സംഭവകഥ
(രചന: മഴമുകിൽ)
എടാ ഗിരീഷ ഞാൻ കണ്ടതാണ് അത് നിന്റെ ഭാര്യ തന്നെയാണ്… എനിക്ക് ഉറപ്പുണ്ട്…
കൂടെ ജോലി ചെയ്യുന്ന സുധി പറഞ്ഞപ്പോൾ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ ആയിരുന്നു
എടാ ഇനി നീ വേറെ ആരെയെങ്കിലും ആയിരിക്കുമോ കണ്ടത്.ഗിരീഷന് പിന്നെയും സംശയം…ഇല്ലെടാ അവൾ തന്നെയാ എനിക്കറിയില്ലേ നിന്റെ ഭാര്യയെ.
ഇതും കൂടി ഒരുപാട് ആയി അവളെക്കുറിച്ചു മോശമായി ഓരോരുത്തർ പറയുന്നത് കേൾക്കുന്നു. പക്ഷെ അതൊന്നും കാര്യമാക്കാതെ നിന്നു..
പeക്ഷെ ഇന്ന് സുധി പറഞ്ഞപ്പോൾ… അവനൊരിക്കലും എന്റെ കാര്യത്തിൽ കള്ളം പറയില്ല…
ഗായത്രി അവൾ ഇത്രയും നാൾ എന്നെ ചതിക്കുകയായിരുന്നോ.. മക്കളോടും എന്നോടും കാണിച്ച സ്നേഹം വെറുതെ ആയിരുന്നോ.. ആലോചിക്കുമ്പോൾ തല വെട്ടിപൊളിയും പോലെ തോന്നി.
ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവച്ചു ഗിരീശൻ എഴുനേറ്റു…മേസിരി ഞാൻ പോകുന്നു. നല്ല സുഖമില്ല.. അത്രയും പറഞ്ഞിട്ട് ഒരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ വേഷം മാറി അവൻ വർക്ക്ഷോപ്പിൽ നിന്നും ഇറങ്ങി.
എന്താടാ സുധി എന്തുപറ്റി. പെട്ടെന്ന് എന്താ അവനൊരു വയ്യായ്മ പോലെ.ഒന്നുമില്ല എന്നോട് ഒന്നും പറഞ്ഞില്ല… സുധി കൈ മലർത്തി..
വീട്ടിൽ എത്തുമ്പോൾ അമ്മയും മക്കളും ടീവി കാണുന്നു.. സമയം ആറു മണി കഴിഞ്ഞു.
എന്നും അവൾ ലേറ്റായി വരുമ്പോൾ അമ്മ വഴക്ക് പറയും പക്ഷേ അപ്പോഴെല്ലാം അവൾ പറയുന്ന ഓരോ ന്യായങ്ങൾ കേട്ട്… അവളുടെ ഭാഗം നിൽക്കും.
ഗിരീഷന് പത്താം ക്ലാസ് പഠിത്തമേ ഉള്ളു… എന്നാൽ ഗായത്രി ഡിഗ്രി കഴിഞ്ഞതാണ്…വിവാഹം കഴിഞ്ഞ് മക്കൾ ആയതിൽ പിന്നെയാണ് ജോലിക്ക് പോകാൻ തുടങ്ങിയതു.
ഏതോ പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആണെന്നാണ് അവൾ പറഞ്ഞത്. ഒന്ന് രണ്ട് തവണ അവളെ ഓഫീസിൽ കൊണ്ട് ചെന്ന് വിട്ടിട്ടുമുണ്ട്. അവിടെയുള്ള ഒന്ന് രണ്ട് സ്റ്റാഫിനെ പരിചയപ്പെടുത്തി തന്നിരുന്നു…
ഒരു വർഷം അവിടെ ജോലി ചെയ്തതിനുശേഷം പറയുകയാണ് ടാർജറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ല അതുകൊണ്ട് പിരിച്ചുവിട്ടു എന്ന്. അതിനുശേഷം ഉടനെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറി.
ഇപ്പോൾ സ്ഥിരം ഓട്ടോയിൽ ആണ് ഓഫീസിൽ പോകുന്നതും വരുന്നതും.രാവിലെ 9 മണിയാവുമ്പോൾ ഓട്ടോ എത്തും മക്കളെ സ്കൂളിൽ വിട്ടതിനുശേഷം ആ ഓട്ടോയിൽ തന്നെയാണ് ഓഫീസിലേക്ക് പോകുന്നത്. വൈകുന്നേരം മൂന്നര മണിയാകുമ്പോൾ ഓട്ടോക്കാരൻ തന്നെ കുട്ടികളെ വീട്ടിൽ കൊണ്ടുവന്നു വിടും…
പലപ്പോഴും സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് ആ ഓട്ടോക്കാരൻ ശരിയല്ല എന്ന്…അന്നൊക്കെ ഗായത്രിയോട് പറയുമ്പോൾ അവൾ ഓരോരോ കാരണങ്ങൾ കണ്ടെത്തി ന്യായീകരിക്കുമായിരുന്നു.
എന്റെ ഗിരീഷേട്ട എന്നെ ഓഫീസിൽ കൊണ്ട് വിടുന്നതും മക്കളെ സ്കൂളിൽ കൊണ്ടു വിടുന്നതും എല്ലാം ആ പയ്യൻ അല്ലേ.. അവൻ ഒരു പാവമാണ്. ആൾക്കാർക്ക് പിന്നെ എന്താണ് പറഞ്ഞുകൂടാത്തത്.
നമ്മൾ അതൊക്കെ കേൾക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കിട്ടു.എന്നെ കൃത്യമായി ഓഫീസിൽ കൊണ്ട് എത്തിക്കുന്നുണ്ട് മക്കളെ കൃത്യമായി സ്കൂളിൽ കൊണ്ടെത്തിക്കുകയും വൈകുന്നേരം വിളിച്ചുകൊണ്ട് വീട്ടിൽ ആക്കുകയും ചെയ്യും.
എന്നെ എത്ര വൈകിയാലും ഓഫീസിൽ നിന്ന് പിക്ക് ചെയ്ത് വീട്ടിൽ കൊണ്ടുവരുന്നത് അവനല്ലേ…
ഇപ്പോഴത്തെ കാലത്ത് നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല. അസൂയക്കാർ പലതും പറഞ്ഞെന്നു വരും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി.
നിങ്ങൾക്ക് എന്നെ വിശ്വാസമില്ലെ പിന്നെന്തിനാ വല്ലവരും പറയുന്നത് കേൾക്കുന്നത്.
അത്രയും ആകുമ്പോൾ ആ സംസാരം അവിടെ തീരും…ഓരോന്ന് ഓർത്തു സമയം പോയത് അറിഞ്ഞില്ല.
എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷായി വരുമ്പോൾ… മുറിയിലേക്ക് കയറി വരുന്ന ഗായത്രിയെ കണ്ടു.. ഏതോ വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം..
ഗിരീഷേട്ടൻ ഇന്ന് നേരത്തെ എത്തിയോ…ഇതുപോലെ എന്നും നേരത്തെ എത്തിയിരുന്നെങ്കിൽ മക്കൾ പഠിക്കാനിരിക്കുമ്പോൾ അവർക്കൊപ്പം ഇരുന്ന് അവരെ എന്തെങ്കിലും സഹായിക്കാമായിരുന്നു നിങ്ങൾക്ക്…
നിന്റെ അത്ര വലിയ പഠിപ്പ് ഒന്നും എനിക്കില്ലല്ലോ അവരെ സഹായിക്കാൻ…സഹായിക്കാൻ എന്ന് പറഞ്ഞ് ഞാൻ ഉദ്ദേശിച്ചത്.. ഒരാൾ അടുത്ത് ഇരിപ്പുണ്ട് എന്ന് തോന്നുമ്പോൾ അവർ മടിയില്ലാതെ പഠിച്ചു കൊള്ളും. പഠിക്കുന്നതിന്റെ ഇടയിലുള്ള കളിപറച്ചിലും തമാശയും ഒക്കെ മാറ്റിവയ്ക്കും..
അങ്ങനെയെങ്കിൽ നിനക്കെന്നും നേരത്തെ വന്നുകൂടെ. നിനക്കാകുമ്പോൾ അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുകയും ചെയ്യാമല്ലോ..
എന്ന് നേരത്തെ വരണമെന്ന് കരുതിയാണ് ഇറങ്ങുന്നത് പക്ഷേ അപ്പോഴേക്കും അത്യാവശ്യമായി എന്തെങ്കിലും കാണും ചെയ്തു തീർക്കാൻ…
ജോലിഭാരം കൂടുതലാണ് കുറച്ചുദിവസം കൂടി ഈ ജോലിയിൽ ഇരുന്നിട്ട് പിന്നീട് ഈ ജോലിയും ഉപേക്ഷിച്ചാലേ പറ്റൂ… നമ്മുടെ കോളിഫിക്കേഷൻ അനുസരിച്ചുള്ള ജോലി എവിടെയെങ്കിലും കിട്ടാതിരിക്കില്ല..
ഇവിടെ എത്രയോ ആൾക്കാർ ജോലിയില്ലാതെ തേരാപ്പാരാ നടക്കുന്നു. പിന്നെ നിനക്ക് മാത്രമേ എങ്ങനെയാ ഇത്ര പെട്ടെന്ന് പെട്ടെന്ന് ജോലി ശരിയാക്കുന്നത്….
അർത്ഥം വെച്ചുകൊണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഗായത്രി അവന്റെ നേർക്കു തിരിഞ്ഞു നിന്നു..
ശ്രമിക്കുകയാണെങ്കിൽ എനിക്ക് എന്നല്ല എല്ലാവർക്കും ജോലി കിട്ടും.അതും പറഞ്ഞുകൊണ്ട് അവൾ ഫ്രഷ് ആകാൻ പോയി..
പെട്ടെന്നാണ് ഗിരീശൻ അവളുടെ ബാഗിൽ നിന്നും മൊബൈൽ പുറത്തേക്ക് എടുത്തത്….
അതിലെ വാട്സാപ്പ് ഓപ്പൺ ചെയ്തു ഓരോന്നായി നോക്കാൻ തുടങ്ങി.. പരിചയമില്ലാത്ത ഒരുപാട് നമ്പറുകളിൽ നിന്ന് നിരന്തരമായി മെസ്സേജുകൾ വന്നിട്ടുണ്ട്…
അതിലൊന്നും കൃത്യമായി എഴുതിയിട്ടില്ലെങ്കിലും… ചില ഹോട്ടലുകളുടെ പേരുകളും റൂം നമ്പരും….
ബാത്റൂമിന്റെ കതക് അനങ്ങുന്നത് കണ്ടപ്പോൾ അവൻ വേഗം ഫോൺ തിരികെ വച്ചു….സുധി പറഞ്ഞത് ശരിയാണ്…
സുധി പറഞ്ഞത് മാത്രമല്ല ഇടയ്ക്ക് ഗായത്രിയെ കുറിച്ച് മോശമായി തന്നോട് പറഞ്ഞവരൊക്കെ ശരിയായ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്..
പലപ്പോഴും ഗായത്രിയെ പല സ്ഥലങ്ങളിലും വെച്ച് കണ്ടെന്ന് ഓരോരുത്തരും പറഞ്ഞിട്ടുണ്ട് പക്ഷേ അപ്പോഴെല്ലാം വിളിക്കുമ്പോൾ ഞാൻ ഓഫീസിൽ ആണ് എന്ന് പറഞ്ഞ് അവിടെയുള്ള ആരുടെയെങ്കിലും കയ്യിൽ ഫോൺ കൊടുത്ത് അവരോട് സംസാരിക്കാൻ പറയും….
താൻ അതെല്ലാം വിശ്വസിച്ച ഒരു മണ്ടൻ ആയിരുന്നു..ഗായത്രി റൂമിൽ നിന്ന് ഇറങ്ങി വന്നു… ഗിരീശൻ എഴുന്നേറ്റ് ഡോർ കുറ്റിയിട്ടു.ഗായത്രിയുടെ ബാഗിൽ നിന്നും മൊബൈൽ പുറത്തേക്ക് എടുത്തു.
ഇതിൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് ഹോട്ടലുകളുടെയും റൂമിന്റെയും ഒക്കെ നമ്പർ കാണുന്നുണ്ടല്ലോ അത് ആരാ അയച്ചത്….
ഗിരീഷേട്ടൻ എന്തിനാ ഇപ്പോൾ ഇതൊക്കെ പരിശോധിക്കാൻ നിൽക്കുന്നത്…
ഞാൻ ചോദിച്ചതിനുള്ള ഉത്തരം നീ ആദ്യം പറയൂ..ഇടയ്ക്ക് വെച്ച് എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കൾ വന്നിട്ടുണ്ടായിരുന്നു അവർ താമസിച്ച ഹോട്ടലിന്റെ പേരും ഫോൺ നമ്പറും ആണ്….
എന്നെ മണ്ടനാക്കാമെന്ന് നീ വിചാരിക്കേണ്ട ഗായത്രി… നിന്നെ കുറിച്ച് പലപ്പോഴായി ഞാൻ അറിഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് എനിക്ക് മനസ്സിലായി.
അപ്പോൾ ഓഫീസിൽ എന്നുപറഞ്ഞ് നീ രാവിലെ ഇവിടുന്ന് ഓട്ടോറിക്ഷയിൽ ഇറങ്ങുന്നത് ഇതിനാണല്ലേ.. അവനാണല്ലേ നിന്റെ ഈ കച്ചവടത്തിലെ ബ്രോക്കർ.. അതുകൊണ്ടായിരിക്കും അവന്റെ ഓട്ടോയിൽ തന്നെ കറങ്ങി നടക്കുന്നത്…
എന്തായാലും സ്വന്തം ഭാര്യയെ പറ്റി കേൾക്കാൻ പാടില്ലാത്ത പല കാര്യങ്ങളും ഞാൻ കേട്ടു. ഇപ്പോൾ അതെല്ലാം സത്യമാണെന്ന് എനിക്ക് ഉത്തമമായ ബോധ്യവും ഉണ്ട്.നീ ഫ്രഷാവാൻ പോയപ്പോൾ നിനക്ക് വന്ന ഒരു കോൾ ഞാൻ അറ്റൻഡ് ചെയ്തു.
അപ്പുറത്തുനിന്ന് അയാൾ എന്നോട് സംസാരിച്ചത് നാളെ ബ്ലൂസ്റ്റാർ ഹോട്ടലിൽ ഇത്ര നമ്പർ മുറിയിൽ അയാൾ കാത്തിരിക്കും വരണമെന്ന്..
തിരിച്ചു മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ അയാൾ തന്നെ ചോദിക്കുകയാണ് ഭർത്താവ് അടുത്തുണ്ടല്ലേ എന്ന്… സാധാരണ അങ്ങനെയുള്ളപ്പോഴാണല്ലോ നീ മിണ്ടാതിരിക്കുന്നത്….
നിങ്ങൾ എന്തൊക്കെയാണ് മനുഷ്യാ വിളിച്ചു കൂവുന്നത്… എനിക്കൊന്നും അറിയില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വച്ചു..
ആരെങ്കിലും എന്തെങ്കിലും പറഞ്ഞതല്ല എന്റെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ട്.
ഇന്ന് ഞാൻ വർക്ഷോപ്പിൽ നിന്നും നേരത്തെ ഇറങ്ങി നിന്റെ മറ്റവൻ ഓട്ടോക്കാരനെ കാണാൻ പോയിരുന്നു.
ആവശ്യത്തിന് അവന് കൊടുത്തപ്പോൾ അവൻ തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഇന്ന് ഉച്ചയ്ക്കുശേഷം നിന്നെ അവൻ വിളിക്കുകയോ നീ വിളിച്ചപ്പോൾ ഫോൺ എടുക്കുകയോ ചെയ്തിട്ടില്ലല്ലോ…
അവനു എടുക്കാൻ കഴിയില്ല കാരണം അവൻ ഹോസ്പിറ്റലിൽ ആണ്… അതിനുള്ളതു ഞാൻ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.
വർഷോപ്പ് പണി ചെയ്തു കിട്ടുന്ന നക്കാപ്പിച്ച ശമ്പളം വാങ്ങിയാൽ ജീവിക്കാൻ കഴിയില്ല. ജീവിക്കുന്നതിന് അത്യാവശ്യം പണം ആവശ്യമാണ്.
അപ്പോൾ പണം ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും എളുപ്പം ഇതാണെന്നു എനിക്ക് തോന്നി.. ഒന്നു കുളിച്ചാൽ തീരുന്ന അഴുക്കു മാത്രമേ ഉള്ളൂ…
നിങ്ങൾക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട.. പക്ഷേ നിങ്ങൾ വരയ്ക്കുന്നവരെയിൽ നിങ്ങൾ പറയുന്നത് അനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിയില്ല..
പിന്നെ പോകുമ്പോൾ എന്റെ മക്കളെ കൂടെ കൊണ്ടുപോകും എന്ന ഭീഷണി ഒന്നും പറയുന്നില്ല. നിങ്ങളുടെയും കൂടെ മക്കളല്ലേ അതുകൊണ്ട് അവരെ വളർത്തിക്കൊ…
ഞാൻ എന്റെ വഴിക്ക് പോകും… ഗിരീഷിന്റെ മുഖത്തുനോക്കി മുഖത്തടിച്ചത് പോലെ പറഞ്ഞിട്ട്… അവളുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു… പുറത്തേക്കു പോയി….