(രചന: J. K)
ആകെ തകർന്നാണ് മുരളി ഗൾഫിൽ നിന്നും തിരിച്ചെത്തിയത് സ്വന്തം കുഞ്ഞിന്റെ ചേതനയില്ലാത്ത ശരീരം കാണാൻ പോവുകയാണല്ലോ എന്ന ബോധം അവനെ ഓരോ നിമിഷവും തളർത്തി കൊണ്ടിരുന്നു…ഒപ്പം അതിന് കാരണക്കാരിയായവളോടുള്ള പകയും…
എയർപോർട്ടിൽ തന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നവർക്ക് സാധാരണ വരുമ്പോഴേക്കും ഉള്ള ഭാവമല്ല ഇത്തവണ അവരുടെ മുഖത്തെല്ലാം പേടിയോ അല്ലെങ്കിൽ സങ്കടമോ എന്തൊക്കെയോ കലർന്ന ഭാവമാണ്…
‘”” എല്ലാം കഴിഞ്ഞ് എന്റെ പൊന്നുമോളെ വിട്ടു കിട്ടിയോ??? “”‘ എന്ന് മാത്രമാണ് അവരോട് ചോദിച്ചത് ഏറെ സങ്കടത്തോടെ അവർ,
കിട്ടി ഇപ്പോൾ വീട്ടിലുണ്ട് എന്ന് പറഞ്ഞു അത് കാണാനുള്ള ശക്തി എനിക്ക് ഉണ്ടാകുമോ എന്ന് അറിയില്ല എങ്കിലും അവരുടെ കൂടെ ഞാൻ വീട്ടിലേക്ക് തിരിച്ചു…
എന്തും ഫെയ്സ് ചെയ്യാൻ ഉള്ള ധൈര്യം ഗൾഫിൽ നിന്ന് തിരിക്കുമ്പോൾ ഞാൻ സമ്പാദിച്ചിരുന്നു ഒരു പക്ഷേ പൊന്നുമോളുടെ ചിരിക്കുന്ന മുഖം കണ്ട് ആണ് കഴിഞ്ഞ തവണ പോയത് ചേതനയില്ലാത്ത അവള്ടെ ശരീരം കാണുമ്പോൾ മാത്രം തളർന്നു പോകാം…
പക്ഷേ അപ്പോഴും ഒന്നുണ്ട് എല്ലാത്തിനെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് അതിനെല്ലാം കാരണക്കാരിയായ അവൾ””””
പ്രണയ വിവാഹമായിരുന്നു തന്റേത്… നാട്ടിൽ വച്ച് ഒരു കല്യാണത്തിന് കണ്ടുമുട്ടിയതാണ് അവളെ രശ്മി അതായിരുന്നു അവളുടെ പേര് കാണാൻ സുന്ദരിയായിരുന്നു.
അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഇഷ്ടമായി കൂട്ടുകാർ വഴിയാണ് അവളോട് എന്റെ മനസ് അറിയിച്ചത് അവൾക്കും എതിർപ്പൊന്നും ഇല്ലായിരുന്നു
അതുകൊണ്ടുതന്നെ ഒരുപാട് വർഷം ഞങ്ങൾ പ്രണയിച്ചു നടന്നു ഒടുവിൽ അത് വീട്ടിൽ അറിഞ്ഞു വീട്ടിലെല്ലാം ഭയങ്കര പ്രശ്നമായി…
അവളുടെ വീട്ടിൽ പക്ഷേ വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല ഞങ്ങളുടെ വീട്ടിലായിരുന്നു എതിർപ്പ് മുഴുവൻ…
അവളുടെ അച്ഛൻ അവളെയും അമ്മയെയും ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയതാണ് എന്നായിരുന്നു എതിർപ്പിന് കാരണമായി അവർ പറഞ്ഞത് പക്ഷേ അത് അവരുടെ കുറ്റമല്ലല്ലോ എന്ന് പറഞ്ഞ് ഞാൻ… ഈ വിവാഹം മതി എനിക്ക് എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നു…
എന്നെ ഏറെ സ്നേഹിച്ചിരുന്ന വീട്ടുകാർക്ക് അധികകാലം ഒന്നും എന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ കഴിയില്ലായിരുന്നു
അതുകൊണ്ടുതന്നെ അവർ സമ്മതം മൂളി അങ്ങനെയാണ് ഗൾഫിൽ നിന്ന് കുറച്ചു നാളത്തെ ലീവിന് നാട്ടിലെത്തി വിവാഹം നടത്തിയത് ആകെ ഒരു മാസമേ ഉണ്ടായിരുന്നുള്ളൂ ലീവ്…
പെട്ടെന്നായിരുന്നു കല്യാണം തീരുമാനിച്ചത്… അതാണ് കൂടുതൽ ലീവ് കിട്ടാതിരുന്നത്…
ഒരു മാസം ഞാൻ അവളുടെ കൂടെ നിന്ന് ഗൾഫിലേക്ക് തിരിച്ചുപോയി ശേഷമാണ് അറിഞ്ഞത് അവൾ ഗർഭിണിയായിരുന്നു എന്ന് സന്തോഷത്തിന് അതിരില്ലായിരുന്നു…
സ്വതവേ കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്ന എനിക്ക് ഇപ്പോ എന്നെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുഞ്ഞിക്കാല് വരാൻ പോകുന്നു എന്നറിഞ്ഞ് ഞാൻ നിലത്തൊന്നുമല്ലായിരുന്നു
അവൾക്ക് എന്ത് വേണമെങ്കിലും ഞാൻ സാധിച്ചു കൊടുത്തു താഴെയും തലയിലും വയ്ക്കാതെ അവളെ ഞാൻ കൊണ്ട് നടന്നു…
ഒടുവിൽ അവളെന്റെ മോൾക്ക് ജന്മം നൽകി….
പിന്നെ അവളെ കാണാൻ വരാനുള്ള തിരക്കായിരുന്നു…
അത്ര വലിയ ജോലി ഒന്നും അല്ലാതിരുന്നത് കൊണ്ട് തോന്നുമ്പോൾ നാട്ടിലേക്ക് ഓടി വരാൻ കഴിയില്ല ആയിരുന്നു അവൾക്ക് ഒരു വയസ്സ് ആവണത് വരെ കാത്തു നിൽക്കേണ്ടിവന്നു ഒന്നാം പിറന്നാൾ
കഴിഞ്ഞ് കുറച്ചു ദിവസങ്ങളും കഴിഞ്ഞാണ് നാട്ടിലെത്തിയത് സുന്ദരിയായിരുന്നു എന്റെ മോള്..
പരിചയമില്ലാത്ത ആരുടെയും അടുത്തേക്ക് പോകാത്ത അവൾക്ക് എന്നെ മാത്രം ഒരു അപരിചിതത്വവും തോന്നിയില്ല…
വന്നപാടെ അവൾ എന്റെ കയ്യിലേക്ക് ചാടി പിന്നെ ഞാൻ തിരിച്ചു പോകുന്നത് വരെയും എന്റെ അടുത്ത് തന്നെയായിരുന്നു ഞാൻ ഊട്ടിയാലെ
ഉണ്ണൂ ഞാൻ ഉറക്കിയാലേ ഉറങ്ങു എന്നു പറഞ്ഞതുപോലെ എന്റെ ജീവന്റെ ശ്വാസം പോലെ അവൾ എന്റെ കൂടെ ആയിരുന്നു…
അതാണ് മനസ്സില്ല മനസ്സോടെയാണ് പോയത്… അവളെ പിരിഞ്ഞു നിൽക്കാൻ വയ്യ അതാണ് ഒരു വർഷം എങ്ങനെയോ അവിടെ കടിച്ചു പിടിച്ചു നിന്ന് ഒരു വർഷം
കൂടി കഴിഞ്ഞപ്പോൾ എങ്ങനെയൊക്കെയോ ലീവ് ഒപ്പിച്ച് നാട്ടിലേക്ക് വന്നത് അവൾ ഇത്തിരി കൂടി വലുതായിരിക്കുന്നു…
ഇത്തവണ വന്നപ്പോൾ പക്ഷേ രശ്മിയുടെ സ്വഭാവത്തിന് വല്ലാത്ത മാറ്റം അവൾക്ക് ഒരു അടുപ്പം ഇല്ലാത്തതുപോലെ… എന്ത് ചെയ്താലും കുറ്റം… എന്നോട് എന്തിനാണ് ഇത്രവേഗം ലീവെടുത്ത് നാട്ടിൽ വരുന്നത് വെറുതെ പൈസ കളയാൻ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു…
ഒരുപക്ഷേ ഒരു ഭാര്യയുടെ പ്രാരാബ്ദം ഇല്ലാതെ ജീവിക്കാനുള്ള മോഹങ്ങൾ ഉണ്ടാവാം എന്ന് ഞാനും ഓർത്തു…
അത്തവണ മോളെയും കെട്ടിപ്പിടിച്ച് ഉമ്മയും വെച്ചാണ് രണ്ടുമാസത്തെ ലീവിന് ശേഷം തിരിച്ചു പോയത്…
ഇതാണ് ചെന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകാരുടെ കാൾ ഉണ്ടായിരുന്നു…
രശ്മിക്ക് അടുത്ത വീട്ടിലെ ഒരാളുമായി മായി എന്തോ…..
പറഞ്ഞത് കേട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം പ്രണയിച്ച് എന്റെ കൂടെയേ ജീവിക്കു എന്നു പറഞ്ഞു ഇരുന്നവളാണ് വേറൊരാൾക്ക് ആ മനസ്സിൽ സ്ഥാനം കൊടുക്കും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു….
അവരെ അവിശ്വസിച്ചപ്പോൾ അവർക്ക് ദേഷ്യം പിടിച്ചു… സംശയമുണ്ടെങ്കിൽ നിന്റെ ഭാര്യയോട് ചോദിച്ചു നോക്കടാ എന്ന് പറഞ്ഞവർ ഫോൺ വെച്ചു…
ഒപ്പം ചില വീഡിയോസ് അയച്ചുതന്നു അത് കണ്ട് ആകെ തകർന്നു പോയിരുന്നു ഞാൻ.. അവർക്ക് ഒരു കുറവും ഞാൻ ഇതുവരെ വരുത്തിയിട്ടില്ല.. ശരീരം കൊണ്ട്
അവളുടെ അരികിൽ ഇല്ല എന്നേയുള്ളൂ എന്റെ മനസ്സ് മുഴുവൻ ഇത്രയും കാലം അവളോട് കൂടെ തന്നെയായിരുന്നു….
എന്നിട്ടും…വീട്ടുകാരെ ആരെയും ഒന്നും അറിയിക്കേണ്ട ഞാനുടൻ നാട്ടിൽ വരാമെന്ന് പറഞ്ഞു എന്റെ കൂട്ടുകാരോട്…
പക്ഷേ എല്ലാം അവൾ അറിഞ്ഞു.. ഞാൻ അറിഞ്ഞതും നാട്ടിൽ വരാൻ പോകുന്നതും എല്ലാം… അതുകൊണ്ട് അവൾ അവന്റെ കൂടെ പോയി പോകുമ്പോൾ എന്റെ മോളെയും കൊണ്ടുപോയിരുന്നു…
അതറിഞ്ഞ് നാട്ടിലേക്ക് വരാൻ ഞാൻ തിടുക്കം കുട്ടി പക്ഷേ ഒന്നും ശരിയായില്ല പെട്ടെന്ന് വരാൻ സാധിച്ചില്ല…
പിന്നെ അറിഞ്ഞത് എന്റെ പൊന്നുമോള് അവളുടെ കാമുകന്റെ കയ്യാലെ…….. കേടുപുഴ ആദ്യം ജീവൻ കളയാനാണ് തോന്നിയത് അവളില്ലാത്ത ലോകത്ത് ഇനി ഞാൻ വേണ്ട എന്ന്…
പക്ഷേ അപ്പോൾ അവളോ എല്ലാത്തിനും കാരണമായവൾ… അവളെ വെറുതെ വിടാൻ തോന്നിയില്ല അതിനാണ് ഈ മടങ്ങിവരവ് തന്നെ…
വീടെത്താറായതും കാറിൽ നിന്ന് എന്റെ ബാഗ് തപ്പി നോക്കി അവൾക്കായി വാങ്ങിവെച്ച മൂർച്ചയുള്ള കത്തി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു…
പക്ഷേ എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് അവൾ ആത്മഹത്യ ചെയ്തു… അതിന് തൊട്ടുമുൻപ് അയാളെയും അവളുടെ കൈകൊണ്ടു കൊന്നിരുന്നു…..
അവളുടെ ശരീരം ഏറ്റുവാങ്ങാൻ ആരും തയ്യാറായില്ല അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ആരും… എല്ലാവർക്കും അവർ വെറുക്കപ്പെട്ടു കഴിഞ്ഞിരുന്നു മരിച്ചെങ്കിൽ പോലും…
എന്നെ പൊന്നുമോളുടെ കർമ്മങ്ങളെല്ലാം ചെയ്തു.. ഇനി അവളുടെ ഓർമ്മയിൽ നീറി നീറി ജീവിക്കണം ഒരായുസ്സ് തീരുന്നിടം വരെ… കർമ്മഫലം പോലെ..