വായിനോട്ടം എന്നോണമാണ് നോക്കിയതെങ്കിലും ആളുടെ നിഷ്കളങ്കമായ പെരുമാറ്റം കണ്ടപ്പോ ഒരടുപ്പം തോന്നാത്തിരുന്നില്ല.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” മഹേഷേ… ആ ചന്ദ്രേട്ടന്റെ വീട്ടിൽ പുതിയ താമസക്കാർ വന്നു. അവിടേതാണ്ട് ലൈറ്റ് കത്തുന്നില്ലെന്നോ ഫാൻ കറങ്ങുന്നില്ലെന്നോ ഒക്കെ പറയുന്നു. നിന്നെ കാണുവാണേൽ അവിടം വരെ ഒന്ന് പോയി നോക്കാൻ ചന്ദ്രേട്ടൻ പറഞ്ഞു. ”

രാവിലെ ചായകുടിക്കാൻ ഹോട്ടലിലേക്ക് ചെന്നു കേറുമ്പോൾ തന്നെ മഹേഷിന് അന്നത്തെ ആദ്യത്തെ ജോലി കിട്ടി.

” അത് നോക്കാം ചേട്ടാ.. പുതിയ താമസക്കാര് എവിടുത്ത്കാരാ .. ഇവിടെ അടുത്തെങ്ങാനും ഉള്ളൊരു ആണോ..”

” ഏയ് അവര് അങ്ങ് തിരുവനന്തപുരത്തൂന്ന് ആണ്. ഇവിടെ വില്ലേജ് ഓഫീസിൽ ട്രാൻസ്ഫർ ആയി വന്നതാ കക്ഷി ഒരു മാധവൻ. ഇനി ഒരു വർഷമേ റിട്ടയർ ചെയ്യാൻ ഉള്ളു.. അതോണ്ട് ഇവിടെ വാടകക്ക് നിൽക്കുന്നു. “”ആ ഓക്കെ ചേട്ടാ…. ഞാൻ പോയി നോക്കാം… ”

ചായ കുടിച്ചിറങ്ങി നേരെ അവിടേയ്ക്കാണ് പോയത് മഹേഷ്‌. പഴയ മോഡൽ ഓട് മേഞ്ഞൊരു വീടായിരുന്നു അത്. വീടിനു മുൻവശം മുറ്റത്തിൽ പൂന്തോട്ടം നിർമ്മിക്കുന്ന തിരക്കിൽ

ആയിരുന്നു മാധവനും ഭാര്യ ലക്ഷ്മിയും.മഹേഷ്‌ അവിടേക്ക് കയറി ചെല്ലുമ്പോൾ ആരാണെന്ന സംശയത്തിൽ പതിയെ തലയുയർത്തി അവനെ നോക്കി അവർ.

” ഞാൻ മഹേഷ്‌. ഇവിടെ അടുത്തുള്ളതാ എലെക്ട്രിക്കൽ പ്ലബിങ് വർക്ക്‌ ആണ്. ചന്ദ്രേട്ടൻ പറഞ്ഞിരുന്നു ഇവിടെന്തോ പ്രശ്നം ഉണ്ടെന്ന് അതൊന്ന് നോക്കാൻ വന്നതാണ് ”

” ആ ഓക്കേ.. ഓക്കേ.. ആളെ മനസ്സിലായില്ല… അതാ. മഹേഷ്‌ വന്നോളൂ.. ഇവിടെ ഒന്ന് രണ്ട് ലൈറ്റുകൾ കത്തുന്നില്ല പിന്നെ അകത്തെ മുറിയിൽ ഒരു ഫാനും കറങ്ങുന്നില്ല… ഈ സ്ഥലത്ത്

പുതിയതായത് കൊണ്ട് ആരേം അത്ര പരിചയം ഇല്ല അതാ ചന്ദ്രനോട് തന്നെ പറഞ്ഞെ.. “മാധവൻ പതിയെ പുഞ്ചിരിയോടെ അവനരികിലേക്ക് ചെന്നു.

” ഇവിടത്തെ വയറിങ് ആകെ പോയി കിടക്കുവാ ചേട്ടാ.. ഈ അടുത്ത് മെയ്ന്റനൻസിനു വന്നിരുന്നു ഞാൻ. പഴക്കം ഉള്ള വീട് അല്ലേ.. ഇനീപ്പോ റീ വയറിംഗ് ചെയ്യുന്നതും അത്ര പ്രാക്ടിക്കൽ അല്ല.. എവിടാ ന്ന് കാണിച്ചു തന്നാൽ ഞാൻ കേറി നോക്കാം.. ചിലപ്പോ വല്ല ലൂസ് കണക്ഷൻ ഒക്കെ ആകും ”

പുഞ്ചിരിയോടെ തന്നെ മറുപടിയും നൽകി മഹേഷ്‌.” ഇപ്പോൾ കാട്ടി തരാം മോനെ.. ഞങ്ങടെ മേലാകെ പൊടിയാണ് മോള് അകത്തുണ്ട് അവള് കാട്ടിത്തരും…. മോളെ നന്ദനേ…. ”

അകത്തേക്ക് നോക്കി മാധവൻ ഉച്ചത്തിൽ വിളിക്കുമ്പോൾ ആകാംഷയോടെ അകത്തേക്ക് തന്നെ നോക്കി മഹേഷും.” ദേ വരുന്നു അച്ഛാ…. ”

പ്രതീക്ഷ തെറ്റിയില്ല. മധുര ശബ്ദത്തിന് പിന്നാലെ ഏകദേശം ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി പതിയെ വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.

അവളെ ഒരു നോക്ക് കണ്ട മാത്രയിൽ മഹേഷിന്റെ ഉള്ളിൽ കുളിരു കോരി. ആ മുഖത്ത് നിന്നും കണ്ണെടുക്കുവാൻ തോന്നിയില്ല അവന്. അത്രക്ക് സുന്ദരിയായിരുന്നു അവൾ.

” എന്റെ മോളാ.. നന്ദന… ഇവള് കാട്ടി തരും.. “അത്രയും പറഞ്ഞ് കൊണ്ട് മാധവൻ നന്ദനയ്ക്ക് നേരെ തിരിഞ്ഞു.

” മോളെ.. നന്ദു…ഇത് മഹേഷ്‌ ഇവിടെ ആ ലൈറ്റിന്റെ പ്രശ്നം ഒക്കെ ഒന്ന് നോക്കാൻ വന്നതാ മോളതൊക്കെ ഒന്ന് കാണിച്ച് കൊടുക്ക്.. “”ശെരി അച്ഛാ.. ”

ഒരു ചെറുപുഞ്ചിരിയോടെ അച്ഛന് മറുപടി നൽകി അവൾ മഹേഷിന് നേരെ തിരിയുമ്പോൾ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.

” ചേട്ടൻ വാ.. “നന്ദന മുന്നേ നടക്കുമ്പോൾ ഒരു പ്രതിമ കണക്കെ പിന്നാലെ വീടിനുള്ളിലേക്ക് കയറി മഹേഷ്‌. ഒറ്റ കാഴ്ചയിൽ തന്നെ അവൾ അത്രമേൽ മഹേഷിന്റെ ഉള്ളിൽ കുടിയേറിയിരുന്നു.

” ചേട്ടാ ദേ ഈ ലൈറ്റ് പിന്നെ അകത്തെ ബാത്‌റൂമിലെ ലൈറ്റ് പിന്നെ അടുക്കളയിലെ ലൈറ്റും കത്തുന്നില്ല.. ആദ്യം അതൊന്ന് നോക്കാവോ ”

അവളുടെ ഓരോ വാക്കുകളും മഹേഷിന്റെ കാതുകളിൽ കുളിർകാറ്റായി തഴുകി.” നോക്കാം.. എല്ലാം നോക്കാം ”

യന്ത്രം കണക്കെ മറുപടി നൽകി നന്ദനയുടെ പിന്നാലെ അടുക്കളയിലേക്ക് പോകുമ്പോൾ അവന്റെ മനസ്സ് വല്ലാതെ തുടിച്ചു.’ എന്ത് സുന്ദരിയാണ് ഇവൾ.. ഇവളെ ഭാര്യയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ‘

അവന്റെ ഉള്ളം വല്ലാതെ കൊതിച്ചു. അടുക്കളയിലെത്തി ലൈറ്റിലേക്ക് കൈ ചൂണ്ടി നന്ദന എന്തൊക്കെ പറയുന്നത് ഒരു മുഴക്കം പോലെ മാത്രമാണ് മഹേഷ്‌ കേട്ടത്.

” ഹലോ..ചേട്ടാ.. ചേട്ടൻ വേറെ ഏതേലും ലോകത്താണോ.. “തന്നെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന മഹേഷിനെ കാൺകെ നന്ദനയ്ക്ക് ചിരി വന്നു.

” ഏ… എന്താ.. എന്താ പറഞ്ഞെ “അവളുടെ ശബ്ദം കേൾക്കെയാണ് അവൻ സ്വപ്ന ലോകത്തു നിന്നും ഞെട്ടിയുണർന്നത്.

” ഒന്നുല്ല ന്റെ ചേട്ടാ.. ചേട്ടൻ എന്നെ വായ് നോക്കാതെ ഈ ലൈറ്റ് ഒന്ന് നോക്ക്യേ.. “അടക്കിപ്പിടിച്ച ചിരിയോടെ മറുപടി പറഞ്ഞു നന്ദന.

ഒന്ന് ചൂളി പോയെങ്കിലും ജാള്യത മറയ്ക്കാൻ വെളുക്കെ ചിരിച്ചു കൊണ്ട് പതിയെ അടുത്ത് കിടന്നിരുന്ന സ്റ്റൂളിലേക്ക് കയറി ലൈറ്റ് ചെക്ക് ചെയ്തു തുടങ്ങി മഹേഷ്‌.

അവനു തൊട്ട് താഴെ ചിരിയടക്കുവാൻ കഴിയാതെ നിന്ന് നന്ദനയും. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും മഹേഷിനെയും പ്രത്യേകം ഒന്ന് ശ്രദ്ധിക്കാതിരുന്നില്ല അവൾ.

കാണാൻ സുമുഖനായത് കൊണ്ട് തന്നെ ആദ്യമൊരു വായിനോട്ടം എന്നോണമാണ് നോക്കിയതെങ്കിലും ആളുടെ നിഷ്കളങ്കമായ പെരുമാറ്റം കണ്ടപ്പോ ഒരടുപ്പം തോന്നാത്തിരുന്നില്ല.

” ചേട്ടൻ ഇവിടെ അടുത്ത് ഉള്ളതാണോ.. “” അതേല്ലോ… ഇവിടുന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ.. ശ്രീദേവി ടീച്ചറുടെ വീട് ഏതാ ന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയാം.. എന്റെ അമ്മ ആണ്.. ”

ജോലിക്കിടയിൽ തന്നെ മറുപടി നൽകി മഹേഷ്‌.” ഇത് സ്ഥിരം ജോലി ആണോ അതോ സൈഡ് വർക്ക്‌ ആണോ ”

അവനെ പറ്റി കൂടുതൽ അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദ്യം എറിഞ്ഞു നന്ദന

” ഏയ്… സ്ഥിരം അല്ല.. ഇത് ഇങ്ങനെ വല്ലപ്പോഴും മെയ്ന്റനൻസ് ഒക്കെ പോയി ചെയ്യാറുണ്ട്.. ഞാൻ ദുബായിൽ ആയിരുന്നു. വീട്ടിൽ അമ്മ ഒറ്റക്ക് ആയത് കൊണ്ട് ഇങ്ങ് തിരിച്ചു പോന്നതാ… പിന്നെ വരുമാനത്തിന് ഇത്തിരി റബ്ബറും പിന്നെ

സിറ്റിയിൽ വാടകയ്ക്ക് ഒന്ന് രണ്ട് കടമുറികളും ഒക്കെ ഉണ്ട്.. അതുകൊണ്ട് പിന്നെ തിരികെ പോകാൻ നിന്നില്ല.. ”

ആ മറുപടി കേൾക്കെ അല്പം സംതൃപ്തി തോന്നി നന്ദനയ്ക്ക്.’ആള് അപ്പോ മോശക്കാരൻ അല്ല.. ‘ആത്മഗതത്തോടെ അങ്ങിനെ നിന്നു അവൾ.

” ആ സ്വിച്ച് ഒന്ന് ഓൺ ആക്കോ.. ഹോൾഡറിൽ കറന്റ്‌ വരുന്നുണ്ടോ ന്ന് ചെക്ക് ചെയ്യട്ടെ.”

അപ്പോഴേക്കും നന്ദനയ്ക്ക് മഹേഷിന്റെ വക നിർദേശങ്ങൾ വന്നു തുടങ്ങിയിരുന്നു.” ആ ഇപ്പോ ഓൺ ആക്കാം ചേട്ടാ. ”

അവളു നേരെ സ്വിച്ചിനരികിലേക്ക് പോയതും ഒന്ന് പാളി നോക്കി മഹേഷ്‌. ഇടതൂർന്ന മുടിയും അതിൽ ചൂടിയിരിക്കുന്ന തുളസിക്കതിരുമൊക്കെ കാൺകെ വീണ്ടും അവൻ സ്വപ്നലോകത്തേക്ക് സഞ്ചരിച്ചു തുടങ്ങി.

എന്നാൽ ആ സമയം അവൻ അറിഞ്ഞില്ല ടെസ്റ്റർ പിടിച്ചിരുന്ന കൈ ബൾബിന്റെ ഹോൾഡറിൽ തട്ടിയിരുന്നു എന്നത്. നന്ദന സ്വിച്ച് ഓൺ ആക്കിയ നിമിഷം മഹേഷിന് ഷോക്കേറ്റു..

” അമ്മേ.. “ഞെട്ടിതിരിഞ്ഞ് ഒരു നിലവിളിയോടെ അവൻ പിന്നിലേക്ക് മറിയുമ്പോൾ കുറച്ചപ്പുറം നിന്ന നന്ദനയ്ക്കും ആദ്യം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല എന്നാൽ നിലത്തേക്ക് വീഴാൻ തുടങ്ങിയ മഹേഷിനെ ഓടി വന്നു താങ്ങുവാൻ മറന്നില്ല അവൾ.

പക്ഷെ ഭാരം അധികമായിരുന്നതിനാൽ അവളുടെ കയ്യിൽ നിന്നില്ല. രണ്ടാളും ഒരുമിച്ചു നിലത്തേക്ക് മറിഞ്ഞു . നന്ദനയുടെ മുകളിലായാണ് മഹേഷ്‌ വീണത്. വീഴാൻ നേരം ഒരു പിടിവള്ളി

പോലെ വന്നത് കൊണ്ട് തന്നെ അവളെ ചുറ്റിപ്പിടിച്ചു മഹേഷ്‌. നിലത്തേക്ക് അമരവേ ഒരു നിമിഷം എങ്ങിനെയോ അവരുടെ ചുണ്ടുകൾ പരസ്പരം കോർത്തു. കണ്ണുകൾ പരസ്പരം ഉടക്കി.

ചുടു ചുംബനത്തിന്റെ ആലസ്യത്തിൽ അവരങ്ങനെ അല്പസമയം പരസ്പരം നോക്കി കിടന്നു പോയി. നിലത്തേക്ക് വീഴുമ്പോൾ നന്ദനയുടെ മുകളിലായിരുന്നു

മഹേഷ്‌. അവന്റെ ദൃഢമായ ശരീരത്തെ താങ്ങുവാനുള്ള ശക്തി നന്ദനയ്ക്കില്ലായിരുന്നു അതുകൊണ്ട് തന്നെ ആദ്യത്തെ ഒരു ഞെട്ടൽ അകലവേ അവനെ തള്ളി മാറ്റി ചാടിയെഴുന്നേറ്റു അവൾ.

ചുണ്ടുകൾ തുടച്ചു കൊണ്ട് പിന്നിലേക്ക് മാറുമ്പോൾ അതുവരെയുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു പകരം ജാള്യത നിറഞ്ഞു നന്ദനയുടെ മുഖത്ത്. ഷോക്കേറ്റതിനേക്കാൾ വലിയ

നടുക്കത്തിലായിരുന്നു മഹേഷും. ചാടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാൻ ജാള്യത തോന്നി അവനും.

” ഞാ.. ഞാൻ… ഷോക്കേറ്റപ്പോൾ പിന്നിലേക്ക് വീണു പോയതാ.. ആ വീഴ്ചയിൽ അറിയാതെ പറ്റിപ്പോയതാ മനഃപൂർവം അല്ല… ”

വാക്കുകൾ കിട്ടാതെ മഹേഷ്‌ കുഴയുമ്പോൾ മൗനമായി തല കുമ്പിട്ടു നിന്നു നന്ദന. ജീവിതത്തിലെ ആദ്യ ചുംബനാനുഭവത്തിന്റെ നടുക്കം വിട്ടകലാൻ അല്പം സമയം വേണ്ടി വന്നു.

അപ്പോഴേക്കും ഒച്ച കേട്ട് മാധവനും ലക്ഷ്മിയുംഅടുക്കളയിലേക്കോടിയെത്തിയിരുന്നു.” എന്താ എന്താ പറ്റ്യേ… ഒരു നിലവിളിയൊച്ച കേട്ടല്ലോ.. ”

” ഏ… ഏയ്.. ഒന്നുല്ല ചേട്ടാ.. ആ ബൾബിന്റെ ഹോൾഡറിൽ നിന്നും എനിക്ക് ഷോക്കടിച്ചു. പെട്ടെന്ന് ആയത് കൊണ്ട് ഞാൻ ദേ സ്റ്റൂളിൽ നിന്നും മറിഞ്ഞു നിലത്തേക്ക് വീണു… അതാ ഒച്ച

കേട്ടെ അല്ലാണ്ട് വേറൊന്നുമില്ല … ”
മറുപടി പറയുമ്പോൾ നന്ദനയെ ഒന്ന് പാളി നോക്കി മഹേഷ്‌. അവൾ മൗനമായി തന്നെ നിന്നു .

” എന്നിട്ട്.. എന്നിട്ട് എന്തേലും പറ്റിയോ…. “ലക്ഷ്മിയും ആധിയോടെ മഹേഷിനരികിലേക്ക് എത്തി.” ഏയ് ഒന്നുല്ല ചേച്ചി….”

അവരോട് പുഞ്ചിരിയോടെ മറുപടി പറയുമ്പോൾ നടുവിന്റെ വേദന തിരിച്ചറിഞ്ഞു മഹേഷ്‌. അപ്പോഴാണ് ലക്ഷ്മി മറ്റൊന്ന് ശ്രദ്ധിച്ചത്

” അയ്യോ ദേ ചുണ്ടിൽ ന്ന് ചോര കിനിയുന്നു.. എവിടേലും ഇടിച്ചിട്ടുണ്ടാകും “മഹേഷും അപ്പോഴാണ് അത് ശ്രദ്ധിച്ചത്.” ആ.. അത് ഈ സ്റ്റൂളിൽ വന്നു തട്ടിയതാ വേറെ കുഴപ്പം ഒന്നുല്ല ”

മറുപടിക്കൊപ്പം വീണ്ടുമൊന്ന് പാളി നന്ദനയെ നോക്കുമ്പോൾ അവൾ വായ് പൊത്തി ചിരിക്കുന്നതാണ് അവൻ കണ്ടത്.

‘ ദുഷ്ടേ.. എന്റെ ചുണ്ട് കടിച്ചു മുറിച്ചു ല്ലേ.. ‘ആത്മഗതത്തോടെ പതിയെ ചുണ്ടിൽ കിനിഞ്ഞ ചോര തുടച്ചു കളഞ്ഞു അവൻ.” ഇച്ചിരി നേരം റസ്റ്റ്‌ എടുക്ക് മോനെ.. .. മോളെ നീ ഒരു കാപ്പി എടുത്തേ മഹേഷിന് “അച്ഛന്റെ നിർദ്ദേശം കേട്ടപാടെ വേഗം പാത്രമെടുത്തു തിരിഞ്ഞു നന്ദന.

മാധവനൊപ്പം ഉമ്മറത്തേക്ക് പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നില്ല മഹേഷ്‌. ടൈമിംഗ് കൃത്യമായിരുന്നത് കൊണ്ട് തന്നെ വീടും രണ്ടാളുടെയും മിഴികൾ ഒന്ന് കോർത്തു.

റസ്റ്റ് ഒക്കെ കഴിഞ്ഞു പിന്നെ ഓരോ പണികളായി ചെയ്ത് തീർക്കുമ്പോഴും ഇടക്കിടക്ക് പലവട്ടം മഹേഷിന്റെയും നന്ദനയുടെയും മിഴികൾ തമ്മിൽ ഉടക്കി. ഒടുവിൽ ജോലി കഴിഞ്ഞു പോകാനിറങ്ങുമ്പോൾ ആരും കാണാതെ മഹേഷിനരികിലേക്കെത്തി നന്ദന.

” സോറി ചേട്ടാ.. എന്റെ പല്ല് കൊണ്ടിട്ടാ ചേട്ടന്റെ ചുണ്ട് മുറിഞ്ഞേ അല്ലെ.. “” ഏയ് സാരമില്ല.. അതൊരു ഓർമ്മയ്ക്കായി ഇരിക്കട്ടെ.. തന്നെ ആദ്യമായിട്ട് കണ്ട ഓർമ്മയ്ക്ക് ”

കുസൃതി ചിരിയോടെ മഹേഷ്‌ മറുപടി പറയുമ്പോൾ നാണത്താൽ വീടിനുള്ളിലേക്ക് ഓടി നന്ദന.. വീട്ടിലേക്ക് കയറുന്നതിനു മുന്നെയായി അവളൊന്നു നിന്നു ശേഷം തിരിയുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു മഹേഷ്‌….

” അതെ ചേട്ടാ… എനിക്ക് ഫസ്റ്റ് ടൈം ആയിരുന്നു.. പക്ഷെ സംഗതി നല്ല ഹോട്ട് ആയിരുന്നു ട്ടാ.. ആസ്വദിക്കാൻ പറ്റി. ”

അത്രയും പറഞ്ഞുകൊണ്ടാവൾ അകത്തേക്ക് മറയുമ്പോൾ ഉള്ളിൽ കുളിരു കോരിപ്പോയി മഹേഷിന്.” ന്റെ ഭഗവാനെ.. എങ്ങിനെയും ഇവളെ ഒന്ന് സെറ്റ് ആക്കി തരണേ.. ”

ആദ്യ ചുംബനത്തിന്റെ ഓർമയിൽ ഒരുപാട് പ്രതീക്ഷകളുമായി അവനും പതിയെ ആ വീട്ടിൽ നിന്നും നടന്നകന്നു . ഒരു പ്രണയം അവിടെ ജനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *