടിയ വസ്ത്രം എടുത്ത് അണിഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. പുറത്തേക്ക് ചെല്ലുമ്പോൾ വിനോദിന്റെ അമ്മയും പ്രായമായ ഒന്ന് രണ്ട് ആൾക്കാരും അവിടെ ഇരിപ്പുണ്ട്.

വേച്ചു വേച്ചു നടന്നു വരുന്നവളെ കണ്ടു വിനോദിന്റെ അമ്മ കാര്യം തിരക്കി. അവരെ രൂക്ഷമായി ഒന്നു നോക്കുക അല്ലാതെ മറുപടി ഒന്നും പറയാതെ.

അവൾ മൊബൈൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് അച്ഛനും അമ്മയും എത്തി.

മകളുടെ മുഖത്ത് കണ്ട പാടുകളും.അവളുടെ അവസ്ഥയും കണ്ടപ്പോൾ അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി. അവർ പ്രിയയെയും കൂട്ടിമുറിയിലേക്ക് പോയി. അവർക്ക് പിന്നാലെ തന്നെ വിനോദിന്റെ അമ്മയും ചെന്നു.

പ്രിയ കരഞ്ഞുകൊണ്ട് എന്തെല്ലാമോ അവളുടെ അമ്മയോട് പറയുന്നത് വിനോദിന്റെ അമ്മ കണ്ടു. പ്രിയയുടെ അമ്മ നിർബന്ധിച്ചു അവളുടെ ചുരിദാറിന്റെ ടോപ്പ് അഴിച്ചു നോക്കി…

കടിച്ചു പറിച്ചു വച്ചിരിക്കുന്ന മാറിടങ്ങളും അള്ളി കീറി വെച്ചിരിക്കുന്ന പൊക്കൽ ചുഴിയും കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.ഇതിനുള്ള വിദ്യാഭ്യാസമാണോ നിങ്ങളുടെ മകന് കൊടുത്തിരിക്കുന്നത്.

ഇങ്ങനെയുള്ളവന് വേണ്ടി നിങ്ങൾ എന്തിനാണ് പെണ്ണ് അന്വേഷിച്ചു വന്നത്. മകന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പെൺകുട്ടിയോട് ഇങ്ങനെ ദ്രോഹം ചെയ്യാൻ അവനെ അനുവദിക്കരുതായിരുന്നു…

നിങ്ങളും ഒരു സ്ത്രീയല്ലേ. നിങ്ങളുടെ മകൾക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ നിങ്ങൾക്ക് സഹിക്കാൻ കഴിയുമായിരുന്നോ…

കുഞ്ഞുനാൾ മുതലേ അവനെ മറ്റുള്ളവരുടെ വേദനകൾ ഒരു ഹരമാണ്. വളരുമ്പോൾ പതിയെ പതിയെ മാറുമെന്ന് കരുതിയിട്ടും അതിന് മാറ്റം ഒന്നും ഉണ്ടായില്ല.

കുറച്ചുനാളായി ഒരു സൈക്യാട്രിസ്റ്റിന്റെ കീഴിൽ ചികിത്സയിലായിരുന്നു. ഒരു വിവാഹം കഴിയുമ്പോൾ അവന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകും എന്ന് കരുതി.

നിങ്ങൾ ഇനി ഒരക്ഷരം മിണ്ടി പോകരുത് മകന്റെ അസുഖം മാറുന്നതിനു വേണ്ടിയായിരുന്നു പാവപ്പെട്ട എന്റെ മോളുടെ ജീവിതം നിങ്ങൾ നശിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അവസ്ഥ കണ്ടില്ലേ…മകളെയും കൊണ്ട് അവർ കാറിനുള്ളിൽ കയറി അവിടെ നിന്നും യാത്ര തിരിച്ചു.

ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ കേസെടുക്കുന്നതിനുവേണ്ടി ഡോക്ടർ ഉപദേശിച്ചുവെങ്കിലും മകളുടെ പിന്നിടുള്ള ഭാവിയെ കുറിച്ച് ഓർത്ത് അവർ അതിനു മുതിർന്നില്ല.

മകളുടെ അവസ്ഥ കണ്ടപ്പോൾ അച്ഛന് വല്ലാത്ത വേദന തോന്നി..നിങ്ങൾ ഇതൊക്കെ കാണുക തന്നെ വേണം ഒരായിരം വട്ടം അവൾ പറഞ്ഞതാണ് ഈ ബന്ധം നല്ലതല്ല എന്ന് അപ്പോൾ അന്നൊന്നും നിങ്ങൾക്ക് കേൾക്കാൻ തയ്യാറായില്ല.

നിങ്ങളുടെ മകൾ ഈ അവസ്ഥയിൽ നിങ്ങളെ കൺമുന്നിൽ തന്നെ വന്നിരിക്കുമ്പോൾ നിങ്ങൾക്ക് വേദനിക്കണം. സ്വന്തം മകളെ ഒരു പരീക്ഷണ വസ്തുവാക്കി എറിഞ്ഞു കൊടുത്തിട്ട് ഇങ്ങനെ വേദനിച്ചിരിക്കുന്നതിൽ അർത്ഥമില്ല.

മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ .. അത് അവരുടെ നല്ലതിന് വേണ്ടിയായിരിക്കണം. അല്കെങ്കിൽ ഇതും ഇതിനപ്പുറവും കാണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *