നീയെന്റെ എവിടെ പിടിക്കൂന്നാടാ പിള്ളേരോട് പറഞ്ഞത് ? “ആന്റണി അന്തം വിട്ടു നിന്നു… ” പറയടാ… അല്ലേൽ വേണ്ട..

രചന: Kannan Saju

പാതി തുറന്നു കിടന്ന ബോയ്സ് ഹോസ്റ്റലിന്റെ ഗേറ്റ് ബുള്ളെറ്റ് കൊണ്ട് ഇടിച്ചു തുറന്നു ഹെലൻ കോമ്പൗണ്ടിനകത്തേക്ക് കയറി….

കറുത്ത ജീൻസും ചുവന്ന ടോപ്പും മുഖത്ത് കൂളിംഗ് ഗ്ലാസും വെച്ചുള്ള അവളുടെ വരവ് കണ്ടു ആണ്പിള്ളേര് അന്തം വിട്ടു നിന്നു.

ബൈക് സ്റ്റാൻഡിൽ വെച്ചു ബാഗിൽ നിന്നും കയ്യിൽ കരുതിയ ആസിഡും എടുത്തു അവൾ ഹോസ്റ്റലിനു അകത്തേക്കു കയറി

പകച്ചു നിന്ന ബോയ്സിനെ നോക്കി” എവിട്രാ ആന്റണീടെ മുറി ??? “ഒരുത്തൻ മോളിലേക്കു കൈ ചൂണ്ടിക്കൊണ്ട്” 32 ”

മുറിയുടെ വാതിൽ ചവിട്ടി തുറന്നു അവൾ മുറിയിലേക്ക് കയറി.. പുറത്തു ബോയ്സ് തടിച്ചു കൂടി… വെള്ളമടിച്ചു കൊണ്ടിരുന്ന ആന്റണിയും രണ്ട് കൂട്ടുകാരും നിലത്തു നിന്നും ചാടി എഴുന്നേറ്റു.

” നീയെന്റെ എവിടെ പിടിക്കൂന്നാടാ പിള്ളേരോട് പറഞ്ഞത് ? “ആന്റണി അന്തം വിട്ടു നിന്നു…

” പറയടാ… അല്ലേൽ വേണ്ട.. ഞാൻ നിന്റെ മുൻപിൽ നിക്കല്ലേ.. പിടിക്കട… എടാ പിടിക്കാൻ ”

” ദേ നിന്റെ പട്ടി ഷോയൊന്നും ഇവിടെ വേണ്ട.. ഇത് ബോയ്സ് ഹോസ്റ്റലാ.. തിരിച്ചിറങ്ങി പോവുമ്പോ മോള് കാലു കൂട്ടിപ്പിടിക്കില്ല ”

” അതിനു നീയൊക്കെ അഞ്ചു തന്തക്കു ജനിക്കണം… ഇത് പള്ളിയാന്നു കരുതി കുമ്പസരിക്കാൻ വന്നതല്ല ഞാൻ… എന്നെ പിടിക്കുന്നു പറഞ്ഞ നിന്റെ മോന്തക്ക് ആസിഡ് ഒഴിക്കാൻ വന്നതാ… ”

ആന്റണിയും കൂട്ടരും അവളുടെ കയ്യിലെ ടിന്നിലേക്കു നോക്കി” ഓടിക്കോ ആസിഡുമായിട്ട വരവ് “റൂമിനു പുറത്തു കൂടിയവർ ചിതറി ഓടി..

ഹെലൻ ഒഴിക്കാൻ തയ്യാറായി നിന്നു…” ഹെലൻ നൊ… ഞാൻ അറിയാതെ പറഞ്ഞു പോയതാണ് …. “” അപ്പൊ നിനക്ക് പേടി ഉണ്ടല്ലേ… ”

” പിന്നെ.. ആസിഡല്ലേ… പ്ലീസ്… ഒഴിക്കരുത് “” എങ്കിൽ മുട്ട് കുത്തി ഇരി “മൂവരും മുട്ട് കുത്തി ഇരുന്നു….” ഫോൺ എടുക്ക് “അവൻ ഫോൺ എടുത്തു…

” ലൈവ് ഓണാക്ക്, എന്നിട്ടു എന്നെക്കുറിച്ച് പറഞ്ഞതിന് മാപ്പും ഇനി മേലിൽ ഒരു പെണ്ണിനോടും മോശമായിട്ടു പെരുമാറില്ലെന്നും പറയ്‌ ”

ആന്റണി മറ്റുള്ളവരെ നോക്കിഅവൾ ടിൻ പിന്നോട്ടാഞ്ഞു” അയ്യോ… ഞാൻ പറയാം.. പറയാം… “അവൻ ലൈവ് ഓണാക്കി

” സുഹൃത്തുക്കളെ നമസ്കാരം.. നിങ്ങൾക്കെല്ലാർക്കും എന്നെ അറിയാലോ.. ഇന്ന് ഞാൻ അറിയാതെ നമ്മുടെ സഹോദരി ഹെലന്റെ…

അവൻ ഹെലന്റെ മുഖത്തേക്ക് നോക്കിഹെലൻ ടിൻ ഉയർത്തി” ഹെലൻ പോളിന്റെ ചന്തിക്കു പിടിക്കും എന്ന് കോളേജിലെ പല കുട്ടികളുടെയും മുന്നിൽ വെച്ചു പറയുകയുണ്ടായി… അത്

തെറ്റായിപ്പോയി… എല്ലാവരും ഹെലനും എന്നോട് ക്ഷമിക്കണം.. ഇനി ഒരിക്കലും ഞാൻ ഒരു പെൺകുട്ടിയെ പറ്റിയും മോശമായി ഒന്നും പറയില്ല… “” പോസ്റ്റ് ചെയ്യ് “” ചെയ്തു “” ആ ഫോണിങ് താ “അവൻ ഫോൺ കൊടുത്തുഅവൾ അതുമായി പുറത്തേക്കിറങ്ങി..” ആ ഫോണെങ്കിലും തന്നിട്ട് പോടീ ”

അവൾ ഫോൺ അവളുട പോക്കറ്റിലേക്കിട്ടു.. ശേഷം ടിൻ അവരുടെ നേരെ എറിഞ്ഞു.. വിറച്ചു കൊണ്ട് അവന്മാർ മുഖം പൊത്തി

” പച്ചവെള്ളമാ കുഞ്ഞാടുകളെ… അതും കൂട്ടി മക്കൾ അടിചോട്ടാ “അവൾ മുറി പുറത്തു നിന്നും പൂട്ടിയിട്ടു ഇറങ്ങി ഓടി…

അവന്മാർ ഇറങ്ങി വരും മുന്നേ അവന്റെ ഫോണുമായി ബുള്ളറ്റിൽ കോമ്പൗണ്ട് കടന്നു… വീഡിയോ അപ്പോഴേക്കും വയറൽ ആയിരുന്നു.

” ഇനി ചന്തിക്കു പോയിട്ട് നാണം കാരണം നീ ഒന്നും ഒരു പെണ്ണിന്റേം മുഖത്ത് പോലും നൊക്കില്ലല്ലോ “മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ബൈക് ടോപ് ഗിയറിലേക്കിട്ടു 😁.

 

Leave a Reply

Your email address will not be published. Required fields are marked *