ചതിച്ചു നേടിയ താലിയും കെട്ടി എന്റെ ഭാര്യയായി ഇവിടെ പൊറുക്കാം എന്ന് കരുതിയോ??””” എന്ന് ചോദിച്ച് അങ്ങോട്ടേക്ക് ചെന്നു..

(രചന: J. K)

“””നിനക്ക് തെറ്റിയതാവും.. ഈ പെണ്ണിനെ തന്നെയാവും നീ അന്ന് കണ്ടിട്ടുണ്ടാവുക…””

അമ്മ പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവിടെ നിന്നും പോയി അനിൽ.. തന്റെ ജീവിതം ഏകദേശം താറുമാറായിരിക്കുന്നു..

ആരോടൊക്കെയോ ദേഷ്യം തോന്നി…. ഇന്ന് ഇവിടെ സന്തോഷം കളിയാട്ടേണ്ടതാണ്… തന്റെ വിവാഹം ഇന്ന് രാവിലെ മണ്ഡപത്തിൽ വച്ച് കഴിഞ്ഞതേയുള്ളൂ….

അയാൾ ഉമ്മറത്തിനായി അകലേക്ക് നോക്കിയിരുന്നു..

സമയം രാത്രി 11:00 മണിയോട് അടുക്കുന്നു ആദ്യരാത്രി ആഘോഷിക്കേണ്ട ആളാണ് താൻ ഇവിടെ ഇങ്ങനെ…. അതോർത്തപ്പോൾ തല പെരുക്കുന്നതു പോലെ തോന്നി…

ദുബായിൽ നിന്ന് ലീവിന് വന്നപ്പോൾ ഒറ്റ ലക്ഷ്യമേ ഇത്തവണ ഉണ്ടായിരുന്നുള്ളൂ കഴിഞ്ഞ തവണത്തെപ്പോലെ വെറും പെണ്ണുകാണൽ മാത്രമായി നിരാശയോടെ തിരിച്ചു പോകേണ്ടി വരരുത് എന്തായാലും ഇത്തവണ കല്യാണം കഴിക്കണം എന്ന്…

അങ്ങനെയാണ് തിരച്ചിൽ തുടങ്ങിയത്…

“””” സാധാരണക്കാരെ പോലെ അല്ലല്ലോ നിനക്ക് ഡിമാൻഡ് അല്പം കൂടുതൽ അല്ലേ?? “”
എന്ന് അമ്മയും പെങ്ങമ്മാരും കളിയാക്കി പറയും..

അത് സത്യമായിരുന്നു.. എന്റെ സങ്കല്പത്തിനൊത്ത് ഉള്ള കുട്ടിയെ എങ്ങനെ പറഞ്ഞു തരണം എന്നൊന്നും അറിയില്ല

പക്ഷേ അവൾക്ക് ഒരു ശാലീന സൗന്ദര്യം വേണം എന്നത് നിർബന്ധമായിരുന്നു ശ്രീ
ഉള്ള ഒരു മുഖം വേണം….

അത് മാത്രമായിരുന്നു ഡിമാൻഡ് കഴിഞ്ഞ തവണ ഒരുപാട് കുട്ടികളെ പോയി കണ്ടതാണ് കുറെയെണ്ണം ശരിയാവുകയും ചെയ്യുമായിരുന്നു പക്ഷേ എന്തോ ഇഷ്ടപ്പെട്ടില്ല…

വിവാഹം എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യമാണ്.. അതുകൊണ്ടുതന്നെ അതിൽ ഒരു കോംപ്രമൈസും ഇല്ല എന്ന് തീരുമാനിച്ചിരുന്നു..

അങ്ങനെയാണ് ബ്രോക്കറിനെ എല്ലാം ഏൽപ്പിച്ചത് അയാൾ പറഞ്ഞ പ്രകാരം ഒരു വീട്ടിൽ പെണ്ണ് കാണാൻ പോയി നല്ല ഭംഗിയുള്ള ഒരു കുട്ടി എന്റെ ആദ്യത്തെ കാഴ്ചയിൽ തന്നെ മനസ്സിന് പിടിച്ചിരുന്നു ആ കുട്ടിയെ…..

ഇതുതന്നെ മതിയെന്ന് ഞാൻ ബ്രോക്കറോട് പറഞ്ഞു അങ്ങനെ അവിടെ വച്ച് തന്നെ കല്യാണം ഉറച്ചു…

ഞങ്ങൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞു. അവർക്കും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ബാക്കി വീട്ടുകാർ തീരുമാനിക്കും എന്ന് പറഞ്ഞു..

അങ്ങനെ അത് ഉറപ്പിച്ചു.. ഞാൻ ആ പെൺകുട്ടിയെ പറ്റി പറഞ്ഞപ്പോൾ അവരെല്ലാം അത്ഭുതത്തോടെ നോക്കുന്നത് കണ്ടു..

“”” മോനെ നിനക്ക് ആ കുട്ടിയെ ഇഷ്ടമായി എന്നത് സത്യം തന്നെയല്ലേ?? “””

എന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഇഷ്ടമായി അമ്മേ എന്ന്…

എന്തുകൊണ്ടാണ് അവർ അങ്ങനെ ചോദിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ഒരുപക്ഷേ എന്റെ കണ്ണിൽ ഭംഗിയുള്ളത് അവർക്ക് ഭംഗിയില്ലാത്തതായി തോന്നിയത് ആയിരിക്കാം എന്ന്

ഞാനും കരുതി വിവാഹത്തിന് അധികനാളൊന്നും ഉണ്ടായിരുന്നില്ല കാരണം എനിക്ക് വളരെ കുറച്ച് ലീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

അതിൽ കുറേ വിവാഹം അന്വേഷിച്ചു പാതിയും പോയത് ആണ് അതുകൊണ്ടുതന്നെ നിശ്ചയവും ഒന്നും വേണ്ട നേരെ കല്യാണം മതി എന്ന് തീരുമാനിക്കുകയായിരുന്നു….

അതുകഴിഞ്ഞ് ഒരു ദിവസം ഞാൻ വിവാഹത്തിനുമുമ്പ് അവൾക്ക് ഫോൺ കൊണ്ടു കൊടുക്കാൻ പോയിരുന്നു.

അപ്പോഴും അവളെ കണ്ടു ഫോൺ കൊടുത്തു എന്റെ നമ്പർ അതിൽ സേവ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നീട് കുറച്ചു ദിവസങ്ങളേ ഉള്ളൂ എങ്കിലും ഞങ്ങൾ വിളിച്ച് സംസാരിച്ചിരുന്നു…

അതുകഴിഞ്ഞ് വിവാഹത്തിന്റെ അന്ന് ആണ് പിന്നെ അവളെ കാണുന്നത്.. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം..

വിവാഹ വേഷത്തിൽ ആഭരണങ്ങൾ എല്ലാം ഇട്ടുതന്ന പെണ്ണിനെ കണ്ട് ഞാൻ ഞെട്ടി ഇതുവരെ ഞാൻ പോയി കണ്ടു പെണ്ണില്ല ഇത് അത്ര ഭംഗിയൊന്നുമില്ലാത്ത മറ്റേതോ ഒരു പെണ്ണ്….

അതുകൊണ്ട് ഞാൻ ആകെ ഞെട്ടിപ്പോയി പക്ഷേ മറ്റുള്ളവരുടെ ആരുടെയും മുഖത്ത് ആ ഞട്ടൽ ഞാൻ കണ്ടില്ല….

ഞാൻ അമ്മയോട് ചെവിയിൽ പറഞ്ഞു ഇതല്ല ഞാൻ കണ്ട പെണ്ണ് എന്ന്…

മിണ്ടാതിരിക്ക് അനിൽ ഇതുതന്നെയാണ് നീ കണ്ട പെണ്ണ് എന്ന് പറഞ്ഞ് അമ്മ എന്റെ വായടപ്പിച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ലാതെ ഞാൻ അവളുടെ കഴുത്തിൽ താലികെട്ടി…

എന്താണെന്ന് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായില്ല ആകെക്കൂടെ വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു എനിക്ക്…

പക്ഷേ വിവാഹം കഴിഞ്ഞതും എനിക്ക് അതുകൂടെ അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി ഞാൻ അവളോട് തന്നെ ചോദിച്ചു

എന്തിനാണ് ഈ ചതിയെന്ന് അപ്പോൾ അവൾ ഒന്നും മിണ്ടിയില്ല എനിക്ക് അവളുടെ വീട്ടുകാരെല്ലാം കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു…

വീട്ടിലെത്തി അവൾ വലതുകാൽ വച്ച് കയറിയതും ഞാൻ അവിടെ വലിയ സീനാക്കി അമ്മ പിന്നെയും എന്നെ വായിപ്പിച്ചു ആളുകൾ കേൾക്കും എന്നൊക്കെ പറഞ്ഞു..

വൈകുന്നേരം ഒരു വിരുന്നും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു അതും എങ്ങനെയെങ്കിലും തീർത്ത് തരണം ആൾക്കാരുടെ മുഖത്ത് ഇനിയും നോക്കാനുള്ളതാ നിന്റെ കാലു പിടിക്കാൻ എന്നൊക്കെ അമ്മ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല..

കയറ്റിപ്പിടിച്ച മുഖവുമായി വിരുന്നിനു പങ്കെടുത്തു…

അമ്മ മെല്ലെ അടുത്തേക്ക് വന്നു നീ കിടക്കുന്നില്ലേ എന്ന് ചോദിച്ചു അപ്പോഴാണ് സമയം നോക്കിയത് സമയം 12 മണി ആയിട്ടുണ്ട്…

ഒന്നും മിണ്ടാതെ ഞാൻ മുറിയിലേക്ക് നടന്നു അവളോട് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു എന്തിനാണ് എന്നെ ഇങ്ങനെ ചതിച്ചത് എന്ന് അവിടെ എത്തിയപ്പോൾ കണ്ടു ഒരു മൂലയിൽ ഇരുന്ന് കരയുന്ന പെണ്ണിനെ…

എന്റെ സങ്കല്പത്തിന് ഒട്ടും ചേരാത്തവർ യാതൊരു വിധത്തിലും എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തവൾ..

“””””ചതിച്ചു നേടിയ താലിയും കെട്ടി എന്റെ ഭാര്യയായി ഇവിടെ പൊറുക്കാം എന്ന് കരുതിയോ??”””

എന്ന് ചോദിച്ച് അങ്ങോട്ടേക്ക് ചെന്നു. അവൾ ഞെട്ടി എഴുന്നേറ്റ് കരച്ചിലോടെ എന്നോട് പറഞ്ഞു…

“ഞാൻ… ഞാൻ നിരപരാധിയാണ് “” എന്ന്…
തലകുനിച്ചുള്ള അവളുടെ സംസാരം കേട്ട് ദേഷ്യം ഇരച്ചു കയറി വരുന്നുണ്ടായിരുന്നു അനിലിന്..

അവളിൽ നിന്ന് ഞാനറിഞ്ഞു അവളുടെ വിവാഹം ഒരുപാട് നാളായിട്ടും നടക്കാതെ ഇരുന്നപ്പോൾ അവളുടെ അനിയത്തിയെ വച്ച് അവർ കളിച്ചതാണ് എന്ന്…

അവളുടെ നിരപരാധിത്വം കൂടി പറഞ്ഞു കരഞ്ഞപ്പോൾ പിന്നെ എനിക്കൊന്നും തിരിച്ചു ചെയ്യാൻ തോന്നിയില്ല വേഗം ലീവ് ക്യാൻസൽ ചെയ്ത് ഞാൻ തിരിച്ചു പോയി…

പിന്നെ നാട്ടിലേക്ക് വരണം എന്ന് തന്നെ ഉണ്ടായിരുന്നില്ല ഇതിനിടയിൽ ഞാൻ അവളെ ഫോൺ ചെയ്യുകയോ ഒന്നും ചെയ്തില്ല ഇടയ്ക്ക് അമ്മയെ വിളിക്കുമ്പോൾ അമ്മ അവളുടെ ഓരോ വിശേഷം പറയുമായിരുന്നു.

അതിൽ നിന്നും എനിക്ക് മനസ്സിലായി അവൾ അമ്മയോട് വല്ലാതെ അടുത്തിട്ടുണ്ട് എന്ന്..

പെങ്ങളുടെ വിവാഹത്തിന് നാട്ടിലേക്ക് വന്നു.. അല്ല വരേണ്ടിവന്നു.. അപ്പോഴാണ് അവിടുത്തെ സ്ഥിതി അറിയുന്നത് ഇപ്പോൾ എന്തിനും ഏതിനും അവളെ വേണ്ടൂ എല്ലാവർക്കും…

“”‘ അവർ ചെയ്തത് തെറ്റ് തന്നെ പക്ഷേ മോനേനീ ഈ ബാഹ്യഭംഗി ഒക്കെ മാറ്റിവെച്ച് നീ അവളുടെ ഉള്ള് ഒന്ന് കാണാൻ ശ്രമിച്ചു നോക്ക്…. എന്ന്…

എന്തോ അന്നുമുതൽ ഞാൻ അവളെ സ്നേഹിക്കാൻ ശ്രമിച്ചു തുടങ്ങി.. ബാഹ്യ സൗന്ദര്യത്തേക്കാൾ പലതും വേറെയുണ്ട് എന്ന് തിരിച്ചറിവ് ലഭിച്ചത് അപ്പോൾ മുതലായിരുന്നു..

ഇപ്പോൾ നഷ്ടപ്പെടുത്തിയ ദിവസങ്ങളിൽ ഓർത്ത് വല്ലാത്ത വിഷമമാണ് ഇനിയുള്ള ദിവസങ്ങൾ അവളെ സ്നേഹിച്ചു തോൽപ്പിക്കാനുള്ള തയ്യാറെടുപ്പിലും…

Leave a Reply

Your email address will not be published. Required fields are marked *