അതല്ലെടി അതൊക്കെ മാറ്റി ഇതിപ്പോ പുതിയ ഒരെണ്ണം ആണ്.”

കുഞ്ഞ് മീനാക്ഷിയുടെ കൈകുമ്പിളിലെ ഇലഞ്ഞി പൂക്കൾതട്ടി കളഞ്ഞുകൊണ്ട് മുത്തശ്ശിയവളെ ചേർത്ത് പിടിച്ചു.

“ഇലഞ്ഞിപ്പൂക്കളുടേയും പാലപ്പൂക്കളുടേയും ഗന്ധമാണ് കുട്ടിയേ….ചില ഗന്ധർവ്വൻമാർക്ക് ”

“ഗന്ധർവ്വനോ ….അതാരാ മുത്തശ്ശി…? ”

“അതോ….. ദേവരാജൻ ഇന്ദ്രന്റെ കൊട്ടാരത്തിൽ ഉള്ളവരാ….. ആടാനും പാടാനും ഒക്കെ നിക്കുന്ന പാവങ്ങൾ….”

“പാവങ്ങൾ ആണെങ്കിൽ അവരെ എന്തിനാ മുത്തശ്ശി പേടിക്കുന്നത്….”

“അതോ….. അമൃത് ആണെങ്കിലും അല്പമല്ലേ കഴിക്കാൻ പാടുള്ളു… കുട്ട്യേ…..”

“അതെന്താ… മുത്തശ്ശി…. അങ്ങനെ പറഞ്ഞാ….”
കുഞ്ഞ് മീനാക്ഷിയുടെ സംശയങ്ങൾ കേട്ട മുത്തശ്ശി പുഞ്ചിരിയോടെ അവളുടെ മുടിയിൽ തഴുകി.

“അതൊന്നും മനസ്സിലാക്കാനുള്ള പ്രായം ന്റെ കുട്ടിക്ക് ആയിട്ടില്ല ട്ടോ…. മോള് വളരുമ്പോ മുത്തശ്ശി എല്ലാം പറഞ് തരാം…”

” അപ്പോ….അവരെങ്ങനെയാ…നമ്മളെ കാണാൻ വരുന്നേ…..”
മുത്തശ്ശിയുടെ മടിയിൽ തലവച്ചു കിടന്ന്കൊണ്ടവൾ നിഷ്കളങ്കമായ് ചോദിച്ചു.

“അതോ… ഗന്ധർവ്വൻമാർ ചെയ്യുന്ന കുഞ്ഞ്.. കുഞ്ഞ് തെറ്റുകൾക്ക് ഇന്ദ്രൻ അവരെ ശപിച്ചുഭൂമിയിലേക്ക് വിടും.
കാലങ്ങളോളം അവർ ഭൂമിയിൽ അലഞ്ഞു നടക്കും
ഗന്ധർവയാമത്തിൽ ഇലഞ്ഞിപൂക്കളുടെ മനംമയക്കുന്ന സുഗന്ധമായിവന്ന് പെൺകുട്ടികളെ മയക്കി പ്രണയിക്കുന്ന ഗന്ധർവ്വൻമാരുടെ കഥകൾ കേട്ടവൾ പുഞ്ചിരിയോടെ
അകലെ തൊടിയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഗന്ധർവ്വൻ പാലയിലേക്കും ഇലഞ്ഞിമരത്തിലേക്കും സൂക്ഷിച്ചു നോക്കികൊണ്ട് കിടന്നു.
ഗന്ധർവ്വനെ കുറിച്ച് പറയുമ്പോഴുള്ള അവളുടെ കണ്ണിലെ തിളക്കം കണ്ട മുത്തശ്ശി ഭയത്തോടെ കാവിലേക്ക് നോക്കി
ഗന്ധർവ്വനെ കാത്തിരുന്ന് രാത്രിയിൽ എപ്പഴോ അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു….

                        ***********
വർഷങ്ങൾക്കിപ്പുറം തിരക്ക് പിടിച്ച നഗരത്തിൽ ഗ്രാമത്തിന്റെ ശാലീന സൗന്ദര്യം മാറ്റിവച്ചവൾ പൂർണ്ണമായും നഗരത്തിന്റെ പുത്രിയായി.

“ഹേയ്… അക്ഷി……”

“ഹാ….. മെർലിൻ നീയെന്താ ഇവിടെ?
അതും ഈ സമയത്ത്”
കൂട്ടുകാരിയെ കണ്ടവൾ  പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നു.

“ഒന്നും പറയണ്ടമോളെ….ഓഫിഷ്യൽ ഡ്യൂട്ടി….”

“ഓഹോ….. എന്താടി… ഇനിയിപ്പോ നിന്റെ ചാനലിന്റെ കണ്ണ് ഞങ്ങടെ കമ്പനിയിലോട്ടെങ്ങാനുംആണോ….”
മെർലിന്റെ ഭാവം കണ്ട മീനാക്ഷി നേർത്തപുഞ്ചിരിയോടെ അല്പം കാര്യമായും അല്പം തമാശയായും തിരക്കി.
അത്യാവശ്യം അറിയപ്പെടുന്ന ഒരു ചാനലിലാണ് മെർലിൻ വർക്ക് ചെയ്യുന്നത്.
മീനാക്ഷി ആണെങ്കിൽ ഒരു ആർക്കിടെക്ട് ആണ്.

“ഹേയ്…. അതൊന്നുമല്ല ….. അല്ലെങ്കിലും സ്വന്തം പെങ്ങളുടെ കമ്പനി തകർക്കാൻ ഞങ്ങടെ എംഡി കൂട്ട്
നിക്കുവോ…..”

“ഹാ .. അതും ശരിയാ…
അല്ലാ ഇതിപ്പോ നീ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താ?”

“ഞാൻ ചുമ്മാ…..നിന്നെ കാണാൻ വന്നതാ….”

“എന്നെ കാണാനോ…..?”

“ഉം…..”

“ചുമ്മാ…. നീ… എന്നെ കാണാൻ
ഞാൻ വിശ്വസിക്കണമായിരിക്കും….”
ഇടുപ്പിൽ കൈകുത്തി സംശയത്തോടെ തന്നെ അടിമുടി നോക്കുന്ന അക്ഷിയെ കണ്ട മെർലിൻ കള്ളം കണ്ടുപിടിച്ചകുഞ്ഞിനെപോലെ  അവൾക്കരികിലേക്ക് നീങ്ങിനിന്നു.

“ഡാ……നിനക്കറിയാലോ… എനിക്ക് കിട്ടിയ ഒരു എട്ടിന്റെ പണി.”

“ഹാ…..ഞാൻ അറിഞ്ഞിരുന്നു മറ്റേ ആ റേപ്പ് കേസിലെ പ്രതിയേ പറ്റി ഉള്ളതല്ലേ…”

“അതല്ലെടി അതൊക്കെ മാറ്റി ഇതിപ്പോ പുതിയ ഒരെണ്ണം ആണ്.”

“ങ്‌ഹേ… അതേത്  ഞാൻ അറിയാത്തഒന്ന് ”

“ഗന്ധർവ്വൻ…..”

“ആര്….”
കേട്ടത് തെറ്റിയതാണോ എന്നുള്ള അർത്ഥത്തിൽ അവൾ മെർലിനെ മിഴിച്ചു നോക്കി.

“എന്തേ നീ ഗന്ധർവ്വൻ എന്ന് കേട്ടിട്ടില്ലേ..?”

“ഗന്ധർവ്വനോ…..”

“അതേ…. മണലൂർ എന്ന ഗ്രാമത്തിൽ ഒരു ഗന്ധർവ്വൻ കാവ് ഉണ്ടെന്ന്.
അവിടെ ഇടയ്ക്കിടെ ഓരോ മരണങ്ങൾ നടക്കും.
അതിനെ പറ്റി അറിയാനാ പോകുന്നത് ”

“അതിനെന്താ നീ പോയി അതങ്കവർ ചെയ്യണം .
ഇതാണോ ഇത്രവല്യ പ്രശ്നം”
നിസ്സാരമട്ടിൽ പറയുന്നവളെ ദയനീയമായി നോക്കിക്കോണ്ട് മെർലിൻ കയ്യിലുണ്ടായിരുന്ന കൂൾഡ്രിങ്സ് ഒരിറക്ക് കുടിച്ചു.

“എടി പ്രശ്നം അതല്ല”

“പിന്നേ…”

‘അത് കാവിൽ കയറണം എന്നുണ്ടെങ്കിൽ അവര്….
അവര്…. ഡാ.. അത്.. അത് പിന്നേ… ”

“മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറ പെണ്ണേ…..”
മെർലിന്റെ ഉരുണ്ടുകളികണ്ട മീനാക്ഷി അല്പം ദേഷ്യത്തോടെതന്നെ അവളേ നോക്കി കണ്ണുരുട്ടി.

“അക്ഷി….. അത്… അത്പിന്നേ…. ആവിടെ കേറുന്ന അവിവാഹിതകൾ വെർജിൻ ആയിരിക്കണം എന്നപറയപ്പെടുന്നത്….അല്ലെങ്കിൽ അവര് മരണപെടുകയോ അല്ലെങ്കിൽ ഭ്രാന്ത് വരുകയോ ചെയ്യും എന്നാണ് അവിടുത്തു കാരുടെ വിശ്വാസം.
ഞാൻ….ഞാൻ വെർജിനല്ലന്ന് നിനക്കറിയാല്ലോ അതുകൊണ്ട് നീ എന്നെ ഒന്ന് സഹായിക്കണം”

“എന്ത്‌ സഹായം?”
മെർലിൻ പകുതിക്ക് പറഞ്ഞു നിർത്തിയത് കണ്ട മീനാക്ഷി കണ്ണല്പം ചെറുതാക്കി കൊണ്ടവളെ സൂക്ഷിച്ചു നോക്കി.
” നീയും കൂടെ ഞങ്ങടെകൂടെ വരണം”

“ഞാനോ… ഞാനെങ്ങും വരില്ല നീയൊന്ന് പോയെ.
അല്ലെങ്കിലേ മനുഷ്യനിവിടെ എടുത്താൽ പൊങ്ങാത്ത വർക്കുകളുണ്ട് അതിനിടെല അവള്ടെ ഒരു ഗന്ധർവ്വൻ ”

“അങ്ങനെ പറയല്ലേ….
ഇവിടിപ്പോ വേർജിൻ ആണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റുന്ന ഒരാൾ നീയേയുള്ളു….നീയെന്നെ സഹായിച്ചേ പറ്റു….”

“എടാ…. അതിനെനിക്ക്….”

“വരാൻ പറ്റില്ലെന്ന് മാത്രം പറയല്ലേ ഡാ…”
ഇതെന്റെ ജീവിതപ്രശ്നാ…..
ഈ പ്രോഗ്രാം ഞാൻ ചെയിതാൽ ഓഫീസിൽ ഞാൻ സ്റ്റാറാവും.
അപ്പോ ആ ലിയയും വാലുകളും എന്നെ ചൊറിയാൻ വരത്തില്ല…
പ്ലീസ് ഡാ…. ഞാൻ വേണേൽ നിന്റെ കാല് പിടിക്കാം….”
ദയനീയമായി തന്റെ മുന്നിൽ നിന്ന് കാലുപിടിക്കുന്ന കൂട്ടുകാരിയെ കണ്ട അക്ഷി എന്ത് ചെയ്യണം എന്നറിയാതെ തന്റെ നിസ്സഹായ അവസ്ഥ അവളേ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.

“ഡാ…ഇവിടിപ്പോ എനിക്ക് നിന്ന് തിരിയാൻ ടൈമില്ല… അല്ലെങ്കിലും മാഡം എനിക്കിപ്പോ ലീവൊന്നും തരത്തില്ല”

“ലീവിന്റെ കാര്യം ഒന്നും നീ നോക്കണ്ട അതൊക്കെ ഞങ്ങൾ സെറ്റ് ചെയ്തോളാം…
നീയൊന്ന് സമ്മതിച്ച മതി…”

“ഉം…..”
ഗത്യന്തരമില്ലെന്ന് കണ്ടവൾ
അല്പസമയം എന്തോ ചിന്തിച്ചശേഷം മെർലിനെ നോക്കി പതിയേ മൂളി…..
അത് കേട്ടതും ആകാശം കീഴടക്കിയ സന്തോഷത്തിൽ മെർലിൻ അവളേ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ അമർത്തിയുമ്മവച്ചു.
അവളുടെ സന്തോഷം കണ്ടതും അക്ഷിപുഞ്ചിരിയോടെ അവളേ ചേർത്തുപിടിച്ചു.
*****
വലിയ ഇലഞ്ഞിമരങ്ങൾക്ക് നടുവിൽ തല ഉയർത്തി നിൽക്കുന്ന ക്ഷേത്രത്തിലേക്ക് കാലെടുത്ത് വച്ചതും അക്ഷിക്ക്എന്തെന്നില്ലാത്ത സന്തോഷം തോന്നി….
ഒരുകാലത്ത് താൻ ഏറ്റവും കൂടുതൽ കാത്തിരുന്നതന്റെ തന്റെ പ്രിയപെട്ടവനെ ഒരുനോക്ക് കാണാനായി അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.
അതേസമയം അവളേ അവിടേക്ക് സ്വാഗതം ചെയ്യാൻ എന്നത് പോലെ കാറ്റ് ആഞ്ഞുവീശി….
ഇല്ലാഞ്ഞിപൂക്കൾ പ്രണയത്തോടെ അവൾക്ക്മേലെയും ഗന്ധർവ്വ വിഗ്രഹത്തിലും ഒരേ പോലെ കൊഴിഞ്ഞുവീണു.
വൃത്തിയിൽ കെട്ടിവച്ചിരുന്ന അവളുടെ നീളൻ മുടി കാറ്റിൽ അഴിഞ്ഞുവീണ് പാറി കളിച്ചു.

പാലയുടെയും ഇലഞ്ഞിയുടെയും സമ്മിശ്രഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞു.
അത് തിരിച്ചറിഞ്ഞവൾ ഒരു നിമിഷം മുത്തശ്ശിയുടെ മടിയിൽ കഥകൾ കേട്ട് മയങ്ങിയ ആ കൊച്ചുകുട്ടിയായിമാറി.
ആവേശത്തോടെ ഒരുതരം ആർത്തിയോടെ അവൾ മുന്നോട്ട് വേഗതയിൽ നടന്നു. ഉള്ളിലേക്ക് ചെല്ലുംതോറും ഇരുട്ട് കൂടി വരുന്നതവൾ അറിഞ്ഞില്ല.
ഒരുനിമിഷം കാറ്റ് ആഞ്ഞു വീശിയതുംകഴുത്തിൽ കെട്ടിയ സ്കാർഫ് അവൾപോലും അറിയാതെ അഴിഞ്ഞു നിലത്തേക്ക് വീണു
എന്നാൽ അതൊന്നും അറിയാതെ അവൾ ഒരു സ്വപ്നത്തിൽ എന്നത് പോലെ മുന്നോട്ട് നടന്നു.
സ്വയം മറന്നു നടന്നത്കൊണ്ട് തന്നെ മുന്നിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടിയ അവൾ മുന്നിലേക്ക് കമഴ്ന്നു വീഴാനാഞ്ഞു.
എന്നാൽ വീഴുന്നതിനു മുന്നേ ആരോ… അവളേ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് കഴിഞ്ഞിരുന്നു.
തന്റെ പൊക്കിൾചുഴിയിൽ അവന്റെ വിരലുകൾ അമർന്നതും അവൾ പെട്ടന്ന് അവനിൽ നിന്ന് പിടഞ്ഞു മാറി.
അവൾ ധരിച്ചിരുന്ന ടീ ഷർട് വയറിനു മുകളിൽ കയറിനിൽക്കുന്നത് കണ്ടവൾ ജാള്യതയോടെ അവനേ നോക്കി.

“കുട്ടി ഏതാ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ”
അവളുടെ അവസ്ഥ മനസ്സിലാക്കിയ അയാൾ പുഞ്ചിരിയോടെ അവളോട് തിരക്കി.

“അത് ഞാൻ ടൗണിൽനിന്ന് ഇവിടെ ഒക്കെ ഷൂട്ട് ചെയ്യാൻ….”

“ഓഹോ…. അത് ഇയാളാണോ….
അല്ല ഒറ്റക്കെ ഉള്ളോ….?”
അവൾക്ക് പിന്നിലേക്ക് നോക്കിക്കൊണ്ടവൻ തിരക്കി
“അല്ല ബാക്കി ഉള്ളവരൊക്കെ നാളെമുതൽക്കേ വരുന്നുള്ളു ഞാൻ ഇവിടൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…..”

“ആഹാ…നന്നായിരിക്കുന്നു…
ഒറ്റക്ക്ആണോ ഇങ്ങോട്ടൊക്കെ വരുന്നത്… അതും തന്നെപോലെയുള്ള പെൺകുട്ടികൾ.
  ഇവിടെഇരിക്കുന്ന ആൾക്കേ സുന്ദരിമാരെ വല്യ ഇഷ്ടാ….ഇഷ്ട്ടപെട്ടാൽപിന്നേ കൂടെ കാണും…”

“അത് സാരല്ല പണ്ട് ഞാൻ ഒത്തിരി കാത്തിരുന്ന ആളാ… അത്കൊണ്ട് തന്നെ പേടിയില്ല ”

“ഹാ… ഹാ… ഹാ….”
അവൾ പറഞ്ഞത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളേ നോക്കി.

“താനാള് കൊള്ളാലോഡോ….. എന്താ തന്റെ പേര്…”

“മീനാക്ഷി….ഇയാളുടെ പേരെന്താ?”

“മഹേഷ്‌……
ഇയാളുടെ പേര് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു കേട്ടോ….”
തന്റെ കണ്ണിലേക്ക്  സൂക്ഷിച്ചു നോക്കികൊണ്ട് പറയുന്നവനെ കണ്ടവൾ അസ്വസ്ഥതയോടെ ചുറ്റിലും നോക്കി.

“നോക്കണ്ട ഇവിടേക്ക് അതികം ആരും വരാറില്ല…”

“എന്നിട്ട് ഇയാളെന്തിനാ ഇങ്ങ് വന്നത് ”

“ഞാൻ ഇവിടം വിട്ട് എവിടെ പോകാനാ… ഞാൻ മുഴുവൻ സമയവും ഇവിടെ കാണും.”

“മനസ്സിലായില്ല….”

“ഞാനിവിടുത്തെ പൂജാരിയാ….”
പെട്ടന്നുള്ള അവളുടെ ഭാവമാറ്റം കണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു.
പുഞ്ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ നിരയൊത്ത പല്ലുകൾ അവന് കൂടുതൽ ഭംഗി കൂട്ടുന്നത് പോലെ അവൾക്ക് തോന്നി.

“ഓ അങ്ങനെ….
അയ്യോ….സമയം ഒത്തിരി വൈകി ഞാൻ വരട്ടെ…. നാളെ കാണാം…”

അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവൾ ദൃതിയിൽ അവിടെ നിന്ന് നടന്നകന്നു.

“നിങ്ങള് നാളെ തിരികെ പോകുവാണല്ലേ….”

കാവിലെ ഇലഞ്ഞിമരത്തിൽ  ചാരി നിന്നുകൊണ്ട് മഹി  അക്ഷിയോട് തിരക്കി.

“ഉം……”

“ഇനി എപ്പഴെങ്കിലും ഇവിടേക്ക് വരുവോ…”

“അറിയില്ല ”

“ഉം…..”
പരസ്പരം എന്ത് പറയും എന്ന് അറിയാതെ ഇരുവരും മൗനത്തെ കൂട്ടുപിടിച്ചു.

“ഞാൻ….ഞാൻ പൊക്കോട്ടെ…”
അല്പം കഴിഞ്ഞതും അക്ഷി പതിയേ മഹിയെ നോക്കി ചോദിച്ചു.
മറുപടി ഉണ്ടാവില്ല എന്നറിയാമെങ്കിലും അവൾ അല്പസമയം അവനേനോക്കി നിന്നശേഷം പതിയേ മുന്നോട്ട് നടന്നു.

അതേ സമയം അവളുടെ കാലുകളെ തൊട്ടുരുമ്മിക്കൊണ്ട് ഇഴഞ്ഞു നീങ്ങിയ നാഗത്തെ കണ്ടതും അവൾ ഭയത്തോടെ പിന്നിലേക്ക് നീങ്ങി.
ഭയത്തിൽ പിന്നിൽ ഉണ്ടായിരുന്ന മരത്തിന്റെ വേര് ശ്രെദ്ധിക്കാതിരുന്നവൾ അതിൽ തടഞ്ഞു വീഴാനാഞ്ഞു
അത് കണ്ട മഹി അവളേ താങ്ങിയെങ്കിലും അവനും അവൾക്കൊപ്പം നിലത്തേക്ക് വീണു.

വീഴ്ചയുടെ ശക്തിയിൽ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർന്നു.
അതറിഞ്ഞരണ്ട് പേരും ഞെട്ടലോടെ പരസ്പരം നോക്കി.
അവന്റെ നോട്ടം തന്റെ ചുണ്ടുകളിൽ ആണെന്നറിഞ്ഞവൾ പതിയെ കണ്ണുകൾ അടച്ചു.
അതുകണ്ടവൻ പ്രണയത്തോടെ അവളേ നോക്കി.

അല്പം കഴിഞ്ഞതും ഉറക്കം ഉണർന്നവൾ ചുറ്റും നോക്കി.
തനിപ്പഴും തന്റെ ബെഡ്‌ഡിൽ ആണെന്ന് കണ്ടവൾ ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു.
താൻ കാവിൽ പോയതും അവിടെ നടന്നതും എല്ലാം തന്റെ വെറും സ്വപ്നം ആണോ എന്നറിയാനായവൾ കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി നിന്നു 
പൊട്ടിയ ചുണ്ടും മാറിലും വയറിലും കഴുത്തിലും ഉള്ള പല്ലുകളുടെ പാടുകളും നഖക്ഷതങ്ങളും  കണ്ടവൾ നാണത്തോടെ തലതാഴ്ത്തി…..
ഇതേ സമയം കാവിൽ  കാലങ്ങളായുള്ള അവളുടെ കാത്തിരിപ്പിനെ പൂർണതയിൽ എത്തിച്ചതിന്റെയും യുഗങ്ങളായുള്ള തന്റെ പ്രണയത്തെ നേടിയതിന്റെയും സന്തോഷത്തിൽ അവന്റെ കണ്ണുകൾ നീലനിറത്തിൽ തിളങ്ങി……
ഇനി ഒരിക്കലും തനിക്കവളിൽ നിന്നോ അവൾക്ക് തന്നിൽ നിന്നോ ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു.
അപ്പോഴും കാലങ്ങളായുള്ള അവരുടെ കാത്തിരിപ്പിനും ഒടുവിൽ അവരുടെ ഒന്ന്ചേരലിനും സാക്ഷിയായ കാവിലെ ഇലഞ്ഞിമരങ്ങൾ അപ്പോഴും അവർക്കായി പൂക്കൾ പൊഴിക്കുന്നുണ്ടായിരുന്നു

ആദി വിച്ചു.

Leave a Reply

Your email address will not be published. Required fields are marked *